സർക്കാർ വെടിനിര്‍ത്തി; ഗവർണറെ ഓടിക്കുമോ കോൺഗ്രസ്..!

thiruva
SHARE

ഇന്ത്യാമഹാരാജ്യത്തെ മുഴുവന്‍ ഗവര്‍ണര്‍മാരെയും നീക്കണമെന്ന് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപനും കേരളത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് ഗവര്‍ണര്‍മാരുടെ നാളുകള്‍ എണ്ണപ്പെട്ടോ എന്നാണിപ്പോള്‍ ആശങ്ക. 

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടു . ആരുടെ നാക്കിനാണ് മൂര്‍ച്ച എന്ന വിഷയത്തില്‍ കുറെയധികം തര്‍ക്കിച്ചെങ്കിലും രണ്ടുപക്ഷവും തെല്ലും മോശമല്ല എന്നു തിരിച്ചറിഞ്ഞ സ്ഥിതിക്കാണ് നാശ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഈ സമരസപ്പെടല്‍. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത് ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നു. പൊതുവെ സെലിബ്രിറ്റികളെ ഇഷ്ടപ്പെട്ടിരുന്ന കച്ചവടക്കാര്‍ വാര്‍ത്താ പ്രാധാന്യവും കിട്ടാനുള്ള എളുപ്പവും കണക്കിലെടുത്ത് ഗവര്‍ണറെ അങ്ങ് മുതലെടുത്തു. രാവിലെ തലസ്ഥാനത്തും ഉച്ചക്ക് മധ്യ കേരളത്തിലും വൈകിട്ട് വടക്കന്‍ കേരളത്തിലും ഹവര്‍ണര്‍ സര്‍ക്കാരിനെ പള്ളുപറഞ്ഞു. തിരിച്ചു പറയാന്‍ സിപിഎമ്മുകാര്‍ തെല്ലും മോശമല്ലാത്തതുകൊണ്ട്  ജഗപൊകയായിരുന്നു കാര്യങ്ങള്‍. ഒടുവില്‍ തങ്ങളുടെ ജന്മാവകാശമായ കേരളത്തില്‍ നിരന്നു നില്‍ക്കല്‍ പര്പാടി നടത്തി ഇടതന്മാര്‍ പിന്മാറി. മനുഷ്യമഹാ ശൃംഘല എന്ന് പേരു നല്‍കിയതിലൂടെ മതില്‍ എന്ന ചീത്തപ്പേര് ആരും ഓര്‍ക്കാതിരിക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. പിണറായി മുത്താണെന്നു പ്രസംഗിച്ച് ഗവര്‍ണറും മാതൃകയായി

നാളെ നിയമസഭ സംഭവിക്കുകയാണ്. നിയമഭ ചേരുകയാണെന്നോ തുടങ്ങുകയാണെന്നോ ഒക്കെയായിരുന്നു പണ്ട് പറഞ്ഞിരുന്നത്. ഇപ്പോള്‍ അതിലൊന്നും നില്‍ക്കില്ല. കാരണം വലിയ സംഭവങ്ങളാണ് വരാന്‍ പോകുന്നത്. ഒന്നുകില്‍ ഗവര്‍ണര്‍ അല്ലെങ്കില്‍ ഞാന്‍ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ നയപ്രഖ്യാപനമാണ് വരാന്‍പോകുന്ന കാഴ്ച. എന്താകും എന്ന് നിശ്ചയമില്ല. സംസ്ഥാന  സര്‍ക്കാരിന്‍റെ നയമാണോ കേന്ദ്രസര്‍ക്കാരിന്‍റെ നയമാണോ പ്രഖ്യാപിക്കപ്പെടുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

രാജ്ഭവനും സെക്രട്ടറിയേറ്റും കെപിസിസി ആസ്ഥാനലവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന രാഷ്ട്രീയ കാഴ്ചയിലൂടെയാമ് നാം കടന്നു പോകുന്നത്. വെറുതെ ഇരുന്ന പിണറായി മുഖ്യനോട് കേന്ദ്രത്തിന്‍റെ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ജി ഉപദേശിച്ചു. ഇടംവലം നോക്കാതെ അനുസരിച്ച പിണറായിയെ ഗവര്‍ണര്‍ ചീത്ത വിളിച്ചു. ചെന്നിത്തല മുഖംപൊത്തി ചിരിച്ചു. തൊട്ടുപിന്നാലെ കേന്ദ്ര നിയമത്തിനെതിരെ സംയുക്ത സംരത്തിന് പിണറായി ചെന്നിത്തലയെ വിളിച്ച് കൂടിരുത്തി. അപ്പോള്‍ മുല്ലപ്പള്ളി ചെന്നിത്തലയെ ചീത്ത വിളിച്ചു. പിണറായി ശബ്ദവും ഭാവവും മാറാതെ ഉള്ളില്‍ ചിരിച്ചു. ഇപ്പോള്‍ ഗവര്‍ണറെ മടക്കി അകയ്യണമെന്നാവശ്യപ്പെട്ട് ചെന്നിത്തല അടുത്ത കരു നീക്കിയിരിക്കുകയാണ്. പിണറായി അതില്‍ കൊത്തിയാലും കൊത്തിയില്ലെങ്കിലും ലോട്ടറി എന്നാണ് രമേശ് കണക്കുകൂട്ടുന്നത്. പിന്തുണച്ചാല്‍ അതോടെ കേന്ദ്രം പിണറായിക്കാര്യത്തില്‍ തീരുമാനമെടുക്കും. പിന്തുണച്ചില്ലെങ്കില്‍ മോദിക്കും പിണറായിക്കും ഒരേ സ്വരമാണെന്ന് രമേശ് പറയും

പറഞ്ഞില്ലേ. രമേശ് അടവുകള്‍ ഒന്നൊന്നായി പുറത്തെടുക്കുകയാണ്. ചെന്നിത്തലയുടെ പ്രമേയം സഭയില്‍ വരുമോ, വന്നാല്‍ സര്‍ക്കാര്‍ എന്ത് നിലപാടെടുക്കും. എല്ലാം മടുത്ത് ഇട്ടെറിഞ്ഞ് ഗവര്‍ണര്‍ വണ്ടികയറുമോ തുടങ്ങി ഒരുപാടൊരുപാട് ചോദ്യങ്ങളാണ് അന്തരീക്ഷത്തിലുള്ളത്. ചട്ടവും നിയമവും ഒന്നിലധികം ആവര്‍ത്തി വായിച്ച് പഠിക്കുകയാണ് സ്പീക്കര്‍. എല്ലാം കാണുന്നവനെയാണ്, കേള്‍ക്കേണ്ടവനെയാണ് നാം സ്പീക്കര്‍ എന്നു വിളിക്കുന്നത്. എന്തൊരു വിരോധാഭാസം

ചെന്നിത്തല തന്‍റെ പ്രമേയത്തോട് കടുത്ത പ്രേമവുമായി നില്‍ക്കുകയാണ്. പക്ഷേ അതിന് അനുമതി നല്‍കേണ്ടത് ആരാണെന്ന കാര്യത്തില്‍ തീരുമാനം ഈ വൈകിയ വേളയിലും ഉണ്ടായിട്ടില്ല. 

*

കെ എം ബഷീര്‍ ഇന്നലെവരെ കേരളം അറിയുന്ന നേതാവായിരുന്നില്ല. കേവലം മുസ്ലിംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് മാത്രമായിരുന്നു. ഇന്നുപക്ഷേ ബഷാറിനെ കേരള രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും അറിയാം. അപരിചിത‍ത്വത്തില്‍ നിന്ന് പരിചയത്തിലേക്കുള്ള ആ സമയത്തിനിടക്ക് കേരളത്തില്‍ ഒരു സംഭവം സംഭവിച്ചു. ഇടതുപക്ഷത്തിന്‍റെ മനുഷ്യ മഹാശൃംഘല പിറന്നിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെ നരേന്ദ്രമോദി എന്നായിരുന്നല്ലോ ക്യാപ്ഷന്‍. കേട്ടപാതി ലീഹ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍ര് സിപിഎം ഏരിയാക്കമ്മിറ്റിക്കാരുടെ കൈപിടിച്ച് ശൃംഘലയില്‍ കണ്ണിയായി. അപ്പോളാണ് ആ ഇത്തിള്‍ക്കണ്ണിയെ ലീഗ് തിരിച്ചറിഞ്ഞത്. സസ്പെന്‍ഷന്‍ അടിച്ച് കൈയ്യില്‍ കൊടുത്തു. അങ്ങനെ പൗരത്വ ഭേദഗതി നിയമത്തിന്‍രെ പേരില്‍ പീഡിപ്പിക്കപ്പെട്ട ആദ്യത്തെ മുസ്ലിം ഇരയാകാന്‍ ബഷീറിന് കഴിഞ്ഞു. നടപടിയെടുത്ത ലീഗിനും അഭിമാനിക്കാം

ഓഹോ. ആര്‍ക്കും പ്രതിഷേധിക്കാമല്ലേ. അപ്പോള്‍ പിന്നെ എന്തിനായിരുന്നു ഈ പ്രഹസന നടപടി

ലീഗില്‍ അച്ചടക്ക നടപടിയെന്നുകേട്ടാല്‍ പൊരയടച്ച് അകത്തിരിക്കാന്‍ പണ്ടേ കെടി ജലീല്‍ ശീലിച്ചിട്ടില്ല. ഇരയാക്കപ്പെട്ടവന്‍റെ വേദന ഉള്ളിലുള്ളതുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ലീഗുകാരുടെ രക്ഷകനാകാന്‍ ജലീല്‍ എന്നും സന്നദ്ധനാണ്. ഒന്നിച്ചൊരു പായില്‍ ഉണ്ടുറങ്ങുന്നത് സ്വപ്നം കാണുന്നതിനാലാകും യുഡിഎഫുമായി ഒന്നിച്ചുള്ള ഒരു പ്രക്ഷോഭമാണ് ജലീലിന്‍റെ മനസില്‍ ഉദിച്ചുകിടക്കുന്നത്

രാജ്യം ഇങ്ങനെ ടെന്‍ഷനില്‍ മുന്നോട്ടുപോകുമ്പോള്‍ സംഘപരിവാര്‍ അനുബാവികള്‍ക്കുമാത്രമാണ് ടെന്‍ഷനില്ലാതെ മുന്നോട്ടുപോകാന്‍ പറ്റുന്നത്. കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയൊക്കെ ബാറ്റും ബാളുമായി ഇറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കാട്ടുന്ന രാഷ്ട്രീയ കളിക്കുപുറമെയുള്ള എന്‍റര്‍ടെയിന്‍മെന്‍റുകളാണ് ഉദ്ദേശിക്കുന്നത്. കൂട്ടിന് ദേവേന്ദ്ര ഭട്നാവിസുമുണ്ട്. അതകൊണ്ട് കളികഴിഞ്ഞാലും ചിലപ്പോള്‍ ചിരി ബാക്കിയുണ്ടാകും

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...