പണിയും കസേരയും പോയ സുഭാഷ് വാസു സബാഷ് വാസുവായതിനു പിന്നിൽ?

thiruva
SHARE

കേരളത്തിലെ രാഷ്ട്രീയത്തില്‍ പൊതുവെ ഒരു നേതാവ് വെടിപൊട്ടിക്കുന്നത് ഒരു പക്ഷിയേ വീഴ്ത്താനാണ്. കൂടുതലും എതിര്‍ചേരിയിലുള്ള രാഷ്ട്രീയക്കാരനേയോ പ്രസ്ഥാനത്തെയോ ലക്ഷ്യം വച്ചാവാം. അല്ലെങ്കില്‍ അവനവന്‍റെ പാര്‍ട്ടിക്കുള്ളിലെ സഹപ്രവര്‍ത്തകനെ ഉദ്ദേശിച്ചുമാവാം. ഇതൊക്കെയാണ് പരിചയം. പക്ഷേ ഒരു പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനെയും സഹപ്രവര്‍ത്തകന്‍റെ അച്ഛനേയും ഉന്നം വച്ച് ഒരൊറ്റവെടിയില്‍ രാഷ്ട്രീയ പാര്‍ട്ടിയേയും സമുദായ സംഘടനയേയും വീഴ്ത്താന്‍ ശ്രമിക്കുന്നത് ഇതാദ്യമായിരിക്കും. ഏതായാലും 2020 ഒട്ടും മോശപ്പെട്ട വര്‍ഷമേയല്ല. 2020 ആരംഭത്തെ നോക്കി സബാഷ് വാസു എന്നു വിളിക്കാം നമുക്ക്. 

കഥ ഇതുവരെ ഇങ്ങനെയാണ്. സുഭാഷ് വാസു, നിലവില്‍ ബി‍ഡിജെഎസിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. എന്നാല്‍ സ്വന്തം നിലയ്ക്ക് പാര്‍ട്ടിയുടെ ചെര്‍മാന്‍ ആണെന്നാണ് സ്വയം വിശ്വസിക്കുന്നത്. കാലങ്ങളായി വെള്ളാപ്പള്ളി കുടുംബത്തിന്‍റെ അടുപ്പക്കാരനായ സുഭാഷ് വാസു ഈയടുത്ത് നടേശന്‍ മുതലാളിക്കിട്ട് ഓരോരോ പണികള്‍ കൊടുത്തുവരികയായിരുന്നു. അങ്ങനെ പോവുമ്പോഴാണ് സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ ചേട്ടന്‍ പിരിച്ചുവിടുന്നത്. 

പണിയും കസേരയും പോയ സുഭാഷ് വാസു സ്വാഭാവികമായും കസേരയും പണിയും തിരിച്ചുതരണമെന്ന് ചോദിച്ചുകാണേണ്ടതാണ്. പക്ഷേ പരസ്യമായി വെള്ളാപ്പള്ളി നടേശന്‍ ചേട്ടനെ വെല്ലുവിളിക്കാനാണ് ഇഷ്ടപ്പെട്ടത്. രണ്ടും കല്‍പിച്ചായിരുന്നു പിന്നെയുള്ള വരവ്. 

ഏതായാലും പിതാവിനെ രണ്ട് പറയുകയാണല്ലോ, എന്തിന് പുത്രനെ മാത്രം പരിശുദ്ധാത്മാവാക്കണം. കിടക്കട്ടെ പിതാവിനും പുത്രനും സുഭാഷ് വാസു എന്ന പരിശുദ്ധാത്മാവിന്‍റെ ശാപം. കളി ഇനി കാണാനിരിക്കുന്നതേയുള്ളു. ഒന്നാമത് ബിഡിജെഎസ് എന്ന പാര്‍ട്ടിക്ക് ഇത്രയും കാലംകൊണ്ട് ഈ കേരളത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. മലയാളികള്‍ അവരെക്കൊണ്ട് ഒന്നും ചെയ്യിക്കാന്‍ അനുവദിച്ചിട്ടുമില്ല. പക്ഷേ തമ്മിലടിക്ക് പാര്‍ട്ടി അധികം താമസിയാതെ ഒന്നാമതെത്തും. 

സുഭാഷ് വാസുവിന്‍റെ പിന്നില്‍ വലിയ ശക്തിയുണ്ടെന്നാണ് കേള്‍ക്കുന്നത്. ഒന്നുമില്ലെങ്കിലും വെള്ളാപ്പള്ളി നടേശന്‍ ആന്‍ഡ് സണ്‍സിനെതിരെയാണല്ലോ യുദ്ധം. അപ്പോ വല്ലതും കാര്യമായി കാണേണ്ടതാണല്ലോ.

പക്ഷേ നിലവില്‍ ടി.പി. സെന്‍കുമാര്‍ പൊതുഇടങ്ങളില്‍ പ്രകടിപ്പിക്കുന്ന വിവരവും ബോധവും വച്ച് നോക്കിയാല്‍ അദ്ദേഹത്തെ അടുപ്പിക്കാതിരുന്ന വെള്ളാപ്പള്ളിയുടെ ബുദ്ധി തന്നെയാണ് നല്ല ബുദ്ധി എന്നു പറയേണ്ടിവരും. 

സെന്‍കുമാറിലെ പൊലീസ് അതിബുദ്ധിയും സംഘിുദ്ധിയില്ലായ്മയും സുഭാഷ് വാസുവിലെ രാഷ്ട്രീയസാമുദായിക ബുദ്ധിയും ഒത്തുചേരുമ്പോള്‍ ചിലതൊക്കെ ചീഞ്ഞുനാറാനാണ് സാധ്യത. ഈ മാസം 16ന് അത് ലോകം കേള്‍ക്കും. ദയവുചെയ്ത് മോദി സര്‍ക്കാര്‍ അന്നൊരു ദിവസത്തേക്ക് രാജ്യത്തെ ഇന്‍റര്‍നെറ്റ് സേവനസംവിധാനങ്ങള്‍ എല്ലാം ഓണ്‍ ചെയ്ത് വക്കണം. രാജ്യം ഒന്നും കേള്‍ക്കാതെ പോകരുത്.

സുഭാഷ് വാസു ആളൊരു ഒളിപ്പോര് വിദഗ്ധനാണ്. പുലി പതുങ്ങുന്നത് പോലെ എന്നൊക്കെ പറയില്ലേ. ഇത്രയും കാലം പതുങ്ങി നില്‍ക്കുകയായിരുന്നു. കുതിപ്പിന്‍റെ ആദ്യചുവടാണ് ഇന്ന് കണ്ടത്. ഇനി ആ ധൈര്യത്തെക്കുറിച്ച് സംശയം ഉള്ളവര്‍ ഇപ്പോ കാണിക്കാന്‍ പോകുന്ന ദൃശ്യം സൂക്ഷ്മമായി നോക്കണം. ഇത്രേം ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ നമ്മള്‍ ഇന്ത്യക്കാര്‍ മുമ്പ് കണ്ടിട്ടുള്ളു.

കഥയുടെ കിടപ്പ് അത്ര പന്തിയല്ല വെള്ളാപ്പള്ളി കുടുംബത്തിന്. രാജ്യം ഭരിക്കുന്ന ബിജെപിയുടെ പിന്തുണയുണ്ട് സുഭാഷ് വാസുവിന്. പിന്നെ വെള്ളാപ്പള്ളിച്ചേട്ടന് ആകെയുള്ള ഒരാശ്വാസം എന്താണെന്ന് വച്ചാല്‍ അമിത് ഷായുടെ ചാണക്യതന്ത്രമാവും ഇത് എന്നതാണ്. 

ബിജെപി പറയുന്നതും കേട്ടാണ് ഈ വരവെങ്കില്‍ സുഭാഷ് വാസു ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും. കേരളത്തിലെ ബിജെപി നേതാക്കളുടെ ബുദ്ധിയൊക്കെ ഈ നാട്ടുകാര്‍ക്ക് പകല്‍പോലെ വ്യക്തമാണ്. 

പിണറായി വിജയന്‍ സഖാവിന്‍റെ മൂക്കത്തെ ശുണ്ഠി നാട്ടിലെല്ലാം പാട്ടാണ്. മുഖ്യമന്ത്രിയായ ശേഷം അവസരം കിട്ടിയാലൊക്കെ അദ്ദേഹം അത് പ്രകടിപ്പിക്കാറുമുണ്ട്. പുതിയ പതിറ്റാണ്ട് വന്നാലും സഖാവിനെ മാറ്റമൊന്നും ഇല്ല. അതിപ്പോ ആളും തരവും ഒന്നും പ്രശ്നമല്ല. മുഷിപ്പ് തോന്നിയാല്‍ പിണറായി സഖാവ് ദേഷ്യം പിടിച്ചിരിക്കും.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ പിന്‍പറ്റി കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ക്യാംപയിനായിരുന്ു മീടു ക്യാംപയിന്‍. ഇതിപ്പോ മുഖ്യമന്ത്രിയുടെ രോഷാഗ്നിയില്‍ ഉള്ള് വെന്തുപോയവരൊക്കെ ഫെയ്സ്ബുക്കില്‍ അനുഭവക്കുറിപ്പുമായി വന്നിട്ടുണ്ട്. 

‌സംഘാടകര്‍ ഒന്നുകില്‍ ഇത്തരം അവതാരകരെ വേണ്ടെന്ന് വച്ച് എല്ലാം അങ്ങ് പിണറായി മുഖ്യനെ ഏല്‍പിച്ചാല്‍ തീരാവുന്നതേയുള്ളു ഈ പ്രശ്നമൊക്കെ. അതിനീ ചടങ്ങും സ്വാഗതവും ഒന്നും വേണ്ടെന്നേ.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. ഭരണപക്ഷത്തിന്‍റേയും പ്രതിപക്ഷത്തിന്‍റേയും ആക്ഷേപങ്ങള്‍ ഇതുപോലെ ഒരുമിച്ച് ഏറ്റുവാങ്ങാനുള്ള ഭാഗ്യം കിട്ടുന്ന ആദ്യ ഗവര്‍ണറാണ് അദ്ദേഹം.ഭാരതീയ ക്രാന്തിദളില്‍ തുടങ്ങിയ രാഷ്ട്രീയജീവിതം, ജനതാദളിലും കോണ്‍ഗ്രസിലും പിന്നിട്ട് ബിഎസ്പിയും ഒടുവില്‍ ബിജെപിയും വരെ പയറ്റിയ ആളാണ് ഗവര്‍ണറായിരിക്കുന്നത്. കെ.മുരളീധരനൊക്കെ അടവ് 18 പയറ്റിയാലും രക്ഷയുണ്ടെന്ന് തോന്നുന്നില്ല.

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ സിപിഎം ന്യൂനപക്ഷങ്ങളെ ഹൈജാക്കുചെയ്യുന്നുവെന്നൊരു ആക്ഷേപമുണ്ട് കോണ്‍ഗ്രസുകാര്‍ക്ക്. യോജിച്ചുള്ള പ്രതിഷേധമൊക്കെ ഉണ്ടെങ്കിലും ചില നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരും സിപിഎമ്മും യുഡിഎഫിനെ ബാക്കി സ്റ്റേജിലേക്ക് മാറ്റി കളിക്കുന്നു എന്നതാണ് പ്രശ്നം. അതെന്തായാലും ശരിയല്ല. ഒപ്പം നടക്കുമ്പോള്‍ ഒരുമാതിരി കട്ടപ്പ കളിക്കാന്‍ നില്‍ക്കരുത് സിപിഎമ്മും സര്‍ക്കാരും.

ശബരിമലകയറ്റം കൊല്ലം കൊല്ലം ഉണ്ടെങ്കിലും വേറെയൊരു മലകയറാന്‍ രമേശ് ചെന്നിത്തല ഇറങ്ങിയിട്ടുണ്ട്. ഇടുക്കി കടമക്കുടിയില്ലേക്ക്. കടമക്കുടിയിലെ ആദിവാസികള്‍ക്കും ചെന്നിത്തലയ്ക്കും ഒരുപോലെ വേറിട്ടതായിരുന്നു ആ മലകയറ്റം.

സത്യം പറഞ്ഞാല്‍ ഒട്ടും ധാരണയില്ല. അവിടേക്കൊന്നും റോഡില്ല എന്നതാണല്ലോ ഇത്രയും കാലം മാധ്യമങ്ങളൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. സാരല്ല. ഇതൊക്കെ കേട്ടും പ്രസംഗിച്ചും അല്ലേ ശീലമുള്ളു. അതിന്‍റേതാണ്. കാര്യമാക്കണ്ട. അപ്പോ നമുക്ക് പിരിയാന്‍ സമയമായി. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...