കുത്തേടിണ്ടത് കുത്തി കത്ത്; കത്ത് വിവാദ നായകനാകുന്ന നാട്

Thiruvaa_02_01
SHARE

പണ്ടേ നമ്മുടെ നാട്ടില്‍ കത്ത് ഒരു വിവാദ നായകനാണ്. വിവാദങ്ങളുണ്ടാക്കിയ എത്രയെത്ര കത്തുകള്‍ ഇവിടെ പിറന്നിട്ടുണ്ടാകും. വിവാദമാക്കേണ്ട എന്നോര്‍ത്ത് എഴുതിയ എത്രയോ കത്തുകളെ എഴുത്തുകാരന്‍തന്നെ ചുട്ടെരിച്ചിട്ടുണ്ടാകും. ഇതൊക്കെ എപ്പോള്‍ പറയുന്നത് മറ്റൊന്നും കൊണ്ടല്ല. നമ്മുടെ രാഹുല്‍ ഗാന്ധി മുഖ്യന്‍ പിണറായി വിജയന് ഒരു കത്തയച്ചു. സര്‍ക്കാരിന്‍റെ കാര്‍മികത്വത്തില്‍ നടക്കുന്ന കേരള സഭക്ക് അഭിനന്ദനം എന്നതല്ലാതെ കൊടുങ്കാറ്റോ കുടുംബകലഹമോ ഉണ്ടാക്കാനുള്ള ഒന്നും ആ കത്തില്‍ ഇല്ലായിരുന്നു. പൊതുവെ ട്വീറ്റ് ചെയ്യാറുള്ള രാഹുല്‍ ഇക്കുറി കത്താണയച്ചത്. അത് തന്‍റെ സാങ്കേതിക മികവിനെ  കുറച്ചുകണ്ടതുകൊണ്ടാണെന്നൊരു ഫീലിങ്സ് പിണറായിക്കുണ്ടാക്കി എന്നു തോന്നുന്നു. മുഖ്യന്‍ ആ കത്ത് ട്വിറ്ററില്‍ പതിപ്പിച്ചു. പോരേ പൂരം വിവാദമായി. അതായത് ഇപ്പറയുന്ന കേരള സഭ നമ്മുടെ  ചെന്നിത്തലയും കൂട്ടരും ബഹിഷ്കരിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഒരു നൈസ് പണി എന്നനിലയില്‍ മുഖ്യന്‍ ട്വിറ്ററില്‍ ലോഗിന്‍ ചെയ്തതും. എന്തായാലും പിണറായി പുറത്തുവിട്ട കത്ത് കൃത്യമായി കുത്തേണ്ടിടത്ത് കുത്തി. 

കേരളത്തിലെയോ. കോണ്‍ഗ്രസിന്‍റെ ദൈനംദിന കാര്യത്തില്‍ പോലും രാഹുല്‍ ഇടപെടാറില്ല. പിന്നാ. വയനാട്ടിലെ എംപി കേരള മുഖ്യനയച്ച കത്ത് എന്ന ലാഘവമേ അതിന് നല്‍കേണ്ടതൊള്ളൂവെന്നും കേരളത്തിലെ കോണ്‍ഗ്രസ് എന്നത് സ്വയം ഭരണ സംവിധാനമാണ് എന്നുമൊക്കെയാണ് രമേശും മുല്ലപ്പള്ളിയുമൊക്കെ തടയിടാന്‍ പറയുന്നത്. ഇങ്ങനെ പറയാം എന്നല്ലാതെ വയനാട് എംപിക്ക് ഷോക്കോസ് നോട്ടീസ് കൊടുക്കാനോ കത്തെഴുതുന്നതില്‍നിന്ന് വിലക്കാനോ കേരളത്തിലെ കോണ്‍ഗ്സ് നേതൃത്വത്തിനാകില്ലല്ലോ

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് രണ്ട് വിശദീകരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദന്‍കൂടി എത്തും. എന്തിനാണെന്നു ചോദിക്കരുത്. ഒരു കീഴ്‍വഴക്കമാകുമ്പോള്‍ അതില്‍ മാറ്റം പാടില്ല. മുല്ലപ്പള്ളിയും പറഞ്ഞേ പറ്റൂ. കേട്ടേ പറ്റൂ.

രാഹുല്‍ ഗാന്ധിയെ മുല്ലപ്പള്ളിക്ക് ചോദ്യം ചെയ്യാതിരിക്കാം. പക്ഷേ നാട്ടുകാരെല്ലാം അങ്ങനെ ഇരിക്കണം എന്ന് വെറുതെ ആഗ്രഹിക്കാം എന്നല്ലാതെ കട്ടായം പറയാന്‍ പറയാന്‍ പാടില്ല. ഇത്രയും നാള്‍ ആരും കക്ഷിയോട് ഒന്നും ചോദിക്കാതെയും പറയാതെയും നിയന്ത്രിക്കാതെയും ഇരുന്നതുകൊണ്ടാണ് രഹുല്‍ ഇങ്ങനെയായിപ്പോയത്. രാഹുല്‍ മാത്രമല്ല പ്രതിപക്ഷവും. ഇക്കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച ബിജെപിയുടെ പൗരത്വ നിയമ ഭേദഹതിക്കെതിരെ എല്‍‍ഡിഎഫും യുഡിഎഫും ഒന്നിച്ചു നില്‍ക്കുന്നതാണ്. ഇന്ന് പക്ഷേ ട്രാക്ക് മാറി. ലോക് കേരള സഭവിഷയം വന്നപപോള്‍ യുഡിഎഫും ബിജെപിയും ഒന്നായി. ഒരേ സ്വരത്തിലാണ് ഇരുവരും കേരള സഭ ബഹിഷ്കരിച്ചത്. ഈ പരിപാടി പ്രാഞ്ചിയേട്ടന്മാരുടെ സംസ്ഥാന സമ്മേളനമാണെന്നാണ് വി മുരളീധരനും രമേശ് ചെന്നിത്തലയും ഒരേ സ്വരത്തില്‍ പറയുന്നത്. എന്തൊരു ഒത്തൊരുമ

ഇനി ധൂര്‍ത്ത് എന്ന വിഷയത്തിലാണ് സറ്റഡി ക്ലാസ്. തന്‍റെ സര്‍ക്കാര്‍ അനാവശ്യമായി പണം ചിലവഴിക്കുന്നത് ധൂര്‍ത്തിന്‍രെ പരിധിയില്‍ വരില്ല എന്നാണ് മുഖ്യന്‍റെ തിയറി. ചീത്തകാര്യത്തിനായുള്ള ധനവ്യയമാണല്ലോ ധൂര്‍ത്ത്. അപ്പോള്‍ പിണറായിയുടെ തിയറി ശരിയാണ്. കാരണം സര്‍ക്കാരിന്‍റെ കണ്ണില്‍ ഇതൊന്നും ചീത്തകാര്യങ്ങളേയല്ല. കാശില്ലാത്തപ്പോള്‍ ജനം മുണ്ട് മുറുക്കിയുടുക്കണം. ഞങ്ങള്‍ ജപ്പാന്‍ കൊറിയകറങ്ങും. ഹെലികോപ്റ്ററും വാങ്ങും

നല്ല ഭാഷ പ്രയോഗിക്കുന്നതില്‍ പിണറായി വിജയന്‍ പണ്ടേ കേമനാണ്. ആ ഭാഷാ പ്രാവീണ്യം ഇനി നമ്മള്‍ കാണാന്‍ പോവുകയാണ്.  ജാപ്പനീസ് പഠിപ്പിക്കാന്‍ മുഖ്യന് തന്നെ നേരിട്ടിറങ്ങാവുന്നതാണ്. വേണമെങ്കില്‍ നാം മുന്നോട്ട് ഷോയൊക്കെ വെര്‍ച്വല്‍ ലേണിങ് പ്രോഗ്രാം മാതിരിയാക്കാം. അല്ലെങ്കില്‍ വല്ല ലേണിങ് ആപ്പ് തുടങ്ങിയാലും മതി. ഗംഭീരമാകും. കൂടുതല്‍ ആപ്പ് വെക്കാനില്ല. ചെറിയ ഒരു ഇടവേള

ജന്മിത്തത്തിന്മേല്‍ ആണിയടിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ നടപ്പാക്കിയതാണ് ഭൂപരിഷ്കരണം. പക്ഷേ ഇപ്പോള്‍ ജന്മിയും കുടിയാനും വ്യവസ്ഥ ബാക്കി നില്‍ക്കുന്നുണ്ടെന്ന് തോന്നുന്നത് ഇടതുമുന്നണിയിലേക്ക് നോക്കുമ്പോളാണ്. അവിടെ സിപിഐക്ക് ഇപ്പോളും കുമ്പിളിലാണ് കഞ്ഞി. ഭൂപരിഷ്കരണം നടപ്പാക്കുന്നതില്‍ പഹ്ക് വഹിച്ചത് സിപിഎം മാത്രമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. 1970 ല്‍ സിപിഐക്കാരനായ സി അ‍ച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് നിയമം നിലവില്‍ വന്നതെന്ന് പിണറായി ഓര്‍ത്തില്ല. 2020 ല്‍ അന്‍പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മിനിമം വിരലില്‍ പിന്നോട്ട് കണക്കുകൂട്ടിയിരുന്നെങ്കില്‍ 1970 എന്ന വര്‍ഷത്തിലെത്തിയേനേ. എന്തുചെയ്യാം ജന്മിത്തം തുടച്ചുനീക്കപ്പെട്ടിട്ടുണ്ടോ എന്നറിയണമെങ്കില്‍ സിപിഐയോട് ചോദിക്കുക. അവര്‍ പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാം

രമേശ് ഒരു പാലം പണിതുവച്ചു എന്നേയുള്ളൂ. പാര്‍ട്ടി പുറക്കാക്കിയ കെ ആര്‍ ഗൗരിയമ്മയുടെ പേരുവരെ പ്രസംഗത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ പിണറായിയാണ് അച്യുതമേനോനെ വിട്ടുകളഞ്ഞത്. ഗൗരിയമ്മയുടെ പാര്‍ട്ടിക്ക് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള സ്വത്തുക്കവെക്കുറിച്ച് പിണറായിക്കും പാര്‍ട്ടിക്കും അറിവും കണ്ണും ഉള്ളതാണല്ലോ. അപ്പോള്‍ അവിടെയും ഒരു ഭൂപരിഷ്കരണ സാധ്യതയുണ്ട്

കേരള ഗവര്‍ണറും കേരള സര്‍ക്കാറും കേരള പ്രതപരക്ഷവും തമ്മിലുള്ള ശീതസമരം തുടരവേ പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ തള്ളി. ഇതോടെ സംഗതി കൂടുതല്‍ കളറാകും എന്നുറപ്പായി. കടക്കൂ പുറത്തെന്ന് ഗവര്‍ണറോട് മുഖ്യന്‍ ഏതുനിമിഷവും പറഞ്ഞേക്കാം. അത്രക്ക് വഷളാണ് സാഹചര്യം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...