നുണയുടെ പ്രഭ ചൊരിയുന്ന രാജാവും വർണ വെളിച്ചം വിതറുന്ന മന്ത്രിയും

thiruva-27
SHARE

നുണപറയുന്നവര്‍ക്ക് അവര്‍ പറയുന്നത് അതേപോലെതന്നെ കേള്‍ക്കുന്നവരൊക്കെ വിശ്വസിക്കണം എന്നാണ്. അതിനുവേണ്ടി എന്തുതറവേലയും അവര്‍ പുറത്തെടുക്കും.  ഇനി വിശ്വസിച്ചുകഴിഞ്ഞെന്ന് വയ്ക്കുക. അവര്‍ പറഞ്ഞപോലെത്തനെ കാര്യങ്ങള്‍ നടക്കണം എന്നതാണ് അടുത്തപടി. സത്യം ചെരിപ്പിട്ടു കഴിയുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവുമെന്ന തിയറിയിലാണ് ഇവരുടെ അടിസ്ഥാന പ്രമാണം. അപ്പോ പറഞ്ഞുവരുന്നത് ഒരു നാടിനെക്കുറിച്ചാണ്. ആ നാട് ഇങ്ങനെയൊന്നും ആയിരുന്നില്ല. കളവുപറയുന്നവരൊക്കെ ആ നാട്ടിലുണ്ടായിരുന്നു. അതൊക്കെയും ചില്ലറ വയറ്റിപ്പിഴപ്പിനായിരുന്നെന്ന് മാത്രം. ഇതിപ്പോ അങ്ങനെയല്ല. നാടുഭരിക്കാന്‍, ഭരിച്ചുകൊണ്ടിരിക്കാന്‍ ഭരണാധികാരികള്‍ നുണപറയുന്ന ഒരു നാട്ടിലേക്കാണ് നമ്മള്‍ പോകുന്നത്. 

ദൈവം പ്രകൃതിഭംഗികൊണ്ടും വൈവിധ്യം കൊണ്ടും അനുഗ്രഹിച്ച നാട്. പലതരം ആളുകള്‍. വൈവിധ്യമേറിയ സംസ്കാരം. ഐതിഹാസികമായ ചരിത്രം. ഒക്കെയുള്ള നാട്. പക്ഷേ ഇന്നത് നുണയന്‍മാരുടെ നാടെന്നാണ് അറിയപ്പെടുന്നത്. ഒരു നാട് ഇങ്ങനെയൊരു ആക്ഷേപം കേള്‍പ്പിക്കണമെങ്കില്‍ ചില്ലറ പണിയല്ല വേണ്ടിവരുന്നത്. അതൊന്നും വളരെ കാലംകൊണ്ട് കിട്ടിയതുല്ല. ഈയടുത്ത്, വളരെ അടുത്ത് അഞ്ചാറുവര്‍ഷങ്ങള്‍കൊണ്ട് ചാര്‍ത്തിക്കിട്ടിയ ഒന്ന്. നാട്ടാരുവിചാരിച്ചതുകൊണ്ടും കിട്ടയ പേരല്ല. പക്ഷേ നാട് ഭരിക്കുന്നവരുടെ സ്ഥിരമായ നുണപറച്ചിലോടെയാണ് ഈ നാടിനെ നുണക്കഥകളുടെ സ്വന്തം രാജ്യം എന്നുവിളിക്കപ്പെട്ടത്. നുണയുടെ പ്രഭ ചൊരിയുന്ന രാജാവും  ആ പ്രഭയ്ക്ക് നല്ല വര്‍ണവെളിച്ചം പ്രദാനം ചെയ്യുന്ന മന്ത്രിയും വാഴുന്ന നാട്. ഇതൊരു നുണക്കഥയുടെ നാട്. 

നാടിനെക്കുറിച്ചും പറയാന്‍ പോവുന്ന കഥയെ കുറിച്ചും ഏകദേശ ധാരണ കിട്ടിയെന്ന് കരുതുന്നു. അപ്പോ കഥയിലേക്ക് വരാം. പലതരം അടിതടവുകള്‍ പയറ്റിയാണ് ആ രാജാവും മന്ത്രിയും പരിചാരങ്ങളും രാജ്യത്തിന്‍റെ ഭരണം പിടിച്ചെടുത്തത്. മുമ്പും പലതരം നുണകള്‍ നന്നായി പാക്ക് ചെയ്ത് വിതരണം ചെയ്യപ്പെട്ടതാണ്. അതൊക്കെ പറയാന്‍ നിന്നാല്‍ ഒരു മെഗാസീരിയല്‍ തന്നെ സംപ്രേഷണം ചെയ്യേണ്ടിവരും. ഇതിപ്പോ ലേറ്റസ്റ്റ്. ഇക്കഴിയുന്ന ആഴ്ചയിലേതുമാത്രമാണ് പാക്കറ്റ് പൊളിച്ച് കാണിക്കാന്‍ ഉദ്ദേശിക്കുന്നുള്ളു. സംഗതി ഇത്രേയുള്ളു. രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. സമരമായി. ബഹളമായി. ഇത്രയൊന്നും പ്രതീക്ഷിച്ചില്ല ആദ്യം. നുണ പറയാന്‍ പോവുന്നതിനു മുമ്പ് വേണ്ടത് അവനവനെ തന്നെ ക്രൂശിക്കലാണല്ലോ. അതാണ് അടവു നയം. അതുകൊണ്ട് മോദിജി ഈ നാട്ടുകാരോട് ആവശ്യപ്പെടുകയാണ് സുഹൃത്തുക്കളെ ആവശ്യപ്പെടുകയാണ്.... മോദിജിയെ വെറുത്തോളൂ...പക്ഷേ ഇന്ത്യയെ വെറുക്കരുത്.  

പൗരത്വഭേദഗതി ബില്ലൊക്കെ പാസാക്കി ഞെളിഞ്‍ഞങനെ പുറത്തിറങ്ങിയാണ് . പ്രതിഷേധങ്ങളെയൊന്നും വകവച്ചില്ല. ഝാര്‍ഖണ്ടിലേക്ക് പോയി പ്രതിഷേധക്കാരുടെ വസ്ത്രങ്ങള്‍ നോക്കി കാര്യം മനസിലാക്കാമെന്നൊക്കെയാണ് മോദിജി തട്ടിവിട്ടത്. നല്ല ആര്‍ഷഭാരത വിശുദ്ധ വര്‍ഗീതയ. അതും കഴിഞ്ഞ് രാജാവിന്‍റെ മന്ത്രിയുടെ തേരോട്ടമായിരുന്നു. പൗരത്വനിയമഭേദഗതി മാത്രമല്ല. എന്‍ആര്‍സി കൂടി രാജ്യം മുഴുവന്‍ ഞങ്ങള്‍ നടപ്പാക്കും. തടയാന്‍ ആരുണ്ടെടാ എന്നായി ഷാജി. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ നമ്മുടെ മോദിജി മോങ്ങിജി ആയിപ്പോയി.  പിന്നെ കരച്ചിലായി.. ബഹളമായി. പക്ഷേ നോട്ട് നിരോധനകാലത്തെപ്പോലെ പച്ചക്ക് കത്തിക്കാന്‍ പറയാതിരിക്കാന്‍ മോദിജി വല്ലാതെ ശ്രദ്ധിച്ചു എന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. കത്തിക്കേണ്ടവര്‍ക്ക് മോദിജിയുടെ കോലം ഉണ്ടാക്കി കത്തിച്ചാല്‍ മതി. അതാണ്. പേടി തോന്നിത്തുടങ്ങിയാല്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്.

രാജ്യത്തെ മുഴുവന്‍ മാധ്യമശ്രദ്ധയുള്ള ‍ഡല്‍ഹിയാണ് ഈ പൊട്ടിക്കരച്ചിലിന് മോദിജി വേദിയായി സ്വീകരിച്ചത്. അതും ആ മിടുക്കിന് ഉദാഹരണം. എന്തുകൊണ്ടോ വെറുക്കാന്‍ പരസ്യമായി പറയുന്നതിനുമുമ്പേ ജാര്‍ഖണ്ഡിലുള്ള വെറുക്കുകയും ആ വെറുപ്പ് വോട്ടായി ചെയ്യുകയും ചെയ്തിരുന്നു. അയോധ്യയിലെ അമ്പലവും പൗരത്വ ഭേദഗതിയുമൊന്നും അവിടെ വിലപ്പോയില്ല. അപ്പോ കാഴ്ചക്കാരെ സെന്‍റി അടിപ്പിച്ചുകഴിഞ്ഞാല്‍ അടുത്ത സ്റ്റെപ്പ് നുണയുടെ വെടി പൊട്ടിക്കലാണ്. അതൊരു ഓളത്തിലങ്ങ് സംഭവിക്കും. ആളുകള്‍ കൈയ്യടിക്കും. അങ്ങനെ അമിത് ഷായെ മോദി തിരുത്തി. വെറും തിരുത്തലല്ല. മുച്ചൂടും മൂടുന്ന വലിയ പെരും നുണ. അതായത് എന്‍ ആര്‍സി എന്ന പരിപാടിയെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ലമെന്‍റില്‍ വന്നിട്ടില്ല. ക്യാബിനറ്റില്‍ മിണ്ടിയിട്ടില്ല. പിന്നെന്താ എന്നത്. 

നുണ നമ്പര്‍ 1 കേട്ടല്ലോ. ഇതേ എന്‍ആര്‍ിസി രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് അമിത് ഷാ തന്നെ പാര്‍ലമെന്‍റില്‍ പറഞ്ഞതാണ്. ഇതിപ്പോ ഇതാണ് രീതി. അമിത് ഷാ പ്രസംഗിക്കും മോദി അത് തിരുത്തിപ്പറയും. പിന്നെ അമിത് ഷാ തന്നെ സ്വയം തിരുത്തും. ഇതിനിടയില്‍ വേണം കേരളത്തിലെ ബിജെപി നേതാക്കള്‍ക്കൊക്കെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വീടുകള്‍ കയറേണ്ടത്. എന്താവുമോ എന്തോ. 

എന്‍ പി ആര്‍ എന്ന ജനസംഖ്യാ റജിസ്ട്രേഷന്‍ പരിപാടികള്‍ ആണ് നടത്താന്‍ പോകുന്നത് അതിന് എന്‍  ആര്‍ സി എന്ന വിവാദ പൗരത്വ റജിസ്ട്രേഷനുമായി ഒരു ബന്ധവുമില്ലെന്നാണ് ഷാ ഇപ്പോ പറഞ്ഞത്. ഇതേ അമിത് ഷായുടെ ആഭ്യന്തരമന്ത്രാലയം ഇറക്കിയ റിപ്പോര്‍ട്ടുകളിലും പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയിലും ഒക്കെ എത്രയോ തവണ എന്‍ ആര്‍സിയും എന്‍പിആറും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയതാണ്. പിന്നെന്തുപറ്റി. എന്തുപറ്റാന്‍. നുണ അതൊരു ശീലമായിപ്പോയില്ലേ. ഓര്‍മിയില്ലെങ്കില്‍ പോട്ടെ. ഈ അമിത് ഷാ തന്നെ പാര്‍ലമെന്‍റില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടല്ലോ. ഒടുക്കത്തെ തൊലിക്കട്ടിയാണ്. ഇതല്ല, ഇതിലപ്പുറവും പറയും. 

ഇപ്പോഴും നാട്ടുകാരൊക്കെ പൊട്ടന്‍മാരാണെന്നാവും വിചാരം. അവരവരുടെ ചിന്താശേഷി അനുസരിച്ചല്ലേ പെരുമാറാനും മിണ്ടാനുമൊക്കെ പറ്റൂ. പറഞ്ഞിട്ട് കാര്യമില്ല. അടുത്ത നുണകൂടി കേട്ടുവരാം. രാജ്യത്തെ ഡിറ്റെന്‍ഷന്‍ സെന്‍ററുകളെക്കുറിച്ചാണ്. തടങ്കല്‍ പാളയങ്ങളെക്കുറിച്ച്. അസമില്‍ ഒക്കെ തടങ്കല്‍പാളയങ്ങളുടെ നിര്‍മാണം ഒക്കെ പൂര്‍ത്തിയാവാറായി. അപ്പോഴാണ് പ്രധാനമന്ത്രി അങ്ങനെയൊന്ന് ഇല്ലെന്ന് പ്രസംഗിച്ചുകളയുന്നത്. വല്ലാത്തൊരു നാടുതന്നെ. പൊടിപ്പും തൊങ്ങലും വച്ച് കഥകള്‍ ഉണ്ടാക്കാന്‍ പണ്ടേ മിടുക്കരാണ് ഇക്കൂട്ടര്‍. പുരാണങ്ങളെവരെ എടുത്തിട്ട് ശാസ്ത്രസത്യങ്ങളാണെന്ന് പ്രചരിപ്പിക്കുന്നവരാണ് ഇവരുടെ പൂര്‍വികര്‍. അതുകൊണ്ട് പാരമ്പര്യമായ ഒരു പിന്തുടര്‍ച്ചയായി കണ്ടാമതി ഇതിനെ. നുണ പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും കുറച്ച് ചട്ടമ്പിത്തരങ്ങള്‍ വേണ്ടിവരും. 

നുണക്കഥയ്ക്ക് ചട്ടമ്പിത്തരം കൂടി വേണം കൂട്ട്. ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പാടാണ്. കേരളത്തിലെ ബിജെപിക്കാരെ അല്ലെങ്കിലും സമ്മതിച്ചുകൊടുക്കണം. വല്ലാതെ കഷ്ടപ്പെടുന്നുണ്ട് അവര്‍. ഇപ്പോഴാണെങ്കില്‍ സ്വന്തമായി ഒരു പ്രസിഡന്‍റ് പോലും ഇല്ലാതെയാണ് നടപ്പ്. സുരേന്ദ്രന്‍, രമേശ്, കൃഷ്ണദാസ് തുടങ്ങി ഗോപാലകൃഷ്ണന്‍ വരെ അധ്യക്ഷപദവിയില്‍ ആളില്ലാത്തതിന്‍റെ കുറവ് അറിയാതെ നോക്കാന്‍ പണിയെടുക്കുന്നുണ്ട്. എന്തിന് സന്ദീപ് വാര്യര്‍ വരെ തനിക്കെന്തുകൊണ്ട് പ്രസിഡന്‍റായിക്കൂടാ എന്നെല്ലാം ചോദിക്കുന്ന അവസ്ഥയിലാണ്. 

എന്നൊക്കെ ഗോപാല്‍ജി പറയുമെങ്കിലും ആളൊരു കടുത്ത ജനാധിപത്യവിശ്വാസിയാണ്. അവിടെ ഭീഷണിക്കും വെല്ലുവിളിക്കും ഒന്നും ഒരു പ്രസക്തിയുമില്ലെന്ന്. ഏത്. ആ..അത്രേ ഉള്ളു. പക്ഷേ പ്രതിഷേധിച്ച് സമരയം ചെയ്യുന്നവരെ വേറെ രീതിയിലും നേരിട്ടുകളയും ഇവര്‍.

ഭീഷണി. ഇന്‍കം ടാക്സ് റെയ്ഡ് നടത്തിക്കളയുമെന്ന ഭീഷണി. ഈ സിനിമാതാരങ്ങള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു, അതിനാണ്. ഒന്നാമത് പൊതുവെ ഒരു പറച്ചിലുണ്ട്,. ഈ ബിജെപി സര്‍ക്കാര്‍ എതിരാളികളെ ഇന്‍കം ടാക്സ് റെയ്ഡ് എന്നൊക്കെ പേടിപ്പിച്ചാണ് കൂടെ നിര്‍ത്തുന്നതെന്നും സംസ്ഥാനങ്ങളില്‍‌ അധികാരം പിടിക്കുന്നതും എന്നൊക്കെ. വാര്യര്‍ നല്ല പോരാളിയായതുകൊണ്ട് പരസ്യമായി അങ്ങ് പ്രഖ്യാപിച്ചു എന്നുമാത്രം. നുണ പറയുന്ന രാജാവിനും മന്ത്രിക്കും കൂട്ട് ചട്ടമ്പികളായ പരിവാരങ്ങളാണല്ലോ.

എന്നാലും ഒരു ചട്ടമ്പിയെ മറ്റൊരു ചട്ടമ്പി തള്ളിപ്പറയാന്‍ പാടില്ലായിരുന്നു. സിനിമാക്കാരെ ഇത്രേം പേടിയുണ്ടാവുമെന്ന് കരുതിയതല്ല. പോണ്ടിച്ചേരി റജിസ്ട്രേഷന്‍ കാറും ആനക്കൊമ്പും ഒക്കെയായി വേറെയും കേസുള്ള സിനിമാക്കാരും ഉള്ളത് ഓര്‍ത്തതുകൊണ്ടാവും വാര്യരുടെ ഭീഷണി പാര്‍ട്ടിക്ക് വ്യക്തിപരമായിപ്പോയത്. പക്ഷേ പറ്റുന്നതുപോലെയൊക്കെ പറയും കെട്ടോ. പ്രത്യേകിച്ചും രാജ്യസ്നേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടുകൊണ്ട്. കുമ്മനംജി അതില്‍ ബഹുമിടുക്കനാണ്. 

കേരളത്തിലെ സിനിമാക്കാര്‍ക്ക് സ്വന്തമായി ഒരു മന്ത്രിയുണ്ടായത് നന്നായി. ഇല്ലെങ്കില്‍ ഇതിനൊക്കെ പകരം ചോദിക്കാന്‍ ഒരു കോമഡി ആക്ഷന്‍ത്രില്ലര്‍ പടം പിടിക്കേണ്ടി വന്നേനെ. രാജ്യത്ത് ഇങ്ങനെയൊക്കെ നടക്കുമ്പോള്‍ അല്‍പം സമാധാനം ആരായാലും ആഗ്രഹിക്കും. പക്ഷേ ഇതുപോലെ ആഘോഷിക്കുന്നവരെ അങ്ങനെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. എന്തുസംഭവിച്ചാലും നന്നായി ഉറങ്ങാന്‍ പറ്റുന്നതും അത്ര ചില്ലറ കാര്യമല്ല. മാതൃകയാക്കാവുന്നതാണ്. അസൂയപ്പെടുത്തുന്ന അത്തരം ചിലരുണ്ട്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...