പതുങ്ങുന്നതും കുതിക്കാനെന്ന് വിശ്വസിച്ച് (ആശ്വസിച്ച്) ബിജെപിക്കാര്‍

PTI3_19_2016_000180A
New Delhi: Prime Minister Narendra Modi talks with BJP President Amit Shah at party's National Executive meet, in New Delhi on Saturday. PTI Photo by Kamal Kishore (PTI3_19_2016_000180A)
SHARE

ക്രിസ്മസും തിരുപ്പിറവി ആഘോഷങ്ങളും ഒക്കെ കഴിഞ്ഞ് വരുമ്പോഴേക്കും പുതിയ വിഷയങ്ങള്‍ വല്ലതുമൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. നോ രക്ഷ. പഴയ വീഞ്ഞൊക്കെ തന്നെ. പക്ഷേ കുപ്പികള്‍ വൈവിധ്യമുള്ളവയാണ്. സ്വാഗതം. തിരുവാ എതിര്‍വായിലേക്ക്

പൗരത്വ വിഷയത്തില്‍ ബിജെപി ഇതുവരെ പതുങ്ങി നില്‍ക്കുകയായിരുന്നു. സ്വയം ഒരു പുലിയായി വിശ്വസിക്കുന്നതു കൊണ്ട് തങ്ങള്‍ പതുങ്ങുന്നതും കുതിക്കാനാണ് എന്ന് ബിജെപിക്കാര്‍ കരുതുന്നു. ക്രിക്കറ്റില്‍ ഒക്കെ ഉള്ളതു പോലെ ഒരു ഇന്നിംഗ്സ് മറുഭാഗം ബാറ്റു ചെയ്ത ശേഷം മറുപടി കൊടുക്കാം എന്നായിരുന്നു ബിജെപി കരുതിയിരുന്നത്. ഇനിയിതാ രണ്ടാം ഇന്നിംഗ്സ് തുടങ്ങുകയാണ്. ഏതു നിമിഷവും നിങ്ങളുടെ വീട്ടില്‍ ഒരു അതിഥി എത്തിയേക്കാം. ഒരുക്കങ്ങള്‍ തുടങ്ങിയാട്ടേ

വീട്ടില്‍ ചെന്ന് വിശദീകരിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ വിശദീകരണം തീരും വരെ എങ്കിലും വാക്കു മാറ്റി പറയരുതെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഒന്നു പറഞ്ഞേക്കണം. ഇതിപ്പോ അമിത് ഷാ ഒന്നു പ്രസംഗിക്കും മോദി വന്ന് അത് തിരുത്തിപ്പറയും. മോദി പറഞ്ഞു തീരുമ്പോള്‍ ഷാ വേറൊന്നു പറയും എന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം ഷാ പറഞ്ഞു എന്‍ പി ആര്‍ എന്ന ജനസംഖ്യാ റജിസ്ട്രേഷന്‍ പരിപാടികള്‍ ആണ് നടത്താന്‍ പോകുന്നത് അതിന് എന്‍  ആര്‍ സി എന്ന വിവാദ പൗരത്വ റജിസ്ട്രേഷനുമായി ഒരു ബന്ധവുമില്ലെന്ന്

ഇതേ അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം ഇറക്കിയ റിപ്പോര്‍ട്ടുകളിലും ആഭ്യന്ത സഹമന്ത്രി എന്ന നിലയില്‍ കിരണ്‍ റിജിജു പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയുമുള്‍പ്പെടെ ഏത്രയോ തവണയാണ് എന്‍ ആര്‍ സിയും എന്‍ പി ആറും തമ്മില്‍ ബന്ധമുണ്ടെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇപ്പോളെന്താണ് ഒക്കെ മറിച്ചു പറയുന്നത്?

ഓര്‍മയില്ലെങ്കില്‍ പോട്ടെ. ഈ എന്‍ ആര്‍ സി നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. അതെപ്പറ്റി ആലോചിച്ചിട്ടേ ഇല്ലെന്ന് മോദി പറഞ്ഞു. സത്യത്തില്‍ എന്താണ് സംഭവം?

പാര്‍ട്ടിയിലും പാര്‍ലമെന്‍റിലും ആലോചിച്ചിട്ടില്ലെങ്കില്‍ പിന്നെ , അമിത് ഷാ സ്വന്തം വീട്ടില്‍ ഇരുന്ന് ആലോചിച്ചിട്ടാണോ അത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്

എന്നാല്‍ ശരി പാര്‍ലമെന്‍റില്‍ പറഞ്ഞത് നോക്കാം

ഇനി എന്തു പറയും

ബിജെപിക്കാര്‍ക്ക് ഇത്തവണ നേരിടേണ്ടത് രണ്ടു കൂട്ടരെയാണ്. സമരവുമായി ഇറങ്ങിയിരിക്കുന്ന മറുപക്ഷം ഒന്ന്. അതിലും വലുതാണ് വാക്കുമാറ്റിയും തെറിവാക്ക് പറഞ്ഞും ആളെ വെറുപ്പിക്കുന്ന സ്വന്തം കൂട്ടര്‍.  ഇന്‍കം ടാക്സ് റെയ്്ഡ് നടത്തി സിനിമാ ലോകം ശുദ്ധീകരിക്കാന്‍ ഇറങ്ങിയ സന്ദീപ് വാരിയരെ തള്ളിപ്പറഞ്ഞുകൊണ്ട് പാര്‍ട്ടി  ഇന്ന് ദുരന്ത നിവാരണ ശ്രമങ്ങള്‍ തുടങ്ങി വച്ചു

അങ്ങനെ പറഞ്ഞാലും സിനിമാക്കാരുമായി സംസ്ഥാന ബിജെപിക്കുള്ള കലിപ്പ് അങ്ങനെയൊന്നും തീരുന്നതല്ല. ആളുകള്‍ ശ്രദ്ധിക്കുന്ന മനുഷ്യര്‍ തങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങിയാല്‍ സംഭവിക്കുന്ന ഡാമേജിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. അതിനുമപ്പുറം, സ്വയം താരങ്ങളായ തങ്ങളെക്കാള്‍ വലിയ താരങ്ങളെ അംഗീകരിക്കാന്‍ ഉള്ള മനസ്സില്ലായ്മയും

ഭാഗ്യം. ആ അവകാശം ഇപ്പോഴും അവര്‍ നമുക്ക് നല്‍കിയിട്ടുണ്ട്

ഈ ചോദ്യം എല്ലാ ബിജെപിക്കാരും ഒരേ പുസ്തകത്തില്‍ നിന്ന് കാണാതെ പഠിച്ച പോലെ ചോദിക്കുന്നുണ്ട്. അതിന്‍റെ ഉത്തരമാണ് ആദ്യം മുതലേ പ്രതിഷേധിക്കുന്ന എല്ലാവരും പറയുന്നത്. മതത്തിന്‍റെ പേരില്‍ ഒരു വിവേചനം കൊണ്ടു വരുന്നതിനെ ആണ് എതിര്‍ക്കുന്നതെന്ന്. പക്ഷേ, നേതാക്കള്‍ ഇനിയും ഈ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. ഈ ഘട്ടം സിനിമാക്കാരെ  നേരിടാനായാണ് മാറ്റിവച്ചിരിക്കുന്നത്.

ദേശസ്നേഹം കപടമാണോ സത്യമാണോ എന്ന് അറിയാനുള്ള ഒരു യന്ത്രം കുമ്മനത്തിന്‍റെ കൈയിലുണ്ട്. മിസോറാമില്‍ ഗവര്‍ണര്‍ ആയിരുന്ന സമയത്ത് കിട്ടിയ ഫ്രീ ടൈമില്‍ ഉണ്ടാക്കിയെടുത്തതാണ്. അതുപയോഗിച്ച് യഥാര്‍ഥ ദേശസ്നേഹികളെ കണ്ടെത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതാണ്

എല്ലാ ഇന്ത്യക്കാരെയും ഒറ്റയടിക്ക് ഹിന്ദുക്കളാക്കി മാറ്റി ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് ഒരു അല്‍ഭുത പ്രവൃത്തി കൂടി കാണിച്ച ദിവസമാണിത്. പല മത വിശ്വാസക്കാരെ കൂടാതെ ഒന്നിലും വിശ്വസിക്കാത്തവരെയും ഹിന്ദുക്കളായി പ്രഖ്യാപിക്കാന്‍ അദ്ദേഹം ദയ കാണിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റുകളും മറ്റും ഒഴിവാകണ്ട എന്ന് കരുതിയാകണം ഈ ഉദാര സമീപനം

130 കോടി ഇന്ത്യാക്കാരു ഹിന്ദുക്കളായ സ്ഥിതിക്ക് ഇനി പേരിടുമ്പോള്‍ മുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം കൈക്കൊള്ളാവുന്നതാണെന്ന്  ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെ നേരിടാത്ത പ്രതിസന്ധിയായിട്ടു പോലും മോദിയും അമിത് ഷായും ഒറ്റക്കെട്ടാണ്. പ്രതിപക്ഷം വിചാരിച്ചത് അമിത് ഷായെ പരസ്യമായി നുണയന്‍ എന്നൊക്കെ വിളിച്ച സ്ഥിതിക്ക് അവര്‍ തമ്മില്‍ അടിച്ച് പിരിഞ്ഞു കാണുമെന്ന്. ഇല്ല. ഷോലെയിലെ അമിതാബ് ബച്ചനെയും ധര്‍മേന്ദ്രയെയും പോലെയാണ് അവര്‍

രാജ്യത്തെ ബുദ്ധി ജീവികളും യുവാക്കളും സിനിമാക്കാരുമൊക്കെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നെങ്കിലെന്ത്, ആരും പ്രതീക്ഷിക്കാത്ത കോണില്‍ നിന്നാണ് മോദി സര്‍ക്കാരിന് ഇന്നൊരു പിന്തുണ കിട്ടിയത്. ഒന്നെന്ന് പറഞ്ഞാല്‍ പോര. ഒന്നൊന്നര പിന്തുണ. ആ പിന്തുണ മാത്രമായി വായിച്ചാല്‍  ബിജെപിയുടെ ഏതോ സംസ്ഥാന പ്രസിഡന്റിന്‍റെ പ്രസ്താവന ആണെന്ന് തോന്നും. പറഞ്ഞ ആള്‍ പക്ഷേ അതുക്കും മേലെ ആണ്. രാജ്യത്തെ ഒരേ ഒരു കരസേനയുടെ ഒരേ ഒരു മേധാവി

സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവര്‍ അതിര്‍ത്തിയിലെ പട്ടാളക്കാരെ ഓര്‍ക്കണം എന്ന ഡയലോഗ് ബിജെപിയുടെ ബൂത്ത് കമ്മിറ്റിക്കാരും സൈബര്‍ കാലാളുകളും വരെ ഉപയോഗിച്ച് തേഞ്ഞതാണ്. പട്ടാളത്തെ ബഹുമാനിക്കുന്നതും സര്‍ക്കാര്‍ നയത്തിനെതിരെ സമരം ചെയ്യുന്നതും രണ്ടാണെന്ന് അവര്‍ക്കു വരെ മനസിലായി തുടങ്ങി. അപ്പോഴാണ് ഇടുന്ന യൂണിഫോമിന്‍റെ വില പോലും അറിയാതെ കരസേന മേധാവി വന്ന് ബിജെപി വക്താവിന്‍റെ പണിയെടുക്കുന്നത്.  പ്രിയപ്പെട്ട മേധാവി സാറേ. ആരും പറഞ്ഞില്ലെങ്കിലും ഈ രാജ്യത്തുള്ളവരെല്ലാം അവരുടെ പട്ടാളത്തെ അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്. എന്നും എപ്പോഴും. പക്ഷേ ആ വലിയ കസേരയിലിരുന്ന് ഇമ്മാതി വര്‍ത്തമാനം പറഞ്ഞാല്‍ താങ്കളെ ഒക്കെ ഓര്‍ക്കുന്നത് വേറേ രീതിയിലായിരിക്കും. അതുണ്ടാക്കരുത്. രാജ്യത്തെക്കരുതിയെങ്കിലും

പൗരത്വ നിയമം നാടകത്തില്‍

മോദി സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ ഇതേ സമയം വേറെ ഒരു  നാടകത്തില്‍ ഇതേ മോദി സര്‍ക്കാരിന്‍റെ സ്ക്രിപ്ട് ആണ് പിന്തുടരുന്നത്.  മാവോയിസ്റ്റ് കാലം എന്നാണ് നാടകത്തിന്‍റെ പേര്. കേരളത്തിലെ പൊലീസും കോടതിയും കോഴിക്കോട് നിന്ന് പിടികൂടിയ രണ്ടു ചെറുപ്പക്കാര്‍ മാവോയിസ്റ്റുകളാണോ എന്ന് ഇനിയും അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ ഷെര്‍ലക് ഹോംസായ പിണറായി വിജയനാണ് അത് കണ്ടെത്തിയത്. ഇപ്പോഴിതാ പിണറായിയുടെ കണ്ടെത്തലിന് തെളിവുകള്‍ ഉണ്ടാക്കാനായി എന്‍ ഐ എയെ ഏല്‍പ്പിച്ചിരിക്കുകയാണ്

കേരളത്തിലെ ഭരണം വളരെ വിചിത്രമായ ഒന്നാണ്. കേരളത്തിലെ പോലീസ് ചെയ്യുന്നത് എന്താണെന്ന് പൊലീസിനെ നയിക്കുന്ന സര്‍ക്കാര്‍ അറിയില്ല. സര്‍ക്കാര്‍ ചെയ്യുന്നതെന്താണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും അറിയില്ല. രണ്ടു പ്രതികളെ എന്‍ ഐ എക്ക് ഒറ്റിക്കൊടുത്തിട്ട് ഇപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ ഇരുന്നു മോങ്ങുകയാണ്. 

യുഎപിഎയെ നയപരമായി എതിര്‍ക്കും പക്ഷേ, പ്രാവര്‍ത്തികമായി നടപ്പാക്കും. എന്‍ ഐ എയെ തത്വത്തില്‍ വിയോജിക്കും പക്ഷേ കേസുകള്‍ അവര്‍ക്ക് കൈമാറും. ഉഗ്രന്‍ സര്‍ക്കാര്‍ . ഉഗ്രന്‍ പാര്‍ട്ടി

യുഡിഎഫും എല്‍ഡിഎഫും സംയുക്തമായി സമരം നടത്തുന്ന കാര്യം വലിയ ചര്‍ച്ചയിലാണ്. കാനം രാജേന്ദ്രന്‍ സംസാരിച്ചത് കേട്ടപ്പോള്‍ അതിനെപ്പറ്റിയാണ് എന്നാണ് ആദ്യം കരുതിയത്

എറണാകുളത്തെ സംഭവങ്ങള്‍ അറിഞ്ഞപ്പോഴാണ് സിപിഎമ്മും സിപിഐയും ഒന്നിച്ചു നില്‍ക്കുന്ന കാര്യമാണ് കാനം പറഞ്ഞതെന്ന് മനസിലായത്.  കാര്യങ്ങളുടെ തുടക്കം സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് പറയും

ഈ പ്രദേശത്തെ സിപിഐ––സിപിഎം ഐക്യത്തിന് വിപ്ളവ സ്മരണകള്‍ ഉണര്‍ത്തുന്ന ഐതിഹാസികമായ ഒരു ചരിത്രമുണ്ടെന്ന് ഓര്‍മിപ്പിച്ചതും അദ്ദേഹമാണ്

ഈ ചരിത്രം പേറുന്ന ഇടതു സഖാക്കള്‍ക്ക് ഇത് ഇക്കാലത്തും ആവര്‍ത്തിച്ചല്ലേ മതിയാകു

അപ്പോള്‍ ഇന്നത്തെ കഥ പറച്ചില്‍ ഇവിടെ നിര്‍ത്തുകയാണ്. തിരുവാ എതിര്‍വായുടെ  എല്ലാ എപ്പിസോഡുകളും മനോരമ ന്യൂസ് ഡോട്ട് കോമിലും മനോരമ മാക്സിലും ലഭ്യമാണ്. കാണുക. നമുക്ക് വീണ്ടും കാണാം. കാണണം

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...