സമയദോഷം; ഇങ്ങനെ വെറുത്താൽ പണി പാളും

Thiruvaa34
SHARE

എല്ലാര്‍ക്കും എല്ലാക്കാലത്തും സമയം ഒരു പോലെ ആവില്ലല്ലോ. ആ നിയമം നരേന്ദ്ര മോദിക്കും അമിത് ഷാക്കും ബാധകമാണ്. മഹാരാഷ്ട സംഭവങ്ങളോടെ ചാണക്യ തന്ത്രം എന്ന അമിത് ഷാക്ക് പേറ്റണ്ടുണ്ടായിരുന്ന വാക്കിന്‍റെ അര്‍ഥം തന്നെ മാറിപ്പോയി. പൗരത്വ ബില്‍ കാരണം രാജ്യമാകെ കത്തിയപ്പോള്‍ തന്ത്രങ്ങള്‍ പിന്നെയും പാളി. അമിത് ഷാ  പാര്‍ലമെന്‍റില്‍ പറഞ്ഞ പ്രസ്താവന നുണയാണെന്ന് സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ പറഞ്ഞതോടെ  സമയദോഷം അതിന്‍റെ  ഉച്ചകോടിയില്‍ എത്തി. ഇപ്പോഴിതാ ജാര്‍ഖണ്ട് തിരഞ്ഞെടുപ്പ് ഫലവും. 

എന്നെ വെറുക്കുന്നെങ്കില്‍ വെറുത്തോളൂ എന്നൊക്കെ മോദി പറഞ്ഞെങ്കിലും ജാര്‍ഖണ്ഡുകാര്‍ വെറുത്ത പോലെ വെറുത്താന്‍ വല്യ പ്രശ്നമാണ്. വോട്ടെടുപ്പില്‍ വെറുക്കരുതെന്ന് മോദി ആ പ്രസ്താവന ഒന്നു മാറ്റിപ്പറയാന്‍ സാധ്യതയുണ്ട്. ബിജെപിയുടെ കുറച്ച് കാലം മുമ്പുള്ള പോക്ക് കണ്ടവര്‍ക്ക് തോന്നിയിരുന്നത് രാജ്യത്തെ എല്ലാ പഞ്ചായത്തും അവര്‍ പിടിച്ചെടുക്കാന്‍ പോകുന്നു എന്നായിരുന്നു. 

പത്തിരുപത്തഞ്ച് സീറ്റ് പിടിച്ചിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അമിത് ഷാ അവകാശം ഉന്നയിക്കാതിരുന്നത് തന്നെ വലിയ അതിശയമാണ്. ഒരു സീറ്റുള്ള കേരളത്തില്‍ വരെ അവകാശമുന്നയിച്ച് ഗവര്‍ണറെ കണ്ടാലോ എന്ന് ബിജെപി ആലോചിച്ചതാണ്. 

കേരളത്തിലെ ബിജെപിക്കാര്‍ക്ക് ഏതായാലും വലിയ ആശ്വാസമാണ് ജാര്‍ഖണ്ഡിലെ പരാജയം.  സാധാരണ , അവര്‍ ഒറ്റക്കാണ് അധികാരം പിടിക്കാത്തതിന്‍റെ പേരില്‍ അമിത് ഷായുടെ ചീത്ത വിളി കേള്‍ക്കുന്നത്. 

ഒരു സംസ്ഥാനത്തിലെ തോല്‍വി എന്നതിനപ്പുറം പൗരത്വ പ്രശ്നത്തില്‍ സമരത്തിലുള്ള പ്രതിപക്ഷത്തിന് വലിയ ആവേശം കൊടുക്കുന്ന സംഗതിയായിപ്പോയി എന്ന നിലക്കാണ്  ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പു ഫലം ബിജെപിക്ക് തിരിച്ചടിയാകുന്നത്. 

സാധാരണ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ വിജയത്തിന്‍റെ കാരണമന്വേഷിക്കലാണ് ബിജെപിയുടെ ജോലി. ഇതിപ്പോള്‍  കുറച്ച് കാലമായി പരാജയത്തിനും കാരണം തേടേണ്ടി വന്നിരിക്കുന്നു. മോദി എന്നെഴുതിക്കാണിച്ചാല്‍ വോട്ടു കിട്ടും എന്ന വിശ്വാസം ഉലഞ്ഞിട്ടുണ്ട്. പിന്നെ എത്ര കാലം എന്നു വച്ചാണ് നിത്യ ജീവിതവുമായ ബന്ധമില്ലാത്ത കാര്യങ്ങള്‍ കേട്ട് വോട്ടു ചെയ്യുക? മന്ദിറും നിയമനിര്‍മാണവുമൊക്കെ വയറു നിറക്കുന്ന സാധനങ്ങളല്ലല്ലോ

രാഷ്ട്രീയത്തില്‍ ഊളത്തരവും ഉഡായിപ്പും തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പക്ഷേ, ചിലതിനൊക്കെ ചില മറകള്‍ വേണമെന്ന് ഒരു തോന്നലൊക്കെ ഉണ്ടായിരുന്നു. ബിജെപിക്കാര്‍ ചരിത്രമെഴുതുന്നത് ഈ രംഗത്തു കൂടിയാണ്. സ്വന്തം വൃത്തികേടുകളുടെ പേരില്‍  അഭിമാനിക്കുന്ന ഒരു സംഘമായിട്ടുണ്ടവര്‍. അതും കടന്ന് അതിന്‍റെ പേരില്‍ മറ്റുള്ളവര്‍ ഞങ്ങളെ അഭിനന്ദിക്കണം എന്നും അവര്‍ ആഗ്രഹിക്കുന്നു. യുവമോര്‍ച്ച നേതാവ് സന്ദീപ് വാരിയര്‍ ഇന്ന് രംഗത്തിറങ്ങിയത് ബിജെപിക്കാകെ രോമാഞ്ചമുണ്ടാക്കി. പൗരത്വ പ്രശ്നത്തില്‍ പ്രതിഷേധിക്കാനിറങ്ങിയ സിനിമാ താരങ്ങളെ ഇന്‍കം ടാക്സിന്‍റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു വരവ്. സിനിമാക്കാര്‍ ടാക്സ് കൊടുക്കേണ്ടവരാണെന്ന് ബിജെപി നേതാക്കള്‍ക്കാകെ പെട്ടെന്ന് ബോധം വന്നു. സന്ദീപ് അങ്ങനെ ഒരു വോറിയര്‍ ആയി മാറി.

ഇന്‍കം ടാക്സും എന്‍ഫോഴ്സ്മെന്‍റുമൊക്കെ ബിജെപിയുടെ ഗുണ്ടകളാണെന്ന് ആക്ഷേപം നേരത്തേയുണ്ട്. സാധാരണ ഇത്തരം ഏജന്‍സികളെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാര്‍ട്ടികള്‍ വരെ അത്തരം ആരോപണങ്ങളെ നിഷേധിക്കുകയാണ് ചെയ്യുക. ഇപ്പോഴിതാ ബിജെപി നേതാക്കള്‍ ആ ആക്ഷേപത്തെ ഒരു കിരീടമായി തലയില്‍ വച്ചിരിക്കുകയാണ്.  സത്യത്തില്‍ സന്ദീപ് വാരിയര്‍ ആക്ഷേപിച്ചത്  സംഘപരിവാറുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിനിമാക്കാരെയാണ്. അവരെല്ലാം ഇന്‍കം ടാക്സ് റെയിഡും മറ്റും പേടിച്ചാണ് പൗരത്വ പ്രശ്നത്തില്‍ പ്രതികരിക്കാതിരിക്കുന്നത് എന്ന തോന്നലാണ് ഈ പ്രസ്താവന വഴി ഉണ്ടാകുന്നത്. തീര്‍ന്നില്ല , എല്ലാവരും മറന്നിരുന്ന പല താരങ്ങളുടെയും കേസും വഴക്കും ഒക്കെ എതിരാളികള്‍ വലിച്ചു വാരി പുറത്തിടുകയും ചെയ്തു. കൂടാതെ വെട്ടിപ്പും തട്ടിപ്പും നടത്തുന്നവര്‍ക്ക്ഞങ്ങള്‍ക്കൊപ്പം കൂടിയാല്‍ സംരക്ഷണം എന്നും വന്നു. യഥാര്‍ഥത്തില്‍ രാജ്യത്തുള്ള  പല പ്രശ്നങ്ങളിലും ആളുകള്‍ പ്രതികരിക്കുന്നത് തങ്ങള്‍ കൂടി ടാക്സ് കൊടുത്ത് നടത്തുന്ന ഏര്‍പ്പാടാണ് ഈ സര്‍ക്കാരും രാജ്യവും എന്നുള്ള തോന്നല്‍ കൊണ്ടാണ്. അതിന് ചൂടായിട്ട് കാര്യമില്ല

ഈ തൃശൂര്‍ പരാമര്‍ശമൊക്കെ കേട്ടാല്‍ ചൂടായിപ്പോകും . കുറ്റം പറയാന്‍ പറ്റില്ല. അല്ലെങ്കിലും സന്ദീപിനെപ്പോലുള്ള പാര്‍ട്ടി വക്താക്കളുടെ ഒക്കെ ഒരവസ്ഥ നമ്മള്‍ ആരും ആലോചിക്കാറേയില്ല. ഷായും മോദിയുമൊക്കെ കൂടെ ആരുമറിയാതെ ഓരോ തീരുമാനമെടുക്കും. നോട്ടു നിരോധനമൊക്കെ പോലെ എല്ലാം സര്‍പ്രൈസ് തീരുമാനങ്ങളാണല്ലോ. ഇത് എന്താണ് ഏതാണ് എന്നറിയും മുന്‍പേ പോയി ന്യായീകരിക്കാനുള്ള ജോലിയോ ? പാവം വക്താക്കള്‍ക്കും. അങ്ങനെയാണ് 2000 നോട്ടില്‍ ചിപ്പുണ്ട് , ഹെലികോപ്ടറുണ്ട് എന്നൊക്കെ പറഞ്ഞ് പെട്ട് ചിലരൊക്കെ ആജീവനാന്ത വിഡ്ഢിപ്പട്ടം വാങ്ങിക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം തന്നെ നോക്കു. അമിത് ഷാ ലോക്്സഭയിലും പൊതുവേദിയിലും ആവര്‍ത്തിച്ചു പറയുന്നു ദേശീയ ജനസംഖ്യാ റജിസ്ട്രര്‍ ഉടന്‍ നടപ്പാക്കുമെന്ന്. അത് സോഷ്യല്‍ മീഡിയില്‍ മാക്സിമം ഷെയര്‍ ചെയ്തും ചാനലില്‍ ന്യായീകരിച്ചും തീര്‍ന്നില്ല. അപ്പോഴേക്കും നരേന്ദ്ര മോദി വന്നു പറയുന്നു. അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടേയില്ലെന്ന്. റജിസ്ട്രറിന്‍റെ കാര്യം പറയുന്നത് നുണയന്‍മാര്‍ ആണെന്ന്. എന്തു ചെയ്യും പാവം വക്താക്കള്‍. സ്വന്തം പാര്‍ട്ടി പ്രസിഡന്റിനെ നുണയന്‍ ആക്കണോ അതോ പ്രധാനമന്ത്രിയെ നുണയന്‍ ആക്കണോ? കഷ്ടം. ആ കലിപ്പൊക്കെയാണ് ഈ സെലിബ്രിറ്റികളുടെ നെഞ്ചത്ത് കേറാന്‍ പ്രേരണയാകുന്നത്.

ഈ പറയുന്ന വീഡിയോയും രഹസ്യവുമൊക്കെ  ഉള്ളതാണെങ്കില്‍ഇന്നലെ താരങ്ങളുടെ പ്രതിഷേധം കഴിഞ്ഞപ്പോള്‍ ഉണ്ടായതല്ലല്ലോ. നേരത്തേ പറഞ്ഞിരുന്നെങ്കിലും കേള്‍ക്കാന്‍ ആളുണ്ടായേനെ. ഇപ്പോള്‍  വന്ന് പറയുന്നതിനെ ബ്ലാക്ക് മെയില്‍ എന്നു പറയും. അതും തീരെ നിലവാരം കുറഞ്ഞ ബ്ളാക്ക് മെയിലിങ്. തെറ്റെന്ന് പറയാനാവില്ല. പറയുന്ന ആളുകളുടെ നിലവാരമല്ലേ പറച്ചിലിനുണ്ടാകൂ. പൗരത്വ പ്രശ്നത്തിലെ പ്രതിഷേധങ്ങള്‍ക്ക് ബദലായി വീടു കയറി വിശദീകരണം നടത്താന്‍ ആണ് ബിജെപിയുടെ പ്ലാന്‍. ഇതുപോലത്തെ പറച്ചിലുകാര്‍ ഒക്കെയാണെങ്കില്‍ അടിപൊളിയായിരിക്കും.

കഴിഞ്ഞ അഞ്ചാറു കൊല്ലമായി  നമ്മള്‍ കാത്തിരുന്ന ഒരു സുപ്രധാന കാര്യത്തിന് കൂടി വിശദീകരണം കിട്ടി. അതായത് കള്ളപ്പണത്തിന്‍റെ കാര്യത്തില്‍. വിദേശത്ത് കൊണ്ടു പോയി ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം ഉടന്‍ രാജ്യത്ത് മടക്കിക്കൊണ്ടു വരും എന്നായിരുന്നല്ലോ 2014ല്‍ തന്നെയുള്ള വാഗ്ദാനം

ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍, എന്നു വച്ചാല്‍ സര്‍ക്കാരിന്‍റെ ധനവകുപ്പ്  വിവരാവകാശ പ്രകാരം ഉത്തരം നല്‍കിയിരിക്കുന്നു. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്‍റെ വിശദവിവരങ്ങള്‍ പുറത്തു വിടാന്‍ പറ്റില്ല എന്ന്. അത് ഇരു രാജ്യങ്ങളും തമ്മിലെ  ബന്ധത്തെ ബാധിക്കുമെന്ന്. വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ച കള്ളപ്പണത്തിന്‍റെ വിവരങ്ങളും പുറത്തുവിടാന്‍ പറ്റില പോലും. 

ഇനി ഒരു കേരള എംപിയുടെ മനോ വേദനകളാണ്. വലിയ പ്രതീക്ഷകളോടെ ഡല്‍ഹയില്‍ എത്തിയ അദ്ദേഹം ഇപ്പോള്‍ ആകെ വിഷമത്തിലാണ്. പാവം

ഗുണ്ടകളെയും ഗുണ്ടായിസവും പണ്ടേ സുധാകര്‍ജിക്ക് ഇഷ്ടമല്ല. കേരള രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്‍റെ ചരിത്രം അറിയാവുന്ന ആര്‍ക്കും അറിയാവുന്ന കാര്യമാണ് വടക്കന്‍ മലബാറിലെ സമാധാന പ്രക്രിയകള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍

വേഷത്തെ അങ്ങനെ കുറ്റം പറയരുത്. കാരണം പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വേഷം കണ്ടിട്ട് േവണം ആള്‍ ഏത് തരക്കാരനാണ് എന്ന് തിരിച്ചറിയാന്‍. അതു കൊണ്ട് സുധാകരന്‍ ഖദറില്‍ തുടരുക. അവര്‍ അവര്‍ക്കിഷ്ടമുള്ള വേഷം ധരിക്കട്ടെ. 

എന്തു ചെയ്യാം പാര്‍ലമെന്‍റിന്‍റെ നിലവാരം ഇങ്ങനെ ആയിപ്പോയാല്‍. ശശി തരൂര്‍ ഒക്കെ ഉള്ളതു കൊണ്ട് സുധാകരന് എന്തെങ്കിലും നിലവാരമുള്ള കാര്യങ്ങള്‍ മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ കഴിയുന്നു. തരൂര്‍ കൂടെ ഇല്ലായിരുന്നെങ്കിലോ

ജാമിയ മിലിയ സംരക്ഷിക്കാന്‍ നെഹ്റുവിന് വടിയെടുക്കാമെങ്കില്‍...ബാക്കി നിങ്ങള്‍ തന്നെ പൂരിപ്പിക്കണം എന്നാണ് സുധാകരന്‍റെ ആഗ്രഹം

ഇനി കേരള സ്പോര്‍ട്സ് വകുപ്പ് മന്ത്രിയുടെ ചില കലാ കായിക പ്രകടനങ്ങളാണ്. കണ്ണൂര്‍ കളരിയില്‍ പയറ്റിത്തെളിഞ്ഞ ഇ പി ജയരാജന്‍ ഇതാ നിങ്ങള്‍ക്കു മുന്നില്‍. 

ഇനി നോക്കി നിന്നിട്ട് കാര്യമില്ല. അറിയാവുന്ന ചുവടുകള്‍ പയറ്റുക തന്നെഇങ്ങനെ പുറത്തിറങ്ങി ചോദിക്കാന്‍ നില്‍ക്കണ്ട. ചാന്‍സ് നോക്കി നടക്കുന്ന ഒരുപാടുപേരുണ്ട്. പ്രസംഗം ആണ് ഇനി. അടി തടയൊക്കെ എത്ര നിസ്സാരമെന്ന് അതു കാണുമ്പോള്‍ പിടി കിട്ടും

കരാട്ടെയും കളരിയും കണ്ടാല്‍ തിരിച്ചറിയാതിരിക്കുക എന്നതാണ് കേരളത്തില്‍ കായിക മന്ത്രിയായിരിക്കാനുള്ള യോഗ്യത എന്ന് മനസിലായില്ലേ. ആദ്യം ഇക്കാര്യം തിരിച്ചറിയാതെ പോയതു കൊണ്ടാണ് മന്ത്രിക്ക് ആ കുട്ടികളെ വേണ്ട പോലെ ഏതിരിടാന്‍ പറ്റാതെ പോയത്. കരാട്ടെയാണെങ്കില്‍ കലക്കിയേനെ. ഏതായാലും വീണ സ്ഥിതിക്ക് ഇനി ഉരുളാം. അതിന് തെക്കന്‍ മുറ വടക്കന്‍ മുറ എന്നൊന്നുമില്ല

ഏതായാലും സംഗതി കരാട്ടെയല്ല കളരിയാണ് എന്ന് ബോധ്യമായ സ്ഥിതിക്ക് ഇനി പ്രസംഗത്തില്‍ കരാട്ടെ എന്ന് വരുന്ന സ്ഥലത്തെല്ലാം കളരി എന്നാക്കിയാല്‍ മതിഇന്നത്തെ പയറ്റ് ഇവിടെ തീരുകയാണ് . വീണ്ടും കാണാം. എന്നെ വെറുത്താലും ഈ പ്രോഗ്രാമിനെ വെറുക്കരുതേ എന്നു മാത്രം അഭ്യര്‍ഥിച്ചു കൊണ്ട് നിര്‍ത്തുന്നു. 

യുഡിഎഫും എല്‍ഡിഎഫും സംയുക്തമായി സമരം നടത്തുന്ന കാര്യം വലിയ ചര്‍ച്ചയിലാണ്. കാനം രാജേന്ദ്രന്‍ സംസാരിച്ചത് കേട്ടപ്പോള്‍ അതിനെപ്പറ്റിയാണ് എന്നാണ് ആദ്യം കരുതിയത്

എറണാകുളത്തെ സംഭവങ്ങള്‍ അറിഞ്ഞപ്പോഴാണ് സിപിഎമ്മും സിപിഐയും ഒന്നിച്ചു നില്‍ക്കുന്ന കാര്യമാണ് കാനം പറഞ്ഞതെന്ന് മനസിലായത്. തമ്മിലടിക്കാന്‍ പറ്റിയ സമയം

അതുകൊണ്ട് സംയുക്ത സമരമൊക്കെ വരട്ടെ, ആദ്യം സിപിഐ , സിപിഎം പ്രശ്നങ്ങള്‍ ഒന്ന് തീര്‍ക്കട്ടെ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...