ഏതു ബില്ലും ചടപടേ പാസ്സാക്കാന്‍ അമിത് ഷാ

Thiruvaa-13-12
SHARE

അമേരിക്കയിലും യൂറോപ്പിലുമൊക്കെ പൗരത്വം കിട്ടാനും സ്ഥിര താമസമാക്കാനും ആളുകള്‍ ഓടുന്ന ഓട്ടം കണ്ട ശീലം വച്ച് ഇന്ത്യന്‍ പൗരത്വത്തിന് ഒരു വില കൊടുത്തിരുന്നില്ല പലരും. അല്ലെങ്കിലും വെറുതെ കിട്ടുന്നതിന് വിലയില്ലല്ലോ. പൗരത്വ ഭേദഗതി ബില്ല് വന്നതോടെയാണ് നമ്മുടെ പൗരത്വം വാങ്ങാനും ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ടെന്ന് മനസിലായത്. യാതൊരു വിവേചനങ്ങളുമില്ലാതെ എല്ലാവര്‍ക്കും സ്വാഗതം തിരുവാ എതിര്‍വായുടെ വാരാന്ത്യ പതിപ്പിലേക്ക്. പാകിസ്ഥാന്‍ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നു മാത്രമല്ല ഏതു രാജ്യത്തുനിന്നു വന്നവര്‍ക്കും അന്യഗ്രഹ ജീവികള്‍ക്കു വരെ ഈ പ്രോഗ്രാം കാണാവുന്നതാണ്. ആരും തടസപ്പെടുത്തില്ല. ഒരു രജിസ്ട്രേഷനും വേണ്ട

പൊതുമരാമത്ത് വകുപ്പിലൊക്കെ പോകുന്ന കോണ്‍ട്രാക്ടര്‍മാര്‍ എന്നും പറയുന്ന പരാതി ബില്ലു പാസ്സാകാന്‍ താമസിക്കുന്നു എന്നാണ്. അമിത് ഷായുടെ ഒരു ക്ഷേത്രമുണ്ടാക്കി വഴിപാട് കഴിച്ച് നോക്കണം അവരൊക്കെ 

. ഏതു ബില്ലും ചടപടേ എന്ന് പാസ്സാക്കിക്കൊടുക്കുന്ന ദൈവമാണത്. ഏറ്റവുമൊടുവില്‍ പൗരത്വ ഭേദഗതി ബില്‍ പാസ്സായിട്ടുണ്ട്. നല്ല രസമുള്ള ബില്ലാണ്. പാക്കിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറി 2014 ഡിസംബര്‍ 31ന് മുന്‍പ് അഞ്ചു കൊല്ലം പൂര്‍ത്തിയാക്കിയവരെയാണിത് ബാധിക്കുക. ഈ മൂന്നുമല്ലാതെ വേറെയും അയല്‍രാജ്യങ്ങളും അവിടെ നിന്നൊക്കെ കുടിയേറ്റവും ഇല്ലേ എന്ന് ചോദിക്കരുത്. ഈ രാജ്യങ്ങളില്‍ മാത്രമേ മതത്തിന്‍റെ പേരില്‍ മനുഷ്യരെ പീഡിപ്പിക്കുന്നതായി മോദി സര്‍ക്കാരിന് വിവരം കിട്ടിയിട്ടുള്ളു. 

കണ്ടില്ലേ. ഹിന്ദു, പാര്‍സി, ബുദ്ധ , ജൈന, ക്രിസ്ത്യന്‍ , സിഖ് വിഭാഗങ്ങളില്‍  ഉള്ളവരെ മാത്രമാണ് ഈ ഭേദഗതി പരിഗണിക്കുക. 

റോഹിങ്ക്യ, അഹമ്മദീയ തുടങ്ങിയ മുസ്്ലിം വിഭാഗങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ ഉണ്ടായതിനെപ്പറ്റി നമ്മള്‍ കേട്ട വാര്‍ത്തകള്‍ ഒക്കെ വ്യാജവാര്‍ത്തകളായിരുന്നിരിക്കും. ശ്രീലങ്കയില്‍ നിന്ന് വന്ന എല്ലാ മതങ്ങളങ്ങളിലും പെട്ട  കുടിയേറ്റക്കാരും കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കില്‍ വിനോദ സഞ്ചാരികളാണ്. 

മറ്റു പല കാര്യങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചരെപ്പറ്റി പറഞ്ഞതു തന്നെ ഈ ബില്ലിനെ എതിര്‍ത്തവരെപ്പറ്റിയും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ പാക്കിസ്ഥാന്‍ പക്ഷക്കാരാണെന്ന് .

നമ്മളുമായി പല വട്ടം യുദ്ധം ചെയ്തിട്ടുള്ള ശത്രുരാജ്യമാണല്ലോ ഈ പാക്കിസ്ഥാന്‍. അവര്‍ക്കൊപ്പമാണ് വിമര്‍ശകര്‍ എന്ന് പറഞ്ഞാല്‍ പിന്നെ പണി എളുപ്പമായല്ലോ. എന്റെ മോദി ജി ഒരാള്  അറിഞ്ഞു കൊണ്ട് പാകിസ്ഥാന്‍റെ പക്ഷം പറഞ്ഞാല്‍ എന്ത് പ്രയോജനം കിട്ടാനാണ്.  രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ച് , പ്രയോജനമില്ലാതെ ഒരക്ഷരം മിണ്ടില്ലെന്നറിയാമല്ലോ.  പാക്കിസ്ഥാന്‍ പക്ഷം പറഞ്ഞാല്‍ഇന്ത്യയില്‍  ഒറ്റ മനുഷ്യര്‍ അടുപ്പിക്കില്ല. അമേരിക്കന്‍ പക്ഷം, ബ്രിട്ടീഷ് പക്ഷം എന്നൊക്കെ പറഞ്ഞാല്‍ വല്ല പൈസ ഇടപാട് നടന്നു എന്നെങ്കിലും സംശയിക്കാം. ഇത് തീവ്രവാദത്തിന്‍റെ ഹോള്‍സെയിലും പട്ടിണിയുടെ റീ ടെയിലും മാത്രമുള്ള പാക്കിസ്ഥാന്‍റെ സൈഡ് തലക്കകത്ത് ആളു താമസമുള്ള ആരെങ്കിലും പറയുമോ? പക്ഷേ, ഇപ്പറഞ്ഞ ആളു താമസം തലക്കകത്തില്ലാത്തവര്‍ വിശ്വസിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പാക്കിസ്ഥാന്‍ വിരോധം ഒട്ടും കുറയ്ക്കണ്ട. 

ബില്ലൊക്കെ പാസ്സാക്കി മോദിയും ഷായും ഇങ്ങനെ നില്‍ക്കുമ്പോഴാണ് നമ്മുടെ പിണറായി രംഗത്തെത്തുന്നത്. ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം കേരള രാജ്യത്ത് നടപ്പാക്കില്ല എന്നാണ് പ്രഖ്യാപനം. കേരളത്തിന് പ്രത്യേക പൗരത്വ ബില്‍ കൊണ്ടു വരാനുള്ള പരിപാടിയാണെന്ന് തോന്നുന്നു.വിദേശ കാര്യ വകുപ്പ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഡല്‍ഹിയിലുള്ള എ സമ്പത്ത് എക്സ് എംപിയെ കേരളത്തിന്‍റെ അംബാസഡറായും കേരള ഹൗസിനെ കേരള സ്ഥാനപതി കാര്യാലയമായും പ്രഖ്യാപക്കിക്കാന്‍ ചാന്‍സുണ്ട

സംഗതി പിണറായിയുടെ പ്രഖ്യാപനത്തിന് അതിന്‍റെ ആവേശത്തിന്‍റെ വിലയേ ഉള്ളു എങ്കിലും ഇനിയങ്ങോട്ട് കളി മാറാനുള്ള സാധ്യതയുണ്ട്. കാരണം പൗരത്വ ബില്‍ കഴിഞ്ഞാല്‍ അടുത്ത് പൗരത്വ രജിസ്ട്രറിന്‍റെ വരവാണ്. പിണറായിയും പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാരും കൂടി രജിസ്ട്രേഷനുമായി സഹകരിക്കാതിരുന്നാല്‍ എന്താകും കഥ? സ്വന്തം പൗരത്വം തെളിയിക്കാന്‍ കടലാസും കരമടച്ച രസീതുമൊക്കെയായി സര്‍ക്കാരാപ്പീസ് കേറിയിറങ്ങാന്‍ സൗകര്യമില്ലെന്ന് ഇവരുടെ പാര്‍ട്ടിക്കാരും പറഞ്ഞാലോ? അപ്പോഴായിരിക്കും കഥയുടെ രണ്ടാം ഭാഗം

പുതിയ ബില്ല് പാസ്സായതിനെത്തുടര്‍ന്ന് അസം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സാധാരണ നിലയില്‍ ആയിട്ടുണ്ട്.  ഈ ചാണക്യ തന്ത്രം എന്ന വാക്കുപോലെ തന്നെ അടുത്ത കാലത്ത് അര്‍ഥ വ്യത്യാസം വന്ന ഒരു വാക്കാണ് സാധാരണ നില. കശ്മീരില്‍ മൂന്ന് നാലു മാസമായി സാധാരണ നിലയാണ്.  കഴിഞ്ഞ ദിവസവും പാര്‍ലമെന്‍റില്‍ അമിത് ഷായും സംഘവും ആവര്‍ത്തിച്ചു. കശ്മീരില്‍ സാധാരണ നിലയാണെന്ന്. ഈ സാധാരണ നിലയാണെങ്കില്‍ പിന്നെ ഇടക്കിടക്ക് ഇങ്ങനെ വിളിച്ചു പറയണോ?

ജമ്മു കശ്മീര്‍ ഭരിച്ച മൂന്ന് മുഖ്യമന്ത്രിമാര്‍ ഇപ്പോഴും തടവിലാണ്. മാസം നാലാകുന്നു. 

അവിടെ ഇന്‍റര്‍നെറ്റ് പഴയതുപോലെയില്ല.  . ജനങ്ങള്‍ വരുമാനമില്ലാതെ പരമ ദുരിതത്തിലാണ്. അപ്പോഴും അമിത് ഷായും മോദിയും പറയുന്നത് കശ്മീരില്‍ സാധാരണ നിലയാണ് എന്നാണ്.  എന്നാല്‍ പിന്നെ ഈ സാറുമാരെ ഇതുപോലെയുള്ള സാധാരണ നിലയില്‍ ഒരു മൂന്ന് മാസം, വേണ്ട മൂന്നാഴ്ച, പോട്ടെ മൂന്ന് ദിവസമെങ്കിലും ഒന്നു താമസിപ്പിച്ചു നോക്കണം. എന്തിനാണ് ജി ഇങ്ങനെ ജനങ്ങളോട് നുണ പറഞ്ഞു കൊണ്ടേയിരിക്കുന്നത്

ഈ കശ്മീര്‍ കള്ളം മോദി മുതല്‍ ഇങ്ങ് താഴെ പ്രാദേശിക നേതാക്കള്‍ വരെ ആവര്‍ത്തിക്കുന്ന ഒന്നാണ്. കശ്മീരിനെക്കുറിച്ച് നമ്മളറിയാത്ത പല കാര്യങ്ങളും അവര്‍ അറിയുന്നുണ്ട്

പക്ഷേ, നമ്മള്‍ അറിയുന്ന വാര്‍ത്തകള്‍ നേരേ തിരിച്ചാണ്. നമ്മുടെ പിഴവാകാനാണ് സാധ്യത

ലോകത്താര്‍ക്കും അറിയാത്ത പല കാര്യങ്ങളും ബിജെപിക്കാര്‍ കണ്ടുപിടിച്ചു കളയും. അതിന് ഒരു പ്രത്യേക കഴിവാണ് അവര്‍ക്ക്. ഇക്കഴിഞ്ഞ ദിവസമാണ് സംസ്കൃതത്തിനുള്ള ഒരു പ്രത്യേകത ബിജെപി എംപിയായ ഗണേഷ് സിങ് കണ്ടെത്തിയത്. അത് അദ്ദേഹം കയ്യോടെ ലോകസഭയെ അറിയിച്ച് കടമ നിര്‍വഹിക്കുകയയും ചെയ്തു. സംസ്കൃതം സംസാരിക്കുന്നവര്‍ക്ക് പ്രമേഹവും കൊളസ്ട്രോളും വരാനുള്ള സാധ്യത കുറവാണെന്നാണ് ഗണേഷ് സിങ് ജി പറയുന്നത്. അമേരിക്കയിലെ ഏതോ ഗവേഷകര്‍ കണ്ടെത്തിയതാണത്രേ

ഇത് നേരത്തേ അറിയാമായിരുന്നെങ്കില്‍ മോദി ജി യോഗ പരിശിലിപ്പിക്കാന്‍ ഒന്നും മെനക്കെടേണ്ട കാര്യമില്ലായിരുന്നു. ദിവസം കുറച്ച് സംസ്കൃതം പറഞ്ഞ് ആരോഗ്യം മെച്ചപ്പെടുത്തിയാല്‍ മതിയായിരുന്നു.

നാസ കണ്ടെത്തിയ ഒരു കാര്യവും അദ്ദേഹം പറഞ്ഞു. നാസ അല്ലെങ്കില്‍ യുനസ്കോ ഇവരു രണ്ടുപേരുമാണ് ബിജെപിക്കാര്‍ക്ക് വേണ്ട ഗവേഷണമെല്ലാം ചെയ്തു കൊടുക്കുന്നത്. സംസ്കൃതത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാം ചെയ്താല്‍ ഒരു തെറ്റും വരില്ലെന്ന് ആണത്രേ നാസ കണ്ടെത്തിയത്. 

നമുക്ക് പൗരത്വത്തിലേക്ക് തന്നെ വരാം.

അമിത് ഷായ്ക്ക് എന്തൊക്കെ കാര്യങ്ങള്‍ അറിയില്ല എന്നു പറഞ്ഞാലും അദ്ദേഹത്തിന് ചരിത്രത്തെക്കുറിച്ച് അജ്ഞതയില്ല എന്നു മാത്രം പറയരുത്. ചരിത്ര കാര്യങ്ങളില്‍ തന്‍റെ വിവരക്കേട് പുറത്തു വിടാന്‍ കിട്ടുന്ന ഒരവസരവും അമിത് ഷാ പാഴാക്കാറില്ല. അക്കാര്യത്തില്‍ നരേന്ദ്ര മോദിക്കു പോലും ഷാ ജിയോട് അസൂയയാണ്. ഇന്ത്യയെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിച്ച് മൂന്ന് പീസാക്കിയത് കോണ്‍ഗ്രസാണ് എന്ന് അദ്ദേഹം ലോക്സഭയില്‍ പ്രസ്താവിച്ചു കളഞ്ഞു

സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ് ഈ പ്രസ്താവന. അഴിമതി നടത്തി പൈസയുണ്ടാക്കാന്‍ നല്ലത് വിഭജിച്ച് ചെറുതാക്കിയ രാജ്യത്തെക്കാള്‍ വിഭജിക്കാതെ വലുതായിരിക്കുന്ന രാജ്യമാണെന്ന് ഏത് മണ്ഡലം കമ്മിറ്റി കോണ്‍ഗ്രസുകാരനും അറിയാം. അതുകൊണ്ട് തന്നെ അവര്‍ ഒരിക്കലും വിഭജനത്തിന് കൂട്ടുനില്‍ക്കില്ല എന്ന് ഷാ ജി മനസിലാക്കണമായിരുന്നു.  ദയവായി ഷാ ജി ഇന്ത്യന്‍ ചരിത്രം, പ്രത്യേകിച്ച്  സ്വാതന്ത്ര്യ സമരവും മറ്റും വായിച്ച് മനസിലാക്കണം. സ്വന്തം പ്രസ്ഥാനത്തിന് അതില്‍ റോളൊന്നുമില്ലായിരുന്നു എന്നതൊന്നും കാര്യമാക്കേണ്ട

പൗരത്വ ഭേദഗതി ബില്‍ പാസ്സായതോടെ വടക്കു കിഴക്ക് സംസ്ഥാനങ്ങള്‍ ആകെ കലുഷിതമായി. അവരുടെ പ്രതിഷേധം നമ്മുടെ പിണറായിയും സെറ്റും നടത്തുന്ന പ്രതിഷേധം പോലെയല്ല. മുംസ്ളിങ്ങളെ അല്ല പുറത്തു നിന്ന് വന്ന ആരെയും പൗരന്‍മാരായി അംഗീകരിക്കരുത് എന്നാണ് അവരുടെ ആവശ്യം. പലയിടത്തും സര്‍ക്കാരിന് കര്‍ശന നടപടികള്‍ എടുക്കേണ്ടി വന്നു. അസമില്‍ ഇന്‍റര്‍നെറ്റ് വിഛേദിച്ച ശേഷം ട്വിറ്ററിലൂടെ അസമുകാര്‍ക്ക് ആശ്വാസം പകര്‍ന്ന പ്രധാനമന്ത്രിയെ കോണ്‍ഗ്രസുകാര്‍ വല്ലാതെ കളിയാക്കുന്നുണ്ട്. കാര്യമില്ലാതെയാണത്. 

ഒരു മനുഷ്യക്കുഞ്ഞു പോലുമില്ലാത്ത ഹിമാലയന്‍ മലനിരകളിലെ മഞ്ഞു പാളികളെ നോക്കി അഭിവാദ്യം ചെയ്തയാളാണ് മോദി ജി. പിന്നെയാണ് നെറ്റ് ഇല്ലാത്ത സ്ഥലത്തെ ട്വീറ്റ്. ഇതൊക്കെ എന്ത്? 

പൗരത്വ ബില്‍ പാസ്സായി ഒക്കെ ഒന്ന് ശാന്തമായി എന്ന് കരുതിയപ്പോഴാണ് പാര്‍ലമെന്‍റില്‍ സ്മൃതി ഇറാനിയുടെയും കൂട്ടരുടെയും ബഹളം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കൂടുന്ന കാര്യം പറയാന്‍ റേപ്പ് ഇന്‍ ഇന്ത്യ എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതാണ് പ്രശ്നമായത്. രാഹുല്‍ മാപ്പ് പറയണം എന്നായിരുന്നു ആവശ്യം

കേരളത്തിലേക്ക് വന്നാല്‍ , കാശിനെപ്പറ്റി സംസാരിക്കേണ്ടി വരും. കാശ് ഉള്ളതിനെപ്പറ്റിയല്ല. കാശ് ഇല്ലാത്തതിനെപ്പറ്റി.  പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ടു മൂന്ന് മാസമായി സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇനിയും പറഞ്ഞാല്‍ ഏല്‍ക്കില്ല എന്ന് തോന്നിയിട്ടാകണം ഒരു ധവള പത്രം ഇറക്കാന്‍ തീരുമാനിച്ചത്. വിഡി സതീശന്‍റെ നേതൃത്വത്തില്‍ അതങ്ങ് പുറത്തിറക്കി. ഐസക്കിനിട്ട് നാല്് വര്‍ത്തമാനവും പറഞ്ഞു

അതാണ് നല്ലത്.

തോമസ് ഐസക്ക് പറയുന്നത് ഇതെല്ലാം കേന്ദ്രത്തിന്‍റെ കൈയിലിരിപ്പ് കൊണ്ടാണെന്നാണ്. കേരളത്തിന് കൊടുക്കാനുള്ള പണം കൊടുക്കുന്നില്ല പോലും. അല്ലാതെ തനിക്ക് പണിയറിയാത്ത കൊണ്ടല്ല എന്ന്. 

എന്തു പറ്റി കേരളത്തിന്‍റെ രാഷ്ട്രീയത്തിനെന്നാണ് ഇനി അറിയാനുള്ളത്.  ഇത്രയേറെ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടും കേരളത്തിലെ ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രം തെറ്റുന്നത് എന്തുകൊണ്ടാണ്?

സിലബസ് മാറിയില്ലേ

ഇത്രയും ബുദ്ധിമുട്ടുള്ള കാലത്ത് മുഖ്യമന്ത്രി വിദേശ യാത്ര നടത്തിയത് ശരിയാണോ?

വീട്ടില്‍ പ്രശ്നമുണ്ടാകുന്ന സമയത്ത് ആരും പുറത്തിറങ്ങിപ്പോകും

പൈസയില്ലാത്ത കാലത്താണോ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ ലണ്ടനിലേക്കയക്കുന്നത്. ഇടതു പക്ഷ സര്‍ക്കാര്‍ അയക്കുമ്പോള്‍ ബൂര്‍ഷ്വാ രാജ്യമായ ലണ്ടനിലേക്കാണോ അയക്കേണ്ടത്. ക്യൂബ, ചൈന, നോര്‍ത്ത് കൊറിയ ഒക്കെ അല്ലേ അയക്കേണ്ടത്

ദുരിതം കാണിച്ച് കൊടുക്കാന് ഇവിടെ ഉണ്ടല്ലോ

അല്ല ഇടതു പക്ഷ സര്‍ക്കാര്‍ ആയതു കൊണ്ട് ചോദിച്ചതാണ്

രണ്ടു കാര്യമുണ്ട്. ഒന്ന് ഇവിടത്തെ ഓര്‍മയില്‍ പ്രതിഷേധിച്ചാല്‍ കുട്ടികള്‍ വീട്ടില്‍ എത്തില്ല. രണ്ട് മുതലാളിത്തത്തെ ആക്രമിക്കണം

ഇനി ഒരു പഴയ സിനിമയുടെ പുതിയ ആവിഷ്കാരമാണ്. എല്ലാവര്‍ക്കും അറിയുന്ന സിനിമ. തുടങ്ങാം. രംഗം 1

അങ്ങനെ ആ പെട്ടി സേതുവിന്‍റെ കൈയിലെത്തി. പെട്ടിയില്‍ എന്താണെന്ന് നമ്മള്‍ അറിഞ്ഞിട്ടില്ല. ഇനി രംഗം രണ്ട്

ഇല്ല. പെട്ടയില്‍ ജോണ്‍ ഖോനോയ് പ്രതീക്ഷിച്ച സാധനമല്ല ഉള്ളത്. സിനിമയുടെ ക്ളൈമാക്സിലാണ് അക്കാര്യം വെളിപ്പെട്ടത്. രംഗം 3

അവസനമായി എല്ലാവരുടെയും നല്ല ആരോഗ്യ ശീലങ്ങള്‍ക്കായി ഇ പി ജയരാജനും സംഘവും അവതരിപ്പിക്കുന്ന ചെറിയൊരു ഐറ്റം

മറ്റു രാജ്യങ്ങളില്‍ നിന്ന് പീഡനം കാരണം ഇന്ത്യയിലേക്ക് വരേണ്ടി വന്നവര്‍ക്ക് പൗരത്വം കൊടുക്കുന്ന തിരക്കില്‍ ഇന്ത്യയിലെ പീഡനം കാരണം രാജ്യം വിടേണ്ടി വന്ന വിജയ് മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയ പീഡിതരെ ഒരു നിമിഷം ഓര്‍ത്തു കൊണ്ട് ഇന്നത്തെ എപ്പിസോ‍ഡ് അവസാനിപ്പിക്കുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...