ഷാഫിക്കൊപ്പം പോയ ശബരീനാഥിന് എന്തുസംഭവിച്ചു?

Thiruvaa_2011_19
SHARE

നാട്ടില്‍ സഖാക്കളേതാ സംഘികളേതാ എന്നതിലൊക്കെ വല്ലാത്തൊരു സംശയം നിലനില്‍ക്കുന്ന കാലമാണ്. പതിവുവിട്ട് ഖദറിട്ട ഗാന്ധിയന്‍മാര്‍ പൊലീസിന്‍റെ അടിമേടിക്കുന്ന കാഴ്ചയുമുണ്ട്. മൊത്തത്തില്‍ കേരളം വേറെ ലെവലിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഈ വരവ്. 

***********************************

പ്രതിപക്ഷത്തിന് പ്രശ്നങ്ങള്‍ കുറേയുണ്ട്. കോണ്‍ഗ്രസ് ആണ് പ്രതിപക്ഷത്തെ മുഖ്യ കക്ഷി എന്ന നിലയ്ക്ക് അതിന്‍റേതായ സന്തോഷം സിപിഎം ഭരിക്കുമ്പോഴൊക്കെ അനുഭവിക്കാറുമുണ്ട്. ഇതിപ്പോ കുറെ വിഷയങ്ങളാണ്. യൂണിവേഴ്സിറ്റികളിലെ മാര്‍ക്ക് ദാനം, പി.എസ്. സിയിലെ ക്രമക്കേട് അങ്ങനെ കുറെ കാര്യങ്ങള്‍ ഒരുമിച്ചെടുത്ത് ഒരു സമരം ചെയ്യാന്‍പോയതാണ് കെഎസ് യുക്കാര്‍. ഇങ്ങനെ കുറെ വിഷയങ്ങള്‍ ഒത്തുവരുമ്പോഴാണല്ലോ അല്ലെങ്കിലും ഒരു സമരത്തിന് ഇറങ്ങാന്‍ നല്ലത്. അല്ലാതെ ഓരോരോ വിഷയം വരമ്പോഴും ഇതിനൊക്കെ പോയാല്‍ അതിനേ സമയം കാണൂ. അങ്ങനെ സമരത്തിന് പോയി. പിള്ളേര് തല്ലുകൊള്ളും എന്നു തോന്നിയതുകൊണ്ടോ എന്തോ യുവസിംഗങ്ങളായ എംഎല്‍എമാര്‍ ഷാഫി പറമ്പിലും ശബരീനാഥും സമരത്തിന് പോയി. ഒരാവേശത്തിന് പോയതാണ്. ആവേശമായത് പക്ഷേ പൊലീസുകാര്‍ക്കും.

**************************************** 

പിണറായി ഭരണകാലത്തെ പിണറായി പൊലീസിന്‍റെ തല്ലുകൊള്ളാത്തവരായി സിപിഎമ്മുകാരുപോലും ഇല്ലാത്തപ്പോഴാണ് പ്രതിപക്ഷത്തിരിക്കുന്ന ഷാഫി പറമ്പിലിന് അടികിട്ടിയതൊക്കെ ഇത്രവലിയ കാര്യം. ആ ഒരു ചിന്തയിലായിരുന്നു ഭരണപക്ഷത്തെ എല്ലാവരും. സിപിഎം അല്ലെങ്കിലും സിപിഐക്കാരനായ എംഎല്‍എയെ വരെ പിണറായി പൊലീസ് റോഡിലിട്ട് നല്ല ഇടികൊടുത്തിട്ടുണ്ട്. പിന്നെയാണ് കോണ്‍ഗ്രസ് എംഎല്‍എ. സമരത്തിന് പോകാത്തതുകൊണ്ട് ഭാഗ്യത്തിന് വി.ടി.ബല്‍റാം സഭാസമ്മേളനത്തിനെത്തി. ഷാഫിക്കുവേണ്ടി ഘോരഘോരം പ്രസംഗിച്ചു. അടിയന്തരപ്രമേയത്തിനൊക്കെ ചോദിച്ചതാണ്. പക്ഷേ കൊടുത്തില്ല. അല്ലെങ്കിലും കൊടുക്കാറില്ലല്ലോ. ഇതിലു വലിയ വെള്ളിയാഴ്ച വന്നിട്ട് പള്ളിയില്‍ പോയിട്ടില്ല. പിന്നെയാ.

*****************************************

പ്രതിപക്ഷം ആഞ്ഞു ശ്രമിച്ചിട്ടും സ്പീക്കര്‍ അനങ്ങിയില്ല. പണ്ട് അടിയന്തരാവസ്ഥകാലത്ത് ജയില്‍മോചിതനായ ശേഷം ചോരപുരണ്ട ഷര്‍ട്ടുമായി നിയമസഭയിലേക്ക് കയറിവന്ന് പ്രസംഗിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് അതേ സഭയില്‍ ചോരപുരണ്ട ഷാഫിയുടെ ബനിയനുമായി പ്രതിപക്ഷം വന്നത്. സംഗതി ചീറുമെന്ന് കരുതിയെങ്കിലും ഒന്നുമായില്ല. പിന്നെ സ്പീക്കറുടെ ഡയസിലേക്ക് ഒറ്റക്കയറ്റമായിരുന്നു. പണ്ട് പ്രതിപക്ഷത്തിരിക്കുമ്പോ  ഈ സ്പീക്കര്‍ അന്നത്തെ എംഎല്എ ശ്രീരാമകൃഷ്ണന്‍ഡ ഇതേപോലെ ഡയസിലേക്ക് ഒന്ന് കയറിയിരുന്നു. ആ ഓര്‍മ വന്നതുകൊണ്ടാവും അദ്ദേഹം അധികം ഇരിക്കാന്‍ നിന്നില്ല, ഉടനടി സ്ഥലംവിട്ടു.

*********************************************

അപ്പോ അടിപിടി കഥയിലെ അവസാന ചോദ്യത്തിലേക്ക് വരാം. ഷാഫിക്കൊപ്പം പോയ മറ്റൊരും എംഎല്‍എ ശബരീനാഥിന് എന്തുസംഭവിച്ചു. അതൊരു ചോദ്യമാണല്ലോ. എങ്ങനെ ഷാഫിക്ക് മാത്രം തല്ലുകിട്ടി? ശബരി എവിടെയായിരുന്നു. അതിനുത്തരം തേടി ഈ കഥ അവസാനിപ്പിക്കാം.

******************************************

ശബരീനാഥ് ഒരു മാതൃകയാണ്. ഇത്രയും മികച്ച കോണ്‍ഗ്രസ് സ്വഭാവം അദ്ദേഹത്തിന് ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. 

......

വന്നുവന്ന് കേരളം ഭരിക്കുന്നത് സിപിഎമ്മാണോ അതോ കേരളമൊരു കേന്ദ്രഭരണപ്രദേശമാണോ എന്ന് ന്യായമായും സംശയിക്കാം. ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ വന്നാല്‍ അവരെ ആദ്യം തടയുന്നത് കെ. സുരേന്ദ്രന്‍ സഖാവായിരിക്കും. കെ. എന്നത് കടകംപള്ളി എന്നു വായിക്കണമെന്നേയുള്ളു. മാവോയിസ്റ്റുകള്‍ രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന് കണ്ട് കാണുന്ന മാത്രയില്‍ വെടിവച്ചുകൊന്ന് സാക്ഷാല്‍ മോദിയെ വരെ ഞെട്ടിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇതിനൊക്കെ പുറമേയാണ് സ്വന്തം സഖാക്കളെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ചത്. അങ്ങനെയൊക്കെ ഇരിക്കുമ്പോള്‍ പാര്‍ട്ടിയുടെ താത്വികാചാര്യന്‍മാരില്‍ പ്രമുഖനായ കോഴിക്കോട് ജില്ലാ െസക്രട്ടറി സഖാവ് മോഹനന്‍ മാസ്റ്റര്‍ അടുത്ത താത്വികഅവലോകനം അങ്ങ് പ്രഖ്യാപിച്ചു. അത് പുതിയൊരു സംഹിതയായിരുന്നു. മാവോയിസ്റ്് , നക്സല്‍, അര്‍ബന്‍ നക്സലുകള്‍ തുടങ്ങിയവയ്ക്കു ശേഷം പുതിയ ഘടകത്തെ കേരളത്തില്‍ പ്രത്യേകിച്ചും കോഴിക്കോട്ട് മാസ്റ്റര്‍ കണ്ടെത്തിക്കഴി‍ഞ്ഞു, ഇസ്ലാമിസ്റ്റ് മാവോയിസ്റ്റുകള്‍. 

*********************************************

ഇങ്ങനെ പോയാല്‍ കേരളതിന്‍റെ  പി. മോഹനന്‍ ഭാഗവത് ആയി സ്ഥാനമലങ്കരിക്കാന്‍ പി.മോഹനന്‍ മാസ്റ്റര്‍ക്ക്  വലിയ താമസം ഉണ്ടാവില്ല. അതുപോലെയല്ലേ മോഹനന്‍ സഖാവിന് കിട്ടുന്ന അഭിനന്ദനം. അമിത് ഷായൊന്നും കേള്‍ക്കണ്ട. പിടിച്ച് ഗവര്‍ണറാക്കിക്കളയും. പിന്നെ കോഴിക്കോട്ടുകാരനായ കെ. സുരേന്ദ്രനെ പിടിച്ച് ജില്ലാസെക്രട്ടറിയാക്കേണ്ടിവരും. ആര്‍എസ്എസ് ഗണഗീതം ഒക്കെ പാടി ഇങ്ക്വിലാബ് വിളിക്കുന്ന പാര്‍ട്ടി സമ്മേളനമാണ് തിരുവാ എതിര്‍വാ സ്വപ്നം കാണുന്ന കിണാശേരി. 

********************************************

അഭിനന്ദിച്ചുകഴിഞ്ഞാണ് ബിജെപി അപകടം മനസിലാക്കിയത്. ഇങ്ങനെ മുസ്ലിം തീവ്രവാദമൊക്കെ സിപിഎം പറഞ്ഞാല്‍ പിന്നെ ബിജെപി എന്തുപറയും. മാത്രവുമല്ല, അണ്ടിമുക്ക് ശാഖയില്‍ നിന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ഒരു വെറൈറ്റിപോലും ഫീല്‍ ചെയ്യാതെയാവും ഇങ്ങനെപോയാല്‍. പാര്‍ട്ടി മാറിയതിന് ഒരു കാര്യമൊക്കെ വേണ്ടേ. പിന്നെ ഇടതുപക്ഷം എന്നൊക്കെ തോന്നിപ്പിക്കാന്‍ കാനം രാജേന്ദ്രന്‍ ഉള്ളതും വല്ലതും പറയുന്നതും ആണ് ഇപ്പോഴത്തെ ആകെയുള്ള വെറൈറ്റി. 

*********************************

ആ അത് ശരി. അപ്പോ മുന്‍കാല നക്സലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയൊക്കെ തീവ്രവാദ സംഘടനയാണെങ്കില്‍ സിപിഎം പിന്നെ എന്തുചെയ്യും. കോഴിക്കോട്ട് തന്നെ അങ്ങനെയുള്ളവര്‍ പാര്‍ട്ടിയിലുണ്ടല്ലോ. കെ.ടി. കുഞ്ഞിക്കണ്ണന്‍ സഖാവൊക്കെ എന്താ മോശാ. പുരോഗമന കലാസാഹിത്യമൊക്കെ അവരുടെ കൈവശമല്ലോ പാര്‍ട്ടി ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്.

********************************

ഓഹോ. അപ്പോ സിപിഎമ്മിനൊപ്പം ചേര്‍ന്നുകഴിഞ്ഞാല്‍ അവരൊക്കെ വിശുദ്ധര്‍. അല്ലാത്തവര്‍ തീവ്രവാദി. ചരിത്രത്തെ ഇങ്ങനെ കൂവിതോല്‍പ്പിക്കരുത് സഖാവേ. ഒന്നുമില്ലേലും വിപ്ലവമാണല്ലോ നമ്മുടെയൊക്കെ മുദ്രാവാക്യം.

**********************************

ഇതോടെ ഇങ്ങനെ സിപിഎം തള്ളിപ്പറയുന്നതോടെ സിപിഎമ്മുകാരുടെ വിചാരം ഈ നാട്ടിലെ തീവ്രവാദസംഘടനകളൊക്കെ കടുത്ത പ്രതിസന്ധിയിലാവും എന്നാണ്. ആ തോന്നല്‍ ഒക്കെ നല്ലതാണ്. വളരെ മികച്ച ഒന്ന്.

***********************************

ഇതാണ് പഠിപ്പ്. ബംഗാളിലൊക്കെ മാവോയിസ്റ്റുകളും തീവ്രവാദികളുമാണത്രെ പാര്‍ട്ടിയെ ഭരണത്തില്‍ നിന്ന് അട്ടിമറിച്ചത്. വളരെ നന്നായിട്ടുണ്ട്. കാനം സഖാവ് ഉള്ളതുകൊണ്ട് ചെറിയൊരു ആശ്വാസം.

***********************************

ബിജെപിയാണോ കോണ്‍ഗ്രസാണോ എന്നു അറിയാന്‍ സാധിക്കാത്ത ചില കോണ്‍ഗ്രസുകാരുമുണ്ടല്ലോ. അവരും അങ്കലാപ്പിലാണ്. പിണറായി എങ്ങാനും മോദിയായി പൂര്‍ണമായി പരിണമിച്ചുപോയാലോ എന്നൊരു ശങ്ക അവര്‍ക്കുണ്ട്. അത് മോദിയാവുന്നിതില്‍ അപകടം ഉണ്ടെന്ന് കരുതിയിട്ടല്ല. പിന്നേ,,,,, തല്‍ക്കാലം അതൊരു സമസ്യയായിരിക്കട്ടെ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...