വാളുകളെ മാത്രമല്ല, പോസ്റ്ററുകളെയും ഭയക്കാത്ത മുഖ്യൻ

thiruva-ethirva
SHARE

സിപിഎം അടിമുടി മാറിതുടങ്ങിയ കാര്യം ഘടകകക്ഷികള്‍ പോലും  അറിഞ്ഞില്ലെന്നു തോന്നുന്നു. കുട്ടനാട്ടില്‍ സിപിഐ പാര്‍ട്ടി ഓഫീസിനുമുന്നില്‍ കാനത്തെ മാറ്റൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്ന് പോസ്റ്ററൊട്ടിച്ച റിബലുകള്‍ക്കെതിരെ വരെ കേസെടുത്ത് ആത്മാര്‍ത്ഥത തെളിയിച്ചവരാണ് പിണറായിയും ആ തൊപ്പിക്കീഴിലുള്ള പൊലീസും. ഊരിപ്പിടിച്ച് വാളുകളെ മാത്രമല്ല പശതേച്ചൊട്ടിക്കുന്ന പോസ്റ്ററുകളെയും കേരള മുഖ്യന്‍ ഭയക്കുന്നില്ല. പരസ്യം പതിക്കരുത് എന്നാണല്ലോ ഒട്ടു മിക്ക മതിലുകളിലെയും പ്രഖ്യാപനം. ആയതിനാല്‍, ആയതിനാല്‍ മാത്രം ചിലര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോഴിക്കോട്ടുനിന്ന് പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ തെല്ലും മടിച്ചില്ല. സംഗതി രാജ്യദ്രോഹമായി. പണ്ട് യുഎപിഎ കരിനിയമമാണെന്നുപറഞ്ഞ് സിപിഎം ഉയര്‍ത്തിയ ശബ്ദം മഴയും തണുപ്പും കാരണം അടഞ്ഞുപോയതാണെന്നു മാത്രം കരുതിയാല്‍ മതി. നിമയസഭയില്‍ സിപിഐയുടെ കൈയ്യില്‍ നിന്നു കിട്ടിയ വെടിമരുന്നുമായാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പയറ്റിയത്.

******************************

കുടത്തില്‍ തലയിട്ട അവസ്ഥയിലാണ് സര്‍ക്കാര്‍. പാര്‍ട്ടി അനുഭാവികളായ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ കുടുംബത്തുനിന്നുതന്നെ കലാപം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു. സമിതി പര്ശേധിച്ച ശേഷമാണ് തുടര്‍ തീരുമാനങ്ങള്‍ എന്ന കച്ചിത്തുരുമ്പിലാണ് ഇപ്പോള്‍ പ്രതീക്ഷ. താന് ‍പിടിച്ച് മുയലിന് കൊമ്പുമാത്രമേയുള്ളൂ എന്നൊരു നിലപാട് പൊതുവില്‍ മുഖ്യന് ഉള്ളതുകൊണ്ട് എന്താകും ഈ കേസെന്ന് പറയാനാവില്ല. നിയമം ദുരുപയോഗിക്കില്ല എന്നാണ് പിണറായി പറയുന്നത്. പണ്ട് ഇടതുപക്ഷം എതിര്‍ത്ത സമയത്ത് കേന്ദ്രവും പറഞ്ഞത് ഇങ്ങനെ തന്നെയായിരുന്നു. യുഎപിഎ ദുരുപയോഗിക്കില്ല എന്ന്

******************************

ചക്കിന് വച്ചത് കൊക്കിനുകൊണ്ടത് മുഖ്യനുമാത്രമല്ല. പറഞ്ഞുമടുത്തപ്പോള്‍ പിണറായി ബാറ്റണ്‍ ഇപി ജയരാജന് കൈമാറി. ചെന്നിത്തലക്കെതിരെ വാചകക്കസര്‍ത്തിന്‍റെ അസ്ത്രം തൊടുത്തു ഇപി. ഒന്നാണ് അയച്ചതെങ്കില്‍ പത്താണ് തിരിച്ചുവന്നത്. മാനിഷാദ എന്നുപറഞ്ഞ് അടങ്ങിയിരിക്കുന്ന ടൈപ്പായിരുന്നില്ല രമേശ്. പതിവിന് വിപരീതമായി കവിതകൊണ്ടാണ് തിരിച്ച് പ്രഹരിച്ചത്. ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്

******************************

എന്തിനേറെ പറയുന്നു മുനീര്‍ സാബ് വരെയാണ് ഇന്ന സര്‍ക്കാരിനെ ട്രോളിയത്

******************************

ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ റിബലായി രംഗത്തുവരുന്നവരില്‍ പ്രമുഖനാണ് ജോയ് മാത്യു. നക്സല്‍ മാവോയിസ്റ്റ് എന്നൊക്കെ കേട്ടാല്‍ പിന്നെ ജോയ്യേട്ടന് ഇരിക്കപ്പൊറുതിയില്ല. എണ്‍പതുകളിലെ തീപ്പൊരി വീണ്ടും ജ്വലിച്ചു. 

******************************

പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനു പോയ ബിനീഷ് ബാസ്റ്റിന്‍ എന്ന നടനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ചുവെന്ന കേസില്‍ തീര്‍പ്പായി. ഗ്രാന്‍റ്മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നടത്തിയ അന്വോഷണത്തിനൊടുവിലാണ് ഔട്ഓഫ് കോര്‍ട്ട് സെറ്റില്‍മന്‍റ്. ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ണികൃഷ്ണന്‍ വീണ്ടും തെളിയിച്ചു. അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് കേട്ടില്ലെന്നു താരവും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സംവിധായകനും പറഞ്ഞതോടെ കേസ്ഫയല്‍ ക്ലോസ് ചെയ്തു. മച്ചാനും മച്ചാനും ഒന്നായി.

******************************

ഉത്തരം കിട്ടാത്ത കുറെയധികെ ചോദ്യങ്ങളുമായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ ഒരു ദിനംകൂടി അവസാനിച്ചു. കോഴിക്കാണോ മുട്ടക്കാണോ സീനിയോരിറ്റിയെന്ന ചോദ്യത്തിന് ഇത്തരം അറിയാത്തവര്‍ കേരള കോണ്‍ഗ്രസുകാരുമായി ബന്ധപ്പെട്ടാല്‍ മതി. ഭരണഘടന നോക്കി എല്ലാം അവര്‍ പരിഹരിച്ച് തരും. കോടതി വിധിയെവരെ രണ്ടായി വിശകലനം ചെയ്യുന്ന അതിഭീകരന്മാരാണ് കേരള കോണ്‍ഗ്രസുകാര്‍. നിലവില്‍ പിജെ ജോസഫാണ് ഓട്ടമല്‍സരത്തില്‍ മുന്നില്‍. ജോസുമോന്‍ കട്ടപ്പന കോടതിയുടെ മുന്നില്‍ കിടന്ന് ചെറുതായൊന്നു മയങ്ങി.

******************************

സോളര്‍ കേസിനുശേഷം എന്നുവച്ചാല്‍ ആ വിവാദങ്ങളില്‍ കുടുങ്ങിയശേഷമാണെന്നു തോന്നുന്നു മുന്‍ മുഖ്യന്‍ ഉമ്മന്‍ ചാണ്ടിക്ക് ആരെയും വിശ്വാസമില്ല. പ്രത്യേകിച്ച് മധുരവുമായി എത്തുന്നവരെ. ഒസിയുടെ പിറന്നാളിന് നാട്ടിലെത്താന്‍ കഴിയാതിരുന്ന ഒരു ഗള്‍ഫ് കോണ്‍ഗ്രസുകാരന്‍ കഴിഞ്ഞുപോല പിറന്നാള്‍ കളര്‍ഫുള്ളായി ആഘോഷിക്കാന്‍ ഒരു കേക്കും സംഘടിപ്പിച്ച് ഉമ്മന്‍ചാണ്ടിക്കരുകിലെത്തി. തേക്കുമോ എന്ന പേടികൊണ്ടാകണം, തെറ്റിദ്ധരിക്കരുത് കേക്ക് മുഖത്ത് തോക്കുന്ന കാര്യമാണേ. അതൊഴിവാക്കാനാകണം ആ മധുരം ചാണ്ടിച്ചന്‍ നിഷേധിച്ചു. എ നിഷേധിച്ച കേക്ക് ആ കോണ്‍ഗ്രസുകാരന്‍ നിഷ്കരുണം ഐയ്യുടെ കൈയ്യില്‍ അല്ല വായില്‍ എത്തിച്ചു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...