നായരുപിടിച്ച (തിരഞ്ഞെടുപ്പ് ) പുലിവാൽ

ethirva
SHARE

ഇതാണ് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞുള്ള കേരളത്തിലെ കാഴ്ച. അവരവര്‍ നേടി എന്നാണ് മൂന്നു മുന്നണികളും പറയുന്നത്. ഇങ്ങനെ എല്ലാവരെയും ഒരുപോലെ തൃപ്തരാക്കിയ ഒരു ഉപതിരഞ്ഞെടുപ്പ് കാണാന്‍ കഴിഞ്ഞതും നമ്മുടെ ഭാഗ്യം. സ്വാഗതം വോട്ടെടുപ്പിനുശേഷമുള്ള  തിരുവാ എതിര്‍വായിലേക്ക്. 

വട്ടിയൂര്‍ക്കാവും കോന്നിയും നേടിയ ഇടതുമുന്നണിക്ക് അരൂര്‍ നഷ്ടമായി.  ഉത്തരത്തിലിരുന്നത് എടുത്തു പക്ഷേ കക്ഷത്തിലിരുന്നത് പോയീ എന്ന് ചുരുക്കം. നായര്‍ പ്രമാണിത്തമില്ലാതെ മറ്റൊരു സമുദായക്കാരനെ പരീക്ഷിച്ച നവോത്ഥാന തന്ത്രം ഫലം കണ്ടു. ഇതിന്‍റെ മറുപുറം പയറ്റിയ കാസര്‍കോട്ട് അയ്യപ്പ ഭക്തനായ സ്ഥാനാര്‍ഥി പക്ഷേ പച്ചതൊട്ടില്ല. എന്നാല്‍ യുവാക്കളെ പരീക്ഷിക്കാന്‍ തീരുമാനിച്ച നീക്കത്തിനും കോന്നിയില്‍ വിജയം. അടൂര്‍പ്രകാശിനോടും കെ മുരളീധരനോടുമൊക്കെ നന്ദിപറയാന്‍ ഇടതുപക്ഷം മറക്കരുത് എന്നാണ് പറയാനുള്ളത്. കൊച്ചിയില്‍ മഴയും സ്വതന്ത്രനും തുണച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റിരുന്നെങ്കില്‍ ആഭ്യന്തരവകുപ്പിന് കൊച്ചി മേയര്‍ സൗമിനി ജയിനെ തപ്പിയിറങ്ങേണ്ടിയും വന്നേനേ. എന്തായാലും അതുണ്ടായില്ല. എകെജി സെന്‍ററില്‍ ചുവപ്പുലഡു വിതരണം പൊടിപൊടിച്ചു

കണക്കില്‍ യുഡിഎഫ് ആണ് മുന്നില്‍. അഞ്ചില്‍ മൂന്ന്. എന്നാല്‍ അഞ്ചില്‍ നാലായിരുന്നു ഇന്നലെവരെ എന്നത് ഒരു വലതന്മാരും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പാലായില്‍ തമ്മിലടിച്ച് തോറ്റതിനെ ഒരു പാഠമായി എടുക്കാതിരുന്നതിനാല്‍  വട്ടിയൂര്‍ക്കാവിലും കോന്നിയിലും സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് അത്യാവശ്യം നല്ല രീതിയില്‍ പാരപണിയാന്‍ എടൂര്‍ പ്രകാശിനും മുരളീധരനുമൊക്കെയായി. കോന്നിയിലെ കലാശക്കൊട്ടിന് എത്താതിരുന്ന അടൂര്‍ പ്രകാശ് ഉപതിരഞ്ഞെടുപ്പു ഫലം വന്ന ഉടന്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഉത്തരവാദിത്തം കാണിച്ചു. കാലാവസ്ഥ മോശമായതിനാല്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്നില്ലെന്നായിരുന്നു കെ മുരളീധരന്‍റെ നിലപാട്. എങ്കിലും കോണ്‍ഗ്രസും യുഡിഎഫും ഉറച്ചു പറയുന്നു നേട്ടം നമുക്കാണെന്ന്

നായര്‍ക്കുവോട്ടു ചെയ്യണം എന്നായിരുന്നു വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആഹ്വാനം. എന്നാല്‍ മേയര്‍ക്കു ചെയ്യണം എന്നാണ് നായന്മാര്‍ കേട്ടത്.  മഴയെ വകവയ്ക്കാതെ എല്ലാവരും വന്നു. മേയര്‍ക്ക് ചെയ്യുകയും ചെയ്തു. മോഹന്‍കുമാറിനോട് തെല്ലും മനുഷ്യാവകാശം വോട്ടര്‍മാര്‍ കാണിച്ചില്ല എന്നത് വല്ലാത്ത ചെയ്ത്തായിപ്പോയി. എന്‍റെ പിന്‍ഗാമി എനിക്കൊത്തവനായില്ലെങ്കിലും ഞാന്‍ പറയുന്നവനെങ്കിലും ആകണമെന്ന ഡിമാന്‍റായിരുന്നു കെ മുരളീധരന് ഉണ്ടായിരുന്നത്. അത് പാര്‍ട്ടി കേട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി  ജയരാജനെതിരെ മുരളിയെ ഇടക്കിയ വലതുതന്ത്രമാണ് വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണിയും പയറ്റിയത്. ട്രക്ക് കണക്കിന് സാധനങ്ങള്‍ അശരണര്‍ക്കായി കയറ്റിയയച്ച മേയര്‍ ബ്രോക്ക് കണ്ടയ്നറില്‍ തന്നെ വോട്ട് തിരിച്ചുകിട്ടി. ഇതെല്ലാം ഇടതുമുന്നണിയുടെ തന്ത്രമായിരുന്നുവെന്നാണ് തോറ്റ എംഎല്‍എ മോഹന്‍കുമാറിന്‍റെ കണ്ടെത്തല്‍. പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഉറച്ചാണത്രേ ഉരുള്‍പൊട്ടല്‍ സമയത്ത് അവശ്യവസ്തു ശേഖരണം പോലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടത്തിയത്.  മഴപെയ്യിച്ചതും ഉരുള്‍പൊട്ടല്‍ സൃഷ്ടിച്ചതും സര്‍ക്കാരാണ് എന്നുപറഞ്ഞില്ല. ഭാഗ്യം.

എല്‍ഡിഎഫും യുഡിഎഫും ബിജെപിയും തമ്മിലായിരുന്നു പ്രത്യക്ഷത്തില്‍ മല്‍സരമെങ്കിലും കോര്‍ട്ടിനു പുറത്ത് എന്‍എസ്എസും എസ്എന്‍ഡിപിയും നന്നായി ബോളെത്തിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ആ മല്‍സരത്തിനൊടുവില്‍ സുകുമാരന്‍ നായരെ പിന്‍തള്ളി വെള്ളാപ്പള്ളി വിജയം നേടി. ബിജെപി പാളയത്തുനിന്നും സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച വെള്ളാപ്പള്ളി മഞ്ഞനിറമുള്ള ചെങ്കൊടി ഉടര്‍ത്തിയായിരുന്നു ഇക്കുറി ശ്രദ്ധേയനായത്. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് ആഹ്വാനം പാളിയതിനുപിന്നാലെ വെള്ളാപ്പള്ളി കളത്തിലെത്തി. പിണറായേ കോടിയേരിയോ വാ പൊളിക്കുന്നതിനു മുന്‍പ് പെരുന്നയെ ലക്ഷ്യമിട്ട് തുരുതുരെ അസ്ത്രങ്ങള്‍ പായിച്ചു.പോപ്പിനെ ലക്ഷ്യമിട്ടുള്ള ഒരു വത്തിക്കാന്‍ അപാരത

പ്രചാരണ സമയത്ത് പൂരിപ്പിക്കാതെ പോയ ചില ഡാഫുകള്‍ വോട്ടെണ്ണലിനു ശേഷം പിണറായി പൂരിപ്പിക്കുമെന്നു കരുതിയവര്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് നീലക്കുറിഞ്ഞിപോലെ കണ്ടുകിട്ടാന്‍ പാടുള്ള പിണറായി ചിരി കേരളം കണ്‍കുളിര്‍ക്കെ കണ്ടു. ഇത്രയുമൊക്കെയായിട്ടും വെള്ളാപ്പള്ളി നടേശന്‍ അടങ്ങിയിരുന്നില്ല. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രമുള്ളതുകൊടി കണക്കു തീര്‍ത്ത് കൊടുത്തിട്ടാണ് നടേശേട്ടന്‍ മാളത്തില്‍ തിരിച്ചുകയറിയത്.

താന്‍ മല്‍സരിക്കുന്നില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും പണി കൊടുത്തുമാതിരി കോന്നിയില്‍ നിയോഗിക്കപ്പെട്ട പത്തനംതിട്ടയുടെ സമരനായകന്‍ കെ സുരേന്ദ്രന് നിയമസഭയിലേക്ക് കന്നിപ്പോക്ക് നിഷേധിക്കപ്പെട്ടു. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് രണ്ടാമനായിരുന്ന സുരേന്ദ്രനെ കോന്നിയില്‍ നിര്‍ത്ത് തോല്‍പ്പിച്ച് മൂന്നാമതാക്കിക്കൊടുത്ത ആശ്വാസത്തില്‍ ശ്രീധരന്‍പിള്ള വക്കീലിന് സമാധാനമായി ഉറങ്ങാം. രണ്ടക്കത്തിന് കഴിഞ്ഞ തവണ നഷ്ടമായ കപ്പ് പതിനയ്യായിരത്തിന് ഇക്കുറി ഇല്ലാതാക്കിയപ്പോള്‍ ആര്‍ക്കൊക്കെയോ സമാധാനമായി എന്നുവേണം കരുതാന്‍. അല്ലെങ്കില്‍ ലോകത്തേതെങ്കിലും പാര്‍ട്ടി ചെയ്യുന്ന കാര്യമാണോ ബിജെപി ഈ ഉപതിരഞ്ഞെടുപ്പില്‍ ചെയ്തത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെയും മഞ്ചേശ്വരത്ത് സുരേന്ദ്രനെയും നിര്‍ത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ മാരാര്‍ജി ഭവനില്‍ കാവി ലഡുവിതരണത്തിന് സാധ്യത ഉണ്ടായിരുന്നു

താന്‍ ജയിച്ചു എന്ന് സുരേന്ദ്രന്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഇപ്പോളാണ് മനസിലായത്. ബിജെപി കോന്നിയില്‍ മല്‍സരിച്ചത് എക്സിറ്റ് പോളിനോടായിരുന്നത്രേ. അപ്പോള്‍ കണക്ക് ശരിയാണ്. സുരേന്ദ്രന്‍ ജയിച്ചു. വട്ടിയൂര്‍ക്കാവില്‍ മാത്രമാണ് ജാതിക്കളി തോറ്റതെന്ന് കരുതരുത്. എന്‍എസ്എസിന് മാത്രമാണ് തിരിച്ചടി എന്നു.ം അരൂരില്‍ ഷാനിമോളെ തോല്‍പ്പിക്കുമെന്ന് പറ‍ഞ്ഞതും ഇടതിനോടൊപ്പം ചേര്‍ന്ന് നിന്ന് അവരുടെ കോളാമ്പിയായതും എന്‍എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. വെള്ളാപ്പള്ളി എതിരാവുകയും  ജി സുധാകര കവിയുടെ പൂതന എന്ന കവിത ഹിറ്റാവുകയും ചെയ്തതോടെ തോല്‍ക്കാനായി പിറന്നവള്‍ എന്ന ചീത്തപ്പേര് ഷാനിമോള്‍ ഇസ്മാന്‍ കഴുകിക്കളഞ്ഞു. ഫോട്ടോ ഫിനിഷെന്നൊക്കെ എല്ലാവരും പറഞ്ഞപ്പോളും തന്‍റെ ഫോട്ടോ മാത്രം അവസാനം പതിയാന്‍ ഷാനിമോള്‍ക്ക് ഭാഗ്യമുണ്ടായി. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...