അബ്ദുല്ലക്കുട്ടിക്ക് താമര ബംബർ

thiruva
SHARE

ഉപതിരഞ്ഞെടുപ്പില്‍ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെടും എന്ന് ഭീതിയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വേണമെങ്കില്‍ മോഡറേഷന്‍ ആവശ്യപ്പെട്ട് ഇപ്പോളേ മന്ത്രി കെടി ജലീലിന് അപേക്ഷ നല്‍കാവുന്നതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് തുടങ്ങുകയാണ് തിരുവാ എതിര്‍വാ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ താമര ബംബര്‍ ഒരു മംഗലാപുരംകാരന് അടിച്ചു. കക്ഷി നേരത്തേ കണ്ണൂര്‍ പ്രവശ്യയില്‍ താമസക്കാരനായിരുന്നു. പോരാത്തതിന് ഇടത് വലതു മുന്നണികളില്‍ കാവലാവസ്ഥ അനുസരിച്ച് മാറി മാറി പ്രവര്‍ത്തിക്കുമ്പോള്‍ ചെറിയ ചെറിയ ഭാഗ്യക്കുറികള്‍ അടിച്ചിട്ടുള്ളവനുമാണ്. എപ്പോള്‍ നറുക്കിട്ടാലും നടുക്കഷ്ണം തന്നെ കിട്ടുന്ന ആ അല്‍ഭുതക്കുട്ടിയുടെ പേര് ഇനി പറയേണ്ടതുതന്നെ ആവശ്യമില്ല. കാരണം കേരളത്തില്‍ എല്ലാക്കാലത്തും തലക്കുമീതേ ശുക്രനുദിച്ചുനില്‍ക്കുന്ന ഏക കുട്ടി അബ്ദുല്ലകുട്ടിയല്ലാതെ മറ്റാരാകാന്‍. ബിജെപി ഉപാധ്യക്ഷ പദവിയാണ് കുട്ടിയെ ഇക്കുറി തേടിയെത്തിയിരിക്കുന്നത്. ഇടതുവശത്തുകൂടി ഓടിച്ചിരുന്ന വണ്ടി പിന്നീട് വലത്തേക്കു തിരിച്ചപ്പോളും ഇതുപോലൊക്കെ കൃത്യമായ സമ്മാനങ്ങള്‍ കുട്ടിക്ക് കിട്ടിയിരുന്നു. അല്ലെങ്കിലും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ ഇഷ്ടമാണല്ലോ. ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നിലവില്‍ മംഗലാപുരംകാരനായ അബ്ദുല്ലക്കുട്ടിക്ക് കേരളത്തില്‍ ഉപാധ്യക്ഷനായി നിയമനം. രണ്ടുദിവസം മുന്‍പ് ഇത് നടന്നിരുന്നെങ്കില്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുതന്നെ വേറെ ലെവലിലായേനേ. ജസ്റ്റ് മിസ്. അല്ലാതെന്തുപറയാന്‍. ബിജെപിയില്‍ ചേര്‍ന്ന ഉടന്‍ താന്‍ ദേശീയ മുസ്ലീം ആയെന്നു കുട്ടി പ്രഖ്യാപിച്ചപ്പോളേ നമ്മള് ‍ഏര്‍ക്കണമായിരുന്നു പാര്‍ട്ടിയുടെ ദേശീയ ഇടപെടല്‍ ഇത്തരത്തില്‍ ഉണ്ടാകുമെന്ന്. 

എന്‍ഡിഎ എന്‍ഡിഎ എന്നൊക്കെ പറഞ്ഞ് ആ തുഷാര്‍ വെള്ളാപ്പള്ളിയൊക്കെ മഴയും നനഞ്ഞഅ വരാന്തയിലിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതുപറയുമ്പോള്‍ കമ്പിളിപ്പുതപ്പുലൈന്‍ സ്വീകരിക്കുന്ന അമിത്ഷായും ടീമും കുട്ടിക്ക് കൊടുക്കാനുള്ളത് തളികയില്‍ വച്ച് നിര്‍ബന്ധിച്ചു കൊടുത്തു. ഇത് ഒരു ചൂണ്ടക്കു കൊളുത്തലാണെന്ന് അബ്ദുല്ലകുട്ടിക്കൊഴികെ എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നുമാത്രം. കുട്ടിയെപ്പോലുള്ള ചിലരെ ലഡുവിനുമേല്‍ മുന്തിരി വയ്ക്കുന്നതുപോലെ വച്ച് ഡക്കറേറ്റു ചെയ്താല്‍ പാര്‍ട്ടിക്ക് മതേതര മുഖം കൈവരുമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത്ജിയുടെ ധാരണ. ആ തോന്നല്‍ തല്‍ക്കാലം തിരുത്തേണ്ട ആവശ്യം സംസ്ഥാന അധ്യക്ഷന്‍ പിള്ളാജിക്ക് ഇല്ലതാനും. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത ഉടന്‍ പത്ത് മുസ്ലീം സഹോദരങ്ങളെ മെമ്പര്‍മാരാക്കണം എന്ന ടാര്‍ജറ്റ് തനിക്ക് ലഭിച്ചിരുന്നെന്നും അബ്ദുല്ലകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചുപേരെയാണ് കുട്ടി പാളയത്തില്‍ എത്തിച്ചത്. അതായത് 150  ശതമാനം ടാര്‍ജറ്റ് നേടി. ആ മിടുക്കിനുള്ള സമ്മാനമാണ് ഉപാധ്യക്ഷ പദവി

ആരുടെയൊക്കെ തലയാണ് ഉരുളുകയെന്നതില്‍ ഉപതിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തോടെ  ഒരു തീരുമാനമാകാനുള്ള സാധ്യതയാണ് പിള്ളാജിയുടെ ശരീര ഭാഷയില്‍ നിന്ന് ലഭിക്കുന്നത്. 

ഉപതിരഞ്ഞെടുപ്പുദിനം കേരളത്തില്‍ പരക്കെ മഴയായിരുന്നു. പ്രത്യേകിച്ച് കൊച്ചിയില്‍. മഴ ചിലരുടെ മനസിലെ ചൂടിന് ആശ്വസമായപ്പോള്‍ മറ്റുചില മനസുകളില്‍ ആശങ്കയുടെ വെള്ളപ്പൊക്കമാണ് ഉണ്ടാക്കിയത്. എക്സിറ്റ് പോളുകള്‍ക്കൂടി വന്നതോടെ സ്ഥാനാര്‍ഥികളുടെ മനസിലെ ലഡുപൊട്ടലിനുള്ള വെമ്പല്‍ ഉച്ചസ്ഥായിയിലായി. മഴ അങ്ങനെയാണ്. ഒരിടത്താണ് പെയ്യുന്നതെങ്കിലും പലരുടെയും മനസില്‍ പല തോന്നലുകളാണ് ഉണ്ടാക്കുക. എറണാകുളത്തെ ഇടത് സ്ഥാനാര്‍ഥി മനുറോയ് മഴയെ ഇഷ്ടപ്പെടുന്ന ആളാണ്. വെള്ളം ഉയര്‍ന്നതോടെ പോളിങ് ശതമാനം കുറഞ്ഞതാണ് മനുറോയിയെ പ്രതീക്ഷയുടെ തോണിയിലേറി മഴവെള്ളത്തിനു മീതേ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്

എന്നാല്‍ എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിന്ഡറെ ടിജെ വിനോദിന് മഴയെ അത്രകണ്ട് അങ്ങ് സ്നേഹിക്കാനാകുന്നില്ല. എക്സറ്റ് പോളുകള്‍ തനിക്കനുകൂലമായിട്ടും പോളിങ് ശതമാനം താഴ്ന്നത് ആ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ടെന്നു തോന്നുന്നു. മഴയുടെ മറ്റൊരു ഭാവം

മഴയാണെങ്കിലും വെയിലാണെങ്കിലും ഹാപ്പിയാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി മുത്തുവെന്ന സി.ജി. രാജഗോപാല്‍. വോട്ടെടുപ്പുദിവസം പൊതുപ്രവര്‍ത്തനത്തിന് അവസരം കിട്ടില്ലെന്ന വിഷമത്തില്‍ മുത്തു നില്‍ക്കുമ്പോളാണ് മഴ വന്നത്. അതോടെ പൂവു കണ്ട പൂമ്പാറ്റയുടെ സന്തോഷത്തോടെ മുത്തു ചാടിവീണു

എന്നാല്‍ മഴക്കും പോളിങ്ങിനും ശേഷം മുത്തു പറയുന്നതൊന്നും തമ്മില്‍ ചേരുന്നില്ല. മണ്ഡലത്തില്‍ ജയിക്കുമെന്നാണോ താല്‍ക്കുമെന്നാണോ മുത്തു വിചാരിച്ചിരിക്കുന്നത്. ഈ പറയുന്നത് ഒന്നു കേട്ടിട്ട് മനസിലായവരുണ്ടെങ്കില്‍ അത് നമ്മളെ അറിയിച്ചാല്‍ നന്നായിരുന്നു. അതെ മഴ ചിലപ്പോള്‍ ഇങ്ങനെയാണ്. പലവിധത്തില്‍ പെരുമാറിക്കളയും.

ജയിക്കും എന്ന ആത്മവിശ്വാസത്തിന്‍റെ കാര്യത്തില്‍ മുഴുവന്‍ സ്ഥാനാര്ഞിതകളെയും കടത്തി വെട്ടുന്ന പ്രകടനമായിരുന്നു മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എംസി കമറുദീന്‍റേത്. നിശബ്ദ പ്രചരണ ദിവസം മുഴുവന്‍ കക്ഷി നിശബ്ദമായി ചിരിക്കകയായിരുന്നു. എന്തിനാണെന്നല്ലേ. ഫോട്ടോക്ക് പോസ് ചെയ്തതാണ്. എംഎല്‍എ ആയിക്കഴിഞ്ഞാല്‍ താന്‍ തിരക്കിലാകും എന്നറിയാവുന്ന നാട്ടുകാര്‍ വോട്ടിങ്ങിന് മുന്നേ സെല്‍ഫി എടുക്കാന്‍ വരി നിന്നുവെന്നാണ് കമറുദീന്‍ സായ്‍‍വിന്‍റെ പറച്ചില്‍. 

തിരഞ്ഞെടുപ്പിന്‍റെ ഈ തിരക്കിനിടയില്‍ പാവപ്പെട്ടവരുടെ പടത്തലവന്‍ വിഎസ് എച്യുതാനന്ദന്‍റെ പിറന്നാള്‍ കടന്നു പോയി. തൊണ്ണൂറ്റിയാറിന്‍റെ നിറവില്‍ വിഎസ്. പിറന്നാള്‍  ‍കൊണ്ടാടി. സ്ഥാനാര്‍ഥിയായതുകൊണ്ടാണോ എന്നറിയില്ല മേയര്‍ ബ്രോ ഉള്‍പ്പെടെ കേക്കുമുറിക്കാന്‍ എത്തിയിരുന്നു. 

ഉപഹാര സമര്‍പ്പണത്തിനു ശേഷം ആശംസകള്‍ അറിയിക്കാനുള്ള സമയമായിരുന്നു. അപ്പോളാണ് കണ്ണൂരിലെ സിഹം കെ സുധാകരന്‍ അതുവഴി വന്നത്. ശേഷം സ്ക്രീനില്‍

തലച്ചോറിന്‍റെ വേവ് ഞെക്കിനോക്കിയാല്‍ അറിയാനാവില്ലെന്ന് എഴുപത്തിരണ്ടുകാരനായ സുധാകരന്‍ ഇനിയും മനസിലാക്കാത്തത് കഷ്ടമാണ്. അപ്പോ വിഎസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...