ഒന്നാംറാങ്കുകാരൻ‌ ഇന്ദുചൂഡന്‍ കുത്തുകേസിൽ ജയിലിൽ; 'പിഎസ്‍സി'യിൽ നടക്കുന്നത്....

psc-cm4
SHARE

തുടങ്ങാമെന്ന് പിഎസ്‍സി ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞാല്‍ പിന്നെ എങ്ങനെ തുടങ്ങാതിരിക്കും? പലരുടെയും ഭാവി തുടങ്ങുന്നതുതന്നെ പിഎസ്‍സി കാരണമാണല്ലോ. 

*******************************

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പണ്ടേ ചരിത്രത്തില്‍ ഇടംനേടിയ കലാലയമാണ്. അടുത്തിടെ കോളജില്‍ എസ്എഫ്‍ഐ കാഴ്ചവച്ച കത്തിക്കുത്ത് കലാപരിപാടി ശ്രദ്ധേയമാവുകയും ചെയ്തിരുന്നല്ലോ. അന്നു തുടങ്ങിയ വിവാദങ്ങള്‍ ഒടുവില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മുന്നേറുകയാണ്. കുത്തുകേസിലെ പ്രതി പിഎസ്‍സി ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയതാണ് വിഷയം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇന്ദുചൂഡന്‍ പിന്നീട് കുത്തുകേസില്‍ ജയിലിലായ കഥ ഷാജി കൈലാസാണ് പണ്ട് നമുക്ക് പറഞ്ഞുതന്നത്. അമ്മാതിരിയൊരെണ്ണം വീണ്ടും വന്നപ്പോള്‍ നരസിംഹത്തിന്‍റെ രണ്ടാം ഭാഗമാണെന്നു കരുതിയെങ്കിലും കോപ്പിയടിച്ച് നേടിയ ഒന്നാം റാങ്കായിരുന്നു അതെന്നറിഞ്ഞപ്പോള്‍ മൊത്തം ത്രില്ലും പോയി. സാധാരണക്കാരന്‍ പിഎസ്‍സി പരീക്ഷക്കു പോയാല്‍ ഹാളിനുള്ളില്‍ സ്വന്തം ശരീരം തന്നെ കേറ്റാന്‍ പാടുപെടേണ്ടിവരും. എന്നാല്‍ എസ്എഫ്‍ഐക്കാര്‍ വരുന്നത് ഹൈടെക്കായാണ്. അവര്‍ പരീക്ഷ എഴുതുകയല്ല. പിഎസ്‍സിയെ പരീക്ഷിക്കുകയാണ് ചെയ്യുന്നത്

*******************************

അങ്ങനെ എസ്എഫ്ഐക്കാര്‍ കാരണം പിഎസ്സിയുടെ റാങ്ക് ലിസ്റ്റില്‍ തന്നെ അന്വേഷണം ഏര്‍പ്പെടുത്തേണ്ട സ്ഥിതി വന്നു ചേര്‍ന്നു. പിഎസ്‍സി ചെയര്‍മാന്‍ എം.കെ.സക്കീർ നടത്തിയ വാര്‍ത്താ സമ്മേളനം കണ്ടപ്പോളാണ് ശരിക്കും പിഎസ്‍സിയോടുള്ള ബഹുമാനം  ഏവര്‍ക്കും അടിപടലേ ഇല്ലാതായത്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എസ്എഫ്ഐക്കാരുടെ പ്രൈവറ്റ് സര്‍വീസ് കമ്മീഷനായോ എന്ന് പലരും അടക്കം പറഞ്ഞു. പരീക്ഷയെഴുതിയ എസ്എഫ്ഐക്കാര്‍ക്കെല്ലാം റാങ്കുകള്‍ നല്‍കി ജോലിയിലെടുക്കുന്ന പണിയായിരുന്നത്രേ അവിടെ അരങ്ങേറിയിരുന്നത്. പരീക്ഷയില്‍ ക്രമക്കേട് നടന്നാല്‍ അതിന്‍റെ ബാധ്യത പിഎസ്‍സിക്കല്ല എന്ന ആധുനിക വാദമാണ് ചെയര്‍മാന്‍ ഉയര്‍ത്തുന്നത്. കോപ്പയടിച്ചവന് അടുത്തിരുന്ന് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് നമ്മള്‍ ഇനിയെങ്കിലും ബോധവാന്മാരാകണം. പരീക്ഷ എഴുതിയാല്‍ മാത്രം പോര അടുത്തിരിക്കുന്നവന്‍ കോപ്പി അടിക്കുന്നുണ്ടോ എന്നു നിരാക്ഷിക്കണം. എങ്കില്‍ മാത്രമേ ചിലപ്പോള്‍ ഇനി നിങ്ങള്‍ക്ക് ജോലി ലഭിക്കൂ

******************************

പരീക്ഷാ ഹാളിലിരുന്ന ശിവരഞ്ജിത്തിന് നൂറിനടുത്ത് മെസേജുകള്‍ വന്നു. തെറ്റാതെ അതെല്ലാം ആ എസ്‍എഫ്ഐക്കാരന്‍ ഉത്തരകടലാസിലാക്കി. എന്നിട്ടും അതു കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന അവിടുത്തെ ഉദ്യോഗസ്ഥനുണ്ടല്ലോ. പുള്ളിയാണ് ശരിക്കും താരം. ഫോണില്‍ വന്ന മെസേജ് ഇവര്‍ നോക്കിയെഴുതുകയായിരുന്നുവെന്ന് പതിനഞ്ചുദിവസം കൊണ്ടു നടത്തിയ അന്വേഷണത്തില്‍ പിഎസ്‍സി കണ്ടെത്തി. എന്നാല്‍ അതു വിശദീകരിച്ച് നാട്ടാരെ മനസിലാക്കാന്‍ പിഎസ്‍സി ചെയര്‍മാന് ഒന്നരമാസം സമയം അനുവദിച്ചാലും ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. കക്ഷി ഏതൊക്കെയൊ റൂട്ടില്‍ തോന്നിയതുപോലെ വണ്ടി ഓടിക്കുകയാണ്. 

******************************

പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ചിലര്‍ നോക്കുകയാണെന്നായിരുന്നു പിണറായി മുഖ്യന്‍റെ കണ്ടുപിടുത്തം. തകര്‍ക്കാന്‍ നോക്കിയത് കുട്ടി സഖാക്കള്‍ തന്നെയാണെന്ന് ഇപ്പോളും മുഖ്യന്‍ തിരിച്ചറിയുന്നില്ല. 

******************************

ഇതേ സമയം വര്‍ഗീയത വേണ്ട ജോലി മതി എന്ന അമറന്‍ മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ കേരള പര്യടനം തുടങ്ങി. തെക്ക് തിരുവനന്തപുരത്തുകാരനായ സംസ്ഥാന സെക്രട്ടറി എഎ റഹീം വടക്ക് കാസര്‍കോട്ടുനിന്നാണ് ക്യാപ്റ്റനായി വരുന്നത്. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ജോലി ചോദിക്കേണ്ടത് സ്വന്തം സര്‍ക്കാരിനോടാണ് എന്നിരിക്കേ വര്‍ഗീയത എന്നൊരു ടാഗ് ലൈന‍ കൂടി ചേര്‍ത്ത് ജാഥക്കിറങ്ങനുള്ള ഡിവൈഎഫ്ഐയുടെ ധൈര്യം സമ്മതിക്കണം. പിഎസ്‍സി ക്രമക്കേട് എന്തായാലും ജാഥയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്. അനിയന്മാര്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍  നല്‍കാന്‍ ചേട്ടന്മാര്‍ മടിക്കരുത്.

******************************

യൂണിവേഴ്സിറ്റി കോളജിലെ ഇടുമുറിയുടെ ചരിത്രം നാട്ടുകാലെല്ലാം അറിഞ്ഞു. പുറത്തുവന്നത് ചെറുത് പൊത്തില്‍ ഇനിയുമുണ്ടെന്ന് അറിഞ്ഞത് കെ സുധാകരന്‍ പറഞ്ഞപ്പോളാണ്. ഇടിമുറിയെക്കുറിച്ച് സുധാകരന്‍റെ വക സ്റ്റഡിക്ലാസ്

******************************

എസ്എഫ്ഐക്കാരില്‍ തുടങ്ങിയെങ്കിലും പതിയെ കൊട്ടിക്കയറി വിഎസില്‍ എത്തിയാണ് സുധാകരന്‍ അവസാനിപ്പിച്ചത്. ഫുള്‍ എനര്‍ജിയില്‍ സുധാകരന്‍ നില്‍ക്കുന്നതിനാല്‍ അതിനെ വെല്ലാന്‍ നമ്മുടെ ശബ്ദത്തിന് കഴിയില്ല. അതുകൊണ്ട് കേട്ടുതന്നെ പോകാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...