വരാനുള്ളത് ഹിറ്റാച്ചി വിളിച്ചും വരും; 'ജനോപകാര' ഗണേശൻ എംഎൽഎ

ganesh02
SHARE

കെബി ഗണേശ്കുമാര്‍ എംഎല്‍എ കുറച്ചു നാളുകളായി ചിത്രത്തില്‍ ഇല്ലായിരുന്നു. ഗണേശന്‍റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ വലിയ അലമ്പൊന്നുമില്ലാതെ ഇങ്ങനങ്ങ് പോവുകയായിരുന്നു. പക്ഷേ വരാനുള്ളത് ഹിറ്റാച്ചി വിളിച്ച് വന്നാല്‍ വെറുതെയിരിക്കാനാവില്ലല്ലോ. ജനോപകാരം ചെയ്യാന്‍ തുനിഞ്ഞിങ്ങനെ നടക്കുമ്പോളാണ് വഴിയില്‍ ഒരു ഹിറ്റാച്ചി എംഎല്‍എയുടെ കാര്‍ തടഞ്ഞത്. അതും പോരാഞ്ഞ് ഗണേശിനേക്കാള്‍ വലിയൊരു ഷോയും മണ്ണുമാന്തിയന്ത്രത്തിന്‍റെ ഡ്രൈവര്‍ നടത്തി. വണ്ടി വട്ടം കറക്കി. പോരേ പൂരം. ഗണേശന്‍ ഇടഞ്ഞിറങ്ങി. ഗണേശ്കുമാറിന്‍റെയും പിസി ജോര്‍ജിന്റെയുമൊക്കെ മുന്നില്‍ ടിപ്പറും ഹിറ്റാച്ചിയും പോയിട്ട് പാറ്റണ്‍ടാങ്ക് പോലും പുഷ്പമാണ് വെറും പുഷ്പം

സമ്പത്തിനെ ക്യാബിനറ്റ് റാങ്ക് കൊടുത്ത് ഡല്‍ഹിക്ക് പറത്തിയത് എല്‍ഡിഎഫ് അറിഞ്ഞത് ടിവിയില്‍ വാര്‍ത്ത വന്നപ്പോളാണ് എന്നതില്‍ മുന്നണിയിലുള്ള ആര്‍ക്കും തര്‍ക്കമില്ല. വല്യേട്ടന്‍റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷി ആകെയുണ്ടായിരുന്ന കാനം പോലും മൗനിയായ സ്ഥിതിക്ക് ബാക്കി പാര്‍ട്ടികള്‍ക്ക് അതേ നിശബ്ദ പാത പിന്തുടരുകയേ വഴിയുള്ളൂ. കേരളത്തിലേക്ക് കേന്ദ്രത്തില്‍ നിന്ന് വരാന്‍ പോകുന്ന യമണ്ടന്‍ സാധനങ്ങള്‍ ഇനി നമ്മള്‍ കാണാന്‍ കിടക്കുന്നതേയുള്ളൂ. ഡല്‍ഹിയിലെ വഴികള്‍ നന്നായറിയാവുന്ന ആളിന് മാത്രമേ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നത് വഴിതെറ്റിക്കാതെ ഇവിടെ എത്തിക്കാന്‍ സാധിക്കൂ. അത് ആരും മറക്കരുത്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...