ചോദ്യം ഭയക്കാത്ത മുഖ്യൻ! വണ്ടിക്കച്ചവടം പൊളിച്ച് മുല്ലപ്പള്ളി

remya22
SHARE

സെക്രട്ടറിയേറ്റിനുമുന്നില്‍ കോണ്‍ഗ്രസ് ജൂനിയേഴ്സ് ഒരു സമരം നടത്തുന്നു. അതിനെ പരിഗണിച്ചില്ലെങ്കിലും വേണ്ടില്ല മുഖ്യന്‍ ഇങ്ങനെ അവഗണിക്കരുതായിരുന്നു. സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജില്‍ പിണറായി മുഖ്യന്‍ സമയം കിട്ടുമ്പോള്‍  പ്രത്യക്ഷപ്പെടാറുണ്ട്. എഴുതി വരുന്ന ചോദ്യങ്ങള്‍ക്കാണ് മറുപടി എന്നതിനാല്‍ ഇഷ്ടക്കേടുള്ള ചോദ്യങ്ങളെ തെല്ലും ഭയക്കേണ്ടതുമില്ല. അങ്ങനെ ലൈവില്‍ വന്നപ്പോളാണ് യൂണിവേഴ്സിറ്റി കോളജിനെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്തു തോന്നുന്നു എന്നൊരു  ചോദ്യം. ചോദ്യങ്ങളെ തെല്ലും ഭയക്കുന്നവനല്ല എന്ന് മുഖ്യന്‍ അങ്ങ് തെളിയിച്ചു. അല്ല പിന്നെ

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് ഒരു കാര്‍ സമ്മാനം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു. രൊക്കം കാശ് കൈയ്യിലില്ലാത്തതിനാല്‍ പിരിവ് എന്ന പതിവ് ആയുധം യൂത്തന്മാര്‍ പ്രയോഗിച്ചു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് യൂത്ത്കോണ്‍ഗ്രസിന്‍റെ ആ വണ്ടിക്കച്ചവടം തെല്ലും ഇഷ്ടപ്പെട്ടില്ല. രമ്യ വായ്പയെടുത്ത് വണ്ടി വാങ്ങട്ടെയെന്നായി നിലപാട്.

പണ്ട് എകെ ആന്‍റണിക്കടക്കം പലനേതാക്കള്‍ക്കും വാഹനങ്ങള്‍ വാങ്ങി നല്‍കുന്ന പാരമ്പര്യം പരസ്യമായും രഹസ്യമായും ഉള്ള പാര്‍ട്ടിക്കാണ് ഇപ്പോള്‍ അനിയത്തിക്കുട്ടിയോട് തെല്ലും സ്നേഹമില്ലാത്തത്.  ഇതിന്‍റെ പശ്ചാത്തലത്തിലാണോ എന്നറിയില്ല കെഎസ്‍യു സമരപ്പന്തലിലിരുന്ന് രമ്യ ഇങ്ങനെ പാടി. ഇനി  വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ..

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...