നീട്ടിത്തുപ്പി മണിയാശാൻ; ചങ്കു വിരിച്ച് പിണറായി, രാഹുൽ ജി കണ്ടുപഠിക്ക്

mani12
SHARE

വനിതകള്‍ക്കുനേര നാടന്‍ പ്രയോഗങ്ങള്‍ പലതും പറഞ്ഞ് കുടുക്കിലായിട്ടുള്ള ആളാണ് കിഴക്കന്‍ സിഹം എംഎം മണി. എന്നാലിപ്പോള്‍ മഹിളാ കോണ്‍ഗ്രസുകാര്‍ വരെ എംഎം മണിയെ വലിച്ചുകീറി ഒട്ടിക്കുകയാണ്. കൊടുത്താല്‍ പണ്ടാക്കെ കൊല്ലത്താണ് കിട്ടാറുണ്ടായിരുന്നത്. ഇപ്പോള്‍ അങ്ങനെ ജില്ല വ്യത്യാസമൊന്നുമില്ല. എല്ലായിടത്തും കിട്ടും. ഇടുക്കിയില്‍ വരെ. കസ്റ്റഡി മരണക്കേസു സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മണിയാശാന്‍ ഒന്നു നീട്ടിത്തുപ്പി. അതാണിപ്പോ വെനയായിരിക്കുന്നത്. 

പാര്‍ട്ടി തോറ്റപ്പോള്‍ മാളത്തിലൊളിച്ച രാഹുല്‍ ഗാന്ധി ശരിക്കും കണ്ടുപഠിക്കേണ്ട ഒരു സര്‍വകലാശാലയുണ്ട്. അദ്ദേഹത്തിന്‍റെ സ്വന്തം മണ്ഡലം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ മുഖ്യല്ലാതെ മറ്റാരുമല്ല ആ സര്‍വകലാശാല. ഇരുപതില്‍ പത്തൊമ്പതിലും തോറ്റമ്പിയിട്ടും നെഞ്ചും വിരിച്ചു നടക്കുന്ന പിണറായിയെയല്ലാതെ മറ്റാരെയാണ് മാതൃകയാക്കേണ്ടത്. ഇതു പറയുന്നത് നമ്മളല്ല. സാക്ഷാല്‍ പിണറായി തന്നെയാണ്. അതെ രാഹുല്‍ ഗാന്ധിക്ക് പിണറായി വക ഫ്രീ ഉപദേശം

യച്ചൂരിയോട് പറഞ്ഞ കാര്യങ്ങളാണ് സഖാവ് ഈ വിശദീകരിക്കുന്നത്. ഈ പറയുന്നതൊക്കെ പിബിയില്‍ പോയിരുന്നു പറഞ്ഞിരിന്നെങ്കില്‍ വല്ലതും നടന്നേനേ. നമുക്ക് എന്തുചെയ്യാനാകും. കോണ്‍ഗ്രസുമായി കൂട്ടുകൂടിയതും രാഹുലിനുവേണ്ടി വോട്ടു തോടിയതും നിങ്ങള്‍തന്നെയല്ലേ

ഏറനാട് എംഎല്‍എ പികെ ബഷീറിന്‍റെ പൊളപ്പന്‍ മലയാളം പ്രകടനങ്ങള്‍ നിയമസഭയിലും പുറത്തുമെല്ലാം നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. ഇക്കുറി തമിഴ് പ്രകടനവുമായാണ് ആശാന്‍ വേദിയിലെത്തുന്നത്. ലീഗിനുവേണ്ടി എന്തും ചെയ്യുമെന്നും ഏതു ഭാഷയും പറയുമെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തുടങ്ങുകയാണ്. തമിഴ് പേച്ചും ബഷീര്‍.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...