നാഥനില്ലാത്ത കോൺഗ്രസിന് ഒരു അനുശോചന കുറിപ്പ്

rahul-thiruva
SHARE

അമ്പട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിയും. പാര്‍ട്ടിയില്‍ നിന്ന് രാഹുല്‍ ഉടന്‍ വിരമിക്കുമോ എന്നറില്ല.   നാഥനില്ലാത്ത കോണ്‍ഗ്രസിന് അനുശോചനം രേഖപ്പെടുത്തി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതിലൊന്ന് പോയത് കോണ്‍ഗ്രസിനെ ചെറുതൊയൊന്നുമല്ല ഞെട്ടിച്ചത്. ആലപ്പുഴയിലെ പരാജയം പഠിക്കാന്‍ അതുകൊണ്ടുതന്നെ തെല്ലും സമയം കളയാത മുല്ലപ്പള്ളി സമിതിയെ നിയോഗിച്ചു.

സീറ്റുതന്നെ ഇക്കുറി കിട്ടാതെ നിരാശനായ കെവി തോമസായിരുന്നു ആ സമിതി അധ്യക്ഷന്‍. ഇവരുടെ റിപ്പോര്‍ട്ടുവരുന്നതോടെ താന്‍ ലോക്സഭാംഗമായി മാറുമെന്ന തെറ്റിദ്ധാരണയൊന്നും ഷാനിമോള്‍ ഉസ്മാന് ഉണ്ടാവാതിരുന്നാ മതിയാരുന്നു. തോല്‍വിക്കു പിന്നില്‍ സംഘടനാ പരമായ വീഴ്ച എന്നാണ് ആലപ്പുഴയില്‍ നിന്ന് സമിതി മുങ്ങിയെടുത്ത കണ്ടെത്തല്‍.

ഇത് കണ്ടുപിടിക്കാന്‍ കൊമ്പന്മാര്‍ അടങ്ങുന്ന സമിതിയുടെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല. കൊച്ചു കുട്ടികളോട് ചോദിച്ചാല്‍ മതിയാരുന്നു. അവര്‍ പറഞ്ഞുതന്നേനേ. അപ്പോള്‍ പിന്നെ എന്തിനായിരിക്കും ഇങ്ങനെയൊരു സമിതിയെ നിയോഗിച്ചതെന്നല്ലേ. കാരണമുണ്ട്.

ഇലക്കും മുള്ളിനും കേടില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണം. ഡിസിസി നേതൃത്വം നിര്‍ജീവമായിരുന്നു. പക്ഷേ ഡിസിസി പ്രസിഡന്‍റ് കുറ്റക്കാരനല്ല. കെസി വേണുഗോപാര്‍ മല്‍സരിച്ചാല്‍ ജയിച്ചേനേ. മല്‍സരിക്കാന്‍ തയ്യാറാകാതിരുന്ന കെസി പക്ഷേ കുറ്റക്കാരനല്ല. ഇങ്ങനൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തഴക്കവും പഴക്കവും വഴക്കവുമുള്ള നേതാക്കള്‍ തന്നെ വേണം

പാലാരിവട്ടം പാലം കേരളത്തിന്‍റെ തെറ്റിവരച്ച തിലകക്കുറിയായി ഇങ്ങനെ കിടക്കുകയാണ്. ഒരുമാസത്തിനുള്ളില്‍ പുതുക്കിപ്പണിത് തുറക്കുമെന്നുപറഞ്ഞു തുടങ്ങിയ കളിയാണ്. കിടപ്പു കണ്ടിട്ട് ഈ കാലഘട്ടത്തില്‍തന്നെ അതിനുള്ള സാധ്യത് കാണുന്നില്ല. റീത്തൊക്കെ വച്ച് പെട്ടിയിലാക്കി അടക്കത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. അവസാനമായി ഒരു നോക്കു കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി വിപ്ലവാഭിവാദ്യം പറഞ്ഞുപോയി. ഒരു നാട്ടില്‍ ഇത്രയും വലിയ അഴിമതി നടന്നിട്ടും അതിന്മേല്‍ ട്രോളുകള്‍ പിറക്കുന്നു എന്നതല്ലാതെ മറ്റൊരു നടപടിയും പ്രത്യക്ഷത്തില്‍ കാണാനില്ല.നമ്മള്‍ പൊതുജനങ്ങള്‍ പാലാരിവട്ടം ശശിയൊയെന്നു പറയുന്നതാകും ഉചിതം. നാട്ടുകാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു പാലം

രമേശ് ചെന്നിത്തല പമ്പരവിഢിയാണെന്നാണ് എംഎം മണിയുടെ തിരിച്ചറിവ്. തന്‍റെ കണ്ടെത്തലുകള്‍ മൈക്കുകള്‍ക്കു മുന്നില്‍ വിളിച്ചുപറയാതെ പോകുന്ന ശീലം പണ്ടേ മണിയാശാനില്ലതാനും. വായില്‍ തോന്നുന്നത് കൂകി നടക്കുന്ന ആളാണ് ചെന്നിത്തലയെന്നാണ് രണ്ടാമത്തെ പരാതി. ഇതു പറയുന്ന ആശാന്‍റെ നാവ് തനി തങ്കത്തില്‍ പൊതി‍ഞ്ഞതാണെന്ന തിരിച്ചറിവ് നാട്ടുകാര്‍ക്കുള്ളത് ഭാഗ്യം. കസ്റ്റഡിമരണത്തിന്‍റെ പേരില്‍ സര്‍ക്കാരിനെ ചെന്നിത്തല ചൊറിയുന്നതാണ് ആശാന്‍റ് ഈ ചേതോവികാരത്തിന് പിന്നില്‍

അതായത് ആശാന്‍ പറഞ്ഞുവരുന്നതെന്തെന്നാല്‍ എശ്പി പാവമാണ്. ഒന്നും അറിഞ്ഞഇട്ടില്ലാത്തവനാണ്. കുറ്റക്കാര്‍ പൊലീസുകാര്‍ മാത്രം. അങ്ങനെയാണെങ്കില്‍ പാലാരിവട്ടം പാലത്തിന്‍റെ ഉത്തരവാദി ഉമ്മന്‍ ചാണ്ടിയും ഇബ്രാഹിം കുഞ്ഞും ഒന്നുമാകില്ലല്ലോ. ആശാനേ. ആശാനാണ് ശരിക്കും ആശാന്‍

കുറവുകള‍ നികത്താന്‍ പരിശ്രമിക്കുക എന്നത് മനുഷ്യസഹചമാണ്. ഒരാളുടെ കൈയ്യില്‍ പണമില്ല എന്നു വയ്ക്കുക. അയാള്‍ എന്തു ചെയ്യും. അടുത്തുള്ള ആളിന്‍റെ കൈയ്യില്‍ നിന്ന് വാങ്ങും. അതാണ് പ്രകൃതി നിയമം. അതുമാത്രമേ മുസ്ലിം ലീഗിന്‍റെ ഷംസുദീനും ചെയ്തൊള്ളൂ. സഭയില്‍ സംസാരിക്കാന്‍ ഷംസുവിന്‍റെ കൈയ്യില്‍ സമയം കുറവായിരുന്നു.

അപ്പോളാണ് രാജഗോപാലിന്‍ നിന്ന് വാങ്ങിയതടക്കമുള്ള അധിക സമയവുമായി പിസി ജോര്‍ജന്‍റെ വരവ്. സമയം വേണോ സമയം എന്ന് നീട്ടിവിളഇച്ചാണ് പിസിയുടെ നടപ്പ്. കിട്ടിയപാടേ നാടിന്‍റെ നന്മക്കായി ആ സമയം പാഴാക്കാതെ ഷംസു വാങ്ങി. അതോടെ ഷംസു ഫാസിസ്റ്റായി. ബിജെപിയുടെ സമയം പറ്റിയവനായി. ഓരോരോ പറ്റുകളേ

നില്‍പ്പുസമരം ഇരിപ്പുസമരം എന്നിവയെ പിന്നിലാക്കി ബിജെപി ആലപ്പുഴ ജില്ലാക്കമ്മിറ്റി പുതിയ സമരമുറ ലോഞ്ച് ചെയ്തു. കിടപ്പു സമരം. വെറുതെ കിടക്കുകയല്ല. കടല്‍ത്താരത്തു കിടക്കുക. ഇരിപ്പുസമരം വിജയിപ്പിച്ച നാട്ടില്‍ നിന്നുള്ള പ്രോഡക്ടായതിനാല്‍ വെറുതെ തള്ളികളയേണ്ട. ജില്ലാ പ്രസിഡന്‍റ് സോമന്‍ ചേട്ടനും കൂട്ടരും തിരയുമായി മല്‍പ്പിടുത്തം നടത്തി. തീരസംരക്ഷണം മല്‍സ്യതൊഴിലാളി പുനരധിവാസം എന്നീ ആവശ്യങ്ങളുന്നയിച്ച് അവര്‍ ബീച്ചിലിരുന്നു. തിര വരാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ കടലമ്മ കള്ളിയെന്ന് തീരത്ത് കുറിച്ച് പ്രകോപനം തീര്‍ത്തു

സൂചന കണ്ടുപഠിച്ചില്ലെങ്കില്‍ സമരത്തിന്‍റെ ഭാവം മാറുമത്രേ. തീരം വിട്ട് മുന്നോട്ടു പോകുമോ എന്ന് വ്യക്തമല്ലാത്തതിനാല്‍ നമ്മള്‍ ഉരുളല്‍ സമരത്തിലേക്ക് ശ്രദ്ധ മാറ്റുകയാണ്. കോട്ടയത്ത് യൂത്ത് ഫ്രണ്ടിന്‍റെ വകയായിരുന്നു സമരം. വിഷയം കാരുണ്യപദ്ധതി. യൂത്ത് ഫ്രണ്ടിന്‍റെ സമരം എന്നു പറയുമ്പോള്‍ ഏത് ഗ്രൂപ്പിന്‍റെ എന്നു ചോദിക്കുന്നത് കടുത്ത ദ്രാവിഡാണ്.

മാണിസാറിന്‍റെ ഫോട്ടോ പതിച്ച ബാനറുമായാണ് സമരക്കാരെത്തിയത്. ആ ചിത്രമുണ്ടെങ്കിലേ ഒര്‍ജിനല്‍ മാണി കോണ്‍ഗ്രസാകൂ എന്നാണ് ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ വിശ്വാസം

പാര്‍ലമെന്‍റില്‍ കര്‍ഷകരുടെ പ്രശ്നമുയര്‍ത്തിയ രമ്യ ഹരിദാസ് നാട്ടില്‍ ഉഴുതുമറിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ നടത്തിയ നൂറുമേനി വെറും സാപിള്‍ മാത്രം. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...