ഇനി വെറും അബ്ദുല്ലക്കുട്ടിയല്ല; 'ദേശീയ മുസ്ലിം അബ്ദുല്ലക്കുട്ടി'

abullakkutty
SHARE

ഒരാഴ്ചകൊണ്ട് ഈ രാജ്യത്ത് ആളുകള്‍ക്കൊക്കെ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുക. അല്ലെങ്കില്‍ പിന്നെ ഒരാഴ്ച മുന്‍പ് വല്യപണിയൊന്നും ഇല്ലാതെ കണ്ണൂരില്‍ അലഞ്ഞുനടന്നിരുന്ന എ.പി. അബ്ദുല്ലക്കുട്ടി ദാ വെറുംകൈയ്യോടെ ഡല്‍ഹിയില്‍ പോയി തിരിച്ചുവരുന്നത് വെറും അബ്ദുല്ലക്കുട്ടിയായല്ല, ദേശീയ മുസ്ലിം അബ്ദുല്ലക്കുട്ടിയായിട്ടാണ്. ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ദേശീയ ലെവലിലാണ് താനിപ്പോഴെന്ന് കുട്ടിക്ക് അനുഭവപ്പെട്ടത്. അങ്ങനെ ദേശീയമായി മാറിപ്പോയ കുട്ടിയ്ക്ക് കണ്ണൂരിലെ ബിജെപിക്കാര്‍ സ്വീകരണം കൊടുത്തു. 

സത്യത്തില്‍ അങ്ങനെ വയറ്റിപ്പെഴപ്പിനുവേണ്ടിയൊന്നും അല്ല അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. പണ്ട് സിപിഎം പുറത്താക്കിയപ്പോള്‍ പൊതുപ്രവര്‍ത്തനം വിടാനൊരുങ്ങിയതാണ്. പക്ഷേ കോണ്‍ഗ്രസ് സമ്മതിച്ചില്ല. കോണ്‍ഗ്രസ് വിട്ടപ്പോ ദാ സാക്ഷാല്‍ മോദിയും അമിത്ഷായും സമ്മതിച്ചില്ല. അല്ലാതെ ഉദരനിമിത്തം ബഹുകൃത വേഷം എന്നൊന്നും അല്ലേയല്ല.

ഇനി ദേശീയ മുസ്ലിം ആയതെങ്ങനെ. ശരിയാണ്. ചരിത്രബോധമുള്ള ആരും കുട്ടികളെ ട്രോളാറില്ല. ആ തെറ്റിദ്ധാരണ മാറ്റുന്ന ജോലി അബ്ദുല്ലക്കുട്ടി ഏറ്റെടുക്കും. അബ്ദുല്ലക്കുട്ടിയുടെ ഇനിയുള്ള ജീവിതം അതിനുള്ളതാണ്. ആവും . ആവാമതി. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ആ പതിവ് തെറ്റിക്കണ്ട. ഏത്. മോദി സ്തുതിയേ. .

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...