പരസ്പരം ചെകിട്ടത്ത് അടിക്കുന്നതിലും ഐക്യം; ഗതികിട്ടാതെ അലഞ്ഞ് കേരള കോൺഗ്രസ്

kerala-con-thiruva-26
SHARE

പിജെ ജോസഫ് വിഭാഗം തങ്ങളുടേതെന്നും ജോസ് കെ മാണി അവരുടേതെന്നും അവകാശപ്പെടുന്ന പാര്‍ട്ടിയായി ഗതികിട്ടാതെ അലയുകയാണ് കേരള കോണ്‍ഗ്രസ് എം എന്ന മാണി കോണ്‍ഗ്രസ്. രണ്ടിലകളും രണ്ടുവഴിക്കാണെങ്കിലും തായ്‍വേര് ആര്‍ക്കവകാശപ്പെട്ടതാണ് എന്നതാണ് തര്‍ക്ക വിഷയം. ഇരുകൂട്ടരും മാറി മാറി അതിര്‍ ചേരിയിലുള്ളവരെ സ്ഥാനമാനങ്ങളില്‍ നിന്ന് പുറത്താക്കുന്നുണ്ട്. അതുകൊണ്ട് ആരൊക്കെ ആര്‍ക്കൊപ്പം എന്ന കാര്യത്തില്‍ വ്യക്തത വന്നുതുടങ്ങി. ഇത് കോട്ടയത്തും ഇടുക്കിയുടെ താഴ്ന്ന പ്രദേശങ്ങളിലും മാത്രം പടര്‍ന്നുകിടക്കുന്ന ഇനമായതിനാല്‍ മറ്റുജില്ലക്കാര്‍ പേടിക്കേണ്ട കാര്യമില്ല. 

പരസ്പരം ചെകിട്ടത്ത് അടിക്കുന്നതിനിടയിലും കേരള കോണ്‍ഗ്രസ് ഐക്യം എന്ന് ഇവര്‍ ഇടക്കിടക്ക് വിളിച്ചുപറയും. ഇപ്പോള്‍ ഐക്യം എന്നത് പാര്‍ട്ടിയിലെ അംഗീകരിക്കപ്പെട്ട ചീത്ത വാക്കാണോയെന്നും നാട്ടുകാര്‍ക്ക് സംശയം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. 

നാട്ടില ‍മുഴുവന്‍ നടന്ന് നമ്മളാണ് ഒര്‍ജിനല്‍ എന്നു പറയുകയാണ് ഇരുപക്ഷവും. ജോസ് കെ മാണിയെ അംഗീകരിക്കുന്നവരുടെ എണ്ണം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കുറവായതാണ് ജോസഫിന് മേല്‍ക്കൈ നല്‍കുന്നത്. എതിര്‍ചേരി മുതിര്‍ന്ന അംഗങ്ങളെ നിരത്തി അവകാശവാദം നിരത്തുമ്പോള്‍ ജോസ് ആയിരം കോഴിക്ക് അരക്കാട എന്ന ലൈനില്‍ റോഷി അഗസ്റ്റിനെ ഉയര്‍ത്തിക്കാട്ടും. മോന്‍സ് ജോസഫൊക്കെ പിജെ സൂക്തങ്ങള്‍ പാടി പാടി ഒരു വഴിക്കായി. സെന്‍റിമെന്‍സും ത്യാഗകഥകളും തുടങ്ങി കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എല്ലാ ചേരുവകളും മോന്‍സിന്‍റെയൊക്കെ പ്രസംഗത്തിലുണ്ട്. കണ്ണൂരില്‍ പി ജയരാജന് സ്വന്തമായി പിജെ ബ്രിഗേഡുണ്ടെങ്കില്‍ ഇങ്ങ് മധ്യകേരളത്തില്‍ തനിക്കതിന്‍റെ ബ്രാഞ്ചുണ്ടെന്ന് പിജെ ജോസഫും വ്യക്തമാക്കുന്നു.

പിജെ ജോസഫ് ചെയര്‍മാനായാല്‍ മാത്രമേ കെഎം മാണിയുടെ ആത്മാവിന് ശാന്തികിട്ടൂ എന്ന്. ഇതാണ് സൈക്കോളജിക്കല്‍ മൂവ്. ഇനി ജോസിന് തീരുമാനിക്കാം. അപ്പന് ശാന്തി ലഭിക്കണോ വേണ്ടയോ എന്ന്. അപ്പോ അശാന്തമായ ഈ ചുറ്റുപാടില്‍ നമ്മള്‍ ഇനിയും നില്‍ക്കുന്നില്ല. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...