'തള്ളലിൽ' കണ്ണന്താനത്തിനെ വെല്ലാൻ ഉണ്ണിത്താൻ

unnithan-thiruva-18
SHARE

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ചിലമാര്‍ഗനിര്‍ദേശങ്ങള്‍ സൗജന്യമായി കിട്ടണമെങ്കില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചാല്‍ മതി. സഭയില്‍ എങ്ങനെ പെരുമാറണമെന്ന ഉപദേശങ്ങളൊക്കെ മൊത്തമായും ചില്ലറയായും നല്‍കപ്പെടും. ഒന്നാമത് കുറെ കാലത്തിനുശേഷമാണ് മുല്ലപ്പള്ളിയില്ലാത്ത പാര്‍ലമെന്‍റ് തന്നെ ചേരുന്നത്. പാര്‍ലമെന്റിന് വരെ മുല്ലപ്പള്ളിയെ വല്ലാതെ മിസ് ചെയ്യേണ്ടതാണ്. എംപിയായും മന്ത്രിയായും ഒക്കെ വാണ ഇടമല്ലേ. അതുകൊണ്ട് മുല്ലപ്പള്ളി പറയുന്നതൊക്കെ മലയാളി എംപിമാര്‍ ശിരസ്സാ വഹിക്കണം.  കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ മറക്കരുതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. രാഹുലിന് അത് നന്നായി ഉപയോഗപ്പെടും. തീര്‍ച്ച.

രാജ് മോഹന്‍ ഉണ്ണിത്താന്‍ ആയിരിക്കും ഇത്തവ പ്രതിപക്ഷത്തുനിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം. അതിനുള്ള ശ്രമങ്ങളൊക്കെ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ചെറിയ ചെറിയ തള്ളലുകള്‍. കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് തള്ളല്‍ ഈ രാജ്യത്ത് അംഗീകരിക്കപ്പെട്ട ഒരു പ്രധാന കലയായ സ്ഥിതിക്ക് അതില്‍ തെറ്റില്ല.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...