ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ; പൂരപ്പറമ്പിലെത്തിയ പിസി

thiruva
SHARE

മഹാപ്രളയം കണ്ട് ഞെഞ്ചിടിച്ച മലയാളി തിരിച്ചറിയേണ്ട ഒരു കണക്ക് പുറത്തുവന്നിട്ടുണ്ട്. വെള്ളപ്പൊക്കംകൊണ്ട് പൊറുതിമുട്ടിയ കഴിഞ്ഞ ഓഗസ്റ്റിലാണത്രേ  2018 ലെ റെക്കോഡ് മദ്യ വില്‍പ്പന. അപ്പോ ആ ദിവസങ്ങളില്‍ മൊത്തത്തില്‍ ചുറ്റും വെള്ളമായിരുന്നുവെന്ന് മനസിലാക്കിയ സ്ഥിതിക്ക് തുടങ്ങുകയാണ്  തിരുവാ എതിര്‍വാ.

പിസി ജോര്‍ജ് ഒരു കൊലകൊല്ലിയാണെന്ന് അറിയാത്തവര്‍ കേരളത്തില്‍ ചുരുക്കമാണ്. നെറ്റിപ്പട്ടം കെട്ടിയിട്ടില്ലാത്ത കൊമ്പന്‍ .എന്നാല്‍ ചില നേരങ്ങളില്‍ സൂക്ഷിച്ചു നോക്കിയാല്‍ നെറ്റിപ്പട്ടം കാണാന്‍ കഴിയുമെന്ന് അഭിപ്രായപ്പെടുന്ന പൂഞ്ഞാറുകാരുമുണ്ട്. വരുന്ന തിങ്കളാഴ്ച തൃശൂര്‍ പൂരമാണല്ലോ. ആനയില്ലാതെ എന്ത് പൂരപ്പറമ്പ്. അതുകൊണ്ട് പിസി സ്റ്റാന്‍ഡ് പിടിച്ചിട്ടുണ്ട്. ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലര്‍ തൃശൂര്‍ പൂരത്തെ ഉന്നംവച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിന് തടയിടാനാണ് പിസിയുടെ വരവ്. അതായത് പൂരപ്രേമികള്‍ ഇനി പേടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ഈ കൊമ്പന്‍റ് സംരക്ഷണമുണ്ടാകും. 

ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. നവോഥാനമെന്നൊക്കെ കേട്ട് ഒന്നും മനസിലാകാത്തവര്‍ക്കായി പിസി ജോര്‍ജിന്‍റെ സിപിള്‍ തിയറിയെത്തി. ശബരിമലയിലേത് ഉള്‍പ്പെടെ ആചാരങ്ങളെ എതിര്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ ഫ്രീക്കന്മാരാണത്രേ. ന്യൂജന്‍ ഫ്രീക്ക് സംസ്കാരം സംസ്കാരമില്ലായ്മയാണത്രേ. വരുന്ന ദിവസങ്ങളില്‍ ന്യൂജനറേഷന്‍റെ ശക്തി പിസിക്ക് മനസിലാക്കാന്‍ പറ്റിയേക്കും. ഈ സമയത്തും നമ്മള്‍ ശ്രദ്ധിക്കേണ്ട വിഷയം ശബരിമലയാകട്ടെ തൃശൂര്‍ പൂരമാകട്ടെ, എല്ലാത്തിന്‍റെയും സ്റ്റാര്‍ട്ടിങ് പോയിന്‍റില്‍ ജോര്‍ജ് അച്ചായന്‍ ജോറായി ഉണ്ടാകും. 

ആനക്ക് മദമിളകിയാല്‍ ചങ്ങലക്കിടാം. ചങ്ങലക്ക് മദമിളകിയാലോ. അതിനും എന്തെങ്കിലും ഓപ്ഷന്‍സ് കാണും . എന്നാല്‍ പിസിക്ക് മദമിളകിയാല്‍ എന്തുചെയ്യണമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. പൂരപ്പറമ്പിലെത്തിയ പിസിയുടെ വര്‍ത്തമാനത്തില്‍ ചെറു പൂരം വിരിഞ്ഞു തുടങ്ങിയതില്‍ തെല്ലും അല്‍ഭുതമില്ല. ഈ വെടിക്കെട്ടൊക്കെ പ്രതീക്ഷിച്ചുതന്നെയായിരിക്കുമല്ലോ പരിപാടിയുടെ ഉദ്ഘാടനത്തിനായി സംഘാടകര്‍ അച്ചായനെ കൊണ്ടുവന്നതും. 

എന്തുകൊണ്ടാകും ഈ അമ്പല വിഷയങ്ങളില്‍ പിസി ഇത്രക്ക് താല്‍പ്പര്യം കാണിക്കുന്നത്. സംഘപരിവാരവുമായുള്ള അടുപ്പംകൊണ്ട് മാത്രമാണ് അത് എന്ന് ആരും കരുതരുത്. പൂര്‍വ ജന്മ ബന്ധങ്ങളാണ് എല്ലാത്തിനും കാരണം. മനസിലാകാത്തലര്‍ക്ക് എല്ലാം കേശവന്‍ നായര്‍ പറഞ്ഞുതരും. ശ്രദ്ധിച്ച് കേള്‍ക്കണം. കേശവന്‍ നായര്‍

തോമാസ്ലീഹാ കാരണം നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ഇത്രയും വലിയ നഷ്ടം ഉണ്ടായല്ലോ എന്നോര്‍ക്കുമ്പോളാ. അല്ലെങ്കില്‍ സുകുമാരന്‍ നായരുടെ വലത്തോ ഇടത്തോ അല്ലെങ്കില്‍ ആ കസേരയില്‍തന്നെ കേശവന്‍ നായരെ നമുക്ക് കാണാന്‍ കഴിയുമായിരുന്നു. അല്ലെങ്കിലും ചില അപകടങ്ങള്‍ വഴിയില്‍ തങ്ങാറുണ്ട്. പൂരപ്പറമ്പില്‍ പിസി ജോര്‍ജ് കത്തിക്കയറിയതാണല്ലോ ഇതുവരെ കണ്ടത്. കഴിഞ്ഞ മാസവും ഒരു താരം ഇതേ മൈതാനത്ത് ഒന്ന് കത്തിക്കയറിയിരുന്നു. നമ്മുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കക്ഷി തൃശൂരിനെ അങ്ങ് എടുത്തു. അതുകൊണ്ട് ഇക്കുറി തൃശൂര്‍ പൂരമൊണ്ടാകുമോ എന്നുപോലും സംശയിക്കുന്നവരുണ്ടത്രേ. എന്തായാലും തൃശൂര്‍ ഇക്കുറി വൈറലാണ്. ദാ പുതിയ ഒരു ഐറ്റം ഫോണ്‍ സംഭാഷണം കൂടി പുറത്തിറങ്ങിയിട്ടുണ്ട്. 

രാഹുല്‍ ഗാന്ധിയെ വിറപ്പിച്ച ശേഷം തുഷാര്‍ വെള്ളാപ്പള്ളി നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ബിഡിജെഎസ് യോഗം വിളിക്കുകയും മറ്റ് പാര്‍ട്ടികള്‍ ചെയ്തതുപോലെ തിരഞ്ഞെടുപ്പ് അവലോകനം നടത്തുകയും ചെയ്തു. കുളിച്ചില്ലെങ്കിലും ചിലത് പുരപ്പുറത്തിടണം എന്ന് ഒരു ചൊല്ലുണ്ടല്ലോ. അതാണ് ഏര്‍പ്പാട്. ശ്രദ്ധിച്ച് കേട്ടോണം. അവലോകനമാണ് സംഗതി.

ഗംഭീരം. എന്‍ഡിഎക്ക് അങ്ങനെതന്നെ വേണം. അല്ല ഏതായിരിക്കും വിജയിക്കുന്ന ആ മൂന്ന് സീറ്റുകള്‍.

ശെ. ഇതൊരുമാതിരി സ്കൂള്‍ കുട്ടികളോട് കണക്കിന്‍രെ മാര്‍ക്ക് ചോദിക്കുമ്പോളുള്ള മറുപടി ആയിപ്പോയല്ലോ. സംഗതി രഹസ്യ അവലോകനമായിരുന്നല്ലേ. എങ്കില്‍ പോട്ടെ. വിജയിക്കുന്ന ആ മൂന്നില്‍ വയനാട് ഉണ്ടോ.

അടിപൊളി. ചോദിക്കണ്ടാര്‍ന്നു. താന്‍ മല്‍സരിച്ച മണ്ഡലം ജയിക്കുമെന്ന് തുഷാര്‍ വിശ്വസിച്ചു എന്നു വയ്ക്കുക അപ്പോ പിന്നെ എന്‍ഡിഎക്ക് ബാക്കിയുള്ള രണ്ടില്‍ തിരുവനന്തപുരമാണോ പത്തനംതിട്ടയാണോ തൃശൂരാണോ ഉള്ളത്. അതല്ല. ഇനി വയനാട് തോല്‍ക്കും എന്നാണ്. ആ ആര്‍ക്കറിയാം. 

ഇതൊരുമാതിരി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡലോഗാണല്ലോ. മഴ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യത എന്ന മട്ടില്‍. 

വയനാട്ടില്‍ തന്‍റെ പ്രചാരണത്തിനായി അമിത് ഷാജി വരുമെന്നൊക്കെ ഒരു നൂറു തവണ പറഞ്ഞ് കാത്തിരുന്നതാണ് തുഷാര്‍. ജോതീം വന്നില്ല മണ്ണാങ്കട്ടേം വന്നില്ല. പകരം പാക്കിസ്ഥാനിയെന്ന് വിളിക്കുകേം ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും മണ്ഡലത്തില്‍ പച്ചതൊടുമെന്നാണ് ആത്മവിശ്വാസം.

അതൊക്കെ വിട്. ഇതുമാത്രം പറ. വയനാട്ടില്‍ തുഷാര്‍ ജയിക്കുമോ ഇല്ലയോ

ഇനി ബിഡിജെഎസ് പഴയ ബിഡിജെഎസ് അല്ല എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നത്. പാര്‍ട്ടി എന്‍ഡിഎയില്‍ എത്തിയ അന്നുമുതല്‍ സ്ഥാനമാനങ്ങള്‍ക്കായി നോക്കിയിരിക്കുകയാണ് മുഴുവന്‍ പ്രവര്‍ത്തകരും. അതുവരെയും മാനം പോയതല്ലാതെ സ്ഥാനം കിട്ടിയ ചരിത്രമില്ല. ഇനി അങ്ങനെയല്ലെന്നാണ് തുഷാര്‍ പറഞ്ഞുവയ്ക്കുന്നത്

മുന്നണിക്ക1പ്പം തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതിന്‍റ മുഴുവന്‍ ആത്മാര്‍ത്ഥതയും ആ വാക്കുകളിലുണ്ട്. അതൊക്കെ പോട്ടെ. എങ്ങനെയുണ്ടായിരുന്ന വയനാട് ട്രിപ്പ്

മകന്‍ ആടിനില്‍ക്കുകയാണെങ്കില്‍ പലയിടത്തും ആടിനിന്ന അച്ഛന്‍ ഇക്കുറി ഇടത്തോട്ട് ചോര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുകയാണ്. വെള്ളാപ്പള്ളിക്ക് ഇപ്പോള്‍ കണ്‍കണ്ട ദൈവം പിണറായിയാണ്. പക്ഷേ വയനാട്ടില്‍ രാഹുല്‍ ജയിക്കും. കേന്ദ്രത്തില്‍ മോദിയും. ഇങ്ങനം നിലപാട് പറയുന്ന ഒരാള്‍ രാജ്യത്തുതന്നെ അപൂര്‍വമായിരിക്കും

MORE IN THIRUVA ETHIRVA
SHOW MORE