ഗുജറാത്ത് കലാപകാലത്ത് കോൺഗ്രസ് അധികാരത്തിൽ; മണിയാശാന്റെ വിശകലനം

mm-mani-on-gujrath
SHARE

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മെയ്ദിന സന്ദേശത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തിന്‍റെ ഫീലിലാണ് എംഎം മണിയാശാന്‍ കോട്ടയത്ത് കത്തിക്കയറിയത്. ഒന്നാം യുപിഎ രണ്ടാം യുപിഎ ചരിതങ്ങളായിരുന്നു മുഖ്യവിഷയം. ബിജെപിയെ അകറ്റാന്‍ 2004ല്‍ കോണ്‍ഗ്രസ് മുന്നണിയെ പിന്തുണച്ച ഇടതു ചരിത്രത്തെ മണിയാശാന്‍ തന്‍റെ സ്വതസിദ്ധമായ ബൗദ്ധിക വീര്യത്തില്‍ വിശകലം ചെയ്യുന്നത് കേള്‍ക്കാനും പഠിക്കാനും ഏവര്‍ക്കും സ്വാഗതം.

പിന്തുണ പിന്‍വലിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ പിന്തുണയില്ലാതെ തന്നെ യുപിഎ അധികാരത്തിലെത്തിയതും ഒന്നോര്‍ക്കുകയാണ്. മണിയാശാന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ദരിദ്രനാരായണന്‍മാരുടെ നാട്ടില്‍ ആണവകരാറെന്ന വിഷയത്തില്‍ പിന്തുണ പിന്‍വലിച്ചത് എന്തിനാണെന്ന് പോലും ജനങ്ങളെ മനസിലാക്കിക്കൊടുക്കാന്‍ സാധിക്കാത്തും ഓര്‍ത്തുപോവുന്നു. ഇനി ഇത്തവണ കോണ്‍ഗ്രസിനെ വീണ്ടും പിന്തുണയ്ക്കുന്നതിലെ ഇടതു ജാഗ്രതയെക്കുറിച്ച് ആശാന്‍ ക്ലാസെടുക്കും. 

ഇങ്ങനെയൊക്കെ ഇവിടെ സിപിഎം കോണ്‍ഗ്രസിനെ തെറിവിളിക്കുമ്പോള്‍ പാവം സീതാറാം യെച്ചൂരിയുടെ കാര്യമാണ് കഷ്ടം. അവിടെ രാഹുലിന്‍റെ വകതിരിവ് വളര്‍ത്തിക്കൊണ്ടുവരുന്ന തിരക്കിലാണ് അദ്ദേഹം. വയനാട്ടില്‍ രാഹുല്‍ മല്‍സരിച്ചിട്ടുപോലും കാര്യമായൊന്നും എതിര്‍ത്ത് പറയാത്ത ആളാണ് യെച്ചൂരി. യെച്ചൂരിയോട് മണിയാശാന്‍ ക്ഷമിക്കണം. പക്ഷേ ഗുജറാത്ത് കലാപക്കാലത്ത് ബിജെപിയാണ് രാജ്യം ഭരിച്ചതെന്നൊക്കെ ആശാന്‍ പോയി ഒന്നൂടെ ക്ലിയര്‍ ആക്കണം. ആശാനാണ്. ആ വിളിയോടെങ്കിലും നീതി കാട്ടണം. ഇതിപ്പോ ഇത്രയധികം കോണ്‍ഗ്രസ് വിരോധിയാണ് മണിയാശാന്‍ എന്ന് മനസിലാക്കിയാല്‍ മോദിക്ക് വരെ ആശാനെ സ്വന്തം പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ തോന്നും.

MORE IN THIRUVA ETHIRVA
SHOW MORE