പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

pinarayi-kodiyeri
SHARE

ചോദിച്ചത് പോളിങ്ങിനെക്കുറിച്ചാണ്. പക്ഷേ കക്ഷി കേട്ടത് പോളണ്ടിനെക്കുറിച്ചെന്നാണ്. പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതല്ലോ. അതുകൊണ്ട് മാറിനില്‍ക്ക് എന്ന് പറഞ്ഞു. തമ്പ്രാന്‍ വരുമ്പോള്‍ എല്ലാവരും മാറിനില്‍ക്കുന്ന ആ പഴയ കാലം കഴിഞ്ഞെന്ന് പലരും മറക്കുന്നതിന്‍റെ ചില ലക്ഷണങ്ങളാണ് ഇതൊക്കെ. മാറ്റി നിര്‍ത്തുന്നതിന്‍റെ പിന്നിലെ കാരണം അന്വേഷിച്ച് കട്ടക്കുനിന്നു തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

നമ്മള്‍ വെറുതെ വിമര്‍ശിച്ചിട്ടു കാര്യമില്ല. അതിന്‍റെ നാനാ വശങ്ങള്‍ പരിശോധിക്കുകതന്നെ വേണം. കൊമ്പന്‍ വമ്പിളകി വരുമ്പോള്‍ മുമ്പില്‍ നില്‍ക്കരുതെന്ന് കേട്ടിട്ടില്ലേ. അതാണ് സംഗതി. നാഴികക്ക് നാല്‍പ്പതുവട്ടം ചുറ്റിനും ക്യാമറ. സെക്രട്ടറിയേറ്റില്‍ ഒരു എക്സ്ട്ര  മുറി പണിതിട്ടിട്ട് ഇവറ്റകളോട് പറഞ്ഞതാണ് അവിടെ ഇരുന്നു കൊള്ളണം. വല്ലതും പറയാനുണ്ടെങ്കില്‍ ഞാന്‍ അങ്ങോട്ടുവന്നുകൊള്ളാമെന്ന്. ഇതിപ്പോ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തില്‍ സകലതും മറന്ന മാധ്യമങ്ങള്‍ മുന്നണി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി ഇടത് തമ്പ്രാക്കള്‍ വന്നപ്പോള്‍ പോയ അതേ ആവേശത്തില്‍  പോയതാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞെന്നും പാലം കടന്നുകഴിഞ്ഞാല്‍ ആ പാലം തന്നെ തച്ചുടച്ചുകളയുന്ന ഏര്‍പ്പാട് പലര്‍ക്കുമുണ്ടെന്നും മറന്നതാണ് തെറ്റ്. സ്വന്തമായി ചാനലുള്ള പാര്‍ട്ടിയാണ്. ആ ചാനലുകാരനോട് വല്ല ബിജെപി നേതാവും ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഫാസിസം മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ടു എന്നൊക്കെ വാര്‍ത്താക്കുറിപ്പിറക്കാമായിരുന്നു. എന്തായായലും ഈ പറച്ചില്‍ എന്തുകൊണ്ട് എന്ന വിഷയത്തില്‍ ഗഹനമായ ചര്‍ച്ച തുടങ്ങുകയാണ്

ഈ പറഞ്ഞതില്‍ ആരും തൃപ്തരല്ല എങ്കില്‍ ഇനിയും നമ്മുടെ പക്കല്‍ വിദഗ്ധരുണ്ട്. വിഷയം ആഭ്യന്തരമന്ത്രിയെക്കുറിച്ചായതിനാല്‍ സമൂഹത്തിലെ ആഭ്യന്തരകാര്യ വിദഗ്ധന്‍ കെ സുരേന്ദ്രന്‍ ഇനി രണ്ടു വാക്ക് വിശകലിക്കും

വിവരവും വിവരക്കേടും തമ്മില്‍ വാക്കില്‍ വലിയ വ്യത്യാസമില്ലെങ്കിലും അര്‍ത്ഥത്തില്‍ അന്തരമുണ്ടെന്നുമാത്രം പറഞ്ഞ് നമ്മള്‍ ഈ വിഷയം ഇവിടെ വിടുകയാണ്. എന്നെതല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല എന്ന പാട്ട് ഈ സാഹചര്യത്തില്‍ കേള്‍പ്പിക്കാവുന്നതായിരുന്നു. എന്തായാലും പാലക്കാട്ടെ ചില പ്രശിനങ്ങളാണ് ഇനി നമുക്കു മുന്നില്‍ കെട്ടഴിക്കുന്നത്. സംഗതി പ്രാരാബ്ദമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വോട്ടെണ്ണുന്നതുവരെ സ്ഥാനാര്‍ഥി ഫ്രീയാണ്. താരപ്പരിവേഷം നിലനില്‍ക്കുന്ന ഇക്കാലത്ത് വിജയെ കാത്തിരിക്കുന്ന ആളെന്ന ലേബലില്‍ സ്ഥാനാര്‍ഥിക്ക് എന്തും പറയാം. യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനും ചിലത് പറ‍ഞ്ഞു. പ്രചാരണത്തിന് അല്‍പ്പം നിറം കുറഞ്ഞത് പെയിന്‍റ് വാങ്ങാന്‍ പണമില്ലാത്തതിനാലാണെന്നായിരുന്നു പരാമര്‍ശം. കഞ്ഞികുടിക്കാന്‍ നിവര്‍ത്തിയില്ലാത്തപ്പോളാ അവന്‍റെ നിറമടി എന്ന ലൈനിലാണ് കെപിസിസി അധ്യക്ഷന്‍ ഇതിനോട് പ്രതികരിച്ചത്. ഒരു കുടുംബം നടത്തിക്കോണ്ടുപോകുന്നതിന്‍റെ പാട് ശ്രീകണ്ഠനറിയില്ലല്ലോ

വോട്ടെടുപ്പു കഴിഞ്ഞാല്‍ ചിലത് പറയും എന്നു പ്രഖ്യാപിച്ച ശ്രീകണ്ഠന്‍ ആദ്യ വെടി പൊട്ടിച്ചതിന്‍റെ വെട്ടവും പുകയുമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും വോട്ടെണ്ണിക്കഴിഞ്ഞ് ബാക്കി പറയുമെന്നുമാണ് നിലപാട്. രാഹുല്‍ ഗാന്ധി പ്രചാരണത്തിന് പണം  ചോദിച്ചപ്പോള്‍ കാലിപ്പേഴ്സ് എടുക്കു കാണിച്ചയാളാണ് താനെന്ന് പറയാന്‍ മുല്ലപ്പള്ളിക്ക് തെല്ലും മടിയില്ല

തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും അതിന്‍റെ പേരില്‍ പലര്‍ക്കും കടുത്ത തലവേദന തുടരുകയാണ്. അതില്‍ പ്രധാനി ബിജെപി സംസ്താനഅധ്യക്ഷനാണ്. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികളെക്കാള്‍ ശ്രദ്ധയാണ് പിള്ളച്ചേട്ടന് പലപ്പോഴും കിട്ടിയത്. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗങ്ങള്‍ നടത്തുന്ന ശ്രീധരന്‍പിള്ള പിന്നാലെ തന്നെ വിളിച്ച് മാപ്പ് പറയാറുണ്ടെന്ന് മുഖ്യ നിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നൈസായി വെളഇപ്പെടുത്തി. വക്കീലിനോട് കള്ളം പറയരുത് എന്നാണെങ്കിലും വക്കീല്‍ കള്ളം പറയരുത് എന്നൊരു ക്ലോസ് നിലവില്‍ ഇല്ല. മീണയുടെ  പറച്ചില്‍ പിള്ള മനസില്‍ നന്നായി കൊണ്ടു

നിയമ മാര്‍ഗമാണ് ശ്രീധരന്‍ പിള്ളയുടെ വഴി. അതിനായി നല്ല വക്കീലിനെ നിയമിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ ആ മനസുവേദനിപ്പിക്കാനുംമാത്രം എന്തായിരിക്കും ടിക്കാറാം മീണ പറഞ്ഞത് എന്നല്ലേ. വക്കീലിന്‍റ മുഖദാവില്‍നിന്നുതന്നെ കേള്‍ക്കാം

ഇനി അല്‍പ്പം തിരഞ്ഞെടുപ്പ് അവലോകനമാണ്. ജോണി നെല്ലൂര്‍ വക. മധ്യകേരളത്തിലിരുന്ന് സംസ്ഥാനത്തിന്‍റെ തിര‍ഞ്ഞെടുപ്പ് ഫലം കക്ഷി പ്രഖ്യാപിക്കും. പ്രത്യേകം ശ്രദ്ധിക്കണം. ഇത് പ്രാധമിക വിലയിരുത്തല്‍ മാത്രമാണ്. 

അതായത് പ്രാധമിക വിലയിരുത്തലില്‍ മുന്നണി ഇരുപതു സീറ്റില്‍ ജയിക്കും. അത് പേരാ എന്നു തോന്നിയതുകൊണ്ട് ഇരുപത്തിയെട്ടിന് വിശദമായ അവലോകനം ഉണ്ടായിരിക്കുന്നതാണ്. അന്ന് കുറഞ്ഞത് ഇരുപത്തിയഞ്ച് സീറ്റെങ്കിലും കേരളത്തില്‍ നേടിയിരിക്കും. ഉറപ്പ്

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.