മൂന്നാം യുപിഎ സർക്കാർ; സോണിയ കണ്ട സ്വപ്നം 'പ്രസംഗിച്ച്' ഗണേഷ്

kb-ganesh-kumar-13-03
SHARE

കുറച്ചൊക്കെ മനോധൈര്യവും സ്വയം നിയന്ത്രണവുമൊക്കെ അഭികാമ്യമാണ്. കെ.ബി.ഗണേശ്കുമാറിന്‍റെ പ്രസംഗമാണ് കാണിക്കാന്‍ പോകുന്നത്. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനെതിരെയാണ് ആഞ്ഞടിക്കുന്നത്. പോയിന്‍റുകള്‍ നോട്ട് ചെയ്ത് വച്ചേക്കണം. 

അതുശരി. കേവലം മന്ത്രിസ്ഥാനം കിട്ടാത്തതിന് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ ആളെന്ന നിലയ്ക്ക് ഇതൊക്കെ പറയാന്‍ ഗണേശന് പ്രത്യേക അവകാശം തന്നെയുണ്ട്. ചരിത്രം ഗണേഷ് മറന്നാലും നാട്ടുകാര്‍ മറക്കാനിടയില്ല. ചരിത്രത്തിലെ ഗണേശന്‍റെ ഇടപെടലും പുതിയ കണ്ടെത്തലുമാണ് ഇനി വരാന്‍ പോകുന്നത്. ഇതും ശ്രദ്ധിച്ച് കേള്‍ക്കണം. 

മൂന്നാം യുപിഎ എന്നത് 2014 ലെ വോട്ടെണ്ണലിന്  മുമ്പ് വരെ മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും കണ്ട ഒരു സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നത്തെയാണ് ഗണേഷിപ്പോള്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. അപ്പോ ഇതാണ് ചരിത്രബോധം. എന്തുകൊണ്ടും പ്രേമചന്ദ്രനെ രണ്ടുപറയാം. പരനാറിയെന്ന് വിളിച്ച് വോട്ട് വീഴ്ച ഉറപ്പാക്കിയപോലെ സംഘിയെന്ന് വിളിച്ച് ഇത്തവണയും  വോട്ട് ചോര്‍ച്ചയുണ്ടാക്കാതിരുന്നാ മതിയായിരുന്നു.

MORE IN THIRUVA ETHIRVA
SHOW MORE