അന്ന് ഒറ്റക്ക് യാത്ര നടത്തിയ ഒറ്റയാൻ; ഇന്ന് ട്വന്‍റി ട്വന്‍റി ഫോര്‍മാറ്റിൽ; തിരുവാ എതിര്‍വാ

thiruva-ethirva-0403
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നില്‍ക്കാനുള്ള ചാവേറായി മുന്‍കൂര്‍ സി ദിവാകരനെ സിപിഐ തിരഞ്ഞെടുത്തു. മുട്ടയും പാലുമൊക്കെ കഴിച്ച് ശാരീരികമായി ഒരുങ്ങാന്‍ പഴയ ഭക്ഷ്യമന്ത്രിക്ക് ധാരാളം സമയമുള്ളതുകൊണ്ട് കുഴപ്പമില്ല. അപ്പോ സ്ഥാനാര്‍ഥികളെ തട്ടാതെ മുട്ടാതെ  നമ്മള്‍ തുടങ്ങുകയാണ് തിരുവാ എതിര്‍വാ.

നെറ്റിപ്പട്ടം കെട്ടിയ ആ ഗജവീരന്മാര്‍ പൂരങ്ങളുടെ നാട്ടില്‍വച്ച് പരസ്പരം കണ്ടു. കുടമാറ്റവും നടത്തി. സംശയിക്കേണ്ട. അതുതന്നെ. കേരളതെത രക്ഷിക്കാന്‍ ഇറങ്ങിയ എല്‍ഡിഎഫ് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ട്വന്‍റി ട്വന്‍റി ഫോര്‍മാറ്റിലായിരുന്നു പാര്‍ട്ടിയുടെ യാത്ര. പകുതി കാനവും പകുതി കോടിയേരിയും. പൂരപ്പറമ്പില്‍ ആ വീരന്മാര്‍ കണ്ടുമുട്ടിയപ്പോള്‍ വെടിക്കെട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍റെ വകയായിരുന്നു. പതിവുപോലെ മാസ് ഡയലോഗുകളുമായി അമിട്ടിനെ വെല്ലുന്ന മുഴക്കം പൂരനഗരിയില്‍ പിണറായി തീര്‍ത്തു.

സമാപന സമ്മേളന വേദി യാത്ര നടത്തിയവര്‍ക്ക് കിട്ടാതിരിക്കുക എന്നത് ഇടതുമുന്നണിയില്‍ പതിവുള്ളതല്ല. പക്ഷേ പിണറായി മുഖ്യന്‍റെ കാലത്ത് പാര്‍ട്ടി സെക്രട്ടറിമാര്‍ എന്നത് രണ്ടാംതരക്കാര്‍ മാത്രമാണ്. പണ്ട് വിജയന്‍ സെക്രട്ടറിയായിരുന്ന കാലത്തും തിരഞ്ഞെടുപ്പ് വന്നിട്ടുണ്ട്. അന്ന് ജന പിന്തുണ ഏറെയുള്ള വിഎസിനോട് ഒരു പകുതിയില്‍ നിന്ന് യാത്ര നടത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചില്ല. സിപിഐ അന്നും മുന്നണിയില്‍ ഉണ്ടായിരുന്നെങ്കിലും അവരോടും കാസര്‍കോട്ടൂന്ന് ജാഥ നയിച്ചെത്താന്‍ നിര്‍ദേശിച്ചില്ല. കാരണം അന്നൊക്കെ പിണറായി വിജയന്‍ എന്ന ഒറ്റയാനായിരുന്നു സിപിഎം ഭരിച്ചിരുന്നത്. ഒറ്റക്ക് യാത്ര നടത്താന്‍ ഇഷ്ടപ്പെടുന്ന ഒറ്റയാന്‍. പക്ഷേ കോടിയേരിക്കാലത്ത് പാര്‍ട്ടി അങ്ങനെയല്ല. ഇങ്ങനെയൊരു മഹാസമ്മേളനത്തിന്‍റഎ സമാപന വേദിയെ ഇളക്കി മറിക്കാനുള്ള ആംപിയര്‍ കോടിയേരിക്കും കാനത്തിനുമില്ലെന്ന് നന്നായറിയാവുന്ന പിണറായി പതിയെ കരിമരുന്ന കലാപ്രകടനം തുടങ്ങി

തെക്കൂന്നിങ്ങോട്ട് വേദികള്‍ കയറി തമാശ പറഞ്ഞിറങ്ങിയതിന്‍റെ ക്ഷീണം കോടിയേരിയുടെ മുഖത്ത് നിഴലിച്ചിരുന്നു. അതോ കൊല്ലത്ത് മുതലെടുപ്പിനുള്ള ശ്രമം പച്ചക്കപ്പ തട്ടിയെടുത്തതിന്‍റെ ജാള്യതയാണോ എന്നുമറിയില്ല. എന്തായാലും അശോകന്‍റെ മുഖത്ത് ക്ഷീണമുണ്ട്

യാക്രയിലുടനീളം കോടിയേരിക്ക് കിട്ടിയ ഗുമ്മും ദമ്മും കാനത്തിന് കിട്ടിയില്ല എന്നത് നഗ്നമായ സത്യമാണ്. യാത്രക്കായി കാസര്‍കോട്ട് വണ്ടിയിറങ്ങിയപ്പോളായിരുന്നു പെരിയ കൊലപാതകം. വല്ല വിധേനെയുമാണ് കാനം ആ ജില്ല കടന്നു കൂടിയത്. ശ്ത്രുക്കളോടുപോലും ഇങ്ങനെ ചെയ്യരുതേ എന്ന് സിപിഎമ്മിനെ നോക്കി പറയുകയല്ലാതെ മറ്റ് വഴി കാനത്തിനുമുന്നിലുമില്ലായിരുന്നു. ഇറങ്ങിപ്പോയില്ലേ. കുളിക്കാതെ കയറാന്‍ തരമില്ലല്ലോ

അപ്പോ മുന്നണിയിലെ പ്രധാനിയായ സിപിഐയെ തൃപ്തിപ്പെടുത്താനായിരിക്കുമല്ലേ എല്‍ഡിഎഫ് രണ്ടു ജാഥകള്‍ നടത്തിയത്. എന്തായാലും കാനം നേരുള്ളവനാ. ക്ലൈമാക്സിലാണേലും സത്യം പറഞ്ഞുകളഞ്ഞല്ലോ. അപ്പോ സമാപനചടങ്ങിനൊടുവില്‍ സമ്മാനദാനം.

ചൂട് പൊടി രാഷ്ടീയപാര്‍ട്ടികളുടെ യാത്ര. കഴിഞ്ഞ ഒരു മാസമായി ഇതാണ് കേരളത്തിലെ കാലാവസ്ഥ. കെപിസിസി പ്രസിഡിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച യാത്ര കഴിഞ്ഞ ദിവസം വലിയ അപകടങ്ങളുണ്ടാക്കാതെ തിരുവന്തപുരത്ത് സമാപിച്ചു. കുറ്റം പറയരുതല്ലോ. തനിച്ചായിരുന്നു ആ യാത്ര. കാശ് പിരിവുകൂടി ലക്ഷ്യം വച്ചുള്ള പോക്കായിരുന്നതിനാല്‍ കൂടുതല്‍ ആളെ തെക്കുവടക്കുവിട്ടാല്‍ കാര്യങ്ങള്‍ വെടക്കാകുമെന്ന് മുല്ലപ്പള്ളിക്കറിയാം. എന്നാല്‍ യാത്രയുടെ സമാപനത്തിന് ഗുമ്മ് കിട്ടാന്‍ മുല്ലപ്പള്ളി കോഴിക്കോട്ടുനിന്ന് കെസി അബുവിനെ കൂടെ കൂട്ടിയിരുന്നു. തലസ്ഥാനത്ത് ഗാന്ധിപാര്‍ക്കിലെ സമാപനത്തില്‍ അബു ശരിക്കും അഴിഞ്ഞാടി. സിനിമ വീക്നെസായതുകൊണ്ട് എന്ത് ഉദാഹരണം പറഞ്ഞാലും അത് സിനിമയുമായി ബന്ധപ്പെട്ടാകും എന്ന ചെറിയ ഒരു പ്രശ്നം അബുവിനുണ്ട്. ശശി തരൂര്‍ ആരാണെന്ന് കുറച്ചു തിരുവനന്തപുരംകാര്‍ക്ക് സംശയമുണ്ടായിരുന്നു. അത് അബു തീര്‍ത്തുകൊടുത്തു. അത് കഴിഞ്ഞ് പുകഴ്‍ത്തല്‍ നേരെ ഡല്‍ഹിയിലേക്കാണ്. സാക്ഷാല്‍ രാഹുലിനെ. എല്ലാവര്‍ക്കും മനസിലാകുന്ന ഉപമ ഉല്‍പ്രേക്ഷ എന്നിവയാണ് അബുവിന്‍റെ പ്രത്യേകത. 

കാര്യങ്ങളെല്ലാം ഉഷാറാണെങ്കില്‍. ഉഷാറാണെങ്കില്‍ മാത്രം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാം എന്ന ലൈനിലാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഘടകകക്ഷിക്കുള്ള സീറ്റ് ബിജെപി വീതംവച്ചു നല്‍കി. സഖ്യത്തിലെത്തിയ ശേഷം ആദ്യമായാണ് പാര്‍ട്ടിക്ക് ഇങ്ങനെ എന്തെങ്കിലും കിട്ടുന്നത് എന്നത് മറക്കരുത്. തുഷാര്‍ മല്‍സരിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഉലക്കുന്നത്. അത്ര വലിയ വിജയെ താങ്ങാനുള്ള ശേഷി പാര്‍ട്ടിക്കില്ലെന്ന് തിരിച്ചറിഞ്ഞ അധ്യക്ഷന്‍ ആ സാഹസത്തിന് താനില്ല എന്ന ലൈനാണ്. എന്നാലും തുഷാറിനെ നിര്‍ബന്ധിക്കുന്നുണ്ട്. ആരാണെന്നല്ലേ. വേറാരുമല്ല തുഷാറുതന്നെ. നമുക്ക് അങ്ങനെ പ്രത്യേകിച്ചൊരു ലൈന്‍ ഒന്നുമില്ല. സാധനം തീര്‍ന്നാല്‍ അപ്പോ കടയടക്കും. അതുകൊണ്ട് ബാക്കിയൊക്കെ നാളെ. 

MORE IN THIRUVA ETHIRVA
SHOW MORE