എവിടെ ശൗചാലയം അവിടെ ടൂറിസം; ‘ബല്ലാത്ത’ ബുദ്ധിതന്നെ; മോദി ഡ്രീംസ്

modi-toilet-dream
SHARE

മിസോറാമിലേക്ക് കയറ്റുമതി ചെയ്ത സാധനം ആവശ്യം കഴിഞ്ഞെങ്കില്‍ തിരിച്ചുതരണം എന്നാവശ്യപ്പെടുന്ന കത്തുള്‍പ്പെട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി കേരള ഘടകം അമിത്ഷായിക്കയച്ചുകഴിഞ്ഞു.  വോട്ടിന്‍റെ കാര്യത്തില്‍ ഒന്നാമതെത്തിയില്ലെങ്കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെങ്കിലും ഒന്നാമതെത്തണമെന്ന ആ വാശിക്കുമുന്നില്‍ ശിരസ് നമിച്ച് തുടങ്ങുകയാണ്.

ഇനിയങ്ങോട്ട് വെളിക്കിറങ്ങാന്‍ രാജ്യത്തെ ജനങ്ങള്‍ കൊതിക്കും. പറയുന്നത് മറ്റാരുമല്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. തിരഞ്ഞെടുപ്പടുത്തതിനാല്‍ ഈ പ്രഖ്യാപനം വോട്ടുതേടിയുള്ള വാഗ്ദാനമാണോ എന്നറിയില്ല. ആയാലും അല്‍ഭുതപ്പെടാനുമില്ല. സംഗതി സിപിളാണ്. പവര്‍ഫുളും. അതായത് കക്കൂസില്‍ തുടങ്ങുന്ന വിപ്ലവം എത്താന്‍ പോകുന്നത് വിനോദസഞ്ചാര രംഗത്തെ വന്‍ കുതിച്ചുചാട്ടത്തിലേക്കാണ്. ദഹനക്കേട് തോന്നണ്ട. വിശദീകരിക്കാം. നമ്മുടെ നാട്ടിലെ ശൗചാലയങ്ങള്‍ക്ക് നല്ല നിറം കൊടുക്കുന്നു. എന്നുവച്ചാല്‍ ചുവര്‍ചിത്രങ്ങളാലൊക്കെ ആ കക്കൂസ് മനോഹരമാക്കുന്നു. അതോടെ രാജ്യത്തെ തൊഴിലില്ലായ്മ ദാരിദ്രം തുടങ്ങിയ സകല പ്രശ്നങ്ങളും മാറും.

അതായത് കക്കൂസ് കാണാന്‍ വിദേശികള്‍ കൂട്ടത്തോടെ ഒഴുകിയെത്തുമെന്ന്. ഇതിലും വലിയ പ്രഖ്യാപനം സ്വപ്നങ്ങളില്‍ മാത്രം. അല്ല. സ്വപ്നത്തില്‍ പോലും ആരും ഇങ്ങനൊന്നും പറയാന്‍ സാധ്യതയില്ല. യൂറോപ്പില്‍ ടീറിസം വളര്‍ന്നത് ഇങ്ങനെ നിറം പിടിപ്പിച്ച കഥകള്‍ കാരണമാണെന്നാണ് മോദി പറയുന്നത്. വിദേശ രാജ്യങ്ങളില്‍ പതിവായി പോകുന്നതിനിടെ ആരോ മോദിയെ ശൗചാലയം കാണിച്ചിരിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല. അവിടെ വരിനിന്നവര്‍ ടൂറിസ്റ്റുകളാണെന്നും അവര്‍ വച്ചടിച്ചിരിക്കണം. അപ്പോ കാര്യങ്ങളുടെ പോക്ക് ഇങ്ങനാണെങ്കില്‍ കക്കൂസിന് നിറം പകരാനും നിറം പകര്‍ന്ന കക്കൂസിനെ ആധാറുമായി ബന്ധിപ്പിക്കാനും ഏവരും ഒരുങ്ങിയിരുന്നുകൊള്ളുക.

MORE IN THIRUVA ETHIRVA
SHOW MORE