ചിരിക്കരുത്, മുല്ലപ്പള്ളി ആള് സീരിയസാണ്

mullappally-thiruva-11
SHARE

മുല്ലപ്പള്ളി രാമചന്ദ്രന്‍ തമാശക്കാരനല്ല. തമാശ പറയാറേ ഇല്ല. ആള് സീരിയസാണ്. സീരിയസായി പറയുന്നത് തമാശയായി തോന്നും എന്നേയുള്ളു. കാശിന് നല്ല ബുദ്ധിമുട്ടൊക്കെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി അനുഭവിക്കുന്നതുകൊണ്ടാവും സിപിഎമ്മിനോട് സഹകരിക്കുന്നതിനെക്കുറിച്ചുവരെ മുല്ലപ്പള്ളി ആലോചിക്കുന്നത്. യാത്രക്കിടയില്‍ ഏതോ ഒരു രാത്രിയില്‍ വന്നുചേര്‍ന്ന ചിന്തയാവാം അത്. സംഗതി ഏതായാലും പൊളിച്ചു.

കേരളത്തിലെ ബിജെപി എന്തുകൊണ്ടും ചില്ലറ ഭാഗ്യമൊന്നും അല്ല ചെയ്തത്. ശബരിമല പ്രശ്നത്തില്‍ ഇടതുസര്‍ക്കാര്‍ നല്ല മൈലേജ് ഉണ്ടാക്കിക്കൊടുത്തു. ഇപ്പോ കോണ്‍ഗ്രസ് അതിലും വലിയ രാഷ്ട്രീയ സാധ്യതയല്ലേ കൊടുത്തത്. പക്ഷേ നിലവിലെ നേതാക്കളെക്കൊണ്ട് വലിയ കാര്യമൊന്നും നടപ്പാക്കാന്‍ കഴിയില്ലെന്ന് കരുതി ആശ്വസിക്കാമെന്ന് മാത്രം.

സിപിഎമ്മിനെ വരെ മുള്‍മുനയില്‍ നിര്‍ത്താന്‍ മുല്ലപ്പള്ളിക്ക് പറ്റി എന്നത് മറക്കരുത്. നേതാക്കള്‍ തമാശയായി ചിരിച്ചു തള്ളിക്കളയുമ്പോഴും ഉള്ളൊന്നു പൊള്ളിയത് ആര്‍ക്കാണ് മനസിലാകാത്തത്.

സംഗതി പാളി എന്നു തോന്നിക്കാണണം. മുല്ലപ്പള്ളി അതൊക്കെ മറന്ന മട്ടാണ്. ഇനി നമ്മള്‍ നാട്ടുകാരുകൂടി മറന്നാല്‍ മതി.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.