ഐഎഎസ് മുക്ത ദേവികുളമെന്ന സിപിഎമ്മിന്റെ സ്വപ്നം

rajendran-moonnar-sub-colle
SHARE

രാജ്യത്തെ ഏറ്റവും വലിയ സ്വപ്നവ്യാപാരി നമ്മുടെ പ്രധാനമന്ത്രിയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് അദ്ദേഹത്തിന്‍റെ സ്വപ്നം. പണ്ട് ഹിമാലയത്തിലെ കൊടും തണുപ്പില്‍ തപസ് അനുഷ്ഠിക്കുമ്പോള്‍ സാക്ഷാല്‍ മഹാത്മാഗാന്ധി പ്രത്യക്ഷപ്പെട്ട് മോദിയോട് പറഞ്ഞതും ഇതേ കോണ്‍ഗ്രസ് മുക്ത ഭാരതമാണെന്നാണ് മോദി തന്നെ ഇപ്പോ പറയുന്നുണ്ട്. ഇതിപ്പോ ഇവിടെ പറയാന്‍ കാര്യം ഇങ്ങ് തെക്കുഭാഗത്ത് കേരളത്തില്‍ ഒരു നാടുണ്ട്. മൂന്നാര്‍. അവിടെ ദേവികുളത്തുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഇതുപോലൊരു സ്വപ്നമുണ്ട്. ഐഎഎസ് മുക്ത ദേവികുളം എന്നതാണത്. സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനും മന്ത്രിയായ മണിയാശാനുമാണ് ഈ സ്വപ്നത്തിന്‍റെ ഉപജ്ഞാതാക്കള്‍. അതുകൊണ്ട് ദേവികുളത്തെത്തുന്ന ഐഎഎസുകാരെ പൊട്ടന്‍, പൊട്ടത്തി, ബുദ്ധിയില്ലാത്തവന്‍, ബുദ്ധിയില്ലാത്തവള്‍ എന്നൊക്കെ  വിളിച്ചാണ് തുടങ്ങുക. 

പിണറായി വിജയന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വനിതാ നവോത്ഥാനം നടക്കുന്ന നേരമാണിത്. അതുകൊണ്ടാണ് ഒരു യുവതിയായ ഐഎസ്എസുകാരെ ചൊറിയാന്‍‌ പാര്‍ട്ടി എംഎല്‍എ തുനിഞ്ഞത്. എത്രത്തോളം സ്ത്രീ ശാക്തീകരണം നടക്കുന്നുണ്ട് എന്ന് അറിയണമല്ലോ. സ്ത്രീകളുടെ പ്രതികരണം നോക്കി പിണറായ സഖാവ് മാര്‍ക്കിടും. അങ്ങനെ നവോത്ഥാനത്തിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കും. അതാണ് രീതി. ദേവികുളം സബ്കലക്ടറായ രേണു രാജിനെ ഒന്നു പരീക്ഷിക്കാനാണ് രാജേന്ദ്രന്‍ എംഎല്‍എ ശ്രമിച്ചത്. അല്ലാതെ കൈയ്യേറ്റം തടഞ്ഞതിനൊന്നും അല്ല. 

ഇനി നവോത്ഥാന സ്ത്രീ മുന്നേറ്റത്തിന്‍റെ ആ പുതിയ കാലത്ത് ഇടതുമുന്നണി കണ്‍വീനറുടെ സംഭവത്തോടുള്ള പ്രതികരണം ശ്രദ്ധിക്കുക. 

ലിംഗസമത്വം എന്നുവച്ചാല്‍ ഇതാണ്. 

നാട്ടിലെ ഒരു പ്രശ്നമായതിനാലും നവോത്ഥാനപാരമ്പര്യം മുറുകെ പിടിക്കുന്ന സര്‍ക്കാരിലെ രണ്ടാമന്‍ ആയതിനാലും ഇ.പി.ജയരാജന് എന്തെങ്കിലും പറയാനുണ്ടാവേണ്ടതാണ്.

ആ തീരുമാനം നല്ലതാണ്. അറിയാത്ത കാര്യത്തില്‍ സംസാരിക്കില്ല എന്നത് തമാശയായിട്ടല്ല പറഞ്ഞതെങ്കില്‍ സഖാവ് ഇ.പി. സമീപകാലത്ത് കൈകൊണ്ട ഏറ്റവും മികച്ച തീരുമാനമായി അതിനെ വിലയിരുത്താം. ഒരു സംശയവും വേണ്ട. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.