ബിജെപി വണ്ടി 'തള്ളി' വെള്ളാപ്പള്ളി

thiruva-vellapally-t
SHARE

ബിജെപിയുടെ ഹെലികോപ്റ്ററില്‍ കയറിയതിന് വെള്ളാപ്പള്ളി നടേശന്‍ പശ്ചാത്തപിച്ച ദിവസമാണ് ഇന്ന്.  ഈ പശ്ചാത്താപം അഭിനയിക്കുമ്പോളും കേന്ദ്രം നല്‍കിയ പട്ടാളം പുള്ളിയുടെ പിന്നിലും മുന്നിലും സൈഡിലും സുരക്ഷയുമായി  ഉണ്ടായിരുന്നു എന്ന ആശ്വാസത്തോടെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ദിവസത്തിലേക്ക് കടക്കുകയാണ്. ആഘോഷകമ്മിറ്റിയൊക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത്ര വലിയ ആഡംബരങ്ങള്‍ വേണ്ട എന്നാണ് തീരുമാനം. കാരണം ലക്ഷ്യം തുടര്‍ഭരണമാണല്ലോ. അപ്പോ പത്താം വാര്‍ഷികം അത്യഡംബരപൂര്‍വം കൊണ്ടാടാനാണ് തീരുമാനം. വലിയ പടക്കങ്ങളൊക്കെ അന്നാകും പൊട്ടിക്കുക. ഈ ചീള് ആയിരം ദിവസത്തില്‍ ചെറിയ കമ്പിത്തിരിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യും. ആഘോഷത്തിന്‍റെ പകിട്ട് എത്ര കുറഞ്ഞാലും പതിവ് പ്രോഗ്രസ്കാര്‍ഡിറക്കല്‍ കലാപരിപാടിക്ക് തടസമുണ്ടാവില്ല. പിണറായിയുടെ ഈ പ്രോഗ്രസ് കാര്‍ഡ് എന്നത് ഒരു സങ്കല്‍പ്പമാണ്. മുഖ്യനല്ലാതെ മറ്റാരും അങ്ങനൊരു കാര്‍ഡ് കണ്ടിട്ടില്ല. പിണറായി പറഞ്ഞുവരുന്നത് തന്‍റെ ഗുഡ്ബുക്കിനെക്കുറിച്ചാണെന്ന് മന്ത്രിമാര്‍ക്ക് നല്ല നിശ്ചയവുമുണ്ട്. അതുകൊണ്ട് അവര്‍ ആ ബുക്കില്‍ ഇടംപിടിക്കാന്‍ ചില കളികള്‍ കളിക്കുന്നുമുണ്ട്. പാവം തോമസ് ഐസക്കിനൊക്കെ പുറംചട്ട വരെ തിരഞ്ഞിട്ടും തന്‍റെ പേര് ആ ഗുഡ്ബുക്കില്‍ കാണാന്‍ കഴിഞ്ഞില്ലത്രേ. 

അപ്പോ പറഞ്ഞത് കേട്ടല്ലോ. വിവിധ വകുപ്പുകളുടെ വിലയിരുത്തലിലാണ് മുഖ്യന്‍. തനിക്കിട്ട് പലവഴിക്ക് പണിതന്ന മനത്രിമാര്‍ക്ക് പ്രോഗ്രസ്കാര്‍ഡില്‍ ചുവപ്പുവരകൊണ്ട് മറുപടി നല്‍കുമെന്ന് ധ്വനിപ്പിച്ച് കാര്‍ക്കശ്യക്കാരന്‍ തുടരുകയാണ്. വിവിധ വകുപ്പുകള്‍ ആയിരം ദിവസത്തിനിടക്ക് നല്‍കിയ തമാശകള്‍ നമുക്കും അങ്ങനങ്ങ് മറക്കാന്‍ കഴിയില്ലല്ലോ. ആരോഗ്യവകുപ്പിന്‍റെ തകര്‍പ്പന്‍ പ്രകടനെ ഓര്‍ക്കുമ്പോള്‍ പിണറായിക്ക് ഒരു ഭൂതകാലക്കുളിരൊക്കെ ഉണ്ടാകുന്നുണ്ട്. സാരമില്ല. പാരസെറ്റാമോള്‍ കഴിച്ചാല്‍ മാറുമെന്നാണ് ശൈലജ ഡോക്ടര്‍ പറയുന്നത്. കണ്ണടവിവാദമടക്കം നിരവധി ഓര്‍മകളാണ് ആരോഗ്യമന്ത്രി ആയിരം ദിവസത്തിനിടക്ക് മുഖ്യന് നല്‍കിയത്.

അപ്പോ ഇനി പറയാന്‍ പോകുന്നത് മറ്റൊരു കിടു വകുപ്പിനെക്കുറിച്ചാണ്. വകുപ്പു മന്ത്രിമാര്‍ മാറിമാറി വണ്ടിപിടിച്ചുവന്ന സാക്ഷാല്‍ കെഎസ്ആര്‍ടിസി. മന്ത്രിമാരുടെ കലാപരിപാടികള്‍ക്കൊണ്ടുതന്നെ പൊറുതിമുട്ടിയിരിക്കുമ്പോളാണ് ഇവര്‍ക്കൊപ്പെ കട്ടക്കു നില്‍ക്കുന്ന എംഡിയെയും ആനവണ്ടിക്ക് കിട്ടിയത്. പിണറായി മുഖ്യന്‍റെ ഭാഗ്യം. പിന്നെ കാര്യങ്ങള്‍ക്കെല്ലാം ഒരു താളവും ഓളവും കൈവന്നു. കുറച്ചു വണ്ടികളുടെ ചില്ലുകളില്‍ മലക്കു പോകാത്ത അവിശ്വാസികള്‍ തേങ്ങയടിച്ചതൊഴിച്ചാല്‍ സര്‍വ്വം മംഗളം.

ആയിരം ദിവസത്തെ പുകള്‍പ്പെറ്റ ഭരണത്തിനിടെ സംഭവിച്ച മറ്റൊരു കാര്യം സ്ത്രീ ശാക്തീകരണമാണെന്നാണ് മുഖ്യന്‍ ഇനി പറയാന്‍ പോകുന്നത്. പാലക്കാട്ടെ ഡിവൈഎഫ്ഐക്കാരിയൊക്കെ ക്ഷമിക്കും എന്നു വിശ്വസിച്ചുകൊള്ളട്ടെ. ശാക്തീകരണം കൂടിയതിനെ തുടര്‍ന്നാണല്ലോ പികെ ശ്രീമതിക്കും എകെ ബീലനും കുറച്ചുനാള്‍ പാര്‍ട്ടി പൊലീസായി കേസന്വേഷിക്കാന്‍ അവസരം ലഭിച്ചത്. കമ്യൂണിസ്റ്റ് ആരോഗ്യമുള്ളവര്‍ ഭാഗ്യവാന്മാര്‍. അല്ലാത്തവര്‍ക്ക് ഇത്രയും വലുതൊക്കെ സഹിക്കാന്‍ പാടാ. 

ആയിരം ദിവസത്തെ ആഘോഷത്തിന് പിന്നാലെ പിണറായി വക ഇരുചക്ര സവാരിയും ഓഫറായുണ്ട്. തെക്കുവടക്കു പാത. ശബരി പാത കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ സമന്തര റയില്‍പാത എന്നൊക്കെയായിരുന്നു പ്രഖ്യാപനം. ഇപ്പോ എന്തായായാലും ഒരു സൈക്കിള്‍ ഉറപ്പായിട്ടുണ്ട്. ബാക്കി പാതയൊക്കെ പിന്നാലെ എത്തുമായിരിക്കും.

തന്‍റെ സര്‍ക്കാരിലെ മന്ത്രിമാരെല്ലാം പുപ്പുലികളാണെന്നകാര്യത്തില്‍ പിണറായി മുഖ്യന് തെല്ലുമില്ല സംശയം. കവി അധ്യാപകര്‍ കര്‍ഷകന്‍ വാഗ്മിമാര്‍ പാട്ടുകാര്‍ എന്നു വേണ്ട ഇന്‍സ്ട്രമെന്‍റല്‍ മ്യൂസിക്കില്‍ വരെ പ്രീവീണ്യമുള്ളവര്‍ മന്ത്രിസഭയിലുണ്ട്. വെറുതെ തെള്ളാതെ എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. അതിനുമുമ്പ് ഈ കാഴ്ച കൂടി കാണാം.

ഇതിനാണ് പറയുന്നത് ശബരിമല എരിയുമ്പോള്‍ ദേവസ്വം മന്ത്രിക്ക് വയലിന്‍വായന എന്ന്. ഇതിന്‍റെ  ക്ഷീണം മാറ്റാന്‍ ഒരിടവേള

ഇനി പറയാന്‍ പോകുന്നത് കോട്ടയത്തെക്കുറിച്ചാണു കേട്ടോ. കോട്ടയം എന്നു പറയുമ്പോള്‍ റബറിനെക്കുറിച്ച് ഓര്‍മവരും. ഇലപൊഴിക്കുന്ന റബര്‍മരങ്ങള്‍ പോലൊരു പാ‍ര്‍ട്ടിയും ആ നാട്ടിലുണ്ടല്ലോ. വലിച്ചാല്‍ നീളുകയും വിട്ടാല്‍ പൂര്‍വ്വ സ്ഥിതിയിലാകുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ്. പാലാ രാജ്യം തലസ്ഥാനമാക്കിയ പാര്‍ട്ടിക്ക് കുറച്ചു നാളായി വലിയ അനക്കമില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ തിരഞ്ഞെടുപ്പൊക്കെയായ സ്ഥിതിക്ക് പൊടിതട്ടി എഴുന്നേറ്റിട്ടുണ്ട്. വെറുതെ അങ്ങ് എഴുന്നേല്‍ക്കുകയല്ല. വമ്പന്‍ ജാഥയാണ് ലക്ഷ്യം. 

പണ്ടൊക്കെ രാജ്യ സഭാ സീറ്റ് വീതം വയ്ക്കുമ്പോ കേരള കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ തെല്ലും തര്‍ക്കമുണ്ടാവാറില്ല. കോട്ടയം അവര്‍ക്ക് തീറെഴുതി അങ്ങ് നല്‍കു.ം ആ സീറ്റില്‍ ആര് മല്‍സരിക്കുമെന്ന് പാര്‍ട്ടി ചെയ്ര്‍മാന്‍ തീരുമാനിക്കുമെന്ന് രണ്ടിലക്കാര്‍ അങ്ങ് പ്രഖ്യാപിക്കു.ം തലപുകച്ച് ദിവസങ്ങങ്ങളെടുക്കുന്ന ആലോചനയാണ് പിന്നീട്. ഒടുവില്‍ മാണിസാര്‍ ഒരു നിഗമനത്തിലെത്തും. സ്ഥാനാര്‍ത്ഥി നമ്മുടെ ജോസ് മോന്‍. ഇക്കുറി ആ പതിവുണ്ടാകില്ല. കാരണം മാനസപുത്രന്‍ രാജ്യസഭാ എംപിയാണ്. പിന്‍വാതില്‍ നിയമനം നേരത്തേ നടന്ന സ്ഥിതിക്ക് ഇനി ഒരു സ്ഥാനാര്‍ത്ഥിയെ നോക്കണം. ആദ്യമായിട്ടാണന്നേ ഇങ്ങനൊരിടപാട്

കോട്ടയം മാത്രം പോരാ ഇടുക്കികൂടി ചാര്‍ത്തികിട്ടണമെന്നാണ് കേരളാ കോണ്‍ഗ്രസിന്‍റെ ആവശ്യം. പിന്നാലെ കോണ്‍ഗ്രസ് ഒരു ഉണ്ടയില്ലാ വെടിവച്ചു. കോട്ടയത്ത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിതന്നെ മല്‍സരിക്കാന്‍ എത്തുമത്രേ. ഇനിയിപ്പോ കോട്ടയം കാക്കണോ അതോ ഇടുക്കി തപ്പണോ എന്ന് രണ്ടിലക്കാര്‍ ആലോചിക്കുകയാണ്. മൊത്തത്തില്‍ ഒരു പൊക. 

അപ്പോ പിന്നെ കോട്ടയത്തേക്ക് കുടുംബത്തിനിന്ന് ഒരു വനിതാ സ്ഥാനാര്‍ഥിയെ പ്രതീക്ഷിക്കാമോ. അടിപൊളി. അപ്പോ വണ്ടിയുടെ റൂട്ട് ഏറക്കുറെ ക്ലിയറാണ്. സ്ത്രീ ശാക്തീകരണത്തെപ്പറ്റി പറഞ്ഞപ്പോളാണ് അമ‍‍ൃതാനന്ദമയിയെ ഓര്‍ത്തത്. കഴിഞ്ഞ ദിവസം അയ്യപ്പ സംഗമത്തിനുപോയ അമ്മയെ കോടിയേരി സഖാവ് ചിലത് പറഞ്ഞു. കോടിയേരിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അപ്പോള്‍ അത് തകുക്കാന്‍ എകെ ബാലന്‍റെ പരിച. ആകെ ജഗപൊക.   എല്ലാം സാക്ഷാല്‍ ശ്രീധരന്‍പിള്ള വക്കീലിന്‍റെ ബുദ്ധിയാണെന്ന് ആരും തിരിച്ചറിയുന്നില്ല. ഇപ്പോ അമ്മയുടെ ഭക്തരെയും അയ്യപ്പ ഭക്തരെയും ശ്രീധരന്‍പിള്ളക്ക് കിട്ടി. ശബരിമല വിഷയത്തില്‍ ബിജെപ്പിക്കെതിരായി നിന്നിരുന്ന ഇടതും വലതും തമ്മിലടിയുമായി. പക്ഷേ ഇതിനിടയിലും ദഹിക്കാത്തത് കോടിയേരിയുടെ പറച്ചിലല്ല. മറിച്ച് അത് ഒരു കരച്ചിലാണെന്ന എകെ ബാലന്‍റെ വിശദീകരണമാണ്

ബാലന്‍ മന്ത്രി സ്വയം ഒരു ആക്ഷേപ ഹാസ്യകലാകാരനായതിനാല്‍ നമ്മളിനി വല്ലാതെ മെനക്കെടുന്നില്ല. ഇന്നത്തെ പരിപാടിക്ക് കര്‍ട്ടനിടുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE