വലത്തേക്ക് തിരിഞ്ഞ് ജോർജ്; ബിജെപിയെ ഡിവോഴ്സ് ചെയ്തു

george-bjp
SHARE

പിസി ജോര്‍ജ് എന്ന നിലവിലെ ജനപക്ഷം കോൺഗ്രസ് പക്ഷമാകാന്‍ തീരുമാനിച്ചു. എന്നുവച്ചാല്‍ ഈ ആഴ്ച പിസി ജോര്‍ജും പിള്ളേരും വലതന്മാര്‍ ആയിരിക്കും. ഇക്കാര്യം പിസി മാത്രം തീരുമാനിച്ചാല്‍ മതിയോ എന്ന് സംശയിക്കുന്നവരോട് പറയുകയാണ്. ഈ പൂഞ്ഞാറുകാരന്‍ സ്വച്ഛന്ത സഞ്ചാരിയാണ്. സമകാലീന സാഹചര്യത്തില്‍ പറഞ്ഞാല്‍ ഒരു ഒടിയന്‍ ടൈപ്പ്. മിനിമം മൂന്ന് കോണ്‍ഗ്രസുകാരെ വലിപ്പിക്കാന്‍ പോന്ന ഐറ്റങ്ങള്‍ എന്തെങ്കിലും കൈയ്യില്‍ കിട്ടിയിട്ടുണ്ടാകും എന്നുറപ്പ്. അങ്ങനെയുള്ള കച്ചിത്തുരുമ്പുകളാണ് പതിവായി കക്ഷിയുടെ ആയുധം. എന്തായാലും കിഴക്കന്‍ മലയുടെ അടിവാരമായ പൂഞ്ഞാറില്‍ താമര വളരില്ല എന്ന് തിരിച്ചറിയാന്‍ പിസി അല്‍പ്പം സമയമെടുത്തു. ഇനി വേണ്ടത് ആ റബര്‍ വിരുദ്ധ പ്രസ്ഥാവന പിന്‍വലിക്കക എന്നതാണ്. 

യുഡിഎഫിന് വേറെ എന്തോ വരാനിരുന്നതാ. അത് ഇങ്ങനങ്ങ് ഒടുങ്ങി എന്നു വിചാരിക്കാം. താമര പതിപ്പിച്ച ബനിയനിട്ട് കൂട്ടയോട്ടത്തിന് പോയപ്പോള്‍ തുടങ്ങിയതാണ് ചില ബന്ധങ്ങള്‍. അതിന്‍റെ തണ്ട് ഇത്ര പെട്ടെന്ന് അളിഞ്ഞതിന്‍റെ രഹസ്യം ജോര്‍ജ് വെളിപ്പെടുത്തിയിട്ടില്ല. താന്‍ വലത്തേക്ക് നീങ്ങി ഇരിക്കാന്‍ തീരുമാനിച്ചു എന്ന് പിസി പറയുമ്പോള്‍ ആരെങ്കിലും വിശ്വസിക്കണ്ടേ. അതിന് എന്താണ് മാര്‍ഗം. ഉപോല്‍ബലകമായ തെളിവുകള്‍ കാട്ടണം. കാട്ടി. മാലേത്ത് പ്രതാപചന്ദന്‍ എന്ന ജനപക്ഷക്കാരനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നങ്ങ് മാറ്റി. ആരോപിക്കപ്പെട്ട കുറ്റം ബിജെപി അനുകൂല പോസ്റ്റുകള്‍ ഫേസ്ബുക്കിലിട്ടു. ആരോപിതനെ വേദിയില്‍ ഒപ്പമിരുത്തിയായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍റെ ഈ മിന്നല്‍ പ്രഖ്യാപനം. ഹര്‍ത്താല്‍ പോലും മിന്നല്‍ വേഗത്തില്‍ പ്രഖ്യാപിക്കരുതെന്ന കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് അതൊന്നും നടപ്പില്ല എന്ന ലൈനില്‍ ഈ ചടുല നീക്കം. പാവം. പ്രതാപചന്ദന്‍. മൊത്തം പ്രതാപവും ആ വേദിയിലിരുന്നപ്പോള്‍ തന്നെ ഫ്യൂസായി. ശ്രീധരന്‍പിള്ളയുടെ തോളില്‍ കൈയ്യിട്ട് പിസി നടക്കുന്നതുകണ്ട് അത് അനുകരിക്കാനാണ് ഈ അണി ശ്രമിച്ചത്. പക്ഷേ പിസി ജോര്‍ജ് നഹരത്തിലൂടെ പായുന്ന ഓട്ടോറിക്ഷ കണക്കെയാണെന്ന് പ്രതാപം നഷ്ടമായ ചന്ദ്രന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഏത് നിമിഷവും വെട്ടിത്തിരിക്കും എങ്ങോട്ടു വേണേലും കുത്തിക്കേറ്റും.

പിസിയെ തെറിപറയാന്‍ ധൈര്യം കാണിക്കുന്ന അണികള്‍ ആ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ ഒറ്റക്ക് മുന്നോട്ടുപോകാവുന്നതാണ്. പാവം ഒ രാജഗോപാല്‍. ഒന്നിച്ച് ഒരേ കളര്‍ ഉടുപ്പുകള്‍ പിസിക്കൊപ്പം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇടാനിരുന്നതാ. ഇനി എന്തുചെയ്യും. തന്‍റെ സഭയിലെ സമയം ഇനി ആര്‍ക്ക് നല്‍കു.ം ആ.  തെറിയുടെ കാര്യം പറഞ്ഞപ്പോളാണ് ബിജെപി നേതാക്കളായ രമേശിനെയും സുരേഷിനെയും കുറിച്ച് ഓര്‍ത്തത്. മനസിലായില്ലേ രമേശിനെയും സുരേഷിനെയും. അവരിപ്പോള്‍ മിഠായി നുണഞ്ഞിരിക്കുന്ന പാവങ്ങളല്ല . ബിജെപി ജനറല്‍ സെക്രട്ടറിയായ എംടി രമേശും തിരുവന്തപുരം ജില്ലാ പ്രസിഡന്‍റ് എസ് സുരേഷും ഇന്ന് നല്ല ഫോമിലായിരുന്നു. കാക്കിയിട്ടവരാണ് പ്രതികളെ കിട്ടുമ്പോള്‍ സാധാരണ അണ്‍പാര്‍ലമെന്‍ററി വാക്കുകള്‍ പറയുക. ഇപ്പോ ഇതാ അതേ നാണയത്തില്‍ പൊലീസിന് തിരിച്ചടി. രമേശും സുരേഷും തകര്‍ക്കുകയാണ്.

അന്‍പത്തിയഞ്ചുകഴിഞ്ഞ പോലീസുകാര്‍ പേടിച്ച് ബിജെപിയില്‍ ചേരുന്നുവെന്നാണ് എംടി രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. ടിപി സെന്‍കുമാര്‍ ആ വഴി വന്നതിന്‍റെ രഹസ്യം പറഞ്ഞുതന്നതിന് നന്ദി. ഇടവേളയാണ് വരുമ്പോള്‍ ആന്‍റണിയുടെ മകന്‍റെ  ഡിജിറ്റല്‍ കോണ്‍ഗ്രസ് പ്രവേശനം കാണാം

കേരളത്തിലെ കോണ്‍ഗ്രസ് അടിമുടി മാറാന്‍ പോവുകയാണ്. പറയുന്നത് മറ്റാരുമല്ല. സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിക്ക് മാറാതിരിക്കാനാവില്ലല്ലോ. ഇതിനു മുമ്പ് പാര്‍ട്ടി മാറിയതായി വിഎം സുധീരനും എഎം ഹസനുമൊക്കെ പ്രഖ്യാപിച്ചിരുന്നു. ഇത് പക്ഷേ അങ്ങനെയല്ല. ലോക്സഭാ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അതിനാല്‍ ഇക്കുറി മാറിയിരിക്കും.

മാറ്റം എങ്ങനെ കൊണ്ടുവരുമെന്ന് മനസിലാകാത്തവര്‍ക്കായി പ്ലാന്‍ എ പറഞ്ഞുതരാം. കെപിസിസി അധ്യക്ഷന്‍ ഒരു വടക്കുതെക്ക് യാത്ര നടത്തും. യാത്ര തെക്കുതെക്കൊരു ദേശത്ത് അലമാലകളുടെ തീരത്തെത്തുമ്പോള്‍ എല്ലാം മാറും. ഇതിനായി ഒരു കെപിസിസി അധ്യക്ഷനും സഞ്ചരിക്കാത്ത വഴികളിലൂടെയാകും മുല്ലപ്പള്ളി നടക്കുക.

ഇനി ഒരു ഡിജിറ്റല്‍ കഥ പറയാം. ലോകം ഡിജിറ്റലായി കഴിഞ്ഞു. അപ്പോ പിന്നെ കോണ്‍ഗ്രസ് എന്തിന് കുറക്കണം. അവരും അപ്ഡേറ്റാവുകയാണ്. ഡിജിറ്റല്‍ മീഡിയ സെല്ലാണ് പിതിയ കണ്ടുപിടുത്തം. അത് എന്താണ് എങ്ങനെയാണ് എന്ന് അണികള്‍ ആലോചിച്ചിരിക്കണം. എന്നിട്ട് ഉടരുന്ന സംശയങ്ങള്‍ സെല്ലിന്‍റെ കേരള കണ്‍വീനറോട് ചോദിക്കണം. അപ്പോള്‍ അയാള്‍ മറുപടി നല്‍കു.ം സംശയം തീര്‍ന്നവരും തീരാത്തവരും സ്വേഭാവികമായി അപ്പോള്‍ ആ കണ്‍വീനറോട് ചോദിക്കും. എന്താ പേര്. അപ്പോള്‍ അയാള്‍ പറയും. ഐ ആം അനില്‍ ആന്‍റണി. നിങ്ങളും കോണ്‍ഹ്രസും തമ്മില്‍ ബന്ധമുണ്ടോ എന്നാകും അപ്പോള്‍ അണികള്‍ . ഈ സമയത്ത് ആ യുവാവ് പറയും. എന്‍റെ ഫാദര്‍ പാര്‍ട്ടിയിലെ കിരീടമില്ലാത്ത രീജാവാണെന്ന്. യെസ് ഐ ആം എ പ്രിന്‍സ്. ആന്‍റണിയുടെ മകന്‍. ഈ തിരക്കഥയുടെ പേരാണ് . ഡിജിറ്റല്‍ മീഡിയ സെല്‍.

ഈ പിന്‍വാതില്‍ നിയമനത്തോടെ കോണ്‍ഗ്രസിലെ അച്ചടക്ക ലംഘനങ്ങള്‍ അവസാനിക്കും എന്നതാണ് മുല്ലപ്പള്ളി തിയറി. പലരുെ കൊതിച്ച കെപിസിസി മുന്തിരിക്കുല വടകരയില്‍ എങ്ങനെ എത്തി എന്ന് ആലോചിച്ച് മൂന്നുമാസമായി ഖദര്‍ പുകക്കുന്നവര്‍ക്ക് ഉത്തരം കിട്ടിക്കാണുമെന്ന് വിചാരിക്കുന്നു.

MORE IN THIRUVA ETHIRVA
SHOW MORE