രാഹുലിനരികെ രാഷ്ട്രീയം പറയാതെ പിണറായി

pinarayi-rahul-17
SHARE

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തമിഴ്നാട്ടിലായിരുന്നു. കേരളമുഖ്യമന്ത്രിയായ ശേഷം തമിഴ്നാടിനോട് പിണറായിക്ക് പ്രത്യേക സ്നേഹമാണ്. ഒന്നാമത് ഇവിടുത്തെ പോലെ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഒന്നും ഇല്ല. മുഖ്യമന്ത്രിയോട് ആരും കാര്യമായി ചോദ്യങ്ങളൊന്നും ചോദിക്കേം ഇല്ല. അതുകൊണ്ട് കരുണാനിധിയുടെ പ്രതിമ അനാച്ഛാദം ചെയ്യുന്ന പരിപാടിക്ക് വിളിച്ചപ്പോള്‍ വളരെ നേരത്തെ തന്നെ ഹാജരായി. കരുണാനിധിയുടെ മകന്‍ സ്റ്റാലിൻ വരെ പിന്നെയാണ് എത്തിയത്.

രാഹുല്‍ ഗാന്ധിക്ക് അടുത്തൊക്കെ ഇരുന്നെങ്കിലും രാജ്യത്തെ വിശാല പ്രതിപക്ഷ സഖ്യങ്ങള്‍ ഉദയം കൊള്ളുമ്പോഴും രാഷ്ട്രീയം പറയാതിരിക്കാനുള്ള പിണറായി സഖാവിന്‍റെ കഴിവിനെ പ്രശംസിക്കണം. എങ്ങാനും രാഹുലിനോട് നല്ലോണം ഒന്ന് ചിരിച്ച് സംസാരിച്ചാല്‍ കേരളത്തില്‍ പിന്നെ എന്തുചെയ്യും എന്നുകരുതിയാവണം. അതുകൊണ്ട് രാഷ്ട്രീയമൊക്കെ ചന്ദ്രബാബു നായിഡുവിനും സ്റ്റാലിനും നീക്കിവച്ച് മിണ്ടാതിരിക്കുകയാരുന്നു പിണറായി വിജയന്‍. എന്തായാലും അടുത്ത പ്രധാനമന്ത്രി താങ്കളാവണം എന്ന് സ്റ്റാലിന് രാഹുലിനെ നോക്കിപറയുമ്പോള്‍ പിണറായിയുടെ അടുത്തിരുന്ന് അതു കേള്‍ക്കുന്ന രാഹുലിനെയാണ് ശരിക്കും സമ്മതിക്കേണ്ടത്. 

MORE IN THIRUVA ETHIRVA
SHOW MORE