മേനോന്‍ പറഞ്ഞത് ശരിയായി; ഈ പടം ലാലിന് മറക്കാനാവില്ല; തിരുവാ എതിർവാ

odiyan-thiruva-eathirva
SHARE

ഇന്ന് ഇനിയുംചിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്നറിയാം. ഒരു പകല്‍ മുഴുവന്‍ ചില ഒടിയന്മാര്‍ കാരണം ചിരിച്ച് ഉളുക്കുതെറ്റിയിരിക്കുന്നവര്‍ക്കു മുന്നില്‍ ഔപചാരികതയുടെ പേരില്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

രണ്ടു കാര്യങ്ങളാണ് ഇന്ന് പറയുന്നത്. ഒന്ന് ഒടിയന്‍ മറ്റൊന്ന് ഹര്‍ത്താല്‍. പക്ഷേ ഇവ രണ്ടും ഒരു തലക്കെട്ടിനു താഴെ വരുന്നതല്ലേ എന്ന് ആരെങ്കിലും സംശയം പറഞ്ഞാല്‍ അത് അംഗീകരിച്ചു തരുകയേ നിവര്‍ത്തിയുള്ളൂ. നമ്മുടെ ബലമായ സംശയം ഒടിയനുവേണ്ടി ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലാണോ ഇന്നത്തേത് എന്നാണ്. പ്രതിസന്ധികളില്‍ പതറാതെ പതുങ്ങിയെത്തുന്നവനാണത്രേ ഒടിയന്‍. അപ്പോ പിന്നെ അതിന്‍റെ ആദ്യ വരവ് സാധാരണമായ ഒരു ദിവസം ആകരുതല്ലോ. അപ്പോള്‍ അസാധാരണ സാഹചര്യം ഉണ്ടാക്കാന്‍ തട്ടിക്കൂട്ടിയതാകാം ഈ ഹര്‍ത്താല്‍. എന്തായാലും രാവിലെ ആറുമണിക്ക് ഹര്‍ത്താല്‍ തുടങ്ങും മുന്നേ ഒടിയന്‍ മാണിക്യന്‍ തിയറ്ററുകളിലെത്തി. ആദ്യ ഷോ അവസാനിക്കുന്നതിനു മുമ്പുതന്നെ ഇരുട്ടിന്‍റെ മറവിലൂടെ ട്രോളുകള്‍ പിറന്നു തുടങ്ങി. ഇത്രയും ചിരിച്ചുകൊണ്ട് മലയാളി ഒരു ഹര്‍ത്താല്‍ ദിനം കൊണ്ടാടിയിട്ടുണ്ടാവില്ല. തീര്‍ച്ച. 

ഒരു സിനിമ ഇറങ്ങുമ്പോള്‍ എന്തിനാണ് നാട്ടുകാര്‍ ഇങ്ങനെ ട്രോളുന്നതെന്ന് സംശയിച്ചുപോകുന്നവരും ഉണ്ടാകും. ഇതുപക്ഷേ ട്രോളിയതല്ല ട്രോളിച്ചതാണ്. കാരണം അമ്മാതിരിയായിരുന്നു പറച്ചില്‍. തള്ള് എന്ന വാക്ക് അവിടെനിന്ന് എടുത്തുമാറ്റിയിട്ട് പകരം  ശ്രീകുമാര്‍ മേനോന്‍ എന്ന് പ്രയോഗിച്ചു തുടങ്ങി സോഷ്യല്‍ മീഡിയ . നൂറുകോടി തള്ള് എന്ന് വേണമെങ്കില്‍ ഒറ്റാക്കില്‍ പറയാം. സിനിമ മാസ് ആണ് എന്ന് പറഞ്ഞത് നമ്മളാരുമല്ല, സംവിധായകനാണ്. ആദ്യ ഷോയും അതിന്‍റെ പശ്ചാത്തലത്തിലുള്ള കമന്‍റുകളും വന്നതോടെ മാസ് സിനിമയല്ല മാസുപോലെ എന്ന ലൈനിലായി അണിയറക്കാര്‍. പാവം ലാലേട്ടന്‍. ഷെയ്പ്പ് മാറിയതുള്‍പ്പെടെയുള്ള കളിയാക്കലുകള്‍ക്ക് സിനിമ ഒരു മറുപടിയാകും എന്ന് വിചാരിച്ചതാണ്. ഇതിപ്പോ സിനിമയായി ഏറ്റവും വലിയ തിരിച്ചടി എന്ന അവസ്ഥ. വെറുതെയല്ല മേനോന്‍ പറഞ്ഞത്. ഈ പടം ലാലിന് മറക്കാനാവില്ല എന്ന്

ബിഗ്സ്കീനില്‍ പിറന്ന ഒടിയന്‍റെ കോസ്റ്റ്യൂം വൈറലാണ്. പടം ഇറങ്ങിയ ദിവസം തന്നെ നിരവധി പേരാണ് ആ വേഷപ്പകര്‍ച്ചയില്‍ എത്തിയത്. കോണ്‍ഗ്രസിന്‍റെ സിംഹം ജോസഫ് വാഴക്കനും മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമലയിലെ അയ്യപ്പ ഭക്തര്‍ക്കായി സമരം ചെയ്യുന്നു എന്നാണ് ബിജെപിയുടെ വെപ്പ്. വൃഛികമാസം ഒന്നാം തീയതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ടിയിരുന്നു പാര്‍ട്ടി ഈ വിഷയത്തില്‍ നെയ്ത്തേങ്ങ അടിച്ചത്. പിന്നീട്  തിരുവന്തപുരത്തടക്കം ജില്ലാ ഹര്‍ത്താലുകളിലൂടെ സന്നിധാനത്തേക്കുള്ള അയ്യപ്പന്മാരുടെ സഞ്ചാരം സുഗമമാക്കി. ഇന്ന് വീണ്ടും ഹര്‍ത്താല്‍ ആഘോഷം സംസ്ഥാന തലത്തില്‍ കൊണ്ടാടുകയും ചെയ്തു. നാല്‍പ്പത്തിയൊന്നു ദിവസമാണ് മണ്ഡലകാലം. അത് ഇക്കുറി ഇതിനോടകം ബിജെപി മുപ്പത്തിയാറായി കുറച്ചുകഴിഞ്ഞു. കാരണം അഞ്ചുദിവസം ഹര്‍ത്താലായുരുന്നല്ലോ. ഇനിയും സമയമുണ്ട്. ഒന്ന് ആഞ്ഞുപിടിച്ചാല്‍ ശഹരിമലയിലേക്ക് ഭക്തര്‍ക്കെത്താനുള്ള ദിവസങ്ങളുടെ എണ്ണം ഇനിയും കുറക്കാനാകു.ം പിന്നെ ഏക ആശ്വാസം എല്ലാം സ്വാമിമാര്‍ക്കുവേണ്ടിയാണല്ലോ എന്നതാണ്. 

ഹര്‍ത്താലുകള്‍ ജനവിരുദ്ധങ്ങളാണെന്നതില്‍ തെല്ലും സംശയമില്ലാത്ത ആളാണ് മന്ത്രി സഖാവ് കടകംപള്ളി സുരേന്ദ്രന്‍. സിപിഎം നടത്താത്തപ്പോള്‍ മാത്രമാണ് അത് ജനവിരുദ്ധമാകുന്നത് എന്നുമാത്രം. വിഷയം ശബരിമലയായതിനാല്‍ ഇത്തവണത്തെ ഹര്‍ത്താലിനെതിരെ സംസാരിക്കാന്‍ മുന്നണി മൈക്ക് നല്‍കിയത് കടകംപള്ളിക്കായിരുന്നു

ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തുമ്പോള്‍ ആളുകള്‍ ബഹുമാനം കൊണ്ട് കടകള്‍ അടക്കുന്നു. പ്രസ്ഥാനത്തോടുള്ള സ്നേഹക്കൂടുതല്‍കൊണ്ട് വാഹനങ്ങള്‍ റോഡിലിറക്കാന്‍ മടിക്കുന്നു എന്നൊക്കെ ധരിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുള്ള നിഷ്ടകളങ്കനാണ് കടകംപള്ളി. ഈ പറഞ്ഞതൊന്നും ബിജെപി അണികള്‍ക്ക് ബാധകമല്ല. ഇത്തരം വൈകാരിക പരിസരങ്ങള്‍ ഇടതുപക്ഷത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്നതാണ്

താന്‍ പ്രതിയായ കേസുകളുടെ വിവരങ്ങള്‍ കുറിക്കണമെങ്കില്‍ ഇരുനൂറ് പേജിന്‍രെ ബുക്ക് തികയാത്ത ആളാണ് ഈ പറയുന്നതെന്നോര്‍ക്കണം. സഖാവ് പ്രതിയായ കേസുകളില്‍ എത്രയെണ്ണം പൊതുമുതല്‍ നശിപ്പിച്ചതിന്‍രെ പേരിലുള്ളതാണെന്ന് സമയം കിട്ടുമ്പോള്‍ അന്വേഷിക്കുന്നത് നല്ലതായിരിക്കും അന്വേഷിച്ചില്ലെങ്കിലും വേണ്ട. ഇമ്മാതിരി ശ്രീകുമാര്‍ മേനോന്‍ നമ്മളോടിറക്കരുത്.

ഹര്‍ത്താല്‍ ആഘോഷിച്ച് അര്‍മാദിക്കുന്ന ബിജെപിക്കാര്‍ കേള്‍ക്കാന്‍ ഇനി നിങ്ങളുടെ ചില താരങ്ങള്‍ത്തന്നെ വേദിയിലെത്തു. ആദ്യം മൈക്ക് പഴയ സഖാവ് അല്‍ഫോന്‍സ് കണ്ണന്താനത്തിനാണ്. കേട്ടല്ലോ കേന്ദ്രമന്തിയുടെ ഹര്‍ത്താല്‍ സ്നേഹം. ഇനി നിങ്ങളുടെ സ്വന്തം എംപിയും ആക്ഷന്‍ ഹീറോയുമായ സുരേഷ് ഗോപിയുടെ അവസരമാണ്.

അപ്പോ എല്ലാവര്‍ക്കും എല്ലാം മനസിലായി എന്നു കരുതുന്നു. കട അടക്കുന്നതിന് മുമ്പ് മന്ത്രി ഇപി ജയരാജനോട് ഒരു കാര്യം പറയാനുണ്ട്. ഐഎം വിജയനെ എംഎന്‍ വിജയന്‍ എന്ന് തെറ്റിദ്ധരിച്ചാല്‍ വലിയ തട്ടുകേടുണ്ടാവില്ല. എന്നാല്‍ പിണറായി വിജയന്‍ എന്നു പറയുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മാറിപ്പോയാല്‍ ചിറ്റപ്പാ പണി പാളും.

MORE IN THIRUVA ETHIRVA
SHOW MORE