പേരിൽ കുട്ടിയുണ്ടെങ്കിലും കൃഷ്ണൻകുട്ടി 'ഇമ്മിണി ബല്യ' നേതാവ്

krishnankutty-27
SHARE

വികാരത്തിനുമുകളില്‍ വിവേകം നിന്നാല്‍ തീരുന്ന പ്രശ്നങ്ങളേയുള്ളൂ. വികാരത്തിന്റെ പേരില്‍ ഇന്നലെ ശശിയാണെങ്കില്‍ മതവികാരം വൃണപ്പെടുത്തിയ കേസില്‍ ഇന്ന് ആ ചേച്ചിയാണ്. മൊത്തത്തില്‍ തണ്ണിമത്തന്‍ പൊട്ടിച്ചിതറിയ അവസ്ഥയാണ്. 

പേരിലെ കുട്ടിയുള്ളൂ. രാഷ്ട്രീയഗോദയില്‍ സകലഅടവും അറിയാവുന്നയാളാണ് കെ. കൃഷ്ണന്‍കുട്ടി. ലളിതജീവിതമാണ് ഇഷ്ടം. തികഞ്ഞ കര്‍ഷകന്‍. ചിറ്റൂര്‍ എംഎല്‍എ ഓഫീസ് സ്വന്തം തോട്ടത്തില്‍ ഓല മറച്ചുകെട്ടി ആരംഭിച്ചാലോ എന്നുവരെ ആലോചിച്ചയാളാണ്. കൃഷ്ണന്‍കുട്ടി എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ കൃഷിക്കുട്ടി എന്നുവിളിച്ചാലും പുള്ളിക്കാരന്‍ ഹാപ്പിയാണ്. 

അതേ സന്തോഷം ഇന്ന് മന്ത്രിക്കേസരിയിലിരുന്നപ്പോഴും കണ്ടു. ചിലരുടെ ചിരി പൂട്ടിക്കെട്ടിയാണ് വരവ്. അതുകൊണ്ടുതന്നെ ഈ ചിരി നിലനിര്‍ത്താന്‍ അല്ലറ ചില്ലറ കഷ്ടപ്പാടൊക്കെയുണ്ടാവും. വെള്ളത്തിലും റോട്ടിലും വണ്ടിയോടിച്ച് ശീലിച്ച മാത്യു ടി. തോമസിനെ ഒന്ന് ശ്രദ്ധിച്ചോണം. കൃഷ്ണന്‍കുട്ടിയുടെ തെങ്ങില്‍ മണ്ഡരി കേറ്റാന്‍ കാത്തുനില്‍ക്കുന്നവരാണ് പലരും. തെങ്ങ് ചതിക്കാത്ത കാലമൊക്കെ പണ്ടാണ്. ഇപ്പോ നോക്കീം കണ്ടുംനിന്നില്ലെങ്കില്‍ മൂര്‍ദ്ധാവില്‍ തേങ്ങ വീഴുന്ന കാലമാണ്.

MORE IN THIRUVA ETHIRVA
SHOW MORE