നാക്കിന് മൂര്‍ച്ചയും വാക്കിന് എണ്ണിപ്പറഞ്ഞ തൂക്കവുമുള്ള സ്ഥാനാർഥികൾ വീണ്ടും രംഗത്ത്; പൊടിപാറും പോരാട്ടം

nikesh-shaji-thiruva
SHARE

മുസ്ലീം ലീഗ് അങ്ങനെ കത്തി കയറുകയായിരുന്നു. പണ്ട് വീട്ടില്‍ നിന്ന് ഒളിച്ചോടിയ ജലീല്‍ സ്വന്തം ഇഷ്ടത്തിന് സര്‍ക്കാര്‍ വക വാടക വീട്ടില്‍ സ്വന്തക്കാരെ വിളിച്ചുകയറ്റിയത് കയ്യോടെ പിടിച്ച് കെടി ജലീല്‍ എന്നല്ല ജലീല്‍ കെടി എന്ന് മന്ത്രിയുടെ പേര് മാറ്റണം  എന്നൊക്കെ പറഞ്ഞ് വാര്‍ത്തയില്‍ നിറഞ്ഞ് വരുമ്പോഴാണ് ഹൈക്കോടതിയില്‍ നിന്ന് ഒരു പണി വരുന്നത്. അഴീക്കോട് എംഎല്‍എ കെഎം ഷാജിക്ക് ചുവപ്പുകാര്‍ഡ്. പച്ചക്കാര്‍ഡാണ് തങ്ങള്‍ക്കിഷ്ടമെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഹര്‍ജിയിലായിരുന്നു ഷാജിക്ക് ഈ വിധി. വിധിയെത്തടുക്കാന്‍ കുഞ്ഞാപ്പക്കുപോലും കഴിയാത്ത സാഹചര്യത്തില്‍ നിയമപോരാട്ടം തന്നെയാണ് മുന്നോട്ടുള്ള വഴി.

പാണ്ടിക്കടവത്തോ പാണക്കാട്ടോ തീര്‍പ്പാക്കാവുന്ന വിഷയമല്ലാത്തതിനാല്‍ കോടതിയില്‍ പോകാതെ തരമില്ലല്ലോ. എല്ലാത്തിനും കാരണം ആ കിണറാണ്. അത് ആര് കുഴിച്ചു, അതില്‍ ആര് വീണു എന്ന് പറയാനാകില്ല. എങ്കിലും ഒരാള്‍ വീഴും. അതുറപ്പാണ്.

കഴിഞ്ഞ തിര‍ഞ്ഞെടുപ്പില്‍ നാക്കിന് മൂര്‍ച്ചയും വാക്കിന് എണ്ണിപ്പറഞ്ഞ തൂക്കവുമുണ്ടായിരുന്ന രണ്ടു സ്ഥാനാര്‍ഥികളായിരുന്നു ഇരുവരും. നികേഷ്കുമാര്‍ കാരണം ഷാജി റിപ്പോര്‍ട്ടിങ് പടിച്ചു. പിടുസികള്‍ ശീലിച്ചു. നികേഷ് കിണറ്റിലിറങ്ങിയ തക്കത്തില്‍ വര്‍ഗീയ കാര്‍ഡ് അച്ചടിക്കാന്‍ ഷാജി പോയി എന്നതാണ് ആരോപണം. സിപിഎമ്മിന് കണ്ണൂര്‍ എന്നത് ഒരു പുലിക്കൂടാണ്. ജയരാജന്മാര്‍ എന്ന മൂവര്‍ പുലികളുടെ താവളം. അവിടേക്കാണ് പുലിക്കുട്ടിയായ നികേഷും ചെന്നത്. മൂന്ന് ജയരാജന്മാര്‍ക്കും ഇപ്പോ അത്യാവശ്യം പണിയൊക്കെയായി. പക്ഷേ ജില്ലയില്‍ പണിയില്ലാതെ പെട്ടുപോയ പുലിക്കുട്ടി കട്ടക്കുനിന്ന് കേസ് നടത്തി. ഇപ്പോ വിജയിച്ചു. ദീപാവലിക്ക് വാങ്ങിയ പടക്കത്തില്‍ ബാക്കിയിരുന്നത് നികേഷ് പൊട്ടിക്കാനെടുക്കുമ്പോഴേക്ക് ഷാജി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. എങ്കിലും ന്യൂസ് നൈറ്റ് തുടരും

ഇപ്പോള്‍ എംവി നികേഷ്കുമാര്‍ ഒപ്പം ചേരുന്നു. ശ്രീ നികേഷ്. താങ്കള്‍ക്കനുകൂലമായി ഹൈക്കോടതി വിധി വന്നിരിക്കുന്നു. കെഎം ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്തിരിക്കുന്നു. എന്താണ് പ്രതികരണം. 

ശരിക്കും സോറി. സാധാരണ നികേഷിന്‍റെ ലൈവിലെത്തുന്നവരോട് നികേഷ് ഇങ്ങനെയൊക്കെയാണ് ചോദിക്കുക. അപ്പോ അവരും പറയും വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞില്ലെന്ന്. അപ്പോളേക്ക് അവിടെ ചട്ടിയില്‍ എണ്ണ ഒഴിക്കുകയും വറക്കല്‍ തുടങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കും. ഇപ്പോ അനുഭവം സാക്ഷി എന്നേ പറയാനുള്ളൂ. സാരമില്ല. എന്നാ മറ്റേ ചോദ്യം ചോദിക്കാം. നികേഷ് എന്താണ് ഏറ്റവും ഒടുവില്‍ നല്‍കാന്‍ കഴിയുന്ന വിവരം

ആ ചര്‍ച്ച പുള്ളി അവസാനിപ്പിച്ചെങ്കിലും നമ്മള്‍ തുടരുകയാണ്. കാരണം ഒരു ഭാഗം മാത്രം പോരല്ലോ. വാര്‍ത്തക്കെന്നല്ല സറ്റയര്‍ പരിപാടികള്‍ക്കും രണ്ടുവശവും കേള്‍ക്കുന്ന സ്വഭാവമുണ്ട്. അപ്പോ ഇനി നമുക്ക് ഷാജിയെ തട്ടേല്‍ കേറ്റാം. ട്രയിനില്‍ എംഎല്‍എ കോട്ടയില്‍ ഓസില്‍ യാത്ര ചെയ്യുമ്പോഴാണ് താന്‍ എംഎല്‍എ അല്ലാതായി എന്ന് ഷാജി അറിയുന്നത്. കള്ളവണ്ടി കയറിയവന്‍ എന്ന ലേബലിലേക്ക് കോടതി തന്നെ എത്തിക്കുമെന്ന് പാവം വിചാരിച്ചേയില്ല. വര്‍ഗീയവാദി എന്ന പേരോടെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചങ്ങല വലിച്ചുനിര്‍ത്തി മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. അയോഗ്യനെന്ന വിധിക്കെതിരെ സ്റ്റേ വാങ്ങി കള്ളവനണ്ടിക്കാരനല്ല എന്ന ലേബല്‍ ഒട്ടിച്ച ശേഷമോ റയില്‍വേ സ്റ്റേഷന്‍ വിടാന്‍ ഷാജി തയ്യാറായൊള്ളു.

MORE IN THIRUVA ETHIRVA
SHOW MORE