നീർക്കോലി കടിച്ചാലും മതിയെടെയ്... അത്താഴം മുടങ്ങാൻ!

milan-sreedharna-pillai
SHARE

എവിടെ പരിപാടി അവതരിച്ചാലും ഇതാണല്ലോ അവസ്ഥയെന്ന് പരിതപിച്ചവരുടെ കൂട്ടത്തിലായിരുന്നു കേരളത്തിലെ ബിജെപി നേതാക്കൾ. പക്ഷേ ഇപ്പോൾ എവിടെയെന്നല്ല എന്ത് പരിപാടി അവതരിപ്പിച്ചാലും സംഗതി കളറാണ്. അമിത്ഷാ കൂടെ എത്തിയതോടെ ഡബിൾ കളറായി. സംശയം ഉണ്ടെങ്കിൽ ശ്രീധരൻപിളളയുടെ കാര്യം ഓർത്താൽ മതി. ഉപവാസം എന്ന് പറഞ്ഞ് വിശ്രമിച്ചതാ കോൺഗ്രസുകാരൻ രാമൻനായർ വന്ന് അടുത്തിരുന്നു, പിറ്റേന്ന് ബിജെപിക്കാരനായി. ഇന്ന് ഇതുപോലൊരു സംഭവം വെടിപ്പായി തലസ്ഥാനത്ത് നടന്നു. എം.എം ലോറൻസ് സഖാവിന്റെ കൊച്ചുമകൻ ഉപവാസസമരക്കാരൻ പിളളയുടെ അടുത്ത് ചേർന്നിരുന്നു. നിങ്ങളെന്നെ ബിജെപിക്കാരനാക്കി എന്ന നാടകത്തിന് തിരശീല ഉയരുകയായി. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.