കുരക്കും പട്ടി കടിക്കില്ല

g-sudhakaran-sabarimala
SHARE

കുരക്കും പട്ടി കടിക്കില്ല. ഇത് ആരെക്കുറിച്ചാണെന്ന് ചോദിക്കരുത്. പറയില്ല. മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ഇവരുടെ പ്രകടനത്തിന്‍റെ മുമ്പന്തിയില്‍ തുടലിലിട്ട നായ്ക്കളെ കണ്ടാല്‍ തെറ്റിദ്ധരിക്കരുത്. അത് മോണിങ് വോക്കിന് വീട്ടിലെ നായയുമായിറങ്ങിയ പ്രവര്‍ത്തകരല്ല. ശബരിമല വിധിക്കെതിരെ സമരം ചെയ്യുന്നവരെക്കുറിച്ച് കവിതയുടെ അസഹ്യതയുള്ള ജി സുധാകരന്‍ ഒരു ഉപമ നടത്തിയതിന്‍റെ പരിണിത ഫലമാണ്. വീണ്ടും പറയുന്നു. കുരക്കും പട്ടി കടിക്കില്ല

കമ്യൂണിസ്റ്റുകാര്‍ ആരാധനാലയങ്ങളില്‍ പോകാത്തതിന്‍റ രഹസ്യം ആര്‍ക്കും അറിയില്ലെങ്കില്‍ അതുകൂടി സുധാകരന്‍ സഖാവ് പറഞ്ഞുതരും. ശ്രദ്ധിച്ചു കേട്ടോണം. 

പ്രതിഷേധം കനത്താല്‍ പൊലീസ് വരുമെന്ന് എല്ലാവര്‍ക്കുമറിയാം. പൊലീസിനെ പേടിയുള്ളവര്‍ പ്രകടനത്തിന് വരാനും മടിക്കും. അവരെ പറ്റിക്കാന്‍ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് സോമന്‍ ചേട്ടന്‍ ഒരു നമ്പറിട്ടു. പൊലീസ് വരുന്നത് നായയെ അറസ്റ്റ് ചെയ്യാനാണത്രേ. ചിലരെങ്കിലും അത് വിശ്വസിച്ചു. നായകള്‍ ഒഴികെ. 

MORE IN THIRUVA ETHIRVA
SHOW MORE