മീ റ്റു... മീ.... റ്റു... മുകേഷ് കഥകളുമായി തിരുവാ എതിര്‍വാ

thiruva
SHARE

മൊത്തം വെളിവെളിപാടിന്റെ സമയമാണ്. ആര് എപ്പോ കുടുങ്ങുമെന്ന് ഒരു പിടിയുമില്ല. ശരണം വിളിച്ചവരുള്‍പ്പെടെ ഇപ്പോള്‍ മുകേഷിന്റെ പിന്നാലെയാണ്. മുകേഷ് കഥകളുമായി തിരുവാ എതിര്‍വാ...

***********************

ബലൂണ്‍ എന്നാണ് മുകേഷിന്റെ ആദ്യസിനിമയുടെ പേര്. അതുകൊണ്ടാണോ എന്നറിയില്ല, ചെറിയ കാര്യങ്ങള്‍ പോലും നല്ലോണം വീര്‍പ്പിച്ചാണ് മുകേഷ് പറയാറ്.  കഥകളുടെ കാര്യത്തില്‍ കോടീശ്വരനാണ് കക്ഷി. പൊടിപ്പും തൊങ്ങലുമൊക്കെ ഇട്ട് വേവിച്ചതായതുകൊണ്ട് കഥകള്‍ക്ക് നല്ല ഭംഗിയുമുണ്ടാകും. ചിലരൊക്കെ കഥയാണോ കാര്യമാണോ എന്നറിയാതെ ആട്ടം കേട്ട് ചിരിക്കുകയും ചെയ്യും.  പക്ഷെ, ഒരു ആരോപണം ഉണ്ടായപ്പോള്‍ ഓര്‍മയില്ല എന്നുപറഞ്ഞ് കക്ഷിയങ്ങ് ഒഴിഞ്ഞുകളഞ്ഞു. വിഗതകുമാരന്‍ തൊട്ടുള്ള സിനിമാക്കഥകളറിയാവുന്നയാള്‍ക്ക് എന്തേ ഇതുമാത്രം ഓര്‍മയില്ല എന്ന് ആരും ചിന്തിച്ചുപോകും.  പക്ഷെ കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ അങ്ങെന ചിന്തിക്കുന്നില്ല. രണ്ടുവര്‍ഷം മുമ്പ് വോട്ടുചെയ്ത് ജയിപ്പിച്ചവരെ മറന്നുപോയവര്‍ 19 വര്‍ഷമുള്ളൊരു കാര്യം ഓര്‍ക്കുമോ എന്നാണ് അവരുടെ ചോദ്യം. അതൊരു പോയിന്റാണ്.

*******************

ഓര്‍മയില്ല, ചെയ്തിട്ടില്ല, മറ്റേയാള്‍ സുഹൃത്താണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കൊല്ലത്തെ മുകേഷിന്റെ എതിരാളികള്‍ ചെറിയവരല്ല. ബിന്ദുകൃഷ്ണയാണ് മുന്നണി പോരാളി. കോണ്‍ഗ്രസിന്റെ ഝാന്‍സി റാണിയെന്നാണ് സ്വയം വിളിക്കാറ്. മുകേഷിന്റെ പുതിയ കഥ കേട്ടപ്പോള്‍ തന്നെ ബിന്ദുവും കൂട്ടരും കൊല്ലത്തെ ഇളക്കിമറിച്ചു. സിനിമയില്‍ നിരവധി ആള്‍മാറാട്ടവേഷങ്ങള്‍ ചെയ്തയാളാണ് മുകേഷ്. ആ രംഗങ്ങളൊക്കെ ഓര്‍മയുള്ളയാളായതുകൊണ്ട് ബിന്ദുകൃഷ്ണയ്്ക്ക് മുകേഷിനെ തറപറ്റിക്കാന്‍ എളുപ്പമാണ്. എങ്കിലും മുകേഷാണ്. നോക്കിക്കോണം. സിനിമയിലെപ്പോലെ ക്ലൈമാക്സില്‍ കുറ്റസമ്മതം നടത്തുമെന്ന് പ്രതീക്ഷിക്കരുത്.

*********************

അതൊന്നും പറഞ്ഞിട്ടുകാര്യമില്ല. സകല പീഢനവും മുകേഷിന്റെ തലയിലാവുന്ന ലക്ഷണമാണ്. മുകേഷ് തന്നെയാണ് കുറ്റക്കാരന്‍. സിനിമയില്‍ വലിയ ഗമയില്‍ സ്ത്രീകള്‍ക്കുപിറകെ നടക്കുന്ന റോളുകള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു. നാടകമല്ല, സിനിമയാണ്. സിനിമ. മിസ്റ്റര്‍ ക്ലീന്‍ എന്ന  പേരില്‍ സിനിമയില്‍ അഭിനയിച്ചാല്‍ ക്ലീന്‍ ഇമേജ് കിട്ടുകയുമില്ല.

*******************

ട്വീറ്റ്. ട്വീറ്റ്. ഈ ട്വിറ്ററിലൊക്കെ കാണുന്ന സാധനമില്ലേ. അതുതന്നെ.

******************************

അന്തസ്സുണ്ടെങ്കില്‍ മുകേഷ് പ്രായശ്ചിത്തം ചെയ്യണം. അടുത്ത കൊല്ലത്തേക്ക് അത് മാറ്റരുത്, പെട്ടെന്ന് വേണം. ബിന്ദുകൃഷ്ണയെപ്പോലുള്ള ആത്മാഭിമാനമുള്ള  കൊല്ലംകാരെ അപമാനിക്കരുത്. 

********************

ഏയ് അങ്ങനെ പറയരുത്. എന്താ കേസെടുക്കാന്‍ പി.കെ. ശ്രീമതിയും എ. കെ. ബാലനുമൊന്നും പോരേ ബിന്ദുവേച്ചീ. സിപിഎമ്മിനെപ്പറ്റി ഇങ്ങനെയാണോ വിചാരിച്ചിരിക്കുന്നത്. പരാതി കിട്ടാന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി. അപ്പോള്‍ തന്നെ കമ്മിഷന് കൈമാറും.

******************

ബിന്ദു കൃഷ്ണയുടെ അതേ അഭിപ്രായമാണ് കെ. മുരളീധരനും. മന്ത്രി സ്ഥാനവും എംപി സ്ഥാനവുമൊക്കെ വിട്ട് ബാലനെയും ശ്രീമതിയേയും സ്ഥിരം സിഐഡികളായി നിയമിക്കണമെന്നാണ് മുരളീധരന്റെ ശിപാര്‍ശ. സിപിഎമ്മില്‍ അതിന് ഇനി വലിയ സ്കോപ്പാണത്രെ. ശരണം വിളിക്കുന്ന നാവുകൊണ്ട് ഇതൊന്നും പറയാന്‍ മുരളീധരന് താല്‍പര്യമില്ല. പറയുന്നതല്ലല്ലോ. പറയിക്കുന്നതല്ലേ.

********************************

മീ റ്റു. മീ.... റ്റു

*********************

മുകേഷ് എംഎല്‍എ ആയതുകൊണ്ട് സിപിഎമ്മിനും എല്‍ഡിഎഫിനും മാത്രമല്ല തലവേദന. സിനിമാനടനായതുകൊണ്ട് താരസംഘടനയ്ക്കും പുലിവാലാണ്. പണ്ടത്തെ സമത്തെ ആരോപണമായതുകൊണ്ട് പ്രത്യേകിച്ച് പണ്ടത്തെ പല കഥകളും പുറത്തിറങ്ങും. അമ്മയെ കുത്തിനോവിക്കുന്ന കാഴ്ചയാണ് ഇനി.

*************************

സ്ഥിരം സമരമാര്‍ഗങ്ങളില്‍വിശ്വാസമില്ലാത്തയാളാണ് ബിന്ദുകൃഷ്ണ. എങ്കിലും കോലംകത്തിക്കല്‍ പതിവായിരിക്കും. മുകേഷിന്റെ കോലം കത്തിച്ചാലല്ലേ ഒരിതുള്ളൂ. പെട്രൊളൊക്കെ കോരി ഒഴിക്കുകയാണ്. അപ്പോള്‍ മാത്രം വിലവര്‍ധന ഒരു പ്രശ്നല്ലെന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം.. കത്തട്ടങ്ങനെ കത്തട്ടെ.

****************

അറിവില്ലാപ്പൈതങ്ങളെ അറിവും ബോധവും നല്‍കി പൊന്നുസ്വാമി കാത്തുരക്ഷിക്കട്ടെ. അങ്ങനെ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല. നമ്മുടെ പി.സി. ജോര്‍ജ്. അയ്യപ്പന്റെ ഏഴയലത്ത് ഒറ്റ സ്ത്രീയേയും കയറ്റില്ലെന്ന് സ്വന്തം തലയില്‍ തൊട്ട് ശപഥം ചെയ്തുകഴിഞ്ഞു പീസി. ഇതുതമാശയല്ല. ഒരു ഭക്തന്റെ ഉള്ളരുകിയുള്ള നിലവിളിയാണ്. വെറുതെ വോട്ടിനുവേണ്ടിയാണെന്ന് കരുതുന്നവരുണ്ടെങ്കില്‍ ഒന്നുംപറയാനില്ല.  സ്വന്തം ജീവിതത്തിലെ പുണ്യപുരാണകഥ അദ്ദേഹം തന്നെ അവതരിപ്പിക്കും. 

MORE IN THIRUVA ETHIRVA
SHOW MORE