സി.ഐ.ഡി ബാലൻ & ടീം

thiruva-cid-balan-t
SHARE

പികെ ശശി ക്കെതിരായ പീഡന പരാതിയില്‍ സിപിഎം പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതികിട്ടാത്തതിനാല്‍ പാലക്കാട് ചേര്‍ന്ന ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്തില്ല. ഡിഫി അങ്ങനെയാണ്. കൃത്യമായ പരാതി ലഭിച്ച ശേഷമേ അവര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കൂ. പക്ഷേ ഈ നിലപാടിന്‍റെ സൈഡില്‍ അവര്‍ ഒരു നക്ഷത്ര ചിഹ്നമിടും. ഈ പരസ്യവാചകങ്ങളിലൊക്കെ കണ്ടിട്ടില്ലോ. അതാണ് സംഹതി.  വ്യവസ്ഥകള്‍ക്ക് വിധേയം എന്നാണ് അതിന്‍റെ അര്‍ത്ഥം. സംഘടനയുടെ കൊടിയിലും ഇതേ നക്ഷത്ര ചിഹ്നമുള്ളതുകൊണ്ട് അവരെ ഈ നിലപാട് വിഷയത്തില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. ഇടതുഭരണ സമയത്താണ് ഈ നക്ഷത്രം നല്ല കളറില്‍ തെളിയിന്നത് എന്നുമാത്രം. അതൊക്കെ പോട്ടെ. പറഞ്ഞുവന്നത് ബാലന്‍ ശ്രീമതി സിഐഡിമാരെക്കുറിച്ചാണ്. അവര്‍ സത്യത്തിലേക്കുള്ള വഴി ചോദിച്ചു ചോദിച്ച് പോവുകയാണ്. 

വെട്ടുകൊണ്ട ജയരാജന്‍ വെടികൊണ്ട ജയരാജന്‍ വെറിപൂണ്ട ജയരാജന്‍ തുടങ്ങിയ ഹിറ്റ് ഡയലോഗുകള്‍ മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരനാണ് ജനശ്രീ എംഎം ഹസന്‍ജി. അതുകൊണ്ട് പുള്ളിയുടെ നിരീക്ഷണങ്ങള്‍ കഴമ്പില്ല എന്നു പറഞ്ഞു തള്ളരുത്. ചിലപ്പോ ബാലന്‍ പൊലീസിനും ചില തുമ്പുകള്‍ ഹസന്‍ജിയുടെ നാക്കില്‍ നിന്ന് കിട്ടിയേക്കും. അപ്പോ ഇനി ഈരും ഒച്ച വയ്ക്കരുത്. അന്വേഷണ ഉദ്യോഹസ്ഥന്‍ മോഡസ്ഓപ്പറാണ്ടി വെളിപ്പെടുത്തുതയാണ്

ഹസന്‍ പറഞ്ഞതുപോലെ പരാതി നല്‍കിയ ഡിവൈഎഫ്ഐക്കാരി ശശിയാകുമോ എന്നേ ഇനി അറിയാനുള്ളൂ.

റിപ്പോര്‍ട്ട് എപ്പോ കൊടുക്കും

കഴിഞ്ഞ മാസം മുപ്പത്തിയൊന്നിനാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള പാര്‍ട്ടി ജിഒ എകെ ബാലന് കിട്ടുന്നത്. നാലുദിവസം കഴിഞ്ഞ് ചോദിച്ചപ്പോള്‍ അഹ്ങനെയൊരു കേസിനെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ബാലന്‍റെ മറുപടി. ഈ കമ്യൂണിസ്റ്റ് അച്ചടക്കം കണ്ട് സാക്ഷാല്‍ മാര്‍ക്സ് വരെ പുളകിതനായെന്നാണ് കേള്‍ക്കുന്നത്. എകെജി സെന്‍ററിന് മുന്നിലെ അരിവാള്‍ ഒന്നുകൂടി തുമ്പ് ഉയര്‍ത്തിയത്രേ. ശശി വിഷയം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വല്ലോം പാര്‍ട്ടി തീരുമാനിക്കുന്നതായിരുന്നു ബുദ്ധി.  നമ്മുടെ പിസി ജോര്‍ജിനെ വല്ലോം ഏല്‍പ്പിച്ചിരുന്നേല്‍  കേസ് വേഗം തെളിഞ്ഞേനേ. 

പിണറായി വിജയന്‍ അമേരിക്കക്ക് പോയതോടെ ആര്‍ക്കും ഒന്നിനും ഒരു ഉഷാറില്ല. വാര്‍ത്താ സമ്മേളനങ്ങള്‍ക്കൊഴികെ. മനത്രിമാര്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ സമയം കട്ടുമ്പോള്‍ കടപ്പുറത്ത് പോകും. പിന്നെ ഏഴാംകടലിനക്കരയിലേക്ക് വെറുതെ കണ്ണെയ്യും. ഇവിടെ രാത്രിയാകുമ്പോള്‍ അവിടെ പകലാണെന്ന് ആശ്വസിച്ച് തിരികെെ പോകും. അത്രക്ക് മിസ് ചെയ്യുകയാണ് അവര്‍ പിണറായിയെ. ആ മിസിങ്ങിനെ ഭരണ സ്തംഭനം എന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. ദുഷ്ടന്‍. സ്നേഹത്തിന്‍റെ വിലയറിയാത്തവന്‍.  

MORE IN THIRUVA ETHIRVA
SHOW MORE