ദിലീപ് ഇപ്പോള്‍ എവിടാണ്? അകത്തോ പുറത്തോ

thiruva
SHARE

അമ്മ എന്ന സംഘടനയില്‍ നിന്നും നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി പിന്‍വലിച്ച തീരുമാനം പിന്‍വലിച്ചു. ഇതിന് മുമ്പ് കേരള ചരിത്രത്തില്‍ ആര്‍എസ്പി എന്ന രാഷ്ട്രീയ സംഘടനക്കാണ് ഇങ്ങനെയൊരു വാചകം പറയാന്‍ ഭാഗ്യം കിട്ടിയിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മ എന്ന നക്ഷത്ര സംഘടനക്കും അതിനുകഴിഞ്ഞു. എന്താണ് നല്ല നടനം എന്ന് മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടര്‍ കാണിച്ചുതന്നു. പതിനഞ്ചുകൊല്ലം ആ പൊളപ്പന്‍ സീറ്റിലിരുന്ന ഇന്നസെന്‍റ് എന്തുകൊണ്ടാണ് നായകനായി ഉയരാത്തതെന്ന് മനസിലാക്കാന്‍ മോഹന്‍ലാലിന്‍റെ ഈ ഡീലിങ് മാത്രം കണ്ടാല്‍മതി.

ദിലീപ് ഉള്‍പ്പെടെയുള്ള നടന്മാര്‍  ഈ സര്‍വ്വകലാശാലയില്‍ നിന്ന് അഭിനയം ഉള്‍പ്പെടെ പലതും പഠിക്കേണ്ടിയിരിക്കുന്നു. ഇത്തിക്കരപക്കിയാകാനും ഒടിയനാകാനും അമ്മയുടെ ബിഗ്ബോസാകാനും ഒരേ സമയം കഴിയുന്ന അപൂര്‍വ കാഴ്ച. അമ്മയുടെ പുത്തന്‍ പ്രസിഡന്‍റ് പുതുമോടിയോടെ നാട്ടുകാരുടെ മുന്നിലേക്ക്. ചില കളികള്‍ കാണിക്കാനും ചിലത് പഠിപ്പിക്കാനും. 

ദിലീപ് സ്വച്ഛന്ത സഞ്ചാരിയാണത്രേ. ജയിലിന്‍റെ കാര്യത്തിലല്ല. സംഘടനയുടെ കാര്യത്തില്‍. അമ്മയുടെ കാര്യസ്ഥനായിരുന്ന ദിലീപ് നിര്‍മാതാവും തിയറ്റര്‍ ഉടമയും തുടങ്ങി വിവിധ റോളുകളില്‍ മിന്നിയിരുന്നതുകൊണ്ട് നിരവധി അനവധി സംഘടനകളില്‍ അംഗമായിരുന്നു. പക്ഷേ അവിടെനിന്നൊന്നും പുറത്താക്കിയപ്പോളും തിരിച്ചെടുത്തപ്പോളും യാതൊരു പുകിലുമില്ലായിരുന്നു. മറ്റു ബന്ധുക്കള്‍ പുറത്താക്കുന്നതുപോലല്ലല്ലോ അമ്മ വീട്ടില്‍ നിന്ന് ഇറക്കിവിടുന്നത്. തങ്ങളുടെ ബൈലോയ്ക്ക് എക്സിറ്റ് എന്ന ചുവപ്പു ബോര്‍ഡില്ലെന്ന് ദിലീപിനെ പുറത്താക്കികഴിഞ്ഞാണ് സംഘടന അറിഞ്ഞത് .  പിന്നെ എന്തുചെയ്യും.

പള്‍സറോടിച്ച കേസ് നടത്തുന്നതിന്‍റെ തിരക്കില്‍ ദിലീപ് അമ്മയുടെ പുറത്താക്കലിനെതിരെ കോടതിയെ സമീപിക്കാഞ്ഞത് സംഘടനയുടെ ഭാഗ്യം. ചെയ്ത തെറ്റുതിരുത്താന്‍ അമ്മയും മക്കളും കാത്തിരുന്നു. ഒടുവില്‍ തിരുത്തി. അപ്പോള്‍ അത് അതിലും വലിയ പൊല്ലാപ്പായി. നാട്ടുകാര്‍ മറന്നിരുന്ന കാര്യം കുത്തിപ്പൊക്കികൊണ്ടുവന്നതിന് ദിലീപ് അമ്മയുടെ അമ്മക്കുവിളിച്ചുകാണാനാണ് സാധ്യത. അപ്പോളാണ്  ഇടം തോളൊന്നുമെല്ലെ ചരിച്ച്, കള്ള കണ്ണൊന്നിറുക്കി ചിരിച്ച് ശരിക്കും നായകനെത്തിയത്.

അപ്പോ ദിലീപ് ഇപ്പോള്‍ എവിടാണ്. അകത്തോ പുറത്തോ. ഇത് ഹരികൃഷ്ണന്‍സ് സിനിമ അല്ലാത്തതുകൊണ്ട് ഇരട്ട ക്ലൈമാക്സ് പാടില്ല കേട്ടോ.  മോഹന്‍ലാലും മമ്മൂട്ടിയും രണ്ട് കസേരയൊക്കെ പണിയിച്ച് മലയാള സിനിമയുടെ ഉമ്മറത്തിട്ടിങ്ങനിരിക്കുമ്പോളാണ് ജയറാമിനെയൊക്കെ ചവിട്ടിയരച്ച് ഗോപാലകൃഷ്ണന്‍ എന്ന പയ്യന്‍ സംവിധാന സഹായത്തിലൂടെ അഭിനയത്തിലേക്കെത്തുന്നത്. കാലചക്രം സിനിമാ കൊട്ടകയിലെ റീല് കണക്കെ ഇങ്ങനെ കറങ്ങിയപ്പോള്‍ ദീലീപ് എന്ന നായകന്‍ ഉണ്ടായി. പിന്നെ കക്ഷിയും പണിയിച്ചു ഒരു കസേര. ആ കസേരയുടെ കാല് ഒടിയുന്നത് മറ്റേ രണ്ട് ആശാന്മാര്‍ക്കും കാണാന്‍ ഇഷ്ടമുള്ള കാഴ്ച ആകുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ല. 

സംഘടന രണ്ടായി പിളരാതിരിക്കാന്‍ ദിലീപിനെ പുറത്താക്കിയ അമ്മ WCC എന്നതിനെ ഒരു പിളര്‍പ്പായല്ല ആറാം വിരലായാണ് കാണുന്നതെന്ന് മനസിലായി. നിയമപരമല്ലാത്ത കാര്യം ചെയ്യാന്‍ മാതൃസംഘടനയെ നിര്‍ബന്ധിക്കുന്ന അക്കൂട്ടരെ പുറത്താക്കുകയാണ് അമ്മ ചെയ്യേണ്ടത്. അപ്പോള്‍ സ്ത്രീകള്‍ സംഘടനയില്‍ നിന്ന് ഒഴിവായിക്കിട്ടും. പിന്നെ നമുക്ക് ആ പേര് ഈസിയായി മാറ്റാം. അച്ഛനെന്നോ കൊച്ചച്ചനെന്നോ അങ്കിള്‍ എന്നോ ഇട്ടാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടേക്കും

ഇനി സിനിമാ കഥയുടെ ക്ലൈമാക്സിലേക്ക്. ഇടവേളക്ക് പുറത്തുപോയവര്‍ മുഴുവന്‍ അകത്തുകയറി എന്ന് ഉറപ്പാക്കിയ ശേഷമാണ് ക്ലൈമാക്സിലേക്ക് കടക്കുന്നത്. 

..........................................................................................................................................

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്ക വരെ ഒന്നുപോയി. തിരിച്ചുവരുമ്പോള്‍ ലഗേജിനൊപ്പം ഒരുലോഡ് വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ആ പോക്ക് കണ്ടപ്പോളേ ഉറപ്പായിരുന്നു. ഒപ്പം കരുതാവുന്ന സാധനങ്ങളുടെ തൂക്കത്തിന് വിമാനത്തില്‍ നിയന്ത്രണമുണ്ടെങ്കിലും വിവാദങ്ങള്‍ക്ക് അത് ബാധകമല്ലല്ലോ. എത്ര വേണേലുമാകാം. പിണറായി പെട്ടി പായ്ക്ക് ചെയ്യുന്നത് നമ്മുടെ കടകംപള്ളി സുരേന്ദ്രന്‍ രഹസ്യമായി കണ്ടുപിടിച്ചു. അപ്പോ പുള്ളിക്കും ആഗ്രഹം ഒപ്പം പോകണമെന്ന്. പിണറായി ആണെങ്കില്‍ സാമ്രാജിത്തം, ലോക പോലീസ് തുടങ്ങി പലതരത്തില്‍ അമേരിക്കയെ കളിയാക്കുകയും ചില ഘട്ടങ്ങളില്‍ ഭീഷണിപ്പെടുത്തുതയും ചെയ്തിട്ടുള്ള ആളാണ്. തന്‍റെ പ്രിയപ്പെട്ട നേതാവിനെ അതിലുപരി മനത്രിസഭയിലെ തന്‍റെ ബോസിനെ അമേരിക്കക്ക് മുന്നിലേക്ക് അങ്ങനങ്ങ് ഒറ്റക്കുവിടാന്‍ കടകംപള്ളിക്ക് ധൈര്യമില്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഴ് ഹ്യുമന്‍ വൈറോളജി എന്ന റിസര്‍ച്ച് കേന്ദ്രമാണ് കേരള മുഖ്യന്‍ സന്ദര്‍ശിച്ചത്. അമേരിക്കയുടെ ഔദ്യോഗിക ക്ഷണമാണെന്നും ട്രംപ് വിമാനത്താവളത്തില്‍ പിണറായിയെ കൂട്ടാനെത്തുമെന്നും സൈബര്‍ സഖാക്കള്‍ പോസ്റ്റിട്ടു. പിന്നെ അത് നിപ്പയെ ചെറുത്തതിന്‍റെ അവാര്‍ഡാണെന്നായി പചാരണം.  കട കാണാനെത്തിയ പിണറായിക്ക് അവര്‍ ഒരു ചായയും വടയും കൊടുത്തു. അത്ര പ്രാധാന്യമേ ഇതിനുള്ളൂ എന്നായി കാവി ട്രോളന്മാര്‍. കഥ എന്തായാലും പിണറായി ഒട്ടും കുറച്ചില്ല. മോദിജിയെ മനസില്‍ സ്മരിച്ചാണോ എന്നറിയില്ല. മുഖ്യനും ഒരു കോട്ട് തയ്പ്പിച്ചു. അതില്‍ പിണറായി എന്ന് എഴുതിയിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്

പണ്ടും വിമാന യാത്രകള്‍ പിണറായിക്ക് വിവാദങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. വെടിയുണ്ടയുമായി പറക്കാനെത്തിയപ്പോള്‍ തുടങ്ങിയ പൊല്ലാപ്പാണ്. ആ ശനിയന്‍ വിടാതെ കൂടിയിരിക്കുകയാണ്. 

അമേരിക്കയില്‍ കേരള മുഖ്യന്‍ എത്തുന്നു എന്നറിഞ്ഞ ഫൊക്കാന എന്ന സംഘടന അവരുടെ വാര്‍ഷികം ആ ദിവസങ്ങളില്‍ അങ്ങ് ആഘോഷിച്ചു. സംശയിക്കണ്ട പിണറായിയായിരുന്നു മുഖ്യതിഥി. പണ്ട് ചിക്കൊഗോയിലെത്തിയ സ്വാമി വിവേകാനന്ദന്‍ എന്‍റെ സഹോദരീ സഹോദരന്മാരേ എന്ന് അമേരിക്കക്കാരെ വിളിച്ചു. അത് ഇംഗ്ലീഷിലായിരുന്നു എന്നതാണ് കേരളം കാണുന്ന ഏക പാരായ്മ. ആ കുറവ് ഇതാ തീര്‍ക്കപ്പെടുകയാണ്. 

നശിപ്പിച്ച്. അമേരിക്കയില്‍ ചെന്ന് അമേരിക്കയെ പത്തു പറയാന്‍ കിട്ടിയ അവസരമായിരുന്നു. തുലച്ചു. ഒന്നുമല്ലെങ്കിലും ആ സദാംഹുസൈനെ കൊന്നതിനെങ്കിലും പകരം ചോദിക്കാമായിരുന്നു. മിനിമം അതെങ്കിലും നമ്മള്‍ പ്രതീക്ഷിച്ചു. പിണറായി വരുന്നു എന്നറിഞ്ഞപ്പോള്‍ മച്ചാനേ എന്തോ പണി വരുന്നുണ്ടെന്ന്  ട്രംപ് കൊറിയക്കാരന്‍ കിമ്മിനോട് പറഞ്ഞത്രേ.പിണറായിയെ കടകംപള്ളി ഒറ്റക്ക് വിട്ടില്ല. ടൂറിസം കൈയ്യിലുള്ളത് തുണയായി. അല്ലെങ്കില്‍ പറക്കാന്‍ പറ്റില്ലായിരുന്നു

മച്ചാനേ എന്തോ പണി വരുന്നുണ്ടെന്ന് .ഇപ്പോ പിടികിട്ടിയില്ലേ യാത്രയുടെ ഉദ്ദേശം. സംശയാലുക്കള്‍ വെറുതെ ഒരോന്ന് പറഞ്ഞു പരത്തി. എന്തായാലും ഫൊക്കാന ഇനി ഈ വേദിയിലേക്ക് സഖാവിനെ വിളിക്കില്ല. മുഖ്യന്‍ അമേരിക്ക കറങ്ങാന്‍ പോയതിനെ പ്രതിപക്ഷം എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ല എന്ന് സംശയിക്കുന്നവരുടെ അറിവിലേക്കായാണ് ഇനി പറയുന്നത്. വിമര്‍ശിക്കേണ്ട ആ തല മുഖ്യനൊപ്പം അതേ വിമാനത്തിലുണ്ടായിരുന്നു. പിന്നീട് ഫോക്കാനയുടെ അതേ വേദിയിലും

നാട്ടാല്‍ കോണ്‍ഗ്രസിലെ കാലാവസ്ഥ മാറിയതറിയാത്ത ചെന്നിത്തല സ്വന്തം പാര്‍ട്ടി വെല്ലുവിളി നേരിടുന്ന കാലത്താണ് ഈ പുറപ്പെട്ടുപോകല്‍ നടത്തിയതെന്നൂടെ ഓര്‍ത്താല്‍ കൊള്ളാം. പക്ഷേ ഒരുകാര്യത്തില്‍ ചെന്നിത്തലയെ സമ്മതിക്കണം. അമേരിക്കയിലെത്തിയപ്പോളും പിണറിയാക്കിട്ട് ഒരു നൈസ് പണി പുള്ളി കൊടുക്കാന്‍ മറന്നില്ല

MORE IN THIRUVA ETHIRVA
SHOW MORE