സ്വയം പുകഴ്ത്തി കേരള പൊലീസിന്‍റെ ആൽബം; സംഗതി ക്രിയേറ്റീവ് ആണ്

kerala-police
SHARE

കേരള പൊലീസ് നാഴികയ്ക്ക് നാല്‍പതുവട്ടം പ്രശ്നങ്ങളുണ്ടാക്കുമ്പോഴും ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ചയൊന്നും വരുത്തിയിട്ടില്ല. പൊലീസിന്‍റെ നല്ലനടപ്പിനെ പ്രകീര്‍ത്തിച്ച് പൊലീസുകാരുതന്നെ തയ്യാറാക്കിയ സംഗീത ആല്‍ബമൊക്കെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൊച്ചിയിലെ പൊലീസുകാരാണ് സംഭവത്തിന് പിന്നില്‍. നന്‍മ പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ ഗാനം പൊലീസുകാര്‍ക്കിടയില്‍ തന്നെ പ്രചരിപ്പിക്കുന്നതാവും നല്ലത്. നാട്ടുകാര്‍ക്ക് അതുകണ്ടിട്ട് ഒന്നും കിട്ടാനൊന്നും പോവുന്നില്ലല്ലോ. പൊലീസെങ്ങാനും അതുകണ്ട് നന്നായാല്‍ അതല്ലേ നല്ലത്. 

MORE IN THIRUVA ETHIRVA
SHOW MORE