മോദിയെ കണ്ടില്ല; കോച്ചെങ്കിലും കാണിക്കൂ

thiruva-coach-factory-t
SHARE

ആദ്യം പറയാന്‍ പോകുന്ന കഥ തീവണ്ടിപ്പാളം പോലെ നീളമുള്ളതും പരസ്പരം കൂട്ടിമുട്ടാത്തതുമായ ഒന്നിനെക്കുറിച്ചാണ്. പാലക്കാട് കഞ്ചിക്കോട് കോച്ചുഫാക്ടറി. കഴിഞ്ഞ 36 വര്‍ഷമായി എപ്പോളൊക്കെ റെയില്‍വെ ബജറ്റ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടോ അപ്പോളൊക്കെ കേരളം കണ്ണുംനട്ട് ഇരുന്നിട്ടുണ്ട് ഈ കോച്ചു ഫാക്ടറിക്കുവേണ്ടി. 1982 ല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടുമായി പാലക്കാട് കോട്ടമൈതാനിയിലെത്തിയ പ്രധാനമന്ദ്രി ഇന്ദിരാഗാന്ധിയാണ് മലയാളിയുടെ മനസില്‍ ആ വിത്തിന് കുഴിയെടുത്തത്. ഇന്നും ആ കുഴി തരിശായി കിടക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് എംപിയായ എംബി രാജേഷം മറ്റ് ഇടത് സഹമുറിയന്മാരും ചേര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍വേ ഭവനുമുന്നില്‍ ഒരു സമരം സംഘടിപ്പിച്ചത്. അത് ഉദ്ഘാടനം ചെയ്യാം എന്നു സമ്മതിച്ച പിണറായി സത്യം പറഞ്ഞാല്‍ പെട്ടുപോയി. വകുപ്പുമന്ത്രിയെ കാണാനെത്തിയ കേരള മുഖ്യന്‍ ചമ്മി തിരിച്ചുപോയെന്നാണ് വാര്‍ത്ത. കോച്ചുഫാക്ടറി സമരത്തില്‍ ഒപ്പം കൂട്ടാത്തതില്‍ പ്രതിപക്ഷത്തിന്‍റെ ചീത്ത വേറെ

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ബ്രിട്ടീഷുകാര്‍ക്കൊപ്പം ഇന്ത്യ വിട്ടിരുന്നില്ല. കോച്ചുഫാക്ടറി വിഷയത്തില്‍ അങ്ങനൊരു കളിക്ക് കോപ്പുകൂട്ടാനിരുന്ന കേന്ദ്ര സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ടാണ് കേരളത്തിലെ ഇടതന്മാര്‍ മാത്രമായി ഈ ആവശ്യവുമായി തെരുവിലിറങ്ങിയത്. ഇപ്പോ ഉറപ്പായി, ഉറപ്പായും കേന്ദ്രം കോച്ചുഫാക്ടറിയെന്ന ഉറപ്പ് പാലിക്കും. ഒന്നിച്ചു ചെന്നിട്ട് അരി കിട്ടിയില്ല. എന്നിട്ടാ

അല്ല ഇങ്ങനെ മലയാളത്തില്‍ വാക്കുപാലിക്കൂ എന്നൊക്കെ വിളിച്ചുപറഞ്ഞാല്‍ മോദി പിയൂഷ്ഗോയല്‍ ഇത്യദികള്‍ക്ക് മനസിലാകുമോ. അവര്‍ ഇത് കേള്‍ക്കുന്നില്ല എന്നത് മറ്റൊരു വസ്തുത. എങ്കിലും ഡല്‍ഹിയിലെ വഴികളിലൂടെ നടക്കുന്നവര്‍ക്കെങ്കിലും മനസിലാകുന്ന ഭാഷ ഉപയോഗിച്ചുകൂടേ. ഇത് സെക്രട്ടറിയേറ്റിനുമുന്നിലെ സ്റ്റാച്യൂ ജംഗ്ഷനല്ലല്ലോ

റയില്‍വേക്ക് ആവശ്യത്തിന് കോച്ചുകള്‍ ഉണ്ടെന്നാണ് വകുപ്പുമന്ത്രി പിയൂഷ് ഗോയല്‍ പറയുന്നത്. അപ്പോളോ.

കേരളമുഖ്യനായ ഇരട്ട ചങ്കന്‍ പുലിമടയിലെത്തി അമ്പത്തിയാറിഞ്ച് നെഞ്ചുവിരിവുള്ളവനെ ഇങ്ങനെ പച്ചക്ക് പറയുന്നതുകേട്ടപ്പോള്‍ ദേശവിരുദ്ധരായ ദേശീയ മാധ്യമങ്ങള്‍ ഓടിക്കൂടി. ഇപ്പോ പറഞ്ഞത് ഇംഗ്ലീഷില്‍ ഒന്നു മൊഴിഞ്ഞേക്കാമോ എന്നായി പിണറായിയോട് അവര്‍.

കേരളത്തിലെ മാത്രമല്ല ദേശീയ മാധ്യമങ്ങള്‍ക്കും പിടികൊടുക്കുന്നവനല്ല പിണറായി വിജയനെന്ന് ഇപ്പോള്‍ മനസിലായില്ലേ. മോദിയെ തപ്പിനടന്ന പിണറായിക്ക്  കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെയാണ് ആദ്യം കൈയ്യില്‍ കിട്ടിയത്. കിട്ടിയവനിട്ട് ആദ്യം കൊടുത്തു പത്ത്. ആകാശത്തുകൂടി തീവണ്ടിയോടിക്കാന്‍ പറ്റില്ലെന്നാണ് ഗോയല്‍ പറഞ്ഞത്. അത് മുഖ്യന്‍ കേട്ടിരുന്നോ

എല്‍ഡിഎഫ് എംപിമാര്‍ ഷൈന്‍ ചെയ്തത് യുഡിഎഫിന് ഒട്ടും പിടിച്ചിട്ടില്ലെന്ന് പ്രത്യേകം പറയണ്ടല്ലോ. കോച്ചുഫാക്ടറി ഒരെണ്ണം ഞങ്ങള്‍ക്കും വേണമെന്ന ലൈനിലായിരുന്നു അവരുടെ സമരം. ജോസ് കെ മാണി പോയതോടെ പതിനൊന്നിലേക്ക്  ചുരുങ്ങിയെങ്കിലും വീറും വാശിയും തെല്ലും കുറവില്ലായിരുന്നു യുഡിഎഫ് സമരത്തിന്. ഒരാള്‍ വിളിച്ച മുദ്രാവാക്യം മറ്റൊരാള്‍ ഏറ്റുവിളിച്ചില്ല എന്നതുമാത്രമായിരുന്നു ഏക പോരായ്മ

ഇതാണ് കുഴപ്പം . പൊതുവെ ലീഗുകാര്‍ എന്ത് മുദ്രാവാക്യം വിളിച്ചാലും അത് മറ്റാര്‍ക്കും മനസിലാകാറില്ല. ഇതറിയാവുന്നവര്‍ വെറുതെ ഒരു മുദ്രാവാക്യ കമ്പയില്‍ സ്റ്റഡി നടത്തുന്നത് എപ്പോളും നന്നായിരിക്കും. വെറുതെ കേരളത്തെ പറയിക്കരുത്. ദാ ആന്‍റോ ആന്‍റണി താളത്തില്‍ പാടിത്തരും. കേട്ടുപാട്

ഈ പറഞ്ഞത് മലയാളമാണ്. പക്ഷേ കൊടിക്കുന്നില്‍ സുരേഷ് ഇത് സ്വന്തം ശൈലിയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ സംഗതി അല്‍പ്പം നീവം വയ്്ക്കും. ചിലത് കൈയ്യില്‍ നിന്നിടുന്നത് പണ്ടേശീലമായിപ്പോയി

MORE IN THIRUVA ETHIRVA
SHOW MORE