ബ്രസീൽ ജയിച്ചു; റോണോ മിന്നിക്കയറി; മെസി മാത്രം...

Thumb Image
SHARE

കാറ്റിലും കോളിലും മഴയിലും തളരാതെ വീണ്ടും വന്നിരിക്കുകയാണ്. തൊണ്ണൂറുമിനിട്ട് ശ്വാസമടക്കി കളികണ്ട മലയാളികളായ മുഴുവന്‍ ബ്രസീല്‍ ആരാധകര്‍ക്കും ടെന്‍ഷന്‍ ഇറക്കാവയ്ക്കാവുന്നതാണ്. കാറ്റുനിറച്ച ഒരു പന്ത് ലോകത്തിന്‍റെ നെഞ്ചില്‍ ഉരുണ്ടുതുടങ്ങി. അതോടെ ലോകം പലതായി വീണ്ടും വിഭജിക്കപ്പെട്ടു. കുത്തിപ്പൊക്കല്‍ നിര്‍ത്തിവച്ച ഫേസ്ബുക്കന്മാര്‍ ഇഷ്ടരാജ്യത്തെ പുകഴ്ത്താനും എതിരാളികളെ താഴ്ത്താനും തിരക്കിട്ട് നീക്കങ്ങള്‍ നടത്തുന്നു.  ഇങ്ങ് കേരളത്തിലെ എഫ്ബി പോസ്റ്റുകളും വഴിയൊര ഫ്ലക്സുകളും കണ്ടാല്‍ സാക്ഷാല്‍ മെസിയും നെയ്മറും റൊണാള്‍ഡോയുമൊക്കെ ഞെട്ടിപ്പോകും. അത്രക്കാണ് വീറും വാശിയും. ആരാധകരെ കടുത്ത നിരാശയിലാക്കി റഷ്യന്‍ മണ്ണില്‍ മെസ്സിപ്പട ചെറുതായൊന്നു പൊട്ടി. ക്രൊയോഷ്യയുടെ ആ മൂന്ന് അമിട്ടുകള്‍ വീണത് അര്‍ജന്‍റീനയില്‍ മാത്രമല്ല. ഇവിടെ ഒരുപാട് നെഞ്ചുകളിലാണ്

മെസ്സി കപ്പുയര്‍ത്തുന്നത് സ്വപ്നം കണ്ടു എന്നതല്ല ഇവിടെ ആരാധകരുടെ വിഷയം. ബ്രസീല്‍ ഇതാ ജയിച്ചിരിക്കുന്നു. റൊണാള്‍ഡോ മിന്നിക്കയറുന്നു. എന്നിട്ടും മാലാഖ മാത്രമിങ്ങനെ മങ്ങുന്നത് എങ്ങനെ സഹിക്കാനാകും. പാതിരാത്രിക്ക് കളികഴിഞ്ഞ് ഉടന്‍ ഉറങ്ങാന്‍ മിനക്കെടാതെ ട്രോള്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവരാണ് ശരിക്കും ഈ ലോകകപ്പിലെ താരങ്ങള്‍.

കഴിഞ്ഞ ലോകകപ്പിലും മെസ്സി വലിയ മാജിക്കുകള്‍ കാണിച്ചില്ല. ഗോളടിച്ചില്ലെങ്കിലും കളി ജയിച്ചില്ലെങ്കിലും മെസ്സിക്ക് വലിയ തട്ടുകേടുണ്ടാകില്ല. ക്ലബില്‍ മടങ്ങിയെത്തിയാല്‍ വീണ്ടും സോക്സിനുള്ളില്‍ മാജിക്ക് ഒളിപ്പിച്ച് മെസിക്കിറങ്ങാം. എന്നാല്‍ ഫുട്ബോളില്‍ കളി തോറ്റാല്‍ ചീത്തപ്പേരും പണിപോകലും കോച്ചിനാണ്. പാവം ഹോര്‍ഗെ സാംപോളി. പിള്ളേര്‍ തന്നെ ഇങ്ങനെ പന്തുതട്ടുമെന്ന് പുള്ളീം വിചാരിച്ചില്ല

MORE IN THIRUVA ETHIRVA
SHOW MORE