പിണറായി സ്കൂൾ ഒാഫ് ജേണലിസം

thiruva30-5
SHARE

കോട്ടയത്തുനിന്നുള്ള രണ്ട് നേതാക്കള്‍ കുമ്മനവും ഉമ്മന്‍ ചാണ്ടിയും പണികിട്ടി പോയപ്പോള്‍ നമ്മള്‍ വിചാരിച്ചു ഇടതുമുന്നണിയില്‍ പണി കിട്ടാന്‍ പോകുന്നത് വൈക്കം വിശ്വനു വല്ലോം ആയിരിക്കുമെന്ന്. പക്ഷേ പറന്നുപോകുന്ന പണികള്‍ ഏണിവച്ചു പിടിക്കുന്ന പിണറായിക്ക് കോട്ടയത്തെ പൊലീസ് ഒരു നല്ല സമ്മാനം കൊടുത്തു. ആഭ്യന്തര കാര്യങ്ങള്‍ നാട്ടുകാര്‍ക്ക് തലവേദനയായ  സ്ഥിതിക്ക് തുടങ്ങുകയാണ് തിരുവാ എതിര്‍വാ

ചര്‍ച്ചകളാണ് എവിടെയും. അതിനാല്‍ ഇന്ന് തിരുവായും എതിര്‍വായും നമുക്ക് ചര്‍ച്ചകളിലൂടെ തന്നെ കേള്‍ക്കാം. നിരവധി പ്രമുഖര്‍ വിവിധ കളങ്ങളിലായെത്തും. നിലവില്‍ പലരും അണിയറയില്‍ മേക്കപ്പിടുകയാണ്. ആഭ്യന്തരവകുപ്പ് എനന്ത് വളരെ മനോഹരമായ ഒന്നാണെന്ന് പണറായി വിജയന്‍ ധരിച്ചതില്‍ തെല്ലും കുറ്റം പറയാനാവില്ല. റാന്‍മൂളികളുടെ സംഘം എന്ന പുള്ളിയുടെ ആ ധാരണ പക്ഷേ ഇപ്പോ പാടേ മാറി. ദിവസവും പൊലീസ് ഉണ്ടാക്കുന്ന തലവേദനക്ക് മരുന്ന് കഴിക്കലാണ് പിണറായിയുടെ പ്രധാന പണി. വന്നുവന്ന് മരുന്ന് ഫാക്ടറി സ്വന്തമായി വേണം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഈ സാഹചര്യത്തില്‍ ഒരു ചര്‍ച്ചാ വേദി തിരുവാ ഒരുക്കുകയാണ്. ദാ ഇവിടെയൊക്കെ ഇങ്ങനെ പലരും ഉണ്ട്. മുഖ്യനെ ഈ ചര്‍ച്ച ഉദ്ഘാടനം ചെയ്യാന്‍ ക്ഷിണിക്കുകയാണ്. 

ദേ കിടക്കുന്നു. എന്തുപറഞ്ഞാലും അവസാനം എത്തിനില്‍ക്കുന്നത് സുരക്ഷ എന്ന വാക്കിലാണ്. അണുവിടെ പിഴവില്ലാതെ സുരക്ഷ ഒരുക്കി. പക്ഷേ അത് കേരളത്തിലെ മുഖ്യമന്ത്രിക്ക് മാത്രമാണെന്ന് ജനം ഇപ്പോ തിരിച്ചറിഞ്ഞു. കോട്ടയത്തെത്തിയ മുഖ്യന് ചുറ്റും പത്തുമുന്നൂറ്റിയമ്പത് കാക്കി ധാരികള്‍. ഒരു പോറലുപോലും പറ്റാത വന്നതുപോലെ മടങ്ങാന്‍ അങ്ങേക്കായല്ലോ

പക്ഷേ ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു. ഗാന്ധിനഗര്‍ എസ്ഐക്ക് കോട്ടയത്തെ പരിപാടിയില്‍ തന്‍റെ സുരക്ഷാ ചുമതല ഇല്ലയാരുന്നു എന്ന് സിഎം പറയുന്നതായിട്ട്. ഇതാണ് ആ സ്വപ്നം. പക്ഷേ ഞാന്‍ ശരിക്കും പേടിച്ചുപോയി. എന്നെ ജീവനോടെ പിടിച്ച് തിന്നുമോ എന്നായിരുന്നു പേടി

എന്തായാലും എനിക്ക് ചെണ്ടയടിക്കാന്‍ താല്‍പര്യമില്ല. ഇനി പ്രതിപക്ഷത്തിനുണ്ടോ എന്നറിയില്ല. എന്തായാലും രമേശ് ചെന്നിത്തല സ്ഥലത്ത് കൃത്യസമയത്ത് എത്തിയ സ്ഥിതിക്ക് പുള്ളിക്കാണ് അത് പറയാന്‍ അവസരം

അപ്പറഞ്ഞതില്‍ കാര്യമില്ലാതില്ല. ഉമ്മന്‍ചാണ്ടി അതിര്‍ത്തി കടന്ന് പോകയിന്‍റെ ഹാങ് ഓവറില്‍ തല അതിരുകടന്ന  സന്തോഷത്തിലാണ്. ആ തുള്ളിച്ചാട്ടത്തിനിടക്ക് അറിയാതെ പറഞ്ഞുപോകുന്നതാ. ക്ഷമിച്ചേര്. ഒന്ന് വിരട്ടിയാ മതി നന്നായിക്കോളും. അപ്പോ മുഖ്യന്‍ പറ . എന്നാ പരിപാടി. നടപടിയുടെ കാര്യത്തില്‍

സര്‍ക്കാരിന്‍റെ ഈ ഉറപ്പിനോട് പ്രതികരിക്കാന്‍ വേണ്ടി എകെ ആന്‍റണി വാ തുറക്കാനം എന്ന് സമ്മതിച്ചിച്ച് എത്തിയിട്ടുണ്ട്. ശ്രീ ആന്‍റണീ തിറന്നോളൂ

ഇടക്കിടക്ക് ചര്‍ച്ചയില്‍ വന്ന് മറുപടി പറയാന്‍ മുഖ്യന് സമയമില്ല. നിരവധി പൊലീസുകാരുടെ സസ്പെന്‍ഷന്‍ ഓര്‍ഡറൊക്കെ ഒപ്പിട്ട് തള്ളാനുള്ളതല്ലേ. തിരക്ക് മനസിലാക്കുന്നു. അതുകൊണ്ട് പുള്ളി തനിക്ക് പകരം എന്‍ ഷംസീര്‍ എന്ന ചര്‍ച്ചാ തൊഴിലാളിയെ വിട്ടുതന്നതായുള്ള ഉത്തരവില്‍ ഒപ്പുവച്ചിട്ടുണ്ട്. അപ്പോ ഷംസീര്‍ പറഞ്ഞോളൂ എകെക്കുള്ള മറുപടി

കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നവരായിരുന്നു ഇതുവരെ പൊലീസ്. ഇപ്പോ പക്ഷേ പൊലീസിന്‍റെ കുറ്റം തന്നെ കണ്ടുപിടിച്ച് ശിക്ഷിക്കേണ്ട എക്സ്ടാ ഓര്‍ഡിനറി അവസ്ഥയിലാണ് അവര്‍. അല്ലേ സിഎമ്മേ. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും കറക്ട് ഉണ്ടോ

ഇതല്ലേ നാട്ടുകാരെല്ലാം രണ്ടുദിവസമായി പറയുന്നത്. നീനു എന്ന പെണ്‍കുട്ടി പറയുന്നത്. കെപിസിസി നൈറ്റ് വാച്ച് മാന്‍ എംഎം ഹസന്‍ വരെ ഇക്കാര്യത്തില്‍ എന്തോ പറയാന്‍ വന്നിട്ടുണ്ട്. 

ശ്രീ എംഎം ഹസന്‍, വിടുവായിത്തം നിരോധിച്ചതായി സര്‍ക്കാര്‍ അറിയിപ്പുണ്ട്. സോ ഇനി പറയരുത്. അപ്പോ ശ്രീ ഷംസീര്‍ പൊലീസിനെ മാത്രം പിടിച്ചാ മതിയോ നമ്മുടെ പൊലീസ്

ഇങ്ങനെയൊക്കെ പറഞ്ഞ ഹസന് വിടുവായന്‍ പദവി കിട്ടിയതേയുള്ളൂ. അത് മറക്കരുത്. 

ഇതാണ് ടോട്ടല്‍ കണ്‍ഫ്യൂഷന്‍. അല്ലേലും ഈ സിപിഎമ്മുകാര്‍ ഇങ്ങനാ. ഉപദേശകരുടെ നിരകാരണം ശ്വാസം വിടാന്‍ പറ്റാത്തതാണ് മുഖ്യന്‍റെ പ്രധാന പ്രശ്നം. അവരില്‍ ആര്‍ക്കെങ്കിലും ഈ ഫോട്ടോ ഒന്ന് നേരത്തേ കാണിച്ചിരുന്നെങ്കില്‍ കുറെ പഞ്ച് ഡയലോഗ് വേസ്റ്റാക്കാതിരിക്കാമാരുന്നു. വെറുതെ നുണയന്‍ എന്ന പേര് വീണത് മിച്ചം. അല്ലേ ഹസന്‍ജീ

കേരള പൊലീസ് ശരിക്കും കുടുക്കിലായി. മുഖ്യമനന്ത്രി അടുത്ത പരിപാടിക്കെത്തുമ്പോള്‍ മിക്കവാറും സ്ഥലത്ത് ഒരു എസ്ഐമാര്‍ പോലും ഉണ്ടാവില്ല. അതായിരിക്കും ഇനി അടുത്ത പണി. അതിനുമുമ്പ് ഒരു ഇടവേള.

വീണ്ടും സ്വാഗതം. ചര്‍ച്ചിക്കല്‍ തുടരുകയാണ്. എസ്കോര്‍ട്ട് എന്ന വിഷയത്തില്‍ പല മഹന്മാരും ഇനിയും അബിപ്രായം രേഖപ്പെടുത്തു. പിണറായിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ചിലത് പറയാന്‍ ഷംസീര്‍ ഒരുങ്ങിയിട്ടുണ്ട്. കണ്ണും കാതും കൂര്‍പ്പിക്കാം

എന്‍റമ്മേ. വീണ്ടും മലപ്പുറം കത്തി. ഷംസീര്‍. പിണറായി വാഴ്ത്തല്‍ എന്ന വിഷയത്തില്‍ നമുക്ക് മറ്റൊരു ദിവസം ഇരിക്കാം. തള്ള് എനിക്കിഷ്ടമാണ്. പക്ഷേ ഇന്ന് താങ്ങില്ല. വിഷയം ഈ കേസില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു എന്നതാണ്

ഈ തിരക്കുപിടിച്ച ഷെഡ്യൂളിനിടയില്‍ നീനുവിന്‍റെ വാക്കുകള്‍ താങ്കള്‍ കേട്ടുകാണില്ല. അറിയാം. ഇപ്പോ കേള്‍പ്പിക്കാം

അയാള്‍ പറയുന്നത് അയാളുടെ നിര്‍ഭാഗ്യത്തിന് ഡിവൈഎഫ്ഐ ആയി എന്നാണ്. സാരമില്ല. ജയിലില്‍ കിടക്കുമ്പോ നേരെയായിക്കോളും

അല്ല അങ്ങനെയല്ല സിഎം. അവര്‍ ഡിവൈഎഫ്ഐക്കാര്‍ തന്നെയാണ്. അല്ലെങ്കില്‍ പാഷാണം ഷാജിയോട്, സോറി ലോക്നാഥ് ബഹ്റയോട് ചോദിച്ച് നോക്ക്. അല്ലേല്‍ ഷംസീര്‍തന്നെ പറയും. എല്ലാം അറിയുന്നവരെയാണല്ലോ നാം ഇപ്പോള്‍ ഷംസീര്‍ എന്നൊക്കെ വിളിക്കുന്നത്

ഒരുമിനിട്ട് ഒരുമിനിട്ട് സിഎം ഏതാണ് പറയുന്നു. കേട്ടേച്ചും വരാം

അടിപൊളി. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയ നീനുവിന് അവിടെനിന്നു കൊട്ടക്കണക്കിന് കിട്ടിയ  സ്തീസുരക്ഷയെപ്പറ്റി കേട്ടുവരാം

ഇതാണ് നീനുവിന് പിണറായി പൊലീസ് നല്‍കിയ സംരക്ഷണം. ജനമൈത്രി പൊലീസ്. വരാപ്പുഴയില്‍ കൊട്ടിഘോഷിച്ച്ച മുഖ്യന്‍ എടുത്ത നടപടികള്‍ സത്യം പറഞ്ഞാല്‍ എത്ര പൊലീസുകാര്‍ അറിഞ്ഞു എന്നതാണ് ഇപ്പോ സംശയം. പണി ചെയ്തില്ലെങ്കില്‍ പണിയാകുമെന്ന് കേരള പൊലീസിനെ ദിവസവും രാവിലെ അറിയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തംകൂടിയാണ് പിണറായിക്ക് വന്നുചേര്‍ന്നിരിക്കുന്നത്.

ശരിയാ നാട്ടുകാര്‍ അത് നന്നായി തിരിച്ചറിയുന്നുണ്ട്. നമ്മുടെ താരം ബഹ്റ എത്തിയിട്ടുണ്ട്. ആ വാമൊഴി ഇന്ന് കേള്‍ക്കാതെ പോകാനാകില്ല. ചരിഞ്ഞ തൊപ്പിക്ക് ഹോള്‍സെയില്‍ ഓര്‍ഡര്‍ കൊടുക്കുന്നതിന്‍റെ തിരക്കൊക്കെ കഴിഞ്ഞോ ആവോ

ആരാണ് സാര്‍ കേസ് അന്വേഷിക്കുന്നത്

അടിപൊളി. പിണറായിക്ക് പറ്റിയ കമ്പനി. ഒരുകാര്യം ഉറപ്പായി. ഗാന്ധിനഗര്‍ എസ്ഐ സുരക്ഷാ ചുമതലയില്‍ ഇല്ലായിരുന്നു എന്ന് മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുത്ത ആളെ ഇപ്പോ പിടികിട്ടി. ശരിയല്ലേ. സത്യം പറ. ഇതിനെ എവിടുന്ന് കിട്ടി

ഉം എന്നിട്ടു വേണം ചെണ്ടയല്ല, മദ്ദളമല്ല, ഗിറ്റാറല്ല എന്നൊക്കെ വിളിച്ചുകൂവാന്‍. ഓ വിമര്‍ശിക്കാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ആണല്ലേ. അല്ലേ ഷംസീറേ

എസ് ഐ മുഖ്യമന്ത്രിയുടെ സംരക്ഷക്ക് എത്തിയിരുന്നു എന്നതാണ് മാധ്യമങ്ങള്‍ നല്‍കിയ ആ തെറ്റായ വാര്‍ത്ത. ഫോട്ടോ ഉള്ളത് ഭാഗ്യം. 

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നൊരു പ്രയോഗം ഇവിടൊക്കെയുണ്ട്. കണ്ണൂരിണ്ടോ ആവോ

അപ്പോ അതാണ്. പൊലീസ് സ്വയം നന്നാകണം. അല്ലേ

ആരെ എസ്ഐ മാരെയോ. ഇവിടുത്തെ ചൂടുപിടിച്ച ചര്‍ച്ച അറിഞ്ഞ് അഭിപ്രായം രേഖപ്പെടുത്താന്‍ ഒരു ഡല്‍ഹിക്കാരന്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അവസരം

ശ്രീ കോടിയേരി മറുപടി

എന്തായാലും ഇത്രേമായി. എന്നാപ്പിന്നെ ചെന്നിത്തല പറയുന്നതുകൂടി കേള്‍ക്കാം

ആരാണ് വിഡ്ഢി എന്ന വിഷയത്തിലേക്കാണ് ചര്‍ച്ച പുരോഗമിക്കുന്നത്. മുഖ്യമന്ത്രി. എന്നാപ്പിന്നെ ആ റൂട്ടില്‍ ഒന്ന് പിടിച്ചാലോ. എന്തായാലും പൊലീസ് നന്നാവില്ല. അപ്പോ അവരെ ഉപദേശിച്ച് സമയം കളയണ്ടല്ലോ

ഒകെ അപ്പോ മുഖ്യന്‍റെ മൂട് മാറും മുമ്പ് പൊലീസ് പിടിച്ച പുലിവാല് അഥവാ ആഭ്യന്തര മണ്ടത്തരങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണ്. തിരുവാ എതിര്‍വായുടെ മുന്‍ ചര്‍ച്ചകള്‍ മനോരമ ന്യൂസ് ഡോട് കോമിലും യു ട്യൂബിലുമുണ്ട്. കാണാന്‍ മറക്കരുത്. അപ്പോ നന്ദി സല്യൂട്ട്.

MORE IN THIRUVA ETHIRVA
SHOW MORE