ദുരഭിമാനക്കൊലയ്ക്ക് ചൂട്ടുപിടിക്കൽ

thiruva-pinarayi1
SHARE

വിദേശ വനിതയുടെ തിരോധാനം വിജയകരമായി അന്വേഷിച്ച പിണറായി പൊലീസ് അഭിമാന പുരസരം അവതരിപ്പിക്കുന്ന പുതിയ നാടകം. ദുരഭിമാനക്കൊലക്ക് ചൂട്ടുപിടിക്കല്‍. 

കേരളത്തിന് വാനോളം അഭിമാനിക്കാം. ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാറുള്ളവര്‍ക്ക് നമ്മുടെ സ്വന്തം നാട്ടില്‍ അതിനായി അവസരം ഒത്തുവന്നിരിക്കുകയാണ്. കേരള പൊലീസ് അകമഴിഞ്ഞു സഹായിച്ചതുകൊണ്ടാണ് വളരെ ദുഷ്കരമായിരുന്ന ഈ കൃത്യം ഇത്രയും എളുപ്പത്തില്‍ ചെയ്യാന്‍ കഴിഞ്ഞത് എന്നത് നന്ദിയോടെ സ്മരിക്കുന്നു. സ്മരിക്കപ്പെടേണ്ടത് തന്നെയാണ്. ഭര്‍ത്താവിനെ തന്‍റെ സഹോദരന്‍ പുലര്‍ച്ചെ രണ്ടുമണിക്ക് വീടാക്രമിച്ച് തട്ടിക്കോണ്ടുപോയെന്നും കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഭാര്യക്ക് പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറയേണ്ട ദയനീയമായ ഒരു സാഹചര്യം. ആണോ അയ്യോ ഇപ്പോ അന്വേഷിക്കാന്‍ സമയമില്ലല്ലോ. എന്ന് കോട്ടയം ഗാന്ധിനഹര്‍ പൊലീസ്. അങ്ങനെ പൊലീസ് പറയാന്‍ ഒരു കാരണമുണ്ട്. ചെരിഞ്ഞ തൊപ്പി ഇതുവരെ എത്തിയിട്ടില്ല. പിന്നെങ്ങനെ നന്നാകും. അത് വന്നിട്ടു നന്നാകാനിരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഏടാകൂടങ്ങള്‍. വരാപ്പുഴയില്‍ പൊലീസിനെതിരെ നടപടിയെടുത്തതിലൂടെ കാക്കിയെ വിറപ്പിച്ചു എന്നവകാശപ്പെട്ട പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും ആഭ്യന്ത്രവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി. പോരാത്തതിന് കക്ഷി കോട്ടയത്തുണ്ടായിരുന്നു താനും. മുഖ്യന് ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ നിന്നും സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഗാന്ധിനഗര്‍ എസ്ഐ ആക്രമികളില്‍ നിന്ന് കെവിന്‍ എന്ന യുവാവിനെ രക്ഷിക്കാന്‍ പോകാതിരുന്നത്. ഇക്കാര്യം എസ്ഐ വരെ സമ്മതിച്ചു. പക്ഷേ സമ്മതിക്കാത്ത ഒരേ ഒരാളെ ഈ ലോകത്തുള്ളൂ. പിണറായി. ഈ സാഹചര്യം മനസില്‍ കണ്ട് രണ്ടുവര്‍ഷ മുമ്പ് എല്‍ഡിഎഫ് പുറത്തിറക്കിയ പരസ്യ ചിത്രവും തുരുവാ റീ ലോഡ് ചെയ്യുന്നു.

ആര്‍ക്കാണ് അസഹിഷ്ണുത എന്നത് ആ മുഖത്തും വാക്കുകളിലും ശരീര ഭാഷയിലും ഉള്ളതുകൊണ്ട് വലിയ ഡെക്കറേഷന്‍ നമ്മള്‍ നടത്തുന്നില്ല. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മെഡിക്കല്‍ കോളജില്‍ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് അങ്ങ് പോയത് ഓര്‍ക്കുന്നുണ്ടാവുമല്ലോ അല്ലേ. ഇന്ദ്ര ചന്ദ്രന്മാരെ ഭയക്കാതെ അങ്ങ് ആ ചടങ്ങിലേക്ക് നടന്നു കയറുമ്പോള്‍ അതിന് സാഹചര്യം ഒരുക്കിയത് താങ്കള്‍ക്കിപ്പോള്‍ സസ്പെന്‍്ഡ് ചെയ്യേണ്ടിവന്ന ആ എസ് ഐ ആണ്. സഖാവ് വിശ്വസിക്കില്ലെന്ന് അിറിയാം. വെറുതെ പറഞ്ഞു എന്നേയുള്ളൂ.  സുരക്ഷാ ചുമതല ഉണ്ടായിരുന്ന ചങ്ങനാശേരി ഡിവൈഎസ്പിയോടൊക്കെ ചോദിച്ചാല്‍ സിപിളായി അറിയാവുന്ന കാര്യമാണെന്നു ഓര്‍മിപ്പിച്ചു എന്നേയുള്ളൂ. 

അതെ ട്രോളല്ല. പക്ഷേ കാണുമ്പോള്‍ അറിയാതെ ചിരിവരുമെന്നുമാത്രം. എല്‍ഡിഎഫിനെ പൊക്കിപ്പറയുന്ന ഇത്തരം അമച്വര്‍ നാടങ്ങള്‍ കുറെയെണ്ണം യു ട്യൂപില്‍ കിടപ്പുണ്ടല്ലോ. പറ്റുവാണേല്‍ അതൊക്കെ ഒന്ന് നീക്കം ചെയ്യണം. വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പക്കല്ല്. കെവിന്‍റെ കൊലപാതകം ചുരുളഴിഞ്ഞു വരുന്തോറും സിപിഎമ്മിന്‍റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ അംഗ സംഖ്യ കുറയുന്നു എന്നതാണ് മറ്റൊരു പ്രതിഭാസം. കെവിനെ തട്ടിക്കോണ്ടുപോയ കാര്‍ ഓടിച്ചിരുന്ന കുട്ടി സഖാവ് ഇപ്പള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇടക്കിടക്ക് പാര്‍ട്ടി നേതാക്കള്‍ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്. പിടിയിലാകുന്ന ഡിഎഫ്ഐക്കാരെ അപ്പ്പപോള്‍ പുറത്താക്കാന്‍ പാര്‍ട്ടി കണ്‍ട്രോള്‍ റൂമും എകെജി സെന്‍ററില്‍ തുറന്നിട്ടുണ്ട്. പുരോഗമനപ്രസ്ഥാനം എന്നുപറഞ്ഞാല്‍ ഇതാണ്. 2013 ല്‍ ഈ  വെള്ളക്കൊടി കിട്ടി സഖാക്കള്‍ സംഘടന ഒരു ജാഥ നടത്തിയിരുന്നു. ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന ആ കേരള പര്യടനം നയിച്ചത്  പിണറായി ജൂനിയര്‍ എം സ്വരാജും പൊട്ടിക്കരച്ചിലുകാരനായ ധൈര്യശാലി ടിവി രാജേഷുമായിരുന്നു. 

സ്വന്തം അണികളെപ്പോലും മതനിരപേക്ഷരാക്കാന്‍ ഡിവൈഎഫ്ഐക്ക് കഴിഞ്ഞില്ല എന്നതിനാലാണ് ഇപ്പോള്‍ കോട്ടയത്തെ ദുരഭിമാന കൊലക്കുപിന്നാലെ മെമ്പര്‍ഷിപ്പില്‍ ഈ വെട്ടിനീക്കല്‍ ആവശ്യമായി വരുന്നത്. തട്ടിക്കോണ്ടുപോകല്‍ നടന്നത് രാത്രിയിലായതിനാല്‍ സംഘടനക്ക് വിശദീകരണത്തിന് ഒരു ചാന്‍സുണ്ട്. ആ പ്രതികള്‍ പകല്‍ മാത്രമായിരുന്നു ഡിവൈഎഫ്ഐ. രാത്രി അവര്‍ ഫാസിസ്റ്റുകളായിരുന്നു എന്ന് തട്ടിവിടാം. അല്ലെങ്കില്‍ സ്വരാജും സംഘവും ജാഥ നടത്തിയ അഞ്ചുകൊല്ലം മുമ്പ് പ്രതികളെല്ലാം എസ്എഫ്ഐ ആയിരുന്നു എന്ന് സമര്‍ദ്ധിച്ചാലും മതി.

പക്ഷേ സംഭവിച്ചു സഖാവേ. അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഇടപെട്ടിട്ടും. മുഖ്യമന്ത്രി ജില്ലയില്‍ ഉണ്ടായിട്ടും.  എന്നിട്ടും മുഖ്യനും പാര്‍ട്ടി നേതൃത്വവും പൊലീസും ഗാന്ധിനഗറിലെ ആ ഉദാസീനതയെ അംദാകരിക്കില്ല. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ര്ടീറ്റിലെ തമാശയേക്കാള്‍ വലിയ ചിരികളാണ് നിങ്ങള്‍ ഇപ്പോള്‍ കേരളത്തിന് സമ്മാനിക്കുന്നത് എന്നുമാത്രം പറ്റിയാല്‍ തിരിച്ചറിയണം. 

ചുരുക്കി പറഞ്ഞാല്‍ കുറ്റകൃത്യങ്ങള്‍ തടയില്ല. പക്ഷേ കുറ്റം നടന്നാല്‍ പ്രതികവെ പിടികൂടും ശിക്ഷ ഉറപ്പിക്കും. അപ്പോ ജനങ്ങള്‍ക്ക് സര്‍ക്കാരിനെ ചെറുതൊയെങ്കിലും സഹായിക്കാന്‍ ചിലത് ചെയ്യാവുന്നതാണ്. ഒരു കുറ്റകൃത്യം ഉണ്ടാകാനുള്ള സാഹചര്യമൊരുങ്ങുമ്പോള്‍ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലെ എസ്ഐ, സിഐ തുടങ്ങിയവരുടെ ലിസ്റ്റ് ശേഖരിച്ച് ആഭ്യന്തരവകുപ്പിന് വേഗം അയച്ചു കൊടുക്കണം. അപ്പോള്‍ എത്രയും കാലവിളമ്പമില്ലാതെ സസ്പെന്‍ഷന്‍ ഉത്തരവ് തയ്യാറാക്കാമല്ലോ. വീഴ്ച തെളിഞ്ഞാലുടന്‍ നല്‍കാനുമാകും. എന്നാപിന്നെ ബാക്കി  ജാതിരഹിത കേരളത്തിന്‍റെ ശില്പി ടിവി രാജേഷ് പറയും

എല്‍ഡിഎഫ് സര്‍ക്കാരിന്‍റഎ വാര്‍ഷികമൊക്കെ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നാലു ദിവസം തിരുവാ എതിര്‍വാ ഇല്ലായിരുന്നു. നമ്മുടെ കണ്ണ് ഒന്ന് തെറ്റിയ ഉടന്‍ കണ്ണിലുണ്ണികളായ രണ്ടുപേരെ ചാക്കില്‍ കയറ്റി നാടുകടത്തി. കോട്ടയംകാര്‍ക്ക് കാറ്റുവീഴ്ച ഉണ്ടാകുമെന്ന് കൊലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞപ്പോള്‍ പ്രധാന വിളകള്‍ തന്നെ ഇങ്ങനെ നശിക്കുമെന്ന ചിന്ത സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു. മീനച്ചിലാറിന്‍റഎ തീരത്തുള്ളവര്‍ സൂക്ഷിക്കണമെന്ന് രീഷ്ട്രീയ കണിയാന്മാര്‍ പറഞ്ഞപ്പോള്‍ എല്ലാവരും ആ പാവം മാണിസാറിനെ ഉറ്റുനോക്കി. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലെ മുഴുവന്‍ ദൂര ദര്‍ശിനികളും അന്ന് പാല ഡയറക്ഷനിലായിരുന്നു. പക്ഷേ അവരാരും ഓര്‍ത്തില്ല മീനച്ചിലാറിന്‍റഎ മറുകരയില്‍ അയ്മനം ഗ്രാമപഞ്ചായത്തില്‍ കുമ്മനം എന്നൊരു നാടുണ്ടെന്ന്. അങ്ങനെ പ്രവചനം ഭലിച്ചു. കുമ്മനം രാജശേഖരന് പ്രമോഷന്‍ ട്രാന്‍സ്ഫര്‍. സര്‍ക്കാര്‍ മാറി വരുമ്പോളൊക്കെ കണ്ടിട്ടില്ലേ ആവശ്യമില്ലാത്ത ഉദ്യോഗസ്ഥരെ പ്രമോഷന്‍ കൊടുത്ത് തട്ടിന്‍പുറത്തേക്ക് ചുമന്നു കയറ്റുന്നത്. അതാണ് ഇടപാട്. മിസോറാം ഗവര്‍ണറായാണ് ബിജെപി സംസ്താന അധ്യക്ഷന്‍റെ പോക്ക്.  കുമ്മനത്തിന് ഇതിലും നല്ലൊരു റിട്ടയര്‍മെന്‍റ് സ്കീം കിട്ടാനില്ല. പക്ഷേ ഒരു ചെറിയ കുഴപ്പം. തനിക്ക് പെന്‍ഷന്‍ പ്രായമായ കാര്യം സംസ്ഥാന പ്രസിഡിന്‍റ് അറിഞ്ഞില്ല. അത്രക്കാണ് അമിത്ഷായുടെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം

എല്ലാം സഹിക്കാം. പക്ഷേ ഈ പ്രമോഷന്‍ എന്ന ഒതുക്കല്‍ കുമ്മനത്തിന് നല്‍കുന്നത് പെരുത്ത സന്തോഷമാണെന്ന കാവിപ്പടയുടെ നിലപാടാണ് കടുപ്പം. എന്നും രാവിലെ പിണറായി വിജയനെത്തി കുമ്മനത്തെ സല്യൂട്ട് ചെയ്യുമൊന്നൊക്കെയാണ് പ്രചാരണം. ഒന്നുറക്കെ കരയാന്‍ പോലും സംസ്ഥാന അധ്യക്ഷനെ അനുവദിക്കാതെ ഇക്കിളിപ്പെടുത്തുകയാണ് സംഘ പരിവാരങ്ങള്‍

ദേശീയ നേതൃത്വം കൃത്യമായ ചര്‍ച്ചകള്‍ നടത്തിയാണ് കുമ്മനത്തിന് ടിക്കറ്റെടുത്തതെന്ന് ബിജെപി ആണയിടുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അക്കാര്യം മനസാ വാചാ അറിഞ്ഞിട്ടില്ല. പിന്നെ ആരുമായാണ് ഷാജിയേട്ടന്‍ ചര്‍ച്ചിച്ചതെന്നാണ് മനസിലാകാത്തത്. അതിനുത്തരം തേടി നില്‍ക്കാന്‍ ആദ്യം കുമ്മനവും തീരുമാനിച്ചിരുന്നു. പിന്നെ പിടികിട്ടി അത് ബുദ്ധിയല്ലെന്ന്

എങ്ങും പോകില്ല എന്ന കടുത്ത നിലപാട് നിഷ്കളങ്കമായി പ്രഖ്യാപിച്ച കുമ്മനം താന്‍ കുമ്മനടിക്കാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. കക്ഷി എവിടെയെന്ന് ചോദിച്ചാല്‍ ബിജെപിക്കാര്‍ കലിക്കും. എന്നിട്ടു ചോദിക്കും എന്തിനാ ട്രോളാനല്ലേ എന്ന്. അപ്പോളാണ് നമ്മള്‍ അറിഞ്ഞത് മണ്‍സൂണ്‍ അടുത്തതിനാല്‍ ബിജെപിയില്‍ ട്രോളിങ്ങ് നിരോധനമാണെന്ന്. എന്നിട്ടും കുമ്മനം സ്വയം ട്രോളി. ഒരു നിര്‍വൃതിക്ക്

തുടര്‍ച്ചയായ രണ്ടാം ദിനവും കാറ്റുവീഴ്ച ഉണ്ടായതാണ് കുമ്മന് പുറമെ ഉമ്മന് പണിയായത്. കുമ്മനം ഗവര്‍ണറാകുമെന്ന് പ്വവചിച്ചിരുന്നവര്‍പ്പോലും സ്പന്ത്തില്‍ കരുതിയില്ല ഉമ്മന്‍ചാണ്ടി എല്ലാം കെട്ടിപ്പെറുക്കി ഒരുപ്പോക്ക് പോകേണ്ടിവരുമെന്ന്. കരുണാകരനെ വെട്ടിയ ആന്‍റണിയെ ഒതുക്കിയ ഉമ്മന്‍ചാണ്ടിയെ ചെന്നിത്തല നാടുകടത്തി. കഴിഞ്ഞ ഇരുപതുവര്‍ഷത്തെ കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ചരിത്രത്തെ വേണമെങ്കില്‍ ഇങ്ങനെ ഒരു വാചകത്തില്‍ ഒതുക്കാം. 

പുലി പതുങ്ങത് കുതിക്കാനാണ്. പക്ഷേ ഇങ്ങനെ അതിവേഗം ബഹുദൂരം കുതിക്കുമെന്ന് ആരു കണ്ടു. എല്ലാം ചെന്നിത്തലയുടെ ഭാഗ്യം. പക്ഷേ ഒടുവില്‍ ഉമ്മന് സല്യൂട്ടിക്കേണ്ട അവസ്ഥ ചെന്നിത്തലക്ക് ഉണ്ടാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ആന്ധ്രയുടെ ചുമതലയാണ് അമ്മന്‍ചാണ്ടിക്ക് രാഹുല്‍ നല്‍കിയിരിക്കുന്നത്. അബാസിനെ കാണാതെ ഒളിഞ്ഞിരിക്കുന്ന കീടാണുവിന്‍റെ അവസ്ഥയാണ് ആന്ധ്രയിലെ കോണ്‍ഗ്രസിനുള്ളത്. 

MORE IN THIRUVA ETHIRVA
SHOW MORE