ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ?

mm-hasan-kpcc
SHARE

പാർട്ടി കോൺഗ്രസ് അവിടെ നിൽക്കട്ടെ. നമുക്ക് കോൺഗ്രസ് പാർട്ടിയുടെ ചരിത്രം നോക്കി വരാം. കേരളത്തിൽ തന്നെയാണ് പക്ഷേ രണ്ട് പേർ ഇപ്പോൾ ഡൽഹിയിലാണ്. ചെന്നിത്തലയും ഉമ്മൻചാണ്ടിയും. കെപിസിസി പ്രസിഡന്റാണ് ഇപ്പോൾ വിഷയം. വിഎം സുധീരൻ ധീരതയോടെ രാജി വെച്ചു പോയ ഒഴിവിലേയ്ക്ക് ഇതു വരെയും ആരെയും നിയമിച്ചിട്ടില്ല. അപ്പോൾ നിങ്ങൾ ചോദിക്കും എംഎം ഹസന് ഇപ്പോ എന്താ പണിയെന്ന്. ഹസൻ താത്കാലികനാണ്. ആ കസേര പൊടിപിടിക്കാതെ നോക്കാൻ ഏൽപ്പിക്കപ്പെട്ട മനുഷ്യൻ. അദ്ദേഹം കേരളയാത്രയൊക്കെ നടത്തുകയാണ് താത്കാലിക പദവിയൊക്കെ സ്ഥിരപ്പെട്ടാലോ? ബിരിയാണി കൊടുത്താലോ എന്ന് കരുതി തന്നെയാണ് തിരുവനന്തപുരത്ത് നിന്ന് കാസർകോടിലേയ്ക്ക് ഇങ്ങനെ ഓടി നോക്കുന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE