ബിജെപിയുടെ തമാശപ്പടം

thiruva-bjp-t
SHARE

രാജ്യമുഴുവന്‍ പലവിധ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും കഠ്്വ ബലാ‍ല്‍സംഗക്കേസൊക്കെ വന്ന ഈ സമയത്ത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സീരിയസായ ഒരു ആക്ഷന്‍ സിനിമയുടെ എല്ലാവിധ ആശങ്കകളും നാടകീയതയുമൊക്കെയുണ്ട്. അങ്ങനെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും ആകാംക്ഷയുടെ പരിമുറുക്കം കുറക്കാന്‍ ചില കോമഡി സീനികളും അത് ചെയ്യാന്‍ കൊമേഡിയന്‍സും ആവശ്യമാണ്. പ്രതീഷേധത്തിനോ സമരത്തിനോ സാധ്യതയില്ലാത്തതിനാല്‍ ആ റോള്‍ ബിജെപിക്കാര്‍ സ്വയം അങ്ങ് ഏറ്റെടുത്തതുകൊണ്ട് ഇവിടെ കേരളത്തില്‍ സീന്‍ മൊത്തം ഹാസ്യപ്രധാനമാണ്. ഫെയ്സ്ബുക്കിലെ ബിജെപി ആര്‍എസ്എസ് വിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ പരാതി കൊടുക്കുന്ന തിരക്കിലാണ് ഇവിടുത്തെ ബിജെപി സംഘമിത്രങ്ങള്‍. ദീപക് ശങ്കരനാരായണന്‍ ഒരു പോസ്റ്റിട്ടു. മോദിയെ അധികാരത്തിലേറ്റിയ 31 ശതമാനം വോട്ടര്‍മാരേയും വെടിവെച്ചിടണം എന്നൊക്കെയാണ് പറഞ്ഞത്. ബലാല്‍സംഗ വിഷയത്തില്‍ ഒന്നു പ്രതികരിച്ചതാണ്. പക്ഷേ എന്തുപറയാന്‍ പണ്ട്, ചിന്ത ജേറോം ജിമിക്കി കമ്മല്‍ പാട്ട് എങ്ങനെ ഏത് അര്‍ഥത്തിലാണോ കേട്ടത് അതുപോലെയാണ് ഈ എഫ് ബി പോസ്റ്റ് സംഘികള്‍ വായിച്ചത്. 

പോസ്റ്റിന്റെ കോപ്പിയമൊക്കെ എടുത്ത് ഡിജിപിക്ക് പരാതി കൊടുത്തപ്പോള്‍ പരാതി എന്ന വാക്ക് ഇല്ലാതായി. എന്നുവച്ചാല്‍ കംപ്ലയിന്റ് എന്നതിനു പകരം കോംപ്ലിമെന്‍റ് എന്നായിപ്പോയി. ഈ അക്ഷരപിശാചിന്റെ ഒരു കാര്യം. സീന്‍ മൊത്തം കോണ്‍ട്രയായില്ലേ. തങ്ങള്‍ക്കെതിരെ പോസ്റ്റിട്ടവന് വച്ച് ഒന്നു വച്ചത് വല്ലാത്ത വിനയായിപ്പോയി. ദണ്ഡപിടിച്ചു നടക്കുന്ന സമയത്ത് സ്പെല്ലിങ് കൂടി പഠിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. ഇതിപ്പോ എല്ലം കോംപ്ലിമെന്‍റ്സാക്കിയ സ്ഥിതിക്ക് പൊലീസ് ഇനി എന്തുചെയ്യുമോ ആവോ

ഈ ബിജെപിക്കാരുണ്ടല്ലോ, പലകാലങ്ങളില്‍ പല തവണകളായി ഗവര്‍ണറേയും കേന്ദ്രആഭ്യന്തര മന്ത്രിയേയും ഒക്കെ കണ്ട് കേരളത്തിലെ സ്ഥിതി വളരെ മോശമാണെന്ന് പറഞ്ഞ് നിവേദനമൊക്കെ കൊടുത്തിട്ടുണ്ട്. പട്ടാളത്തെ ഇറക്കണം, രാഷ്ട്രപതി ഭരണം വേണം അങ്ങനെ ആവശ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ഡല്‍ഹിക്ക് ഇടക്കിടെ പോയീന്നൊഴിച്ചാല്‍ അന്ന് കൊടുത്ത നിവേദനങ്ങളിലൊന്നും കാര്യമായി ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോഴല്ലെ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്. ഇതുപോലെ കംപ്ലയിന്‍റിനു പകരം കോംപ്ലിമെന്‍റ്സ് എന്നൊക്കെയാവും എഴുതിക്കൊടുത്തത്. അവര്‍ക്കൊന്നും ഒരു പിടിയും കിട്ടിക്കാണില്ല. ദാ ഇപ്പോഴും പട്ടാളത്തിനെ വിളിക്കണമെന്ന് കുമ്മനംജി പറഞ്ഞോണ്ടിരിക്കുന്നുണ്ട്. 

കഠ്്വ കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ പിന്തുണച്ച ബിജെപികാരനായ കശ്മീര്‍ മുന്‍മന്ത്രിക്ക് പാര്‍ട്ടിക്കാര്‍ ഗംഭീര സ്വീകരണം നല്‍കിയ വിവരം അറിഞ്ഞുകാണുമല്ലോ അല്ലേ. ആ നിലയ്ക്ക് ഇവിടെ കേരളത്തില്‍ മുഖ്യധാരയില്‍ ഇപ്പോള്‍ നില്‍ക്കാന്‍ ഇത്തരം അക്ഷരത്തെറ്റുകള്‍ ബിജെപി ആവശ്യം തന്നെയാണ്. പക്ഷേ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇന്നൊരു വരവ് നടത്തിയിരുന്നു കെട്ടോ. ഒരു ഒന്നൊന്നര വരവ്. വരവെല്ലാം ഗംഭീരമായിരുന്നെങ്കിലും പതിവ് കോമാളിത്തരങ്ങള്‍ക്കൊണ്ട്  പരിപാടിയെ സമ്പന്നമാക്കാന്‍ അവര്‍ക്കും സാധിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ ഒരു സംഘടനക്ക് നടത്താവുന്ന ഏറ്റവും മനോഹരമായ പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ഈ കൊടുംവേനലില്‍ മാതൃക സൃഷ്ടിച്ചത്.

മാര്‍ച്ചിനൊക്കെ പോകുമ്പോള്‍ അവശ്യം ചെയ്യേണ്ട കുറച്ച് പ്ലാനിങ്ങുകള്‍ ഉണ്ട്. അടിവരുന്ന വഴിയില്‍ നിന്ന് എങ്ങനെ ഓടിയൊളിക്കാം എന്നതാണ് അതില്‍ ആദ്യത്തേത്. രണ്ടാമത്തേത് പൊലീസിനെ വല്ലാതെയൊന്നും പ്രകോപിപ്പിക്കാതെ ചുളുവില്‍ എങ്ങനെ മൈലേജ് ഉണ്ടാക്കാം എന്നതാണ്. പൊതുവില്‍ യൂത്ത ്കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഇത് രണ്ടുമാണ് കണ്ടുവരുന്ന ശീലങ്ങള്‍. ഇവിടേയും അങ്ങനെയൊക്കെ. കല്ലുകള്‍ക്ക് പകരം സോപ്പും ഷാംപൂമായെത്തിയ യൂത്തന്‍മാരുതന്നെയാണ് മിടുക്കന്‍മാര്‍. 

അടുത്ത സീന്‍ ഇനി സമരത്തില്‍ പങ്കെടുത്ത സ്ഥിതിക്ക് വല്ലതും ദേഹത്ത് പറ്റണമല്ലോ. നനഞ്ഞ് ഒരു ലുക്കൊക്കെ കിട്ടിയിട്ടുണ്ട്. ഇനി ചോര പൊടിയണം. അല്ലെങ്കില്‍ ബോധം കെട്ട് വീഴണം. പക്ഷേ പ്രാക്ടീസിന്റെ അഭാവമാണെന്ന് തോന്നുന്നു, അഭിനയമൊന്നും വേണ്ടത്ര ഏശിയില്ല.

ഡീന്‍ കുര്യാക്കോസൊക്കെ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഡിവൈഎഫ്ഐ ചെയ്യുന്നസമരങ്ങളെ ഒന്നു കണ്ടുപഠിക്കണം. എങനെ ഫ്ളോപ്പായി പോവാതെ പിടിച്ചുനില്‍ക്കാം എന്നൊക്കെ ഗൃഹപാഠം ചെയ്യുന്നത് നന്നായിരിക്കും. മാനഹാനി ദേഹാസ്വാസ്ഥ്യം ഇവയൊക്കെ ഒഴിവാക്കാവുന്നതാണല്ലോ.

MORE IN THIRUVA ETHIRVA
SHOW MORE