വയലിൽ താമരക്കിളികൾ

thiruva-keezhatoor-t
SHARE

കീഴാറ്റൂരില്‍ കഴുകന്മാര്‍ ഇറങ്ങും എന്ന് പ്രവചിച്ചത് കവി ജി സുധാകരനാണ്. പണ്ടേ ഈ കവികള്‍ക്ക് തൃകാല  ‍ജ്ഞാനമുണ്ട്. ക്യാബിനറ്റ് പദവിയുള്ള എഴുത്തുകാരനായതിനാല്‍ ജി ക്ക്  അത് അല്‍പ്പം കൂടും. അതെ വയല്‍ക്കിളികളെ റാഞ്ചാന്‍ കഴുകന്മാര്‍ എത്തി. കര്‍ഷക രക്ഷാമാര്‍ച്ച് എന്ന റൈറ്റിലിനൊപ്പം ഒരു ഗുമ്മിന് മറ്റൊന്നുകൂടി ചേര്‍ത്തു. കീഴടങ്ങില്ല കീഴാറ്റൂര്‍. ഈ വാചകം ശരിക്കും വയല്‍ക്കിളികള്‍ ബിജെപിക്കാരോട് പറയേണ്ടതാണ് എന്നതാണ് സത്യം. ചരിത്രം പരിശോധിച്ചാലും ജിയോളജിക്കാര്‍ ഭൂമി തുരന്ന് പരിശോധിച്ചാലും കീഴാറ്റൂരില്‍ കാവിക്കൊടിയുടെ ഒരു തുണിക്കഷ്ണം ലഭിക്കില്ല. പ്രദേശത്ത് താമരക്കുളങ്ങള്‍ പോലുമില്ലെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയൊരു നാട്ടില്‍ ഇങ്ങനെ ഒരു തൈനടാന്‍ അവസരം കിട്ടുമ്പോള്‍ ബിജെപി തൂമ്പയുമെടുത്ത് ഓടിയെത്തുക  സ്വോഭാവികം. എന്നാൈപ്പിന്നെ കീഴാറ്റൂരിലെ ആ സമര ഭൂമിയിലേക്ക് ഒന്ന് പോയിവരാം

ഇതിലും നല്ലൊരു സ്വാഗതഗാനം ബിജെപിക്ക് ഈ സാഹചര്യത്തില്‍ കിട്ടാനില്ല. പാര്‍ട്ടിയുടെ കുന്നംകുളം മണ്ഡലം ജനറല്‍സെക്രട്ടറി മുരള വെള്ളിത്തുരുത്തിയാണ് അവസരോചിതമായി വേദി ഉപയോഗിച്ചത്.  പാട്ട് മാത്രമല്ല. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് സത്യപ്രകാശന്‍ മാസ്റ്ററുടെ കണ്ണുരുട്ടലും സ്പെഷ്യല്‍ ഐറ്റമായി അരങ്ങേറിയിരുന്നു. അധ്യക്ഷ പ്രസംഗം എന്ന പേരിലായിരുന്നു ആ കലാപരിപാടി. 

ഈ വിരട്ടലൊക്കെ വെറും സാംപിള്‍ . ഒര്‍ജിനല്‍ വെടിക്കെട്ട് വരാന്‍ കിടക്കുന്നേയുള്ളൂ. കൃഷിയിറക്കാന്‍ നിലം കണ്ടുപിടിച്ച സ്ഥിതിക്ക് നന്നായി വിതക്കാന്‍ അറിയുന്നവനെ വയല്‍ ഏല്‍പ്പിക്കണം. അതാണല്ലോ അതിന്‍റെ ഒരിത്. രാജ്യമാകെ ഗൂഗിളില്‍ ഉള്‍പ്പെടെ തപ്പിയാണ് അങ്ങനെ ഒരു കക്ഷിയെ കണ്ടെത്തിയത്. ബംഗാളിലെ നന്ദിഗ്രാമില്‍ പണ്ട് പാര്‍ട്ടിക്കായി വിത്തെറിഞ്ഞ ആളെയാണ് കണ്ണൂരിലേക്കിറക്കിയത്. അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ സിന്‍ഹ. പേര് രാഹുല്‍ എന്നാണെങ്കിലും ആള് അത്ര ചോക്ലേറ്റ് ആണെന്ന് തെറ്റിദ്ധരിക്കരുത്. വെറുതെ നമസ്കാരം പറയുമ്പോള്‍ പോലും ആ വായില്‍ നിന്ന് തീപ്പൊരികള്‍ പറക്കും. വിശ്വാസമില്ലെങ്കില്‍ ദാ കണ്ടുനോക്ക്

ഇതോടെ വയല്‍ക്കിളികളുടെ ബൈപ്പാസ് വിരുദ്ധ സമരം വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കാരണം സംഗതി ദേശീയ പാതയാണ്. അതായത് നമ്മുടെ നിഥിന്‍ ഗഡ്കരിയുടെ മേശപ്പുറത്താണ് ഇത്യാതി ഫയലുകള്‍ കുടിയിരിക്കുക. വഴിക്കായി സ്ഥലം ഏറ്റെടുത്തു നല്‍കുക എന്നതാണ് നമ്മുടെ പിണറായി സര്‍ക്കാരിന്‍റെ പണി. വയലിലൂടെ കിഴികളെ ഓടിച്ചുകൊണ്ട് വണ്ടിയോടണ്ട എന്ന് വളരെ ഈസിയായി കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാവുന്നതേയുള്ളൂ. അപ്പോ കീഴാറ്റൂരിലെ പാവങ്ങളുടെ മുന്നില്‍ വിളമ്പിയ ഹിന്ദി രാഹുല്‍ സിന്‍ഹ അങ്ങ് ഡെല്‍ഹിയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കുമുന്നില്‍ വിളമ്പിയാല്‍ തീരാവുന്ന പ്രശ്നമേ തല്‍ക്കാലം കീഴാറ്റൂരിലുള്ളൂ. അപ്പോ കാര്യങ്ങള്‍ക്ക് ഒരു ക്ലാരിറ്റിയായി. ഈ വിയര്‍ക്കുന്നത് വയല്‍ക്കിഴികള്‍ക്കുവേണ്ടിയല്ല. വളക്കൂറുള്ള മണ്ണില്‍ മുമ്പ് പാടിയപോലെ ഒരു തൈ നടാന്‍ തന്നെയാണ്. 

ഇനി ഈ വഴിയുടെ റൂട്ട് മാറിയാല്‍ അതിന്‍റെ ക്രഡിറ്റ് ഒരു വയല്‍ക്കിളിക്കും കുഞ്ഞിക്കിളിക്കും കിട്ടില്ല .ഒക്കെ കഴുകന്‍ കൊണ്ടുപോകും. ബോംബെ മുതല്‍ താനെ വരെ വെറുതെ വഴിയുണ്ടാക്കി തള്ളിയ ഗഡ്ഗരി കീഴാറ്റൂരിലെ വയല്‍ നിശ്ചലനാകുന്നു എന്നൊക്കെ രാഗുല്‍ സിന്‍ഗയെപ്പോലെ അരിയാഹാരം കഴിക്കാത്തവര്‍ ചിലപ്പോ വിശ്വസിക്കും. എന്തായായും പെരുവഴിയില്‍ നിന്ന് ബോറഡിച്ച സ്ഥിതിക്ക് അത് മാറ്റാന്‍ അല്‍പ്പം പാട്ടാകാം. ആലാപനം അലി അക്ബര്‍. 

പാട്ടുകഴിഞ്ഞു. പക്ഷേ പ്രധാന കലാപരിപാടികള്‍ വരാന്‍ കിടക്കുന്നതേയുള്ളൂ.  വയലും വീടും എന്ന് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കു. കേള്‍വികളുടെ ആ പഴയ നാളിനെ ഇവിടെ വീണ്ടും ഓര്‍മിപ്പിക്കുകയാണ്.  ഈ കലാപരിപാടി കണ്ടു കഴിയുമ്പോള്‍ മനസിലാകും ബിജെപിയുടെ വയലിനോടും വയല്‍ക്കിളികളോടുമുള്ള സ്നേഹം

ഒരു ബിംബവും അതിന്മേലുള്ള ആരാധനയുമില്ലാതെ സംഘപരിവാര്‍ സംഘടനകള്‍ക്ക് മുന്നോട്ടുപോകാനാവില്ല. അത് അവരുടെ വിശ്വാസം എന്നതിനപ്പുറം ആത്മവിശ്വാസത്തിന്‍റെ ഭാഗമാണ്. ഇതിനായി വിഗ്രഹങ്ങള്‍ നിര്‍ബന്ധമല്ല. പ്രത്യേകിച്ച് വിപ്ലവത്തിന്‍റെ വേരോട്ട മണ്ണില്‍. അവിടെ പെട്ടന്നങ്ങ് പൂജകള്‍ തുടങ്ങാനാവില്ലല്ലോ. അപ്പോ പിന്നെ എന്തുചെയ്യും. വന്‍കിട കമ്പനികള്‍ ഈ പരസ്യ പ്രചാരണത്തിനൊക്കെ ഉപയോഗിക്കുന്ന നമ്പറുണ്ടല്ലോ. അതാണ് ഈ പയറ്റിയത്. നെല്ലിനെ ഒരു ബിംബമാക്കി. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ഷകരുടെ വിക്നസില്‍ കയറിയങ്ങു പിടിച്ചു.  അയ്യോ കാടുകയറി പറയുന്നതിനിടെ നായകനെ പരിചയപ്പെടുത്താന്‍ മറന്നു. കക്ഷി പാളത്തൊപ്പി തേടി പോയിരിക്കുകയായിരുന്നു. കര്‍ഷക സമരമാണല്ലോ. അപ്പോ പാളത്തൊപ്പി മസ്റ്റാണ്. ഈ അടുത്ത് പാലായില്‍ കര്‍ഷക ശ്രീ കെഎം മാണിയെ പുള്ളി കണ്ടിരുന്നു. അപ്പോ കിട്ടിയ ഉപദേശമാണ്. ദാ പ്രാവര്‍ത്തികമാക്കി വന്നിരിക്കുന്നു.

MORE IN THIRUVA ETHIRVA
SHOW MORE