മുഖ്യനെ കാൺമാനില്ല

thiruva-pinaryi-t
SHARE

ഒരാള് മിസിങ്ങാണ്. കൊച്ചുകുട്ടിയൊന്നുമല്ല. ലോകം ധാരാളം കണ്ടവനും കേരളത്തിന്‍റെ മുക്കും മൂലയും കണ്ണടച്ച് നടക്കാന്‍ പ്രാപ്തിയുള്ളവനും ഇന്ദ്ര ചന്ദ്രന്മാരെ പേടിയില്ലാത്തവനുമാണ്. എന്നിട്ടും അങ്ങനൊരാളെ കാണാതായപ്പോള്‍ വലിയ ബഹളം. കൂട്ടക്കരച്ചില്‍. സ്വന്തം കുടുംബത്തുനിന്നാണ്  ഇങ്ങനെയൊരു ബഹളം ഉണ്ടായതെങ്കില്‍ സ്നേഹംകൊണ്ടാണെന്ന് മനസിലാക്കാം. ഇതിപ്പോ ശത്രുപക്ഷത്തുനിന്നാണ്. അപ്പോള്‍ തീര്‍ച്ചയായും അത് കള്ള കണ്ണീരാണ്. ആരാണ് ഇങ്ങനെ ഒച്ചയുണ്ടാക്കുന്നത് എന്നറിയണ്ടേ

ഞാന്‍ പറഞ്ഞുതരാം. കക്ഷി വിമാനത്തില്‍ കയറി പോകുന്നത് കണ്ടവരുണ്ട്. കിട്ടിയ തെളിവുവച്ച് ആഞ്ഞൊന്നു പിടിച്ചപ്പോ റഡാറില്‍ ഡല്‍ഹി എന്നു കണ്ടു. സിപിഎം എന്നൊരു പാര്‍ട്ടിക്ക് അവിടെ ഒരു കേന്ദ്രക്കമ്മിറ്റിയുണ്ട്. എന്നുവച്ചാ നിങ്ങളുടെ ഹൈക്കമാന്‍ഡ്. പക്ഷേ അവിടെ തീരുമാനം അമ്മയോ മോനോ അല്ല മറിച്ച് ചര്‍ച്ചകളിലൂടെ ഉരുത്തിരിച്ച് എടുക്കുകയാണ്. അങ്ങനെയൊരു തൈരുകടയല്‍ പരിപാടിക്കാണ് പുള്ളി പോയിരിക്കുന്നത്. ഇനി ഞാന്‍ പറഞ്ഞത് വിശ്വാസമില്ലെങ്കില്‍ സത്യസന്ധന്മാരുടെ രാജാവും അഴിമതിക്കാരുടെ പേടിസ്വപ്നവുമായ ജി സുധാകരനോട് ചോദിക്ക്. താന്‍ ഇല്ലാത്തപ്പോ ആ കസേര പിണറായി ഏല്‍പ്പിച്ചിരിക്കുന്നത് സുധാകരനെയാണ്. അതിന് കാരണം രണ്ടാണ്. ഒന്ന് കക്ഷി ഇപ്പോ കടുത്ത പിണറായി ഭക്തനാണ്. രണ്ട് സുധാകരനെ പേടിച്ച് തോമസ് ഐസക് ആ കസേരയുടെ ഏഴയിലത്ത് വരില്ല. സുധാകരന്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ

കോ‍ണ്‍ഗ്രസില്‍ കെ മുരളീധരന്‍ ഒരു ബ്രഹ്മാസ്ത്രം കണക്കെയാണ്. ഞാന്‍ തൊടുത്തതെന്ന് ഉമ്മന്‍ ചാണ്ടിയെക്കൊണ്ടും അല്ല അത് എന്‍റെ ആവനാഴിയിലേതെന്ന് ചെന്നിത്തലയെക്കൊണ്ടും ഒരേ സമയം പറയിക്കുന്ന വീരന്‍. ആര് തൊടുത്തതാണെങ്കിലും സംഗതി ശത്രുപക്ഷത്തേക്ക് പാഞ്ഞിട്ടുണ്ട്. 

ആ പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിള്ളേര്‍ക്ക് ക്ലാസെടുക്കേണ്ട വല്ല കാര്യവും ഈ സുധാകരനുണ്ടോ. അവര്‍ക്ക് സംഘടനാ തത്വങ്ങളോ സ്വയം വിമര്‍ശക കടുമാണ്ടികളോ വല്ലോം അറിയാമോ. കാണാതായ ആളെ തിരഞ്ഞു പോയ കോണ്‍ഗ്രസുകാര്‍ക്ക് വഴിയില്‍ കിടന്ന് മറ്റൊരാളെക്കിട്ടി. ശരിക്കും നായകനെ. ഇടക്കിടക്ക് വിദേശത്തേക്ക് കാണാതാകുന്ന നമ്മുടെ നമോജി യെ. പണ്ടത്തെ വനദേവതയും മഴുവും എന്ന കഥ അറിയാവുന്നതുകൊണ്ട് ആദ്യം മുരളി ഒന്നു ഞെട്ടി. പിന്നെ ആ കോടാലി വേണ്ട എന്നുവച്ചു. തുടര്‍ച്ചയായി സഭയിലെത്താത്ത പ്രധാനമന്ത്രി പതിവില്ലാതെ കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ച് കളത്തിലെത്തി. സീറ്റിലിരുന്ന മോദി ഉടന്‍ സീറ്റ് ബല്‍റ്റ് തിരഞ്ഞു എന്നാണ് അങ്ങാടിപ്പാട്ട്. അങ്കലാപ്പ് കണ്ട് സ്പീക്കര്‍ പറഞ്ഞത്രേ, വിമാനമല്ല ഇത് സഭയാണെന്ന്

പൂച്ചയെവരെ വരച്ച വരയില്‍ നിര്‍ത്തിയ ഭീകരനാണ് കവി ജി സുധാകരന്‍. ആ വായില്‍ നിന്ന് ഒരു വാക്കുവീണാല്‍ അത് ശിലയില്‍ കൊത്തിയ പോലാണ്. അത് മാറ്റാന്‍ സാക്ഷാല്‍ പിണറായിപോലും ഒന്ന് മടിക്കും. അക്കാര്യത്തില്‍ പ്രതിപക്ഷത്തിനെന്നല്ല ഒരു പക്ഷത്തിനും സംശയം വേണ്ട. പിന്നെ മുഖ്യനെ വീഴ്ത്താനുള്ള ചില ഉപമകളും ഉല്‍പ്രേക്ഷകളും ജി ക്ക് അറിയാം. കക്ഷി കവിയാണല്ലോ

ഇതാണ് സൈക്കോളജിക്കല്‍ മൂവ്. കൊത്തിയ പാമ്പിനെക്കൊണ്ട് കുമ്പസാരിപ്പുക്കുന്ന ഒടിവിദ്യ. വാരിക്കുന്തത്തിന്‍റെ നാട്ടുകാരനോട് പോരിനിറങ്ങുമ്പോള്‍ സൂക്ഷിക്കണം. ഇതുപോലെ ഓതിരംകടകങ്ങള്‍ പാഞ്ഞുവരും. 

MORE IN THIRUVA ETHIRVA
SHOW MORE