ബ്രേക്കില്ലാ വണ്ടി

tva-prithviraj-t
SHARE

ഇന്ന് തിരുവാ പറയുന്നത് ഒരമ്മയും എതിര്‍വാ പറയുന്നത് അവരുടെ മക്കളുമാണ്. ഇവര്‍തമ്മില്‍ വഴക്കാണെന്നോ മറ്റ് പ്രശ്നങ്ങളാണെന്നോ ആരും തെറ്റിദ്ധരിക്കരുത്. വിഷയം ലംബോര്‍ഗിനിയാണ്. അതെ ഇറ്റാലിയന്‍ മോഡല്‍ ആഡംബരക്കാര്‍.  കൂപ്പര്‍ എന്ന കാറിനുശേഷം മലയാളികളുടെ സോഷ്യല്‍‌മീഡിയ പാരാമീറ്ററുകളില്‍ താരമാവുകയാണ് ലംബോര്‍ഗിനി. കൊച്ചിയില്‍ റജിസ്്ടേഷന് ആ കോടിപതി എത്തിയപ്പോളേ നാട്ടുകാര്‍ കണ്ണ് മിഴിച്ച് മൂക്കത്ത് വിരല്‍ വച്ചിരുന്നു. ഇരവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില്‍ ആ ലംബോഗിനി രാജുവിനുള്ളതാണ്. ഇത് എന്‍റെ വാക്കല്ല. പ്രിഥ്വിരാജിന്‍റെ അമ്മയുടെ വാക്കാണ്. വാക്കാണ് സത്യം. അപ്പോ കേട്ടുവരാം കുറച്ച് വണ്ടിക്കഥകള്‍

മറ്റ് വണ്ടികളൊക്കെ അവിടെ കിടക്കട്ടേ. നമുക്ക് കേള്‍ക്കേണ്ടത് ലംബോര്‍ഗിനി കഥകളാണ്. അതാണല്ലോ സോഷ്യല്‍ മീഡിയയില്‍ ട്രന്‍റ്. പാവം മല്ലിക സുകുമാരന്‍. ഒരു ചാനല്‍ അവരുടെ വാഹന സംബന്ധമായ പരിപാടിയുടെ ഭാഗമായി മല്ലിക ചേച്ചിയുടെ അടുത്തെത്തി. അവര്‍ താന്‍ കയറിയിട്ടുള്ളതും തന്‍റെ കുടുംബത്തുണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതുമായ മുഴുവന്‍ വണ്ടികളെയും കുറിച്ച് മറയില്ലാതെ പറഞ്ഞു. പേരേ പൂരം. കേട്ടവര്‍ കേട്ടവര്‍ അതൊക്കെ വീണ്ടും കോള്‍ക്കാന്‍ കൊതിക്കുന്നു. എന്തിരോ എന്തോ.

ഇപ്പോ മനസിലായില്ലേ. ലംബോര്‍ഗിനിയല്ല പ്രശ്നം. റോഡ് നന്നാകാത്തതാണ്. വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് അല്ലെങ്കിലും പ്രിഥ്വി ആശങ്കാകുലനല്ല. കാര്‍ വീട്ടില്‍ കയറ്റാനാകാത്ത പ്രിഥ്വി വഴിയില്‍ വണ്ടിയിട്ടിട്ട് നടന്ന് വീട്ടില്‍ പോകും. ദാ ഇങ്ങനെ സ്റ്റൈലായി

പാര്‍ഷ്വാലിറ്റി പാടില്ല. പ്രിഥ്വിയെക്കുറിച്ച് ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇന്ദ്രനെക്കുറിച്ചൂടെ പറയണം. അല്ലെങ്കില്‍ അത് പിന്നെ ഒരു കുടുംബ പ്രശ്നമാകും. പുതിയ കാര്‍ വീട്ടില്‍കൊണ്ടുവന്നു അമ്മയെ കാണിക്കാത്ത എല്ലാ മക്കള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ

സത്യം പറഞ്ഞാല്‍ ഇത്രയും ആസ്വദിച്ച് എല്ലാ തരക്കാരും ഒരു ഓട്ടോ ഷോ കണ്ടിട്ടുണ്ടാവില്ല. സാധാരണ വാഹന കമ്പക്കാര്‍ മാത്രമാണ് ഇത്തരം പരിപാടിയുടെ പ്രേക്ഷകര്‍. ആ ധാരണകളെ മാറ്റിമറിച്ച വിപ്ലവമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE