ശത്രുക്കൾ ബന്ധുക്കൾ

thiruva-vellapally-t
SHARE

പുതിയ ബന്ധം തേടുന്ന രണ്ടുപേര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും അവരുടെ മനോവിചാരങ്ങള്‍.  കുറച്ചു ദിവസമായി എന്നെ വല്ലാതെ അലട്ടുന്ന ഒരു ചോദ്യമാണിത്. ഉത്തരമില്ലാതെ സപനോംകാ സിന്ദഗീ എന്നൊക്കെ ഓര്‍ത്തിരിക്കുമ്പോഴാണ് ആ തോന്നലിനെ വളരാന്‍ പ്രേരിപ്പിക്കുന്ന ഒരു കാഴ്ച കൊച്ചി വടക്കന്‍ പരവൂരില്‍ കണ്ടത്. ബിഡിജെഎസ് എന്നൊരു പാര്‍ട്ടി ഉണ്ടാക്കി താമരക്ക് വളമിടാന്‍ പോകുകയും തുടര്‍ന്ന്  ഏറക്കുറെ പെരുവഴിയിലാവുകയും ചെയ്ത വെള്ളാപ്പള്ളി നടേശനാണ് ആ കഴാചയിലെ ഒരു നായകന്‍. മറ്റേ ആളെയും നിങ്ങള്‍ നന്നായറിയും. പുള്ളിയുടെ ഇടതുകണ്ണ് ഇപ്പോള്‍ അങ്ങ് പാലായിലാണ്.  അതെ പിണറായിതന്നെ. ആരേലും വിളിക്കുന്നുണ്ടോ എന്ന് ഓട്ടോറിക്ഷക്കാരെപ്പോലെ രണ്ടുവശത്തേക്കും നോക്കി മുന്നോട്ടുപോകുന്ന നടേശേട്ടനും ചെങ്ങന്നൂരിനുമുമ്പായി മുന്നണിയില്‍ ചേരാന്‍ ആര്‍ക്കെങ്കിലുമൊക്കെ പച്ചക്കൊടിവീശാന്‍ നടക്കുന്ന പിണറായിയും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഒരല്‍ഭുതം കാണാം. അതെ . മഞ്ഞ് ഉരുകി ഉരുകി ഇല്ലാതാകുന്ന മനോഹരമായ കാഴ്ച. 

അങ്ങനെ പൂക്കളൊക്കെ വിതറി ആദ്യരാത്രിക്ക് തയ്യാറെടുത്തുകഴിഞ്ഞു. പണ്ട് സിപിഎമ്മിനുവേണ്ടി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ചരിത്രം വെള്ളാപ്പള്ളിക്കുണ്ട്. ഒരുപാട് പഴയ കഥയാണ്. നാട്ടിലെ കോണ്‍ഗ്രസ് ചട്ടമ്പിമാര്‍ക്കെതിരെ മല്‍സരിക്കാന്‍ ആരും തയ്യാറാകാതിരുന്ന കാലത്ത് വിഎസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിയെ കളത്തിലിറക്കിയത്. അന്ന് ആ ബ്ലാക്കാന്‍വൈറ്റ് നായകന്‍ കട്ടക്ക് നിന്നെങ്കിലും ഒടുവില്‍ തോറ്റു. പിണറായിക്കൊപ്പം വേദിയിലിരുന്നപ്പോ ആ പഴയ ചരിത്രമൊക്കെ വെള്ളാപ്പള്ളി അയവിറക്കിയിട്ടുണ്ടാകണം. താമരക്കുളത്തില്‍ കാല്‍തെറ്റി വീണവന്‍റെ ചളിപ്പ് ആ മുഖത്ത് പ്രകടം. പിണറായിയും നടേശനം ഒരേ വേദിയില്‍ എന്ന വിവരമറിഞ്ഞപ്പോളേ കാണികള്‍ പരിപാടി കാണാന്‍ വടക്കന്‍ പരവൂരിലേക്ക് ഒഴുകിയെത്തി. എന്നാല്‍ വെള്ളാപ്പള്ളി ഉള്ളതുകൊണ്ടാണോ എന്നറിയില്ല. അധികം സമയം അവിടെ താളംചവിട്ടാന്‍ മുഖ്യന് തെല്ലും താല്‍പ്പര്യമില്ലായിരുന്നു. മിന്നല്‍ പണറായിരുന്നു തിടര്‍ന്നുള്ള കാര്യങ്ങള്‍. ഒരു മിനിട്ട് ഇരുപത്തിമൂന്ന് സെക്കന്‍റില്‍ പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

അമേരിക്ക ഉഗാണ്ട കൊറിയ തുടങ്ങിയ ഒരു സ്ഥലത്തും പോകാതെ വന്ന പണി കഴിഞ്ഞ് തിരിച്ച് പറന്ന പിണറായിയെ കണ്ട് സകലരും അമ്പരന്നു. ഈ അമ്പരപ്പ് കാരണമാണോ അതോ ശരിക്കും നന്നായിട്ടാണോ എന്നറിയില്ല വെള്ളാപ്പള്ളിയുടെ സംസാരത്തില്‍ എളിമ കുലീനത തുടങ്ങി പതിവില്ലാത്ത പല ഭാവങ്ങളും കയറിവന്നു.  ഞാനെന്നഭാവം ലവലേശമില്ലാത്ത വെള്ളാപ്പള്ളി. കണ്ണുതുറന്ന് കാണേണ്ടവര്‍ കണ്ടുകൊള്‍ക

നായാടിമുതല്‍ വായാടിവരെ എന്നൊക്കെപറഞ്ഞ് പുതിയ പാര്‍ട്ടിയും ഉണ്ടാക്കി കൊവിക്കൊടിയുമേന്തി കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഹെലികോപ്ടറില്‍ പറന്നുപോയ പാര്‍ട്ടിയാണ്. ഒടുവില്‍ നടേശന്‍ ചേട്ടനെയും പാര്‍ട്ടിയെയും ബിജെപി തുഷാറാക്കി. വണ്ടി ഒന്ന് മാറ്റി പാ‍ര്‍ക്ക് ചെയ്യാനുള്ള തീരുമാനം ആ മനസിലുണ്ടെന്ന് ഉറപ്പ്. നാക്കാണ് വെള്ളാപ്പള്ളിയുടെ ശത്രു. മനസില്‍ എന്ത് ഒളിപ്പിച്ചാലും ആ നാവ് അത് ഉറക്കെ വിളിച്ചുപറയും

ഇപ്പോ മനസിലായോ പിണറായി ഒന്നരമിനിട്ടില്‍ കാര്യം കഴിച്ച് പോയത് എന്തുകൊണ്ടാണെന്ന്. കഴിഞ്ഞ പത്തിരുപത്തിമൂന്നുകൊല്ലമായി വെള്ളാപ്പള്ളിയാണ് എസ്എന്‍ഡിപിയുടെ തലപ്പത്തുള്ളത്. പക്ഷേ പുള്ളിയുടെ പറച്ചില്‍ കേട്ടാല്‍ തോന്നും നമ്മള്‍ ആരാണ്ടാണ് യൂണിയന്‍ ഭരിച്ചിരുന്നതെന്ന്. ഇത് പറയാന്‍ കാരണം എന്താണെന്നല്ലേ. എവിടെ മൈക്ക് കിട്ടിയാലും പുള്ളി പറയുന്ന സ്ഥിരം വാചകമുണ്ട്. സമുദായത്തിന് മാറിമാറിവന്ന സര്‍ക്കാരുകള്‍ ഒന്നും നല്‍കിയില്ല. ചോദിച്ചു വാങ്ങുന്നതില്‍ എസ്എന്‍ഡിപി പരാജയപ്പെട്ടു. അതായത് സ്വന്തം പരാജയം ഇങ്ങനെ പറഞ്ഞു പറഞ്ഞു  നടക്കുന്ന അപൂര്‍വ രോഗം

ഈ ആര്‍ത്തി മാറുമോ എന്തോ. ആ എന്തെങ്കിലുമാട്ട്. മുഖ്യമന്ത്രി നേരത്തേ പറഞ്ഞത് ആരും മറന്നുകാണില്ലെന്ന് കരുതുന്നു. നേരത്തേ പോകണം എന്നുപറഞ്ഞ കാര്യമേ. മറ്റൊരിടത്ത് ഒരു പുതിയ വിഐപി പിണറായിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആളിന് വിഐപി പദവി കിട്ടിയിട്ട് രണ്ടുമൂന്ന് ദിവസമേ ആയിട്ടുള്ളൂ. അപ്പോ പരിഗണിക്കാതെ വയ്യല്ലോ

MORE IN THIRUVA ETHIRVA
SHOW MORE