പിച്ചുണ്ടാക്കാൻ പഠിപ്പിക്കല്ലേ..

thiruva-stadium-t
SHARE

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി മലയാളി ഫുട്ബോള്‍ ഭ്രാന്തന്‍മാര്‍ ഉറങ്ങിയിട്ടില്ല. കണ്ണടക്കുമ്പോഴൊക്കെ കൊച്ചി സ്റ്റേഡിയത്തിലെ പുല്ലുമാന്തി ഇളക്കിയിട്ട് ക്രിക്കറ്റിന് പിച്ചൊരുക്കുന്നത് ഒരു പുള്‍ഷോട്ട് സിക്സറായി പറന്നിറങ്ങും. പണ്ട്  കേരളത്തിന് ഐപിഎല്‍ ടീം വരെ ഉണ്ടാക്കാന്‍ മുന്നിട്ടറങ്ങിയ ശശി തരൂര്‍ വരെ ഇങ്ങനെ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നുണ്ടത്രെ. ഐഎസ്എല്‍ ഒക്കെ വന്നപ്പോ കേരള ബ്ലാസ്റ്റേഴ്സൊക്കെ കളിക്കാന്‍ തുടങ്ങിയപ്പോ മട്ടലെടുത്ത് ബാറ്റുവീശിയ കുട്ടികള്‍ വരെ പന്തുതട്ടാന്‍ തുടങ്ങിയ സമയമാണിപ്പോള്‍. കാലം മാറിയത് അറിയാതെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൊച്ചിക്ക് രാജ്യാന്തര മാച്ചുപോയി ഒന്നു വന്നുനോക്കിയത്. ഫുട്ബോള്‍ പ്രേമികള്‍ വിടുമോ. മലപ്പുറത്ത് സെവന്‍സ് ഗ്രൗണ്ടില്‍ സ്റ്റംപ് കുത്തിയവന്റെ ഗതികേടിലായിപ്പോയി കെഎസിഎ. കളി മാറി. അങ്ങ് തിരുവനന്തപുരത്തേക്ക്.

96മുതല്‍ കൊച്ചി സ്റ്റേഡിയം പൊന്നുപോലെ നോക്കുന്നവരാണെന്നാണ് കെസിഎയുടെ പറയുന്നത്.  ഉള്ളതാവും. പക്ഷേ അത് കെസിഎയുടെ സ്വന്തം സ്റ്റേഡിയം ഒന്നുമല്ലല്ലോ.  അപ്പോ പിന്നെ കേരള ഫുട്ബോള്‍ അസോസിയേഷന്‍ എന്തു ചെയ്യായിരുന്നു എന്നു ചോദിക്കരുത്. അങ്ങനെ ഒരു സംഘടന ഇവിടെയുണ്ടെന്നു തന്നെ അതിന്റെ സംഘാടകര്‍ക്കുപോലും വലിയ ഓര്‍മയില്ലാതെ നില്‍ക്കുമ്പോ അത്തരത്തിലുള്ള ചോദ്യങ്ങള്‍ ദയവായി ഒഴിവാക്കണം.  പക്ഷേ എന്നുവച്ച് കെഎസിഎക്ക് കൊമ്പൊന്നും ഇല്ലല്ലോ. വലിയ പണക്കാരാണ്. ബിസിസിഐയുടെ ഫണ്ട് വേറെ. എന്നിട്ടും ഇക്കാലമത്രയും നാട്ടില്‍ ഒരു സ്റ്റേഡിയം സ്വന്തമായില്ലാത്തതും ചര്‍ച്ചചെയ്യണം.  അല്ലാതെ സച്ചിന്‍ തെണ്ടുല്‍ക്കറെ പിച്ചുപണിക്ക് വെല്ലുവിളിക്കലല്ല ചെയ്യേണ്ടത്.

പിച്ചുണ്ടാക്കിയില്ലെങ്കിലും കുറെ പിച്ചില്‍ കളിച്ച പരിചയമെങ്കിലും സച്ചിന് ഉണ്ടല്ലോ.  കുറെ കളി കണ്ടതും വേറെ ചില കളി കളിച്ചതുമല്ലാതെ കെസിഎക്കാരുടെ പരിചയം എന്താണോ ആവോ. അതുകൊണ്ട് എല്ലാം പറയാന്‍ അത് ചെയ്ത് ശീലമുണ്ടെന്ന് വാശിപിടിക്കാതിരുന്നാമതി. അപ്പോ അതല്ല പ്രശ്നം. അങ്ങനെ വേണമെന്നും അല്ല പ്രശ്നം. ഗ്രൗണ്ട് പോയി. അതിന്റെ കൊതിക്കെറുവാണ്.

MORE IN THIRUVA ETHIRVA
SHOW MORE